Malayalam ബൈബിൾ
യിരേമ്യാവു മൊത്തമായ 52 അദ്ധ്യായങ്ങൾ
യിരേമ്യാവു
യിരേമ്യാവു അദ്ധ്യായം 4
യിരേമ്യാവു അദ്ധ്യായം 4
1 “ഇസ്രായേലേ, നിനക്കു മടങ്ങിവരാൻ മനസ്സുണ്ടെങ്കിൽ, എങ്കലേക്കു മടങ്ങിവരിക,” QS4 എന്ന് യഹോവ അരുളിച്ചെയ്യുന്നു. “നീ നിന്റെ മ്ലേച്ഛവിഗ്രഹങ്ങളെ എന്റെ ദൃഷ്ടിയിൽനിന്ന് നീക്കിക്കളയുകയും ഇനിയൊരിക്കലും വഴിതെറ്റിപ്പോകാതിരിക്കുകയും ചെയ്യുമെങ്കിൽ,
2 ‘ജീവിക്കുന്ന യഹോവയാണെ,’ എന്നു സത്യസന്ധതയോടും നീതിയോടും ന്യായത്തോടും നീ ശപഥംചെയ്യുമെങ്കിൽ, രാഷ്ട്രങ്ങൾ അവിടത്തെ നാമത്തിൽ അനുഗ്രഹിക്കുകയും അവരുടെ അഭിമാനം യഹോവയിലായിരിക്കുകയും ചെയ്യും.”
യിരേമ്യാവു അദ്ധ്യായം 4
3 യഹോവ യെഹൂദ്യയിലെയും ജെറുശലേമിലെയും ജനത്തോട് ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങളുടെ തരിശുനിലം ഉഴുവിൻ; മുള്ളിനിടയിൽ വിതയ്ക്കാതെയിരിക്കുക.
4 നിങ്ങളുടെ പ്രവൃത്തികളുടെ ദോഷംനിമിത്തം എന്റെ കോപം തീപോലെ വരികയും ആർക്കും കെടുത്തിക്കൂടാത്തവണ്ണം ജ്വലിക്കുകയും ചെയ്യാതിരിക്കേണ്ടതിന്, യെഹൂദാജനങ്ങളേ, ജെറുശലേംനിവാസികളേ, നിങ്ങളെത്തന്നെ യഹോവയ്ക്കായി പരിച്ഛേദനം ചെയ്യുക; നിങ്ങളുടെ ഹൃദയത്തിന്റെ അഗ്രചർമം നീക്കിക്കളയുക.”
യിരേമ്യാവു അദ്ധ്യായം 4
വടക്കുനിന്ന് അനർഥം 5 “യെഹൂദ്യയിൽ അറിയിച്ച് ജെറുശലേമിൽ പ്രസിദ്ധമാക്കുക: ‘ദേശത്തെല്ലായിടത്തും കാഹളം മുഴക്കുക!’ ‘ഒരുമിച്ചുകൂടുക! ഉറപ്പുള്ള പട്ടണങ്ങളിലേക്കു നമുക്ക് ഓടിപ്പോകാം!’ എന്ന് ഉറക്കെ വിളിച്ചുപറയുക.
6 സീയോനു മുന്നറിയിപ്പായി കൊടിയുയർത്തുക! നിൽക്കാതെ സുരക്ഷിതത്വത്തിനായി ഓടിപ്പോകുക! കാരണം ഞാൻ വടക്കുനിന്ന് അനർഥംവരുത്തും, ഒരു മഹാനാശംതന്നെ.”
യിരേമ്യാവു അദ്ധ്യായം 4
7 സിംഹം കുറ്റിക്കാട്ടിൽനിന്ന് ഇളകിയിരിക്കുന്നു, രാഷ്ട്രങ്ങളുടെ സംഹാരകൻ പുറപ്പെട്ടിരിക്കുന്നു. അവൻ തന്റെ സ്ഥലം വിട്ടെഴുന്നേറ്റ് നിന്റെ ദേശം ശൂന്യമാക്കും. നിന്റെ പട്ടണം, നിവാസികളില്ലാതെ ശൂന്യമാക്കപ്പെടും.
8 അതുകൊണ്ടു ചാക്കുശീല ധരിച്ച്, വിലപിക്കുകയും അലമുറയിടുകയുംചെയ്യുക. യഹോവയുടെ ഉഗ്രകോപം നമ്മെ വിട്ടു നീങ്ങിയിട്ടില്ലല്ലോ.
