Malayalam ബൈബിൾ

1 ദിനവൃത്താന്തം മൊത്തമായ 29 അദ്ധ്യായങ്ങൾ

1 ദിനവൃത്താന്തം

1 ദിനവൃത്താന്തം അദ്ധ്യായം 2
1 ദിനവൃത്താന്തം അദ്ധ്യായം 2

ഇസ്രായേലിന്റെ പുത്രന്മാർ 1 ഇസ്രായേലിന്റെ പുത്രന്മാർ ഇവരായിരുന്നു: രൂബേൻ, ശിമെയോൻ, ലേവി, യെഹൂദാ, യിസ്സാഖാർ, സെബൂലൂൻ,

2 ദാൻ, യോസേഫ്, ബെന്യാമീൻ, നഫ്താലി, ഗാദ്, ആശേർ.

യെഹൂദാ ഹെസ്രോന്റെ പുത്രന്മാർവരെ 3 യെഹൂദയുടെ പുത്രന്മാർ: ഏർ, ഓനാൻ, ശേലഹ് ഇവർ മൂവരും ശൂവായുടെ മകളായ ഒരു കനാന്യസ്ത്രീയിൽ ജനിച്ച പുത്രന്മാരായിരുന്നു. യെഹൂദയുടെ ആദ്യജാതനായ ഏർ യഹോവയുടെ ദൃഷ്ടിയിൽ ദുഷ്ടനായിരുന്നു. അതിനാൽ യഹോവ അവനെ മരണത്തിന് ഏൽപ്പിച്ചു.

1 ദിനവൃത്താന്തം അദ്ധ്യായം 2

4 അതിനുശേഷം യെഹൂദയുടെ മരുമകളായ താമാർ അവന്റെ രണ്ടു പുത്രന്മാരായ ഫേരെസ്സ്, സേരഹ് എന്നിവർക്കു ജന്മംനൽകി. അങ്ങനെ യെഹൂദയ്ക്ക് ആകെ അഞ്ചു പുത്രന്മാർ ഉണ്ടായിരുന്നു.

5 ഫേരെസ്സിന്റെ പുത്രന്മാർ: ഹെസ്രോൻ, ഹാമൂൽ

6 സേരഹിന്റെ പുത്രന്മാർ: സിമ്രി, ഏഥാൻ, ഹേമാൻ, കൽക്കോൽ, ദാരാ* 1 രാജാ. 4:31 കാണുക. ചി.കൈ.പ്ര. ദർദാ —ആകെ അഞ്ചുപേർ.

1 ദിനവൃത്താന്തം അദ്ധ്യായം 2

7 കർമിയുടെ പുത്രൻ: അർപ്പിതവസ്തുക്കൾ സ്വന്തമാക്കി എടുക്കുകയും അതുമൂലം യഹോവയുടെ നിരോധനം ലംഘിക്കുകയും ചെയ്ത് ഇസ്രായേലിന് കഷ്ടത വരുത്തിവെച്ചവനായ ആഖാൻ. കഷ്ടത എന്നർഥം. മൂ.ഭാ. ആഖാർ, ഇത് യോശുവയിൽ ആഖാൻ എന്നും വിളിക്കപ്പെടുന്നു.

8 ഏഥാന്റെ പുത്രൻ: അസര്യാവ്.

1 ദിനവൃത്താന്തം അദ്ധ്യായം 2

9 ഹെസ്രോനു ജനിച്ച പുത്രന്മാർ: യെരഹ്മയേൽ, രാം, കെലൂബായി. കാലേബ്, കെലൂബായി എന്നതിന്റെ മറ്റൊരുരൂപം.

ഹെസ്രോന്റെ മകനായ രാംമുതൽ 10 രാം അമ്മീനാദാബിന്റെ പിതാവായിരുന്നു. അമ്മീനാദാബ് യെഹൂദാജനതയുടെ നേതാവായ നഹശോന്റെ പിതാവും ആയിരുന്നു.

1 ദിനവൃത്താന്തം അദ്ധ്യായം 2

11 നഹശോൻ ശല്മയുടെ§ രൂത്ത്. 4:21 കാണുക. ചി.കൈ.പ്ര. ശൽമോൻ പിതാവായിരുന്നു. ശല്മാ ബോവസിന്റെ പിതാവും.

