Malayalam ബൈബിൾ
സങ്കീർത്തനങ്ങൾ മൊത്തമായ 150 അദ്ധ്യായങ്ങൾ
സങ്കീർത്തനങ്ങൾ
സങ്കീർത്തനങ്ങൾ അദ്ധ്യായം 47
സങ്കീർത്തനങ്ങൾ അദ്ധ്യായം 47
1 സകലജനതകളുമേ, കൈകൊട്ടുക; ആനന്ദഘോഷത്തോടെ ദൈവത്തിന് ആർപ്പിടുക.
2 കാരണം അത്യുന്നതനായ യഹോവ ഭയങ്കരൻ, അവിടന്ന് സർവഭൂമിക്കും മഹാരാജാവുതന്നെ.
3 അവിടന്ന് രാഷ്ട്രങ്ങളെ നമ്മുടെ കീഴിലും ജനതകളെ നമ്മുടെ കാൽക്കീഴിലുമാക്കി.
സങ്കീർത്തനങ്ങൾ അദ്ധ്യായം 47
4 അവിടന്ന് നമുക്കുവേണ്ടി നമ്മുടെ അവകാശഭൂമിയെ തെരഞ്ഞെടുത്തു, അവിടന്ന് സ്നേഹിച്ച യാക്കോബിന്റെ അഭിമാനത്തെത്തന്നെ. QSS സേലാ.SE
5 ആനന്ദഘോഷത്തോടെ ദൈവം ആരോഹണം ചെയ്തിരിക്കുന്നു, കാഹളനാദത്തോടെ യഹോവയും.
സങ്കീർത്തനങ്ങൾ അദ്ധ്യായം 47
6 ദൈവത്തിനു സ്തുതിപാടുക, സ്തുതിപാടുക; നമ്മുടെ രാജാവിനു സ്തുതിപാടുക, സ്തുതിപാടുക.
7 കാരണം ദൈവം സർവഭൂമിക്കും രാജാവാകുന്നു; അവിടത്തേക്കൊരു സ്തുതിഗീതം ആലപിക്കുക.
8 ദൈവം രാഷ്ട്രങ്ങളുടെമേൽ വാഴുന്നു; ദൈവം അവിടത്തെ വിശുദ്ധസിംഹാസനത്തിൽ ഉപവിഷ്ടനാകുന്നു.
സങ്കീർത്തനങ്ങൾ അദ്ധ്യായം 47
9 രാഷ്ട്രങ്ങളുടെ ശ്രേഷ്ഠർ അബ്രാഹാമിന്റെ ദൈവത്തിന്റെ ജനമായി ഒത്തുചേരുന്നു, കാരണം ഭൂമിയിലെ രാജാക്കന്മാരെല്ലാം* അഥവാ, പരിചകൾ ദൈവത്തിനുള്ളതാണ്; അവിടന്ന് ഏറ്റവും ഉന്നതനായിരിക്കുന്നു.