സത്യവേദപുസ്തകം

ദൈവ കൃപയുടെ ദാനം
യേഹേസ്കേൽ
1. അനന്തരം ആത്മാവു എന്നെ എടുത്തു യഹോവയുടെ ആലയത്തില്‍ കിഴക്കോട്ടു ദര്‍ശനമുള്ള കിഴക്കെ പടിവാതില്‍ക്കല്‍ കൊണ്ടുപോയി; പടിവാതിലിന്റെ പ്രവേശനത്തിങ്കല്‍ ഞാന്‍ ഇരുപത്തഞ്ചു പുരുഷന്മാരെയും അവരുടെ നടുവില്‍ ജനത്തിന്റെ പ്രഭുക്കന്മാരായ അസ്സൂരിന്റെ മകന്‍ യയസന്യാവെയും ബെനായാവിന്റെ മകന്‍ പെലത്യാവെയും കണ്ടു.
2. അവന്‍ എന്നോടുമനുഷ്യപുത്രാ, ഇവര്‍ ഈ നഗരത്തില്‍ നീതികേടു നിരൂപിച്ചു ദൂരാലോചന കഴിക്കുന്ന പുരുഷന്മാരാകുന്നു.
3. വീടുകളെ പണിവാന്‍ സമയം അടുത്തിട്ടില്ല; ഈ നഗരം കുട്ടകവും നാം മാംസവുമാകുന്നു എന്നു അവര്‍ പറയുന്നു.
4. അതുകൊണ്ടു അവരെക്കുറിച്ചു പ്രവചിക്ക, മനുഷ്യപുത്രാ, പ്രവചിക്ക എന്നു കല്പിച്ചു.
5. അപ്പോള്‍ യഹോവയുടെ ആത്മാവു എന്റെമേല്‍ വിണു എന്നോടു കല്പിച്ചതുനീ പറയേണ്ടതു എന്തെന്നാല്‍യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുയിസ്രായേല്‍ഗൃഹമേ, നിങ്ങള്‍ ഇന്നിന്നതു പറഞ്ഞിരിക്കുന്നു; നിങ്ങളുടെ മനസ്സില്‍ തോന്നുന്ന കാര്യങ്ങളും ഞാന്‍ അറിയുന്നു.
6. നിങ്ങള്‍ ഈ നഗരത്തില്‍ നിഹതന്മാരെ വര്‍ദ്ധിപ്പിച്ചു വീഥികളെ നിഹതന്മാരെക്കൊണ്ടു നിറെച്ചുമിരിക്കുന്നു.
7. അതുകൊണ്ടു യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങള്‍ ഈ നഗരത്തിന്റെ നടുവില്‍ ഇട്ടുകളഞ്ഞ നിഹതന്മാര്‍ മാംസവും ഈ നഗരം കുട്ടകവും ആകുന്നു; എന്നാല്‍ നിങ്ങളെ ഞാന്‍ അതിന്റെ നടുവില്‍നിന്നു പുറപ്പെടുവിക്കും.
8. നിങ്ങള്‍ വാളിനെ പേടിക്കുന്നു; വാളിനെ തന്നേ ഞാന്‍ നിങ്ങളുടെ നേരെ വരുത്തും എന്നു യഹോവയായ കര്‍ത്താവു അരുളിച്ചെയ്യുന്നു.
9. ഞാന്‍ നിങ്ങളെ അതിന്റെ നടുവില്‍നിന്നു പുറപ്പെടുവിച്ചു അന്യന്മാരുടെ കയ്യില്‍ ഏല്പിച്ചു നിങ്ങളുടെ ഇടയില്‍ ന്യായവിധിനടത്തും.
10. നിങ്ങള്‍ വാളാല്‍ വീഴും; യിസ്രായേലിന്റെ അതിരിങ്കല്‍വെച്ചു ഞാന്‍ നിങ്ങളെ ന്യായം വിധിക്കും; ഞാന്‍ യഹോവ എന്നു നിങ്ങള്‍ അറിയും.
11. ഈ നഗരം നിങ്ങള്‍ക്കു കുട്ടകം ആയിരിക്കയില്ല; നിങ്ങള്‍ അതിന്നകത്തു മാംസവുമായിരിക്കയില്ല; യിസ്രായേലിന്റെ അതിരിങ്കല്‍വെച്ചു തന്നേ ഞാന്‍ നിങ്ങളെ ന്യായം വിധിക്കും.