12 ബോവസ് ഓബേദിന്റെ പിതാവും, ഓബേദ് യിശ്ശായിയുടെ പിതാവുമായിരുന്നു.

13 യിശ്ശായി ആദ്യജാതനായ എലീയാബ്, രണ്ടാമൻ അബീനാദാബ്, മൂന്നാമൻ ശിമെയാ,

1 ദിനവൃത്താന്തം അദ്ധ്യായം 2

14 നാലാമൻ നെഥനയേൽ, അഞ്ചാമൻ രദ്ദായി,

15 ആറാമൻ ഓസെം, ഏഴാമൻ ദാവീദ്, എന്നിവരുടെ പിതാവായിരുന്നു.

16 സെരൂയയും അബീഗയിലും അവരുടെ സഹോദരിമാരായിരുന്നു. അബീശായിയും യോവാബും അസാഹേലും സെരൂയയുടെ മൂന്നു പുത്രന്മാരായിരുന്നു.

1 ദിനവൃത്താന്തം അദ്ധ്യായം 2

17 അബീഗയിൽ അമാസയുടെ മാതാവായിരുന്നു. അവന്റെ പിതാവ് യിശ്മായേല്യനായ യേഥെർ ആയിരുന്നു.

ഹെസ്രോന്റെ മകനായ കാലേബ് 18 ഹെസ്രോന്റെ മകനായ കാലേബിന് തന്റെ ഭാര്യയായ അസൂബയിലും യെരിയോത്തിലും* അഥവാ, കാലേബിന് തന്റെ ഭാര്യയായ അസൂബയിൽ യെരിയോത്ത് എന്നു പേരുള്ള ഒരു മകൾ ഉണ്ടായിരുന്നു. മൂ.ഭാ. ഈ പ്രയോഗത്തിന്റെ അർഥം വ്യക്തമല്ല. പുത്രന്മാർ ജനിച്ചിരുന്നു. യേശെർ, ശോബാബ്, അർദോൻ എന്നിവർ യെരിയോത്തിൽ ജനിച്ച പുത്രന്മാരായിരുന്നു.

1 ദിനവൃത്താന്തം അദ്ധ്യായം 2

19 അസൂബ മരിച്ചപ്പോൾ കാലേബ് എഫ്രാത്തിനെ വിവാഹംകഴിച്ചു. അവൾ ഹൂർ എന്ന മകനു ജന്മംനൽകി.

20 ഹൂർ ഊരിയുടെ പിതാവും ഊരി ബെസലേലിന്റെ പിതാവും ആയിരുന്നു.

21 പിന്നെ ഹെസ്രോൻ ഗിലെയാദിന്റെ പിതാവായ മാഖീരിന്റെ മകളെ വിവാഹംകഴിച്ചു; അപ്പോൾ ഹെസ്രോന് അറുപതു വയസ്സായിരുന്നു. അവൾ സെഗൂബ് എന്ന മകനു ജന്മംനൽകി.

1 ദിനവൃത്താന്തം അദ്ധ്യായം 2

22 സെഗൂബ് യായീരിന്റെ പിതാവായിരുന്നു. യായീർ ഗിലെയാദിൽ ഇരുപത്തിമൂന്നു പട്ടണങ്ങൾക്ക് അധിപനായിരുന്നു.

23 (എന്നാൽ, ഗെശൂരും അരാമുംകൂടി ഹാവോത്ത്-യായീരും അഥവാ, ഹാവോത്ത് എന്ന പട്ടണവും കെനാത്തും അതിനുചുറ്റുമുള്ള അധിനിവേശങ്ങളും പിടിച്ചടക്കി—ആകെ അറുപതു പട്ടണങ്ങൾ.) ഇവരെല്ലാം ഗിലെയാദിന്റെ പിതാവായ മാഖീരിന്റെ പിൻഗാമികളായിരുന്നു.

1 ദിനവൃത്താന്തം അദ്ധ്യായം 2

24 കാലേബ്-എഫ്രാത്താ എന്ന പട്ടണത്തിൽവെച്ച് ഹെസ്രോന്റെ മരണശേഷം അദ്ദേഹത്തിന്റെ ഭാര്യയായ അബീയാ ഒരു മകനു ജന്മംനൽകി. അവനാണ് തെക്കോവയുടെ പിതാവായ അതായത്, ഭരണാധിപൻ അശ്ഹൂർ.

