Malayalam ബൈബിൾ
ഇയ്യോബ് മൊത്തമായ 42 അദ്ധ്യായങ്ങൾ
ഇയ്യോബ്
ഇയ്യോബ് അദ്ധ്യായം 7
ഇയ്യോബ് അദ്ധ്യായം 7
1 മർത്യന് ഭൂമിയിൽ യുദ്ധസേവയില്ലയോ? അവന്റെ ജീവകാലം കൂലിക്കാരന്റെ ജീവകാലംപോലെ തന്നെ.
2 വേലക്കാരൻ നിഴൽ ആഗ്രഹിക്കുന്നതുപോലെയും കൂലിക്കാരൻ കൂലിക്ക് കാത്തിരിക്കുന്നതുപോലെയും
3 വ്യൎത്ഥമാസങ്ങൾ എനിയ്ക്ക് അവകാശമായി വന്നു, കഷ്ടരാത്രികൾ എനിയ്ക്ക് ഓഹരിയായിത്തീർന്നു.
ഇയ്യോബ് അദ്ധ്യായം 7
4 കിടക്കുന്നേരം: ഞാൻ എപ്പോൾ എഴുന്നേല്ക്കും എന്നു പറയുന്നു; രാത്രി ദീർഘിച്ചുകൊണ്ടിരിക്കുന്നു; വെളുക്കുവോളം എനിക്കുരുളുക തന്നെ പണി.
5 എന്റെ ദേഹം പുഴുവും മൺകട്ടയും പൊതിഞ്ഞിരിക്കുന്നു. എന്റെ ത്വക്കിൽ പുൺവായകൾ അടഞ്ഞ് വീണ്ടും പഴുത്തുപൊട്ടുന്നു.
6 എന്റെ നാളുകൾ [* നെയ്ത്തോടം = നെയ്ത്തുകാരൻ തുണി നെയ്യാനുപയോഗിക്കുന്ന യന്ത്രം ]നെയ്ത്തോടത്തിലും വേഗതയുള്ളത്; പ്രത്യാശകൂടാതെ അവ കഴിഞ്ഞുപോകുന്നു.
ഇയ്യോബ് അദ്ധ്യായം 7
7 എന്റെ ജീവൻ ഒരു ശ്വാസം മാത്രം എന്നോർക്കണമേ; എന്റെ കണ്ണ് ഇനി നന്മയെ കാണുകയില്ല.
8 എന്നെ കാണുന്നവന്റെ കണ്ണ് ഇനി എന്നെ കാണുകയില്ല; യഹോവയുടെ കണ്ണ് എന്നെ നോക്കും; ഞാനോ, ഇല്ലാതിരിക്കും.
9 മേഘം ക്ഷയിച്ച് മാഞ്ഞുപോകുന്നതുപോലെ പാതാളത്തിലിറങ്ങുന്നവൻ വീണ്ടും കയറിവരുന്നില്ല.
ഇയ്യോബ് അദ്ധ്യായം 7
10 അവൻ തന്റെ വീട്ടിലേക്ക് മടങ്ങിവരുകയില്ല; അവന്റെ ഇടം ഇനി അവനെ അറിയുകയുമില്ല.
11 ആകയാൽ ഞാൻ എന്റെ വായടയ്ക്കുകയില്ല; എന്റെ മനഃപീഡയിൽ ഞാൻ സംസാരിക്കും; എന്റെ മനോവ്യസനത്തിൽ ഞാൻ സങ്കടം പറയും.
12 യഹോവ എനിക്ക് കാവലാക്കേണ്ടതിന് ഞാൻ കടലോ കടലാനയോ ആകുന്നുവോ?
ഇയ്യോബ് അദ്ധ്യായം 7
13 എന്റെ കട്ടിൽ എന്നെ ആശ്വസിപ്പിക്കും; എന്റെ മെത്ത എന്റെ വ്യസനം ശമിപ്പിക്കും എന്ന് ഞാൻ പറഞ്ഞാൽ
14 യഹോവ സ്വപ്നംകൊണ്ട് എന്നെ ഞെട്ടിപ്പിക്കുന്നു; ദർശനംകൊണ്ടും എന്നെ ഭയപ്പെടുത്തുന്നു.
15 ആകയാൽ ഞാൻ കഴുത്ത് ഞെരിഞ്ഞ് കൊല്ലപ്പെടുന്നതും ഈ അസ്ഥികൂടത്തേക്കാൾ മരണവും തിരഞ്ഞെടുക്കുന്നു.
ഇയ്യോബ് അദ്ധ്യായം 7
16 ഞാൻ ജീവിതം വെറുത്തിരിക്കുന്നു; എന്നേക്കും ജീവിച്ചിരിക്കയില്ല; എന്നെ വിടേണമേ; എന്റെ ജീവകാലം ഒരു ശ്വാസം മാത്രമല്ലോ.
17 മർത്യനെ നീ ഗണ്യമാക്കേണ്ടതിനും അവന്റെമേൽ ദൃഷ്ടിവയ്ക്കേണ്ടതിനും
18 അവനെ രാവിലെതോറും സന്ദർശിച്ച് നിമിഷം തോറും പരീക്ഷിക്കേണ്ടതിനും അവൻ എന്തുള്ളു?
ഇയ്യോബ് അദ്ധ്യായം 7
19 നീ എത്രത്തോളം നിന്റെ നോട്ടം എന്നിൽ നിന്ന് മാറ്റാതിരിക്കും? ഞാൻ ഉമിനീർ ഇറക്കുന്നതുവരെ എന്നെ വിടാതെയുമിരിക്കും?
20 ഞാൻ പാപം ചെയ്തുവെങ്കിൽ, മനുഷ്യപാലകനേ, ഞാൻ നിനക്കെന്ത് ചെയ്യുന്നു? ഞാൻ എനിയ്ക്ക് തന്നെ ഭാരമായിരിക്കത്തക്കവണ്ണം നീ എന്നെ നിനക്ക് ലക്ഷ്യമായി വച്ചിരിക്കുന്നതെന്ത്?
ഇയ്യോബ് അദ്ധ്യായം 7
21 എന്റെ അതിക്രമം നീ ക്ഷമിക്കാതെയും അകൃത്യം മോചിക്കാതെയും ഇരിക്കുന്നതെന്ത്? ഇപ്പോൾ ഞാൻ പൊടിയിൽ കിടക്കും; നീ എന്നെ അന്വേഷിച്ചാൽ ഞാൻ ഇല്ലാതിരിക്കും.”