Malayalam ബൈബിൾ

1 കൊരിന്ത്യർ മൊത്തമായ 16 അദ്ധ്യായങ്ങൾ

1 കൊരിന്ത്യർ

1 കൊരിന്ത്യർ അദ്ധ്യായം 12
1 കൊരിന്ത്യർ അദ്ധ്യായം 12

1 സഹോദരന്മാരേ, ആത്മികവരങ്ങളെക്കുറിച്ചു നിങ്ങള്‍ക്കു അറിവില്ലാതിരിക്കരുതു എന്നു ഞാന്‍ ആഗ്രഹിക്കുന്നു.

2 നിങ്ങള്‍ ജാതികള്‍ ആയിരുന്നപ്പോള്‍ നിങ്ങളെ നടത്തിയതുപോലെ ഊമവിഗ്രഹങ്ങളുടെ അടുക്കല്‍ പോക പതിവായിരുന്നു എന്നു നിങ്ങള്‍ അറിയുന്നുവല്ലോ.

3 ആകയാല്‍ ദൈവാത്മാവില്‍ സംസാരിക്കുന്നവന്‍ ആരും യേശു ശപിക്കപ്പെട്ടവന്‍ എന്നു പറകയില്ല; പരിശുദ്ധാത്മാവില്‍ അല്ലാതെ യേശു കര്‍ത്താവു എന്നു പറവാന്‍ ആര്‍ക്കും കഴികയുമില്ല എന്നു ഞാന്‍ നിങ്ങളെ ഗ്രഹിപ്പിക്കുന്നു.

1 കൊരിന്ത്യർ അദ്ധ്യായം 12

4 എന്നാല്‍ കൃപാവരങ്ങളില്‍ വ്യത്യാസം ഉണ്ടു; ആത്മാവു ഒന്നത്രേ.

5 ശുശ്രൂഷകളില്‍ വ്യത്യാസം ഉണ്ടു; കര്‍ത്താവു ഒരുവന്‍ .

6 വീര്യയപ്രവൃത്തികളില്‍ വ്യത്യാസം ഉണ്ടു; എങ്കിലും എല്ലാവരിലും എല്ലാം പ്രവര്‍ത്തിക്കുന്ന ദൈവം ഒരുവന്‍ തന്നേ.

7 എന്നാല്‍ ഓ‍രോരുത്തന്നു ആത്മാവിന്‍റെ പ്രകാശനം പൊതുപ്രയോജനത്തിന്നായി നല്കപ്പെടുന്നു.

1 കൊരിന്ത്യർ അദ്ധ്യായം 12

8 ഒരുത്തന്നു ആത്മാവിനാല്‍ ജ്ഞാനത്തിന്‍റെ വചനവും മറ്റൊരുത്തന്നു അതേ ആത്മാവിനാല്‍ പരിജ്ഞാനത്തിന്‍റെ വചനവും നല്കപ്പെടുന്നു;

9 വേറൊരുത്തന്നു അതേ ആത്മാവിനാല്‍ വിശ്വാസം, മറ്റൊരുവന്നു അതേ ആത്മാവിനാല്‍ രോഗശാന്തികളുടെ വരം;

10 മറ്റൊരുവന്നു വീര്യയപ്രവൃത്തികള്‍ ; മറ്റൊരുവന്നു പ്രവചനം; മറ്റൊരുവന്നു ആത്മാക്കളുടെ വിവേചനം; വേറൊരുവന്നു പലവിധ ഭാഷകള്‍ ; മറ്റൊരുവന്നു ഭാഷകളുടെ വ്യാഖ്യാനം.

1 കൊരിന്ത്യർ അദ്ധ്യായം 12

11 എന്നാല്‍ ഇതു എല്ലാം പ്രവര്‍ത്തിക്കുന്നതു താന്‍ ഇച്ഛിക്കുംപോലെ അവനവന്നു അതതു വരം പകുത്തുകൊടുക്കുന്ന ഒരേ ആത്മാവു തന്നേ.

12 ശരീരം ഒന്നും, അതിന്നു അവയവം പലതും ശരീരത്തിന്‍റെ അവയവം പലതായിരിക്കെ എല്ലാം ഒരു ശരീരവും ആയിരിക്കുന്നതുപോലെ ആകുന്നു ക്രിസ്തുവും.

13 യെഹൂദന്മാരോ യവനന്മാരോ ദാസന്മാരോ സ്വതന്ത്രരോ നാം എല്ലാവരും ഏകശരീരമാകുമാറു ഒരേ ആത്മാവില്‍ സ്നാനം ഏറ്റും എല്ലാവരും ഒരേ ആത്മാവിനെ പാനംചെയ്തുമിരിക്കുന്നു.

1 കൊരിന്ത്യർ അദ്ധ്യായം 12

14 ശരീരം ഒരു അവയവമല്ല പലതത്രേ.

15 ഞാന്‍ കൈ അല്ലായ്കകൊണ്ടു ശരീരത്തിലുള്ളതല്ല എന്നു കാല്‍ പറയുന്നു എങ്കില്‍ അതിനാല്‍ അതു ശരീരത്തിലുള്ളതല്ല എന്നു വരികയില്ല.