ഹെസ്രോന്റെ മകനായ യെരഹ്മയേൽ 25 ഹെസ്രോന്റെ ആദ്യജാതനായ യെരഹ്മയേലിന്റെ പുത്രന്മാർ: ആദ്യജാതനായ രാം, ബൂനാ, ഓരെൻ, ഓസെം, അഹീയാവ്.

1 ദിനവൃത്താന്തം അദ്ധ്യായം 2

26 യെരഹ്മയേലിന് അതാര എന്ന പേരുള്ള മറ്റൊരു ഭാര്യ ഉണ്ടായിരുന്നു. അവൾ ഓനാമിന്റെ അമ്മയായിരുന്നു.

27 യെരഹ്മയേലിന്റെ ആദ്യജാതനായ രാമിന്റെ പുത്രന്മാർ: മയസ്, യാമിൻ, ഏക്കെർ.

28 ഓനാമിന്റെ പുത്രന്മാർ: ശമ്മായി, യാദാ. ശമ്മായിയുടെ പുത്രന്മാർ: നാദാബ്, അബീശൂർ.

1 ദിനവൃത്താന്തം അദ്ധ്യായം 2

29 അബീശൂരിന്റെ ഭാര്യയ്ക്ക് അബീഹയീൽ എന്നു പേരായിരുന്നു. അവൾ അയാളുടെ രണ്ടു പുത്രന്മാർക്കു ജന്മംനൽകി: അഹ്ബാൻ, മോലീദ്.

30 നാദാബിന്റെ പുത്രന്മാർ: സേലദ്, അപ്പയീം. സേലദ് പുത്രന്മാരില്ലാതെ മരിച്ചു.

31 അപ്പയീമിന്റെ പുത്രൻ: ശേശാന്റെ പിതാവായ യിശി; ശേശാൻ അഹ്ലായിമിന്റെ പിതാവായിരുന്നു.

1 ദിനവൃത്താന്തം അദ്ധ്യായം 2

32 ശമ്മായിയുടെ സഹോദരനായ യാദയുടെ പുത്രന്മാർ: യേഥെർ, യോനാഥാൻ. യേഥെർ പുത്രന്മാരില്ലാതെ മരിച്ചു.

33 യോനാഥാന്റെ പുത്രന്മാർ: പേലെത്ത്, സാസാ. ഇവർ യെരഹ്മയേലിന്റെ പിൻഗാമികളായിരുന്നു.

34 ശേശാന്ന് പുത്രിമാരല്ലാതെ, പുത്രന്മാരില്ലായിരുന്നു. അദ്ദേഹത്തിന് ഈജിപ്റ്റുകാരനായ യർഹാ എന്നു പേരായ ഒരു ദാസനുണ്ടായിരുന്നു.

1 ദിനവൃത്താന്തം അദ്ധ്യായം 2

35 ശേശാൻ തന്റെ ഭൃത്യനായ യർഹയ്ക്ക് തന്റെ മകളെ വിവാഹംകഴിച്ചുകൊടുത്തു. അവൾ അത്ഥായി എന്നു പേരുള്ള ഒരു മകനു ജന്മംകൊടുത്തു.

36 അത്ഥായി നാഥാന്റെ പിതാവായിരുന്നു, നാഥാൻ സാബാദിന്റെ പിതാവും.

37 സാബാദ് എഫ്ലാലിന്റെ പിതാവ്, എഫ്ലാൽ ഓബേദിന്റെ പിതാവ്.

38 ഓബേദ് യേഹുവിന്റെ പിതാവ്, യേഹു അസര്യാവിന്റെ പിതാവ്.

1 ദിനവൃത്താന്തം അദ്ധ്യായം 2

39 അസര്യാവ് ഹേലെസ്സിന്റെ പിതാവ്, ഹേലെസ് എലെയാശയുടെ പിതാവ്.

40 എലെയാശ സിസ്മായിയുടെ പിതാവ്, സിസ്മായി ശല്ലൂമിന്റെ പിതാവ്.

41 ശല്ലൂം യെക്കമ്യാവിന്റെ പിതാവ്, യെക്കമ്യാവ് എലീശാമയുടെ പിതാവ്.

