Malayalam ബൈബിൾ

സംഖ്യാപുസ്തകം മൊത്തമായ 36 അദ്ധ്യായങ്ങൾ

സംഖ്യാപുസ്തകം

സംഖ്യാപുസ്തകം അദ്ധ്യായം 7
സംഖ്യാപുസ്തകം അദ്ധ്യായം 7

കൂടാരപ്രതിഷ്ഠയ്ക്കുള്ള വഴിപാടുകൾ 1 മോശ സമാഗമകൂടാരം സ്ഥാപിച്ചശേഷം, അതും അതിന്റെ സകല ഉപകരണങ്ങളും അഭിഷേകംചെയ്തു ശുദ്ധീകരിച്ചു. അദ്ദേഹം യാഗപീഠവും അതിന്റെ സകല ഉപകരണങ്ങളും അഭിഷേകംചെയ്തു ശുദ്ധീകരിച്ചു.

2 ഇതിനുശേഷം, ഇസ്രായേൽ പ്രഭുക്കന്മാർ, എണ്ണപ്പെട്ടവരുടെ മേൽവിചാരകരായിരുന്ന ഗോത്രപ്രഭുക്കന്മാരായ പിതൃഭവനത്തലവന്മാർതന്നെ, യാഗങ്ങൾ അർപ്പിച്ചു.

സംഖ്യാപുസ്തകം അദ്ധ്യായം 7

3 രണ്ടു പ്രഭുക്കന്മാർക്ക് ഒരു വണ്ടിയും ഓരോരുത്തർക്ക് ഓരോ കാളയും എന്ന കണക്കിന് മൂടപ്പെട്ട ആറു വണ്ടികളും പന്ത്രണ്ടു കാളകളും യഹോവയുടെമുമ്പാകെ അവർ കൊണ്ടുവന്ന് സമാഗമകൂടാരത്തിനുമുമ്പിൽ വെച്ചു.

4 യഹോവ മോശയോട് അരുളിച്ചെയ്തു:

5 “അവരിൽനിന്ന് അവയെ സ്വീകരിക്കുക, സമാഗമകൂടാരത്തിലെ വേലകൾക്ക് അവ ഉപയോഗിക്കാം. ഓരോരുത്തരുടെയും ശുശ്രൂഷയ്ക്ക് ഉപയുക്തമാകുംവണ്ണം അവയെ ലേവ്യർക്കു കൊടുക്കുക.”

സംഖ്യാപുസ്തകം അദ്ധ്യായം 7

6 അങ്ങനെ മോശ വണ്ടികളും കാളകളും എടുത്ത് ലേവ്യർക്കു കൊടുത്തു.

7 അദ്ദേഹം ഗെർശോന്യർക്ക്, അവരുടെ ശുശ്രൂഷയ്ക്ക് ആവശ്യമായിരുന്നതിൻവണ്ണം രണ്ടു വണ്ടികളും നാല് കാളകളും കൊടുത്തു;

8 അദ്ദേഹം മെരാര്യർക്ക് അവരുടെ ശുശ്രൂഷയ്ക്ക് ആവശ്യമായിരുന്നതിൻവണ്ണം നാലു വണ്ടികളും എട്ട് കാളകളും കൊടുത്തു. അവരെല്ലാവരും പുരോഹിതനായ അഹരോന്റെ പുത്രനായ ഈഥാമാരിന്റെ നേതൃത്വത്തിലായിരുന്നു.

സംഖ്യാപുസ്തകം അദ്ധ്യായം 7

9 എന്നാൽ കെഹാത്യർക്കു മോശ ഒന്നും നൽകിയിട്ടില്ല, കാരണം അവരുടെ ശുശ്രൂഷ വിശുദ്ധമന്ദിരം സംബന്ധിച്ചുള്ളതും വിശുദ്ധവസ്തുക്കൾ തോളിൽ ചുമക്കുന്നതും ആയിരുന്നു.

