Malayalam ബൈബിൾ
സങ്കീർത്തനങ്ങൾ മൊത്തമായ 150 അദ്ധ്യായങ്ങൾ
സങ്കീർത്തനങ്ങൾ
സങ്കീർത്തനങ്ങൾ അദ്ധ്യായം 54
സങ്കീർത്തനങ്ങൾ അദ്ധ്യായം 54
1 ദൈവമേ, നിന്റെ നാമത്താൽ എന്നെ രക്ഷിക്കണമേ; നിന്റെ ശക്തിയാൽ എനിക്ക് ന്യായം പാലിച്ചുതരണമേ.
2 ദൈവമേ, എന്റെ പ്രാർത്ഥന കേൾക്കണമേ; എന്റെ വായിലെ വാക്കുകൾ ശ്രദ്ധിക്കണമേ.
3 അന്യജാതിക്കാർ എന്നോട് എതിർത്തിരിക്കുന്നു; ഘോരന്മാർ എനിക്ക് ജീവഹാനി വരുത്തുവാൻ നോക്കുന്നു; അവർ ദൈവത്തെ അവരുടെ മുമ്പിൽ നിർത്തിയിട്ടില്ല.
സങ്കീർത്തനങ്ങൾ അദ്ധ്യായം 54
4 ഇതാ, ദൈവം എന്റെ സഹായകനാകുന്നു; കർത്താവ് എന്റെ പ്രാണനെ താങ്ങുന്നവരോടു കൂടി ഉണ്ട്.
5 അവൻ എന്റെ ശത്രുക്കൾക്ക് തിന്മ പകരം ചെയ്യും; നിന്റെ വിശ്വസ്തതയാൽ അവരെ സംഹരിച്ചുകളയണമേ.
6 സ്വമേധാദാനത്തോടെ ഞാൻ നിനക്ക് ഹനനയാഗം കഴിക്കും; “യഹോവേ, നിന്റെ നാമം നല്ലത്” എന്നു ചൊല്ലി ഞാൻ സ്തോത്രം ചെയ്യും.
സങ്കീർത്തനങ്ങൾ അദ്ധ്യായം 54
7 അവൻ എന്നെ സകലകഷ്ടത്തിൽനിന്നും വിടുവിച്ചിരിക്കുന്നു; എന്റെ കണ്ണ് എന്റെ ശത്രുക്കളെ കണ്ട് രസിക്കും.