കാലേബിന്റെ കുടുംബങ്ങൾ: 42 യെരഹ്മയേലിന്റെ സഹോദരനായ കാലേബിന്റെ പുത്രന്മാർ: അദ്ദേഹത്തിന്റെ ആദ്യജാതനും സീഫിന്റെ പിതാവുമായ മേശാ, അദ്ദേഹത്തിന്റെ പുത്രനും ഹെബ്രോന്റെ പിതാവുമായ മാരേശാ.

1 ദിനവൃത്താന്തം അദ്ധ്യായം 2

43 ഹെബ്രോന്റെ പുത്രന്മാർ: കോരഹ്, തപ്പൂഹ്, രേക്കെം, ശേമാ.

44 ശേമാ രഹമിന്റെ പിതാവായിരുന്നു, രഹം യോർക്കെയാമിന്റെ പിതാവും. രേക്കെം ശമ്മായിയുടെ പിതാവായിരുന്നു.

45 ശമ്മായിയുടെ പുത്രനായിരുന്നു മാവോൻ, മാവോൻ ബേത്ത്-സൂരിന്റെ പിതാവായിരുന്നു.

1 ദിനവൃത്താന്തം അദ്ധ്യായം 2

46 കാലേബിന്റെ വെപ്പാട്ടിയായ ഏഫാ, ഹാരാൻ, മോസ, ഗാസേസ് എന്നിവരുടെ മാതാവായിരുന്നു. ഹാരാൻ ഗാസേസിന്റെ പിതാവായിരുന്നു.

47 യാഹ്ദയുടെ പുത്രന്മാർ: രേഗെം, യോഥാം, ഗേശാൻ, പേലെത്, ഏഫാ, ശയഫ്.

48 കാലേബിന്റെ വെപ്പാട്ടിയായ മയഖാ ശേബെർ, തിർഹന എന്നിവരുടെ മാതാവായിരുന്നു.

1 ദിനവൃത്താന്തം അദ്ധ്യായം 2

49 അവൾക്ക് മദ്മന്നയുടെ പിതാവായ ശയഫിനും മക്ബേനയുടെയും ഗിബെയയുടെയും പിതാവായ ശെവായ്ക്കും ജന്മംനൽകി. കാലേബിന് അക്സാ എന്നു പേരുള്ള ഒരു മകൾ ഉണ്ടായിരുന്നു.

50 ഇവരായിരുന്നു കാലേബിന്റെ പിൻഗാമികൾ. എഫ്രാത്തയുടെ ആദ്യജാതനായ ഹൂരിന്റെ പുത്രന്മാർ: കിര്യത്ത്-യെയാരീമിന്റെ പിതാവായ ശോബാൽ,

1 ദിനവൃത്താന്തം അദ്ധ്യായം 2

51 ബേത്ലഹേമിന്റെ പിതാവായ ശല്മാ, ബേത്ത്-ഗാദേരിന്റെ പിതാവായ ഹാരേഫ്.

52 കിര്യത്ത്-യെയാരീമിന്റെ പിതാവായ ശോബാലിന്റെ പിൻഗാമികൾ ഇവരായിരുന്നു: ഹാരോവെയും മനഹത്ത് കുലത്തിന്റെ പകുതിയും.

53 കിര്യത്ത്-യെയാരീമിന്റെ ഗണങ്ങൾ: യിത്രീയരും പൂത്യരും ശൂമാത്യരും മിശ്രായരും ആയിരുന്നു. ഇവരിൽനിന്നു സോരാത്യരും എസ്താവോല്യരും ഉത്ഭവിച്ചു.

1 ദിനവൃത്താന്തം അദ്ധ്യായം 2

54 ശല്മയുടെ പിൻഗാമികൾ: ബേത്ലഹേം, നെതോഫാത്യർ, അത്രോത്ത്-ബേത്ത്-യോവാബ്, മനഹത്തിന്റെ പകുതി, സൊര്യർ,

55 യബ്ബേസിൽ താമസിച്ചിരുന്ന വേദജ്ഞരുടെ§ മൂ.ഭാ. സൊപേരിം കുടുംബങ്ങൾ: തിരാത്യർ, ശിമെയാത്യർ, സൂഖാത്യർ എന്നിവരാണ്. രേഖാബ്യകുടുംബത്തിന്റെ പിതാവായ ഹമാത്തിൽനിന്ന് ഉത്ഭവിച്ച കേന്യർ ഇവരാണ്.