10 യാഗപീഠം അഭിഷേകം ചെയ്തപ്പോൾ അതിന്റെ പ്രതിഷ്ഠയ്ക്കായി പ്രഭുക്കന്മാർ അവരുടെ വഴിപാടുകൾ കൊണ്ടുവന്ന് അവയെ യാഗപീഠത്തിനുമുമ്പിൽ കാഴ്ചവെച്ചു.

11 “യാഗപീഠത്തിന്റെ പ്രതിഷ്ഠയ്ക്കായി ഓരോ ദിവസവും ഓരോ പ്രഭു തന്റെ വഴിപാട് കൊണ്ടുവരണം,” എന്ന് യഹോവ മോശയോട് അരുളിച്ചെയ്തിരുന്നു. അതുകൊണ്ടാണ് അവർ ഇപ്രകാരം ചെയ്തത്.

സംഖ്യാപുസ്തകം അദ്ധ്യായം 7

12 ഒന്നാംദിവസം തന്റെ വഴിപാട് കൊണ്ടുവന്നത് യെഹൂദാഗോത്രത്തിൽ അമ്മീനാദാബിന്റെ മകൻ നഹശോനായിരുന്നു.

13 അദ്ദേഹത്തിന്റെ വഴിപാട്: വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കേൽ* ഏക. 1.5 കി.ഗ്രാം. തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കേൽ † ഏക. 800 ഗ്രാം. തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം—ഇവ രണ്ടിലും ഭോജനയാഗത്തിനുള്ള ഒലിവെണ്ണചേർത്ത നേരിയമാവ് നിറച്ചിരുന്നു—

സംഖ്യാപുസ്തകം അദ്ധ്യായം 7

14 പത്തുശേക്കേൽ തൂക്കമുള്ള, ഏക. 115 ഗ്രാം. സുഗന്ധധൂപവർഗം നിറച്ച ഒരു തങ്കത്താലം,

15 ഹോമയാഗത്തിനായി ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള ഒരു ആൺകുഞ്ഞാട്;

16 പാപശുദ്ധീകരണയാഗത്തിനായി ഒരു കോലാട്ടുകൊറ്റൻ,

സംഖ്യാപുസ്തകം അദ്ധ്യായം 7

17 സമാധാനയാഗത്തിനായി രണ്ടുകാള, അഞ്ച് ആട്ടുകൊറ്റൻ, അഞ്ചു കോലാട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള അഞ്ച് ആൺകുഞ്ഞാട്. ഇതായിരുന്നു അമ്മീനാദാബിന്റെ മകനായ നഹശോന്റെ വഴിപാട്.

18 രണ്ടാംദിവസം യിസ്സാഖാറിന്റെ പ്രഭുവായ സൂവാരിന്റെ മകൻ നെഥനയേൽ തന്റെ വഴിപാട് കൊണ്ടുവന്നു.

സംഖ്യാപുസ്തകം അദ്ധ്യായം 7

19 അദ്ദേഹം കൊണ്ടുവന്ന വഴിപാട്: വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കേൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കേൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം—ഇവ രണ്ടിലും ഭോജനയാഗത്തിനുള്ള ഒലിവെണ്ണചേർത്ത നേരിയമാവ് നിറച്ചിരുന്നു—

20 പത്തുശേക്കേൽ തൂക്കമുള്ള, സുഗന്ധധൂപവർഗം നിറച്ച ഒരു തങ്കത്താലം,

സംഖ്യാപുസ്തകം അദ്ധ്യായം 7

21 ഹോമയാഗത്തിനായി ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള ഒരു ആൺകുഞ്ഞാട്;

22 പാപശുദ്ധീകരണയാഗത്തിനായി ഒരു കോലാട്ടുകൊറ്റൻ,

23 സമാധാനയാഗത്തിനായി രണ്ടുകാള, അഞ്ച് ആട്ടുകൊറ്റൻ, അഞ്ചു കോലാട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള അഞ്ച് ആൺകുഞ്ഞാട്. ഇതായിരുന്നു സൂവാരിന്റെ മകൻ നെഥനയേലിന്റെ വഴിപാട്.

