സത്യവേദപുസ്തകം

ദൈവ കൃപയുടെ ദാനം
വെളിപ്പാടു
1. അപ്പോള്‍ പത്തുകൊമ്പും ഏഴു തലയും കൊമ്പുകളില്‍ പത്തു രാജമുടിയും തലയില്‍ നിന്നു കയറുന്നതു ഞാന്‍ കണ്ടു.
2. ഞാന്‍ കണ്ട മൃഗം പുള്ളിപ്പുലിക്കു സദൃശവും അതിന്റെ കാല്‍ കരടിയുടെ കാല്‍പോലെയും വായ് സിംഹത്തിന്റെ വായ് പോലെയും ആയിരുന്നു. അതിന്നു മഹാസര്‍പ്പം തന്റെ ശക്തിയും സിംഹാസനവും വലിയ അധികാരവും കൊടുത്തു.
3. അതിന്റെ തലകളില്‍ ഒന്നു മരണകരമായ മുറിവേറ്റതുപോലെ ഞാന്‍ കണ്ടു; അതിന്റെ മരണകരമായ മുറിവു പൊറുത്തുപോയി; സര്‍വ്വഭൂമിയും മൃഗത്തെ കണ്ടു വിസ്മയിച്ചു.
4. മൃഗത്തിന്നു അധികാരം കൊടുത്തതു കൊണ്ടു അവര്‍ മഹാസര്‍പ്പത്തെ നമസ്ക്കുരിച്ചുമൃഗത്തോടു തുല്യന്‍ ആര്‍? അതിനോടു പൊരുവാന്‍ ആര്‍ക്കും കഴിയും എന്നു പറഞ്ഞു മൃഗത്തെയും നമസ്കരിച്ചു.
5. വമ്പും ദൂഷണവും സംസാരിക്കുന്ന വായ് അതിന്നു ലഭിച്ചു; നാല്പത്തിരണ്ടു മാസം പ്രവര്‍ത്തിപ്പാന്‍ അധികാരവും ലഭിച്ചു.
6. അതു ദൈവത്തിന്റെ നാമത്തെയും അവന്റെ കൂടാരത്തെയും സ്വര്‍ഗ്ഗത്തില്‍ വസിക്കുന്നവരെയും ദുഷിപ്പാന്‍ ദൈവദൂഷണത്തിന്നായി വായ്തുറന്നു.
7. വിശുദ്ധന്മാരോടു യുദ്ധം ചെയ്തു അവരെ ജയിപ്പാനും അതിന്നു അധികാരം ലഭിച്ചു; സകല ഗോത്രത്തിന്മേലും വംശത്തിന്മേലും ഭാഷമേലും ജാതിമേലും അധികാരവും ലഭിച്ചു.
8. ലോകസ്ഥാപനം മുതല്‍ അറുക്കപ്പെട്ട കുഞ്ഞാടിന്റെ ജീവപുസ്തകത്തില്‍ പേര്‍ എഴുതീട്ടില്ലാത്ത ഭൂവാസികള്‍ ഒക്കെയും അതിനെ നമസ്കരിക്കും.
9. ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.
10. അടിമയാക്കി കൊണ്ടുപോകുന്നവന്‍ അടിമയായിപ്പോകും; വാള്‍കൊണ്ടു കൊല്ലുന്നവന്‍ വാളാല്‍ മരിക്കേണ്ടിവരും; ഇവിടെ വിശുദ്ധന്മാരുടെ സഹിഷ്ണുതയും വിശ്വാസവും കൊണ്ടു ആവശ്യം.
11. മറ്റൊരു മൃഗം ഭൂമിയില്‍ നിന്നു കയറുന്നതു ഞാന്‍ കണ്ടു; അതിന്നു കുഞ്ഞാടിന്നുള്ളതുപോലെ രണ്ടു കൊമ്പുണ്ടായിരുന്നു; അതു മഹാ സര്‍പ്പം എന്നപോലെ സംസാരിച്ചു.
12. അതു ഒന്നാമത്തെ മൃഗത്തിന്റെ മുമ്പാകെ അതിന്റെ അധികാരം എല്ലാം നടത്തി ഭൂമിയെയും അതില്‍ വസിക്കുന്നവരെയും മരണകരമായ മുറിവു പൊറുത്തുപോയ ഒന്നാം മൃഗത്തെ നമസ്കരിക്കുമാറാക്കുന്നു.
13. അതു മനുഷ്യര്‍ കാണ്‍കെ ആകാശത്തുനിന്നു ഭൂമിയിലേക്കു തീ ഇറങ്ങുമാറു വലിയ അടയാളങ്ങള്‍ പ്രവൃത്തിക്കയും മൃഗത്തിന്റെ മുമ്പില്‍ പ്രവൃത്തിപ്പാന്‍ തനിക്കു ബലം കിട്ടിയ അടയാളങ്ങളെക്കൊണ്ടു ഭൂവാസികളെ തെറ്റിക്കുകയും വാളാല്‍ മുറിവേറ്റിട്ടും ജീവിച്ച മൃഗത്തിന്നു പ്രതിമ ഉണ്ടാക്കുവാന്‍ ഭൂവാസികളോടു പറകയും ചെയ്യുന്നു.
14. മൃഗത്തിന്റെ പ്രതിമ സംസാരിക്കേണ്ടതിന്നും മൃഗത്തിന്റെ പ്രതിമയെ നമസ്കരിക്കാത്തവരെ ഒക്കെയും കൊല്ലിക്കേണ്ടതിന്നു മൃഗത്തിന്റെ പ്രതിമെക്കു ആത്മാവിനെ കൊടുപ്പാന്‍ അതിന്നു ബലം ലഭിച്ചു.
15. അതു ചെറിയവരും വലിയവരും സമ്പന്നന്മാരും ദരിദ്രന്മാരും സ്വതന്ത്രന്മാരും ദാസന്മാരുമായ എല്ലാവര്‍ക്കും വലങ്കൈമേലോ നെറ്റിയിലോ മുദ്ര കിട്ടു മാറും
16. മൃഗത്തിന്റെ പേരോ പേരിന്റെ സംഖ്യയോ ആയ മുദ്രയുള്ളവനല്ലാതെ വാങ്ങുകയോ വിലക്കുകയോ ചെയ്‍വാന്‍ വഹിയാതെയും ആക്കുന്നു.
17. ഇവിടെ ജ്ഞാനംകൊണ്ടു ആവശ്യം. ബുദ്ധിയുള്ളവന്‍ മൃഗത്തിന്റെ സംഖ്യ ഗണിക്കട്ടെഅതു ഒരു മനുഷ്യന്റെ സംഖ്യയത്രെ. അതിന്റെ സംഖ്യ അറുനൂറ്ററുപത്താറു.

Notes

No Verse Added

Total 22 Chapters, Current Chapter 13 of Total Chapters 22
വെളിപ്പാടു 13

×

Alert

×

malayalam Letters Keypad References