16 ഞാന്‍ കണ്ണു അല്ലായ്കകൊണ്ടു ശരീരത്തിലുള്ളതല്ല എന്നു ചെവി പറയുന്നു എങ്കില്‍ അതിനാല്‍ അതു ശരീരത്തിലുള്ളതല്ല എന്നും വരികയില്ല.

17 ശരീരം മുഴുവന്‍ കണ്ണായാല്‍ ശ്രവണം എവിടെ? മുഴുവന്‍ ശ്രവണം ആയാല്‍ ഘ്രാണം എവിടെ?

1 കൊരിന്ത്യർ അദ്ധ്യായം 12

18 ദൈവമോ തന്‍റെ ഇഷ്ടപ്രകാരം അവയവങ്ങളെ ശരീരത്തില്‍ വെവ്വേറായി വെച്ചിരിക്കുന്നു.

19 സകലവും ഒരു അവയവം എങ്കില്‍ ശരീരം എവിടെ?

20 എന്നാല്‍ അവയവങ്ങള്‍ പലതെങ്കിലും ശരീരം ഒന്നു തന്നേ.

21 കണ്ണിന്നു കയ്യോടു: നിന്നെക്കൊണ്ടു എനിക്കു ആവശ്യമില്ല എന്നും, തലെക്കു കാലുകളോടു: നിങ്ങളെക്കൊണ്ടു എനിക്കു ആവശ്യമില്ല എന്നുംപറഞ്ഞുകൂടാ.

1 കൊരിന്ത്യർ അദ്ധ്യായം 12

22 ശരീരത്തില്‍ ബലം കുറഞ്ഞവ എന്നു തോന്നുന്ന അവയവങ്ങള്‍ തന്നേ ആവശ്യമുള്ളവയാകുന്നു.

23 ശരീരത്തില്‍ മാനം കുറഞ്ഞവ എന്നു തോന്നുന്നവേക്കു നാം അധികം മാനം അണിയിക്കുന്നു; നമ്മില്‍ അഴകു കുറഞ്ഞവേക്കു അധികം അഴകു വരുത്തുന്നു;

24 നമ്മില്‍ അഴകുള്ള അവയവങ്ങള്‍ക്കു അതു ആവശ്യമില്ലല്ലോ.

25 ശരീരത്തില്‍ ഭിന്നത വരാതെ അവയവങ്ങള്‍ അന്യോന്യം ഒരുപോലെ കരുതേണ്ടതിന്നായി ദൈവം കുറവുള്ളതിന്നു അധികം മാനം കൊടുത്തുകൊണ്ടു ശരീരത്തെ കൂട്ടിച്ചേര്‍ത്തിരിക്കുന്നു.

1 കൊരിന്ത്യർ അദ്ധ്യായം 12

26 അതിനാല്‍ ഒരുഅവയവം കഷ്ടം അനുഭവിക്കുന്നു എങ്കില്‍ അവയവങ്ങള്‍ ഒക്കെയും കൂടെ കഷ്ടം അനുഭവിക്കുന്നു; ഒരു അവയവത്തിന്നു മാനം വന്നാല്‍ അവയവങ്ങള്‍ ഒക്കെയുംകൂടെ സന്തോഷിക്കുന്നു.

27 എന്നാല്‍ നിങ്ങള്‍ ക്രിസ്തുവിന്‍റെ ശരീരവും ഓ‍രോരുത്തന്‍ വെവ്വേറായി അവയവങ്ങളും ആകുന്നു.

28 ദൈവം സഭയില്‍ ഒന്നാമതു അപ്പൊസ്തലന്മാര്‍ , രണ്ടാമതു പ്രവാചകന്മാര്‍ മൂന്നാമതു ഉപദേഷ്ടാക്കന്മാര്‍ ഇങ്ങനെ ഓ‍രോരുത്തരെ നിയമിക്കയും പിന്നെ വീര്യയപ്രവൃത്തികള്‍ , രോഗശാന്തികളുടെ വരം, സഹായം ചെയ്‍വാനുള്ള വരം, പരിപാലനവരം, വിവിധഭാഷാവരം എന്നിവ നലകുകയും ചെയ്തു.

1 കൊരിന്ത്യർ അദ്ധ്യായം 12

29 എല്ലാവരും അപ്പൊസ്തലന്മാരോ? എല്ലാവരും പ്രവാചകന്മാരോ? എല്ലാവരും ഉപദേഷ്ടാക്കന്മാരോ? എല്ലാവരും വീര്യയപ്രവൃത്തികള്‍ ചെയ്യുന്നവരോ?

30 എല്ലാവര്‍ക്കും രോഗശാന്തിക്കുള്ള വരംഉണ്ടോ? എല്ലാവരും അന്യഭാഷകളില്‍ സംസാരിക്കുന്നുവോ?

31 എല്ലാവരും വ്യാഖ്യാനിക്കുന്നുവോ? ശ്രേഷ്ഠവരങ്ങളെ വാഞ്ഛിപ്പിന്‍ ; ഇനി അതിശ്രേഷ്ഠമായോരു മാര്‍ഗ്ഗം ഞാന്‍ നിങ്ങള്‍ക്കു കാണിച്ചുതരാം.

1 കൊരിന്ത്യർ അദ്ധ്യായം 12