സംഖ്യാപുസ്തകം അദ്ധ്യായം 7

24 മൂന്നാംദിവസം, സെബൂലൂൻഗോത്രജനങ്ങളുടെ പ്രഭുവായ ഹേലോന്റെ മകൻ എലീയാബ് തന്റെ വഴിപാട് കൊണ്ടുവന്നു.

25 അദ്ദേഹത്തിന്റെ വഴിപാട്: വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കേൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കേൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം—ഇവ രണ്ടിലും ഭോജനയാഗത്തിനുള്ള ഒലിവെണ്ണചേർത്ത നേരിയമാവ് നിറച്ചിരുന്നു—

സംഖ്യാപുസ്തകം അദ്ധ്യായം 7

26 പത്തുശേക്കേൽ തൂക്കമുള്ള, സുഗന്ധധൂപവർഗം നിറച്ച ഒരു തങ്കത്താലം,

27 ഹോമയാഗത്തിനായി ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള ഒരു ആൺകുഞ്ഞാട്;

28 പാപശുദ്ധീകരണയാഗത്തിനായി ഒരു കോലാട്ടുകൊറ്റൻ,

29 സമാധാനയാഗത്തിനായി രണ്ടുകാള, അഞ്ച് ആട്ടുകൊറ്റൻ, അഞ്ചു കോലാട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള അഞ്ച് ആൺകുഞ്ഞാട്. ഇതായിരുന്നു ഹേലോന്റെ മകൻ എലീയാബിന്റെ വഴിപാട്.

സംഖ്യാപുസ്തകം അദ്ധ്യായം 7

30 നാലാംദിവസം രൂബേൻഗോത്രജനങ്ങളുടെ പ്രഭുവായ ശെദെയൂരിന്റെ മകൻ എലീസൂർ തന്റെ വഴിപാട് കൊണ്ടുവന്നു.

31 അദ്ദേഹത്തിന്റെ വഴിപാട്: വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കേൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കേൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം—ഇവ രണ്ടിലും ഭോജനയാഗത്തിനുള്ള ഒലിവെണ്ണചേർത്ത നേരിയമാവ് നിറച്ചിരുന്നു—

സംഖ്യാപുസ്തകം അദ്ധ്യായം 7

32 പത്തുശേക്കേൽ തൂക്കമുള്ള, സുഗന്ധധൂപവർഗം നിറച്ച, ഒരു തങ്കത്താലം,

33 ഹോമയാഗത്തിനായി ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള ഒരു ആൺകുഞ്ഞാട്;

34 പാപശുദ്ധീകരണയാഗത്തിനായി ഒരു കോലാട്ടുകൊറ്റൻ,

35 സമാധാനയാഗത്തിനായി രണ്ടുകാള, അഞ്ച് ആട്ടുകൊറ്റൻ, അഞ്ചു കോലാട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള അഞ്ച് ആൺകുഞ്ഞാട്. ഇതായിരുന്നു ശെദെയൂരിന്റെ മകൻ എലീസൂരിന്റെ വഴിപാട്.

സംഖ്യാപുസ്തകം അദ്ധ്യായം 7

36 അഞ്ചാംദിവസം ശിമെയോൻഗോത്രജനങ്ങളുടെ പ്രഭുവായ സൂരീശദ്ദായിയുടെ മകൻ ശെലൂമിയേൽ തന്റെ വഴിപാട് കൊണ്ടുവന്നു.