യിരേമ്യാവു അദ്ധ്യായം 4
9 “ആ ദിവസത്തിൽ രാജാവും പ്രഭുക്കന്മാരും ധൈര്യഹീനരാകും, പുരോഹിതന്മാർ ഭ്രമിച്ചും പ്രവാചകന്മാർ സ്തംഭിച്ചുംപോകും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
10 അപ്പോൾ ഞാൻ, “അയ്യോ, കർത്താവായ യഹോവേ! വാൾ ഞങ്ങളുടെ തൊണ്ടയിൽ വെക്കപ്പെട്ടിരിക്കെ, ‘നിങ്ങൾക്കു സമാധാനമുണ്ടാകും,’ എന്നു പറഞ്ഞ് അങ്ങ് ഈ ജനത്തെയും ജെറുശലേമിനെയും പൂർണമായും വഞ്ചിച്ചല്ലോ എന്നു പറഞ്ഞു.”
യിരേമ്യാവു അദ്ധ്യായം 4
11 ആ കാലത്ത് ഈ ജനത്തോടും ജെറുശലേമിനോടും ഇപ്രകാരം പറയേണ്ടിവരും, “മരുഭൂമിയിലെ മൊട്ടക്കുന്നുകളിൽനിന്നുള്ള ഉഷ്ണക്കാറ്റ്, എന്റെ ജനത്തിന്റെ പുത്രിയുടെനേരേ വരും, എന്നാൽ പാറ്റുന്നതിനും കൊഴിക്കുന്നതിനുമല്ല,
12 ഇതിലും ശക്തമായൊരു കാറ്റ് എന്റെ കൽപ്പനയാൽ വരും; ഇപ്പോൾ ഞാൻ അവരുടെനേരേ ന്യായവിധി നടത്തും.”
13 ഇതാ! അവൻ മേഘംപോലെ കയറിവരുന്നു, അവന്റെ രഥങ്ങൾ ചുഴലിക്കാറ്റുപോലെ വരുന്നു, അവന്റെ കുതിരകൾ കഴുകന്മാരെക്കാൾ വേഗമുള്ളവ. നമുക്ക് അയ്യോ കഷ്ടം! നാം നശിച്ചിരിക്കുന്നു!
യിരേമ്യാവു അദ്ധ്യായം 4
14 ജെറുശലേമേ, നീ രക്ഷിക്കപ്പെടേണ്ടതിന് നിന്റെ ഹൃദയത്തിന്റെ ദുഷ്ടത കഴുകിക്കളയുക. നിന്റെ ദുഷ്ടചിന്തകൾ എത്രവരെ ഉള്ളിൽ കുടികൊള്ളും?
15 ഒരു ശബ്ദം ദാനിൽനിന്ന് വിളംബരംചെയ്യുകയും എഫ്രയീം മലയിൽനിന്ന് നാശം വിളിച്ചറിയിക്കുകയും ചെയ്യുന്നു.
16 “രാഷ്ട്രങ്ങളോട് പ്രസ്താവിക്കുക, ഇതു ജെറുശലേമിനെ അറിയിക്കുക: ‘ഇതാ ശത്രുക്കൾ ദൂരദേശത്തുനിന്നു വരുന്നു, യെഹൂദാ പട്ടണങ്ങൾക്കുനേരേ യുദ്ധാരവംമുഴക്കുന്നു.
യിരേമ്യാവു അദ്ധ്യായം 4
17 അവൾ എനിക്കെതിരേ മത്സരിച്ചിരിക്കുകയാൽ, വയൽ കാക്കുന്നവരെപ്പോലെ അവർ വന്ന് അവളെ വളഞ്ഞിരിക്കുന്നു,’ ” QS4 എന്ന് യഹോവ അരുളിച്ചെയ്യുന്നു.
18 “നിന്റെ പെരുമാറ്റവും നിന്റെ പ്രവൃത്തികളും ഇതു നിന്റെമേൽ വരുത്തിയിരിക്കുന്നു. ഇതാണ് നിനക്കുള്ള ശിക്ഷ. അതു എത്ര കയ്പുള്ളത്! നിന്റെ ഹൃദയത്തിലേക്ക് എത്രമാത്രം തുളഞ്ഞുകയറുന്നത്!”
യിരേമ്യാവു അദ്ധ്യായം 4
19 എന്റെ ഉള്ളം! എന്റെ ഉള്ളം! ഞാൻ അതിവേദനയിലായിരിക്കുന്നു. അയ്യോ! എന്റെ ഹൃദയവ്യഥ! എന്റെ നെഞ്ചിടിക്കുന്നു. എനിക്കു മിണ്ടാതിരിക്കാൻ കഴിവില്ല. കാരണം കാഹളനാദം ഞാൻ കേട്ടിരിക്കുന്നു; യുദ്ധത്തിന്റെ ആർപ്പുവിളിയും ഞാൻ കേട്ടിരിക്കുന്നു.
യിരേമ്യാവു അദ്ധ്യായം 4
20 നാശത്തിനുമീതേ നാശം വരുന്നു; ദേശമൊക്കെയും ശൂന്യമായിരിക്കുന്നു. വളരെപ്പെട്ടെന്നുതന്നെ എന്റെ കൂടാരം നശിപ്പിക്കപ്പെട്ടു, നിമിഷങ്ങൾക്കകം എന്റെ നിവാസസ്ഥാനവും.
