Malayalam ബൈബിൾ

ഫിലിപ്പിയർ മൊത്തമായ 4 അദ്ധ്യായങ്ങൾ

ഫിലിപ്പിയർ

ഫിലിപ്പിയർ അദ്ധ്യായം 3
ഫിലിപ്പിയർ അദ്ധ്യായം 3

1 ഒടുവില്‍ എന്‍റെ സഹോദരന്മാരേ, കര്‍ത്താവില്‍ സന്തോഷിപ്പിന്‍ . അതേ കാര്യം നിങ്ങള്‍ക്കു പിന്നെയും എഴുതുന്നതില്‍ എനിക്കു മടുപ്പില്ല; നിങ്ങള്‍ക്കു അതു ഉറപ്പുമാകുന്നു

2 നായ്ക്കളെ സൂക്ഷിപ്പിന്‍ ; ആകാത്ത വേലക്കരെ സൂക്ഷിപ്പിന്‍ ; വിച്ഛേദനക്കാരെ സൂക്ഷിപ്പിന്‍ .

3 നാമല്ലോ പരിച്ഛേദനക്കാര്‍ ; ദൈവത്തിന്‍റെ ആത്മാവുകൊണ്ടു ആരാധിക്കയും ക്രിസ്തുയേശുവില്‍ പ്രശംസിക്കയും ജഡത്തില്‍ ആശ്രയിക്കാതിരിക്കയും ചെയ്യുന്ന നാം തന്നേ.

ഫിലിപ്പിയർ അദ്ധ്യായം 3

4 പക്ഷേ എനിക്കു ജഡത്തിലും ആശ്രയിപ്പാന്‍ വകയുണ്ടു; മറ്റാര്‍ക്കാനും ജഡത്തില്‍ ആശ്രയിക്കാം എന്നു തോന്നിയാല്‍ എനിക്കു അധികം;

5 എട്ടാം നാളില്‍ പരിച്ഛേദന ഏറ്റവന്‍ ; യിസ്രായേല്‍ജാതിക്കാരന്‍ ; ബെന്യമീന്‍ ഗോത്രക്കാരന്‍ ; എബ്രായരില്‍നിന്നു ജനിച്ച എബ്രായരില്‍ നിന്നു ജനിച്ച എബ്രായന്‍ ; ന്യായപ്രമാണം സംബന്ധിച്ചു പരീശന്‍ ;

6 ശുഷ്കാന്തി സംബന്ധിച്ചു സഭയെ ഉപദ്രവിച്ചവന്‍ ; ന്യായപ്രമാണത്തിലെ നീതിസംബന്ധിച്ചു അനിന്ദ്യന്‍ .

ഫിലിപ്പിയർ അദ്ധ്യായം 3

7 എങ്കിലും എനിക്കു ലാഭമായിരുന്നതു ഒക്കെയും ഞാന്‍ ക്രിസ്തു നിമിത്തം ചേതം എന്നു എണ്ണിയിരിക്കുന്നു.

8 അത്രയുമല്ല, എന്‍റെ കര്‍ത്താവായ ക്രിസ്തു യേശുവിനെക്കുറിച്ചുള്ള പരിജ്ഞാനത്തിന്‍റെ ശേഷ്ര്ഠതനിമിത്തം ഞാന്‍ ഇപ്പോഴും എല്ലാം ചേതം എന്നു എണ്ണുന്നു.

9 ഞാന്‍ ക്രിസ്തുവിനെ നേടേണ്ടതിന്നും ന്യായപ്രമാണത്തില്‍നിന്നുള്ള എന്‍റെ സ്വന്ത നീതിയല്ല, ക്രിസ്തുവിങ്കലുള്ള വിശ്വാസംമൂലം ദൈവം വിശ്വസിക്കുന്നവര്‍ക്കും നലകുന്ന നീതി തന്നേ ലഭിച്ചു

ഫിലിപ്പിയർ അദ്ധ്യായം 3

10 അവനില്‍ ഇരിക്കേണ്ടതിന്നും അവന്‍റെ മരണത്തോടു അനുരൂപപ്പെട്ടിട്ടു അവനെയും അവന്‍റെ പുനരുത്ഥാനത്തിന്‍റെ ശക്തിയെയും

11 അവന്‍റെ കഷ്ടാനുഭവങ്ങളുടെ കൂട്ടായ്മയെയും അനുഭവിച്ചറിയേണ്ടതിന്നും ഇങ്ങനെ വല്ലവിധേനയും മരിച്ചവരുടെ ഇടയില്‍ നിന്നുള്ള പുനരുത്ഥാനം പ്രാപിക്കേണം എന്നു വെച്ചും ഞാന്‍ അവന്‍റെ നിമിത്തം എല്ലാം ഉപേക്ഷിച്ചു ചവറു എന്നു എണ്ണുന്നു.