37 അദ്ദേഹത്തിന്റെ വഴിപാട്: വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കേൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കേൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം—ഇവ രണ്ടിലും ഭോജനയാഗത്തിനുള്ള ഒലിവെണ്ണചേർത്ത നേരിയമാവ് നിറച്ചിരുന്നു—

സംഖ്യാപുസ്തകം അദ്ധ്യായം 7

38 പത്തുശേക്കേൽ തൂക്കമുള്ള, സുഗന്ധധൂപവർഗം നിറച്ച ഒരു തങ്കത്താലം,

39 ഹോമയാഗത്തിനായി ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള ഒരു ആൺകുഞ്ഞാട്;

40 പാപശുദ്ധീകരണയാഗത്തിനായി ഒരു കോലാട്ടുകൊറ്റൻ,

41 സമാധാനയാഗത്തിനായി രണ്ടുകാള, അഞ്ച് ആട്ടുകൊറ്റൻ, അഞ്ചു കോലാട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള അഞ്ച് ആൺകുഞ്ഞാട്. ഇതായിരുന്നു സൂരീശദ്ദായിയുടെ മകൻ ശെലൂമിയേലിന്റെ വഴിപാട്.

സംഖ്യാപുസ്തകം അദ്ധ്യായം 7

42 ആറാംദിവസം ഗാദ്ഗോത്രജനങ്ങളുടെ പ്രഭുവായ ദെയൂവേലിന്റെ മകൻ എലീയാസാഫ് തന്റെ വഴിപാട് കൊണ്ടുവന്നു.

43 അദ്ദേഹത്തിന്റെ വഴിപാട്: വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കേൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കേൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം—ഇവ രണ്ടിലും ഭോജനയാഗത്തിനുള്ള ഒലിവെണ്ണചേർത്ത നേരിയമാവ് നിറച്ചിരുന്നു—

സംഖ്യാപുസ്തകം അദ്ധ്യായം 7

44 പത്തുശേക്കേൽ തൂക്കമുള്ള, സുഗന്ധധൂപവർഗം നിറച്ച ഒരു തങ്കത്താലം,

45 ഹോമയാഗത്തിനായി ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള ഒരു ആൺകുഞ്ഞാട്;

46 പാപശുദ്ധീകരണയാഗത്തിനായി ഒരു കോലാട്ടുകൊറ്റൻ,

47 സമാധാനയാഗത്തിനായി രണ്ടുകാള, അഞ്ച് ആട്ടുകൊറ്റൻ, അഞ്ചു കോലാട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള അഞ്ച് ആൺകുഞ്ഞാട്. ഇതായിരുന്നു ദെയൂവേലിന്റെ മകൻ എലീയാസാഫിന്റെ വഴിപാട്.

സംഖ്യാപുസ്തകം അദ്ധ്യായം 7

48 ഏഴാംദിവസം എഫ്രയീംഗോത്രജനങ്ങളുടെ പ്രഭുവായ അമ്മീഹൂദിന്റെ മകൻ എലീശാമ തന്റെ വഴിപാട് കൊണ്ടുവന്നു.

49 അദ്ദേഹത്തിന്റെ വഴിപാട്: വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കേൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കേൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം—ഇവ രണ്ടിലും ഭോജനയാഗത്തിനുള്ള ഒലിവെണ്ണചേർത്ത നേരിയമാവ് നിറച്ചിരുന്നു—

സംഖ്യാപുസ്തകം അദ്ധ്യായം 7

50 പത്തുശേക്കേൽ തൂക്കമുള്ള, സുഗന്ധധൂപവർഗം നിറച്ച ഒരു തങ്കത്താലം,

51 ഹോമയാഗത്തിനായി ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള ഒരു ആൺകുഞ്ഞാട്;

52 പാപശുദ്ധീകരണയാഗത്തിനായി ഒരു കോലാട്ടുകൊറ്റൻ,

53 സമാധാനയാഗത്തിനായി രണ്ടുകാള, അഞ്ച് ആട്ടുകൊറ്റൻ, അഞ്ചു കോലാട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള അഞ്ച് ആൺകുഞ്ഞാട്. ഇതായിരുന്നു അമ്മീഹൂദിന്റെ മകൻ എലീശാമയുടെ വഴിപാട്.