12. എന്റെ ചട്ടങ്ങളില്‍ നടക്കയോ എന്റെ ന്യായങ്ങളെ ആചരിക്കയോ ചെയ്യാതെ ചുറ്റുമുള്ള ജാതികളുടെ ന്യായങ്ങളെ പ്രമാണിച്ചുനടന്ന നിങ്ങള്‍, ഞാന്‍ യഹോവ എന്നു അറിയും.
13. ഞാന്‍ പ്രവചിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നേ ബെനായാവിന്റെ മകനായ പെലത്യാവു മരിച്ചുഅപ്പോള്‍ ഞാന്‍ കവിണ്ണുവീണു ഉറക്കെ നിലവിളിച്ചുഅയ്യോ, യഹോവയായ കര്‍ത്താവേ, യിസ്രായേലില്‍ ശേഷിപ്പുള്ളവരെ നീ അശേഷം മുടിച്ചു കളയുമോ എന്നു പറഞ്ഞു.
14. യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍
15. മനുഷ്യപുത്രാ, യഹോവയോടു അകന്നുനില്പിന്‍ ! ഞങ്ങള്‍ക്കാകുന്നു ഈ ദേശം അവകാശമായി നല്കപ്പെട്ടിരിക്കുന്നതു എന്നല്ലോ യെരൂശലേം നിവാസികള്‍, നിന്റെ ചാര്‍ച്ചക്കാരായ നിന്റെ സഹോദരന്മാരോടും ഒട്ടൊഴിയാതെ യിസ്രായേല്‍ഗൃഹം മുഴുവനോടും പറയുന്നതു.
16. അതുകൊണ്ടു നീ പറയേണ്ടതുയഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ അവരെ ദൂരത്തു ജാതികളുടെ ഇടയിലേക്കു നീക്കി രാജ്യങ്ങളില്‍ ചിതറിച്ചുകളഞ്ഞുവെങ്കിലും, അവര്‍ പോയിരിക്കുന്ന രാജ്യങ്ങളില്‍ ഞാന്‍ അവര്‍ക്കും കുറയകാലത്തേക്കു ഒരു വിശുദ്ധമന്ദിരമായിരിക്കും.
17. ആകയാല്‍ നീ പറയേണ്ടതുയഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ നിങ്ങളെ ജാതികളില്‍നിന്നു ശേഖരിച്ചു, നിങ്ങള്‍ ചിതറിപ്പോയിരിക്കുന്ന രാജ്യങ്ങളില്‍നിന്നു കൂട്ടിച്ചേര്‍ത്തു യിസ്രായേല്‍ദേശം നിങ്ങള്‍ക്കു തരും.
18. അവര്‍ അവിടെ വന്നു, അതിലെ സകലമലിനബിംബങ്ങളെയും മ്ളേച്ഛവിഗ്രഹങ്ങളെയും അവിടെനിന്നു നീക്കിക്കളയും.
19. അവര്‍ എന്റെ ചട്ടങ്ങളില്‍ നടന്നു എന്റെ വിധികളെ പ്രമാണിച്ചു ആചരിക്കേണ്ടതിന്നു ഞാന്‍ അവര്‍ക്കും വേറൊരു ഹൃദയത്തെ നലകുകയും പുതിയൊരു ആത്മാവിനെ ഉള്ളില്‍ ആക്കുകയും ചെയ്യും; കല്ലായുള്ള ഹൃദയം ഞാന്‍ അവരുടെ ജഡത്തില്‍നിന്നു നീക്കി മാംസമായുള്ള ഹൃദയം അവര്‍ക്കും കൊടുക്കും.
20. അവര്‍ എനിക്കു ജനമായും ഞാന്‍ അവര്‍ക്കും ദൈവമായും ഇരിക്കും.
21. എന്നാല്‍ തങ്ങളുടെ മലിനബിംബങ്ങളുടെയും മ്ളേച്ഛവിഗ്രഹങ്ങളുടെയും ഇഷ്ടം അനുസരിച്ചു നടക്കുന്നവര്‍ക്കും ഞാന്‍ അവരുടെ നടപ്പിന്നു തക്കവണ്ണം അവരുടെ തലമേല്‍ പകരം കൊടുക്കും എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
22. അനന്തരം കെരൂബുകള്‍ ചിറകു വിടര്‍ത്തു; ചക്രങ്ങളും ചേരത്തന്നെ ഉണ്ടായിരുന്നു; യിസ്രായേലിന്റെ ദൈവത്തിന്റെ മഹത്വവും മേലെ, അവെക്കുമീതെ ഉണ്ടായിരുന്നു.