12 ലഭിച്ചു കഴിഞ്ഞു എന്നോ, തികഞ്ഞവനായി എന്നോ അല്ല, ഞാന്‍ ക്രിസ്തുയേശുവിനാല്‍ പിടിക്കപ്പെട്ടിരിക്കുന്നതുകൊണ്ടു എനിക്കും അതു പിടിക്കാമോ എന്നുവെച്ചു പിന്തുടരുന്നതേയുള്ള.

ഫിലിപ്പിയർ അദ്ധ്യായം 3

13 സഹോദരന്മാരേ, ഞാന്‍ പിടിച്ചിരിക്കുന്നു എന്നു നിരൂപിക്കുന്നില്ല.

14 ഒന്നു ഞാന്‍ ചെയ്യുന്നു: പിമ്പിലുള്ളതു മറന്നും മുമ്പിലുള്ളതിന്നു ആഞ്ഞും കൊണ്ടു ക്രിസ്തുയേശുവില്‍ ദൈവത്തിന്‍റെ പരമവിളിയുടെ വിരുതിന്നായി ലാക്കിലേക്കു ഓ‍ടുന്നു.

15 നമ്മില്‍ തികഞ്ഞവര്‍ ഒക്കെയും ഇങ്ങനെ തന്നേ ചിന്തിച്ചുകൊള്‍ക; വല്ലതിലും നിങ്ങള്‍ വേറെവിധമായി ചിന്തിച്ചാല്‍ ദൈവം അതുവും നിങ്ങള്‍ക്കു വെളിപ്പെടുത്തിത്തരും.

ഫിലിപ്പിയർ അദ്ധ്യായം 3

16 എന്നാല്‍ നാം പ്രാപിച്ചിരിക്കുന്ന പരിജ്ഞാനം തന്നേ അനുസരിച്ചു നടക്കുക.

17 സഹോദരന്മാരേ, നിങ്ങള്‍ എല്ലാവരും എന്നെ അനുകരിപ്പിന്‍ ; ഞങ്ങള്‍ നിങ്ങള്‍ക്കു കാണിച്ച മാതൃകപ്രകാരം നടക്കുന്നവരെയും കുറിക്കൊള്‍വിന്‍ .

18 ഞാന്‍ പലപ്പോഴും നിങ്ങളോടു പറഞ്ഞതുപോലെ അനേകര്‍ ക്രിസ്തുവിന്‍റെ ക്രൂശിന്നു ശത്രുക്കളായി നടക്കുന്നു എന്നു ഇപ്പോള്‍ കരഞ്ഞുംകൊണ്ടു പറയുന്നു.

ഫിലിപ്പിയർ അദ്ധ്യായം 3

19 അവരുടെ അവസാനം നാശം; അവരുടെ ദൈവം വയറു; ലജ്ജയായതില്‍ അവര്‍ക്കും മാനം തോന്നുന്നു; അവര്‍ ഭൂമിയിലുള്ളതു ചിന്തിക്കുന്നു.

20 നമ്മുടെ പൌരത്വമോ സ്വര്‍ഗ്ഗത്തില്‍ ആകുന്നു; അവിടെ നിന്നു കര്‍ത്താവായ യേശുക്രിസ്തു രക്ഷിതാവായി വരും എന്നു നാം കാത്തിരിക്കുന്നു.

21 അവന്‍ സകലവും തനിക്കു കീഴ്പെടുത്തുവാന്‍ കഴിയുന്ന തന്‍റെ വ്യാപാരശക്തികൊണ്ടു നമ്മുടെ താഴ്ചയുള്ള ശരീരത്തെ തന്‍റെ മഹത്വമുള്ള ശരീരത്തോടു അനുരൂപമായി രൂപാന്തരപ്പെടുത്തും.

ഫിലിപ്പിയർ അദ്ധ്യായം 3