Malayalam ബൈബിൾ

യെശയ്യാ മൊത്തമായ 66 അദ്ധ്യായങ്ങൾ

യെശയ്യാ

യെശയ്യാ അദ്ധ്യായം 15
യെശയ്യാ അദ്ധ്യായം 15

മോവാബിനെതിരേയുള്ള പ്രവചനം 1 മോവാബിനെതിരേയുള്ള പ്രവചനം: ഒരു രാത്രികൊണ്ട്, മോവാബിലെ ആർ പട്ടണം ശൂന്യമാക്കപ്പെട്ടു! ഒറ്റ രാത്രികൊണ്ട്, മോവാബിലെ കീർ പട്ടണവും ശൂന്യമാക്കപ്പെട്ടു!

2 ദീബോൻ അവരുടെ ആലയത്തിലേക്കു കയറിപ്പോകുന്നു, വിലപിക്കുന്നതിനായി അവരുടെ ക്ഷേത്രങ്ങളിലേക്കുതന്നെ; മോവാബ് നെബോയെയും മെദേബായെയുംപറ്റി വിലപിക്കുന്നു. എല്ലാവരുടെയും തല മൊട്ടയടിച്ചും താടി കത്രിച്ചുമിരിക്കുന്നു.

യെശയ്യാ അദ്ധ്യായം 15

3 തെരുവീഥികളിൽ അവർ ചാക്കുശീലയുടുത്തു നടക്കുന്നു; പുരമുകളിലും ചത്വരങ്ങളിലുമുള്ള എല്ലാവരും വിലപിക്കുന്നു, കരഞ്ഞുകൊണ്ട് അവർ കാൽക്കൽവീഴുന്നു.

4 ഹെശ്ബോനും എലെയാലെയും നിലവിളിക്കുന്നു, അവരുടെ ശബ്ദം ദൂരത്ത് യാഹാസുവരെയും കേൾക്കുന്നു. അതിനാൽ മോവാബിലെ ആയുധപാണികൾ ഉച്ചത്തിൽ വിളിക്കുന്നു, അവരുടെ ഹൃദയം ഉള്ളിൽ വിറകൊള്ളുകയുംചെയ്യുന്നു.

യെശയ്യാ അദ്ധ്യായം 15

5 എന്റെ ഹൃദയം മോവാബിനെക്കുറിച്ചു നിലവിളിക്കുന്നു; അവിടത്തെ ജനം സോവാറിലേക്കും എഗ്ലത്ത്-ശെലീശിയായിലേക്കും പലായനംചെയ്യുന്നു. അവർ ലൂഹീത്ത് കയറ്റംവരെ കയറിച്ചെല്ലുന്നു, കരഞ്ഞുകൊണ്ട് അവരുടെ യാത്ര തുടരുന്നു. ഹോരോനയീമിലേക്കുള്ള പാതയിൽ അവർ തങ്ങളുടെ നാശത്തെപ്പറ്റി നിലവിളിക്കുന്നു.

യെശയ്യാ അദ്ധ്യായം 15

6 നിമ്രീമിലെ ജലാശയങ്ങൾ വരണ്ടല്ലോ, പുല്ലു വാടിയുണങ്ങിയും പോയല്ലോ; ഇളംപുല്ലു നശിച്ചുപോയല്ലോ പച്ചയായതൊന്നും ശേഷിച്ചിട്ടുമില്ല.

7 തന്മൂലം അവർ സമ്പാദിച്ചു കൂട്ടിവെച്ച സ്വത്ത് അലരിത്തോട്ടിനക്കരയ്ക്ക് അവർ ചുമന്നുകൊണ്ടുപോകുന്നു.

യെശയ്യാ അദ്ധ്യായം 15

8 ദുരിതത്തിന്റെ നിലവിളി മോവാബിനു ചുറ്റും പ്രതിധ്വനിക്കുന്നു; അതിന്റെ അലർച്ച എഗ്ലയീംവരെയും അതിന്റെ വിലാപം ബേർ-ഏലീംവരെയും എത്തിയിരിക്കുന്നു.

9 ദീമോനിലെ ജലാശയങ്ങൾ രക്തംകൊണ്ടു* ദീമോൻ, രക്തം എന്നിവയ്ക്കുള്ള എബ്രായവാക്കുകളുടെ ഉച്ചാരണങ്ങൾ തമ്മിൽ വളരെ സാമ്യമുണ്ട്. നിറഞ്ഞിരിക്കുന്നു, എന്നാൽ ഞാൻ ദീമോന്റെമേൽ ഇനിയും അധികം ആപത്തുകൾ വരുത്തും— മോവാബിലെ പലായിതരുടെമേലും ദേശത്തിലെ ശേഷിപ്പിന്മേലും ഞാൻ ഒരു സിംഹത്തെ വരുത്തും.