23. യഹോവയുടെ മഹത്വം നഗരത്തിന്റെ നടുവില്‍നിന്നു മോലോട്ടു പൊങ്ങി നഗരത്തിന്നു കിഴക്കുവശത്തുള്ള പര്‍വ്വതത്തിന്മേല്‍ നിന്നു.
24. എന്നാല്‍ ആത്മാവു എന്നെ എടുത്തു, ദര്‍ശനത്തില്‍ ദൈവാത്മാവിനാല്‍ തന്നേ, കല്ദയദേശത്തു പ്രവാസികളുടെ അടുക്കല്‍ കൊണ്ടു വന്നു; ഞാന്‍ കണ്ട ദര്‍ശനം എന്നെ വിട്ടു പൊങ്ങിപ്പോയി.
25. ഞാനോ യഹോവ എനിക്കു വെളിപ്പെടുത്തിയ അവന്റെ സകലവചനങ്ങളും പ്രവാസികളോടു പ്രസ്താവിച്ചു.

Notes

No Verse Added

Total 48 Chapters, Current Chapter 11 of Total Chapters 48
യേഹേസ്കേൽ 11
1. അനന്തരം ആത്മാവു എന്നെ എടുത്തു യഹോവയുടെ ആലയത്തില്‍ കിഴക്കോട്ടു ദര്‍ശനമുള്ള കിഴക്കെ പടിവാതില്‍ക്കല്‍ കൊണ്ടുപോയി; പടിവാതിലിന്റെ പ്രവേശനത്തിങ്കല്‍ ഞാന്‍ ഇരുപത്തഞ്ചു പുരുഷന്മാരെയും അവരുടെ നടുവില്‍ ജനത്തിന്റെ പ്രഭുക്കന്മാരായ അസ്സൂരിന്റെ മകന്‍ യയസന്യാവെയും ബെനായാവിന്റെ മകന്‍ പെലത്യാവെയും കണ്ടു.
2. അവന്‍ എന്നോടുമനുഷ്യപുത്രാ, ഇവര്‍ നഗരത്തില്‍ നീതികേടു നിരൂപിച്ചു ദൂരാലോചന കഴിക്കുന്ന പുരുഷന്മാരാകുന്നു.
3. വീടുകളെ പണിവാന്‍ സമയം അടുത്തിട്ടില്ല; നഗരം കുട്ടകവും നാം മാംസവുമാകുന്നു എന്നു അവര്‍ പറയുന്നു.
4. അതുകൊണ്ടു അവരെക്കുറിച്ചു പ്രവചിക്ക, മനുഷ്യപുത്രാ, പ്രവചിക്ക എന്നു കല്പിച്ചു.
5. അപ്പോള്‍ യഹോവയുടെ ആത്മാവു എന്റെമേല്‍ വിണു എന്നോടു കല്പിച്ചതുനീ പറയേണ്ടതു എന്തെന്നാല്‍യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുയിസ്രായേല്‍ഗൃഹമേ, നിങ്ങള്‍ ഇന്നിന്നതു പറഞ്ഞിരിക്കുന്നു; നിങ്ങളുടെ മനസ്സില്‍ തോന്നുന്ന കാര്യങ്ങളും ഞാന്‍ അറിയുന്നു.
6. നിങ്ങള്‍ നഗരത്തില്‍ നിഹതന്മാരെ വര്‍ദ്ധിപ്പിച്ചു വീഥികളെ നിഹതന്മാരെക്കൊണ്ടു നിറെച്ചുമിരിക്കുന്നു.
7. അതുകൊണ്ടു യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങള്‍ നഗരത്തിന്റെ നടുവില്‍ ഇട്ടുകളഞ്ഞ നിഹതന്മാര്‍ മാംസവും നഗരം കുട്ടകവും ആകുന്നു; എന്നാല്‍ നിങ്ങളെ ഞാന്‍ അതിന്റെ നടുവില്‍നിന്നു പുറപ്പെടുവിക്കും.