21 എത്രനാൾ ഞാൻ യുദ്ധപതാക കാണുകയും കാഹളനാദം കേൾക്കുകയും ചെയ്യണം?
യിരേമ്യാവു അദ്ധ്യായം 4
22 “എന്റെ ജനം ഭോഷരാണ്; അവർ എന്നെ അറിഞ്ഞിട്ടില്ല. അവർ ബുദ്ധികെട്ട മക്കൾ; അവർക്കൊരു ബോധവുമില്ല. അവർ തിന്മ ചെയ്യാൻ സമർഥർ; നന്മചെയ്യാൻ അവർക്ക് അറിയുകയില്ല.”
23 ഞാൻ ഭൂമിയെ നോക്കി, അതു രൂപരഹിതവും ശൂന്യവുമായിരുന്നു; ഞാൻ ആകാശത്തെ നോക്കി; അതിൽ പ്രകാശം ഇല്ലാതെയായിരിക്കുന്നു.
യിരേമ്യാവു അദ്ധ്യായം 4
24 ഞാൻ പർവതങ്ങളെ നോക്കി; അവ വിറകൊള്ളുന്നതു ഞാൻ കണ്ടു; മലകളെല്ലാം ആടിയുലയുകയായിരുന്നു.
25 ഞാൻ നോക്കി, ഒരു മനുഷ്യനെയും കണ്ടില്ല; ആകാശത്തിലെ പക്ഷികളെല്ലാം പറന്നുപോയിരുന്നു.
26 ഞാൻ നോക്കി; ഫലപുഷ്ടിയുള്ള സ്ഥലം ഒരു മരുഭൂമിയായി മാറിയിരുന്നു; അതിലെ എല്ലാ പട്ടണങ്ങളും, യഹോവയുടെ സന്നിധിയിൽ, അവിടത്തെ ഉഗ്രകോപംനിമിത്തം തകർന്നുപോയിരുന്നു.
യിരേമ്യാവു അദ്ധ്യായം 4
27 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ അതിനു പൂർണനാശം വരുത്താതിരുന്നിട്ടും, ദേശംമുഴുവൻ ശൂന്യമായിത്തീരും.
28 ഇതുനിമിത്തം ഭൂമി വിലപിക്കും, മുകളിൽ ആകാശം കറുത്തുപോകും, കാരണം ഞാൻ അതു സംസാരിച്ചിരിക്കുന്നു, അനുതപിക്കുകയില്ല, ഞാൻ തീരുമാനിച്ചിരിക്കുന്നു, പിന്മാറുകയില്ല.”
യിരേമ്യാവു അദ്ധ്യായം 4
29 കുതിരച്ചേവകരുടെയും വില്ലാളികളുടെയും ആരവംകേട്ട് പട്ടണംമുഴുവൻ ഓടിപ്പോകും. ചിലർ കുറ്റിക്കാടുകളിൽ അഭയംതേടും, ചിലർ പാറകളിലേക്കു വലിഞ്ഞുകയറും. എല്ലാ പട്ടണങ്ങളും ഉപേക്ഷിക്കപ്പെടും; ആരും അവിടെ പാർക്കുകയില്ല.
30 ഇങ്ങനെ ശൂന്യമാക്കപ്പെടുമ്പോൾ നീ എന്തുചെയ്യും? നീ രക്താംബരം ധരിക്കുകയും സ്വർണാഭരണങ്ങൾ അണിയുകയും ചെയ്യുന്നതെന്തിന്? നീ കണ്ണെഴുതി നിന്റെ കണ്ണുകൾക്കു തിളക്കം വരുത്തുന്നതെന്തിന്? നീ വ്യർഥമായി അണിഞ്ഞൊരുങ്ങുകയാണ്. നിന്റെ കാമുകന്മാർ നിന്നെ നിന്ദിക്കും; അവർ നിനക്കു പ്രാണഹാനി വരുത്താൻ ആഗ്രഹിക്കും.
യിരേമ്യാവു അദ്ധ്യായം 4
31 പ്രസവവേദന ബാധിച്ച ഒരുവളുടെയും ആദ്യജാതനെ പ്രസവിക്കാൻ വേദനപ്പെടുന്ന ഒരുവളുടെയും ഞരക്കംപോലെയൊരു ശബ്ദം ഞാൻ കേട്ടു. വീർപ്പുമുട്ടിയും കൈമലർത്തിയുംകൊണ്ട് “എനിക്ക് അയ്യോ കഷ്ടം! കൊലയാളികളുടെ മുമ്പിൽ എന്റെ പ്രാണൻ തളർന്നുപോകുന്നു,” എന്നു പറഞ്ഞു വിലപിക്കുന്ന സീയോൻപുത്രിയുടെ ശബ്ദംതന്നെ.