സംഖ്യാപുസ്തകം അദ്ധ്യായം 7

54 എട്ടാംദിവസം മനശ്ശെഗോത്രജനങ്ങളുടെ പ്രഭുവായ പെദാസൂരിന്റെ മകൻ ഗമാലിയേൽ തന്റെ വഴിപാട് കൊണ്ടുവന്നു.

55 അദ്ദേഹത്തിന്റെ വഴിപാട്: വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കേൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കേൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം—ഇവ രണ്ടിലും ഭോജനയാഗത്തിനുള്ള ഒലിവെണ്ണചേർത്ത നേരിയമാവ് നിറച്ചിരുന്നു—

സംഖ്യാപുസ്തകം അദ്ധ്യായം 7

56 പത്തുശേക്കേൽ തൂക്കമുള്ള, സുഗന്ധധൂപവർഗം നിറച്ച ഒരു തങ്കത്താലം,

57 ഹോമയാഗത്തിനായി ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള ഒരു ആൺകുഞ്ഞാട്;

58 പാപശുദ്ധീകരണയാഗത്തിനായി ഒരു കോലാട്ടുകൊറ്റൻ,

59 സമാധാനയാഗത്തിനായി രണ്ടുകാള, അഞ്ച് ആട്ടുകൊറ്റൻ, അഞ്ചു കോലാട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള അഞ്ച് ആൺകുഞ്ഞാട്. ഇതായിരുന്നു പെദാസൂരിന്റെ മകൻ ഗമാലിയേലിന്റെ വഴിപാട്.

സംഖ്യാപുസ്തകം അദ്ധ്യായം 7

60 ഒൻപതാംദിവസം ബെന്യാമീൻഗോത്രജനങ്ങളുടെ പ്രഭുവായ ഗിദെയോനിയുടെ മകനായ അബീദാൻ തന്റെ വഴിപാട് കൊണ്ടുവന്നു.

61 അദ്ദേഹത്തിന്റെ വഴിപാട്: വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കേൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കേൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം—ഇവ രണ്ടിലും ഭോജനയാഗത്തിനുള്ള ഒലിവെണ്ണചേർത്ത നേരിയമാവ് നിറച്ചിരുന്നു—

സംഖ്യാപുസ്തകം അദ്ധ്യായം 7

62 പത്തുശേക്കേൽ തൂക്കമുള്ള, സുഗന്ധധൂപവർഗം നിറച്ച ഒരു തങ്കത്താലം;

63 ഹോമയാഗത്തിനായി ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള ഒരു ആൺകുഞ്ഞാട്;

64 പാപശുദ്ധീകരണയാഗത്തിനായി ഒരു കോലാട്ടുകൊറ്റൻ;

65 സമാധാനയാഗത്തിനായി രണ്ടുകാള, അഞ്ച് ആട്ടുകൊറ്റൻ, അഞ്ചു കോലാട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള അഞ്ച് ആൺകുഞ്ഞാട്. ഇതായിരുന്നു ഗിദെയോനിയുടെ മകനായ അബീദാന്റെ വഴിപാട്.

സംഖ്യാപുസ്തകം അദ്ധ്യായം 7

66 പത്താംദിവസം ദാൻഗോത്രജനങ്ങളുടെ പ്രഭുവായ അമ്മീശദ്ദായിയുടെ മകനായ അഹീയേസെർ തന്റെ വഴിപാട് കൊണ്ടുവന്നു.

