Malayalam ബൈബിൾ

സങ്കീർത്തനങ്ങൾ മൊത്തമായ 150 അദ്ധ്യായങ്ങൾ

സങ്കീർത്തനങ്ങൾ

സങ്കീർത്തനങ്ങൾ അദ്ധ്യായം 13
സങ്കീർത്തനങ്ങൾ അദ്ധ്യായം 13

1 യഹോവേ, എത്രത്തോളം നീ എന്നെ മറന്നുകൊണ്ടിരിക്കും? നീ എത്രത്തോളം നിന്റെ മുഖം ഞാൻ കാണാത്ത വിധം മറയ്ക്കും?

2 എത്രത്തോളം ഞാൻ എന്റെ ഉള്ളിൽ ചിന്താകുലനായി എന്റെ ഹൃദയത്തിൽ ദിനംപ്രതി ദുഃഖം അനുഭവിക്കേണ്ടിവരും? എത്രത്തോളം എന്റെ ശത്രു എന്റെമേൽ ഉയർന്നിരിക്കും?

3 എന്റെ ദൈവമായ യഹോവേ, കടാക്ഷിക്കണമേ; എനിക്ക് ഉത്തരം അരുളണമേ; ഞാൻ മരണനിദ്ര പ്രാപിക്കാതിരിക്കുവാൻ എന്റെ കണ്ണുകളെ പ്രകാശിപ്പിക്കണമേ.

സങ്കീർത്തനങ്ങൾ അദ്ധ്യായം 13

4 “ഞാൻ അവനെ തോല്പിച്ചുകളഞ്ഞു” എന്ന് എന്റെ ശത്രു പറയരുതേ; ഞാൻ ഭ്രമിച്ചുപോകുന്നതിനാൽ എന്റെ വൈരികൾ ഉല്ലസിക്കുകയും അരുതേ.

5 ഞാൻ നിന്റെ കരുണയിൽ ആശ്രയിക്കുന്നു; എന്റെ ഹൃദയം നിന്റെ രക്ഷയിൽ ആനന്ദിക്കും.

6 യഹോവ എനിക്കു നന്മ ചെയ്തിരിക്കുകകൊണ്ട് ഞാൻ അവന് പാട്ടു പാടും.