67 അദ്ദേഹത്തിന്റെ വഴിപാട്: വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കേൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കേൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം—ഇവ രണ്ടിലും ഭോജനയാഗത്തിനുള്ള ഒലിവെണ്ണചേർത്ത നേരിയമാവ് നിറച്ചിരുന്നു—

സംഖ്യാപുസ്തകം അദ്ധ്യായം 7

68 പത്തുശേക്കേൽ തൂക്കമുള്ള, സുഗന്ധധൂപവർഗം നിറച്ച ഒരു തങ്കത്താലം;

69 ഹോമയാഗത്തിനായി ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള ഒരു ആൺകുഞ്ഞാട്;

70 പാപശുദ്ധീകരണയാഗത്തിനായി ഒരു കോലാട്ടുകൊറ്റൻ;

71 സമാധാനയാഗത്തിനായി രണ്ടുകാള, അഞ്ച് ആട്ടുകൊറ്റൻ, അഞ്ചു കോലാട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള അഞ്ച് ആൺകുഞ്ഞാട്. ഇതായിരുന്നു അമ്മീശദ്ദായിയുടെ മകൻ അഹീയേസെരിന്റെ വഴിപാട്.

സംഖ്യാപുസ്തകം അദ്ധ്യായം 7

72 പതിനൊന്നാംദിവസം ആശേർഗോത്രജനങ്ങളുടെ പ്രഭുവായ ഒക്രാന്റെ മകൻ പഗീയേൽ തന്റെ വഴിപാട് കൊണ്ടുവന്നു.

73 അദ്ദേഹത്തിന്റെ വഴിപാട്: വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കേൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കേൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം—ഇവ രണ്ടിലും ഭോജനയാഗത്തിനുള്ള ഒലിവെണ്ണചേർത്ത നേരിയമാവ് നിറച്ചിരുന്നു—

സംഖ്യാപുസ്തകം അദ്ധ്യായം 7

74 പത്തുശേക്കേൽ തൂക്കമുള്ള, സുഗന്ധധൂപവർഗം നിറച്ച ഒരു തങ്കത്താലം;

75 ഹോമയാഗത്തിനായി ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള ഒരു ആൺകുഞ്ഞാട്;

76 പാപശുദ്ധീകരണയാഗത്തിനായി ഒരു കോലാട്ടുകൊറ്റൻ;

77 സമാധാനയാഗത്തിനായി രണ്ടുകാള, അഞ്ച് ആട്ടുകൊറ്റൻ, അഞ്ചു കോലാട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള അഞ്ച് ആൺകുഞ്ഞാട്. ഇതായിരുന്നു ഒക്രാന്റെ മകൻ പഗീയേലിന്റെ വഴിപാട്.

സംഖ്യാപുസ്തകം അദ്ധ്യായം 7

78 പന്ത്രണ്ടാംദിവസം നഫ്താലിഗോത്രജനങ്ങളുടെ പ്രഭുവായ ഏനാന്റെ മകൻ അഹീരാ വഴിപാട് കൊണ്ടുവന്നു.

79 അദ്ദേഹത്തിന്റെ വഴിപാട്: വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കേൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കേൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം—ഇവ രണ്ടിലും ഭോജനയാഗത്തിനുള്ള ഒലിവെണ്ണചേർത്ത നേരിയമാവ് നിറച്ചിരുന്നു—

സംഖ്യാപുസ്തകം അദ്ധ്യായം 7

80 പത്തുശേക്കേൽ തൂക്കമുള്ള, സുഗന്ധധൂപവർഗം നിറച്ച ഒരു തങ്കത്താലം;

81 ഹോമയാഗത്തിനായി ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള ഒരു ആൺകുഞ്ഞാട്;

82 പാപശുദ്ധീകരണയാഗത്തിനായി ഒരു കോലാട്ടുകൊറ്റൻ;

83 സമാധാനയാഗത്തിനായി രണ്ടുകാള, അഞ്ച് ആട്ടുകൊറ്റൻ, അഞ്ചു കോലാട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള അഞ്ച് ആൺകുഞ്ഞാട്. ഇതായിരുന്നു ഏനാന്റെ മകൻ അഹീരായുടെ വഴിപാട്.

സംഖ്യാപുസ്തകം അദ്ധ്യായം 7

84 യാഗപീഠം അഭിഷേകംചെയ്ത അവസരത്തിൽ അതിന്റെ പ്രതിഷ്ഠയ്ക്കുവേണ്ടി ഇസ്രായേൽ പ്രഭുക്കന്മാർ അർപ്പിക്കേണ്ട വഴിപാടുകൾ ഇവയായിരുന്നു: പന്ത്രണ്ടു വെള്ളിത്തളികകൾ, പന്ത്രണ്ടു വെള്ളിക്കിണ്ണങ്ങൾ, പന്ത്രണ്ടു തങ്കത്താലങ്ങൾ.

85 ഓരോ വെള്ളിത്തളികയും നൂറ്റിമുപ്പത് ശേക്കേൽവീതവും ഓരോ വെള്ളിക്കിണ്ണവും എഴുപത് ശേക്കേൽവീതവും തൂക്കമുള്ളവയായിരുന്നു. വെള്ളിപ്പാത്രങ്ങൾക്ക് ആകെ വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം രണ്ടായിരത്തിനാനൂറു ശേക്കേൽ§ ഏക. 28 കി.ഗ്രാം. തൂക്കം ഉണ്ടായിരുന്നു.

സംഖ്യാപുസ്തകം അദ്ധ്യായം 7

86 സുഗന്ധധൂപവർഗം നിറച്ച തങ്കത്താലങ്ങൾ ഓരോന്നിനും വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം പത്തുശേക്കേൽ വീതം തൂക്കം ഉണ്ടായിരുന്നു. തങ്കപ്പാത്രങ്ങൾക്ക് ആകെ നൂറ്റി ഇരുപത് ശേക്കേൽ* ഏക. 1.4 കി.ഗ്രാം. തൂക്കം ഉണ്ടായിരുന്നു.

87 ഹോമയാഗത്തിനുള്ള മൃഗങ്ങൾ ആകെ: കാളക്കിടാവ് പന്ത്രണ്ട്, ആട്ടുകൊറ്റൻ പന്ത്രണ്ട്, ഒരുവയസ്സു പ്രായമുള്ള ആൺകുഞ്ഞാട് പന്ത്രണ്ട്; അവയുടെ ഭോജനയാഗം; പാപശുദ്ധീകരണയാഗത്തിനായി പന്ത്രണ്ടു കോലാട്ടുകൊറ്റൻ.

സംഖ്യാപുസ്തകം അദ്ധ്യായം 7

88 സമാധാനയാഗത്തിനുള്ള മൃഗങ്ങൾ ആകെ: കാള ഇരുപത്തിനാല്, ആട്ടുകൊറ്റൻ അറുപത്, കോലാട്ടുകൊറ്റൻ അറുപത്, ഒരുവയസ്സു പ്രായമുള്ള ആൺകുഞ്ഞാട് അറുപത്. യാഗപീഠം അഭിഷേകം ചെയ്തശേഷം അതിന്റെ പ്രതിഷ്ഠയ്ക്കുള്ള വഴിപാടുകൾ ഇവയായിരുന്നു.

89 മോശ യഹോവയുമായി സംസാരിക്കാൻ സമാഗമകൂടാരത്തിൽ പ്രവേശിച്ചപ്പോൾ, ഉടമ്പടിയുടെ പേടകത്തിന്മേലുള്ള പാപനിവാരണസ്ഥാനത്തിനു മുകളിലായി രണ്ടു കെരൂബുകളുടെ കെരൂബുകൾ പൊതുവേ ദൈവദൂതന്മാർക്കു സമം എന്നു കരുതപ്പെടുന്നെങ്കിലും, ഏതെന്നു വ്യക്തമായി പറയാൻ കഴിയാത്ത ചിറകുകളുള്ള ജീവികളാണ്. മൃഗത്തിന്റെയോ മനുഷ്യന്റെയോ ശരീരഭാഗം ഇതിനുള്ളതായും കരുതപ്പെടുന്നു. മധ്യത്തിൽനിന്ന് തന്നോടു സംസാരിക്കുന്ന ശബ്ദം കേട്ടു. അങ്ങനെ യഹോവ അദ്ദേഹവുമായി സംസാരിച്ചു.