8. നിങ്ങള്‍ വാളിനെ പേടിക്കുന്നു; വാളിനെ തന്നേ ഞാന്‍ നിങ്ങളുടെ നേരെ വരുത്തും എന്നു യഹോവയായ കര്‍ത്താവു അരുളിച്ചെയ്യുന്നു.
9. ഞാന്‍ നിങ്ങളെ അതിന്റെ നടുവില്‍നിന്നു പുറപ്പെടുവിച്ചു അന്യന്മാരുടെ കയ്യില്‍ ഏല്പിച്ചു നിങ്ങളുടെ ഇടയില്‍ ന്യായവിധിനടത്തും.
10. നിങ്ങള്‍ വാളാല്‍ വീഴും; യിസ്രായേലിന്റെ അതിരിങ്കല്‍വെച്ചു ഞാന്‍ നിങ്ങളെ ന്യായം വിധിക്കും; ഞാന്‍ യഹോവ എന്നു നിങ്ങള്‍ അറിയും.
11. നഗരം നിങ്ങള്‍ക്കു കുട്ടകം ആയിരിക്കയില്ല; നിങ്ങള്‍ അതിന്നകത്തു മാംസവുമായിരിക്കയില്ല; യിസ്രായേലിന്റെ അതിരിങ്കല്‍വെച്ചു തന്നേ ഞാന്‍ നിങ്ങളെ ന്യായം വിധിക്കും.
12. എന്റെ ചട്ടങ്ങളില്‍ നടക്കയോ എന്റെ ന്യായങ്ങളെ ആചരിക്കയോ ചെയ്യാതെ ചുറ്റുമുള്ള ജാതികളുടെ ന്യായങ്ങളെ പ്രമാണിച്ചുനടന്ന നിങ്ങള്‍, ഞാന്‍ യഹോവ എന്നു അറിയും.
13. ഞാന്‍ പ്രവചിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നേ ബെനായാവിന്റെ മകനായ പെലത്യാവു മരിച്ചുഅപ്പോള്‍ ഞാന്‍ കവിണ്ണുവീണു ഉറക്കെ നിലവിളിച്ചുഅയ്യോ, യഹോവയായ കര്‍ത്താവേ, യിസ്രായേലില്‍ ശേഷിപ്പുള്ളവരെ നീ അശേഷം മുടിച്ചു കളയുമോ എന്നു പറഞ്ഞു.
14. യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍
15. മനുഷ്യപുത്രാ, യഹോവയോടു അകന്നുനില്പിന്‍ ! ഞങ്ങള്‍ക്കാകുന്നു ദേശം അവകാശമായി നല്കപ്പെട്ടിരിക്കുന്നതു എന്നല്ലോ യെരൂശലേം നിവാസികള്‍, നിന്റെ ചാര്‍ച്ചക്കാരായ നിന്റെ സഹോദരന്മാരോടും ഒട്ടൊഴിയാതെ യിസ്രായേല്‍ഗൃഹം മുഴുവനോടും പറയുന്നതു.
16. അതുകൊണ്ടു നീ പറയേണ്ടതുയഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ അവരെ ദൂരത്തു ജാതികളുടെ ഇടയിലേക്കു നീക്കി രാജ്യങ്ങളില്‍ ചിതറിച്ചുകളഞ്ഞുവെങ്കിലും, അവര്‍ പോയിരിക്കുന്ന രാജ്യങ്ങളില്‍ ഞാന്‍ അവര്‍ക്കും കുറയകാലത്തേക്കു ഒരു വിശുദ്ധമന്ദിരമായിരിക്കും.
17. ആകയാല്‍ നീ പറയേണ്ടതുയഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ നിങ്ങളെ ജാതികളില്‍നിന്നു ശേഖരിച്ചു, നിങ്ങള്‍ ചിതറിപ്പോയിരിക്കുന്ന രാജ്യങ്ങളില്‍നിന്നു കൂട്ടിച്ചേര്‍ത്തു യിസ്രായേല്‍ദേശം നിങ്ങള്‍ക്കു തരും.
18. അവര്‍ അവിടെ വന്നു, അതിലെ സകലമലിനബിംബങ്ങളെയും മ്ളേച്ഛവിഗ്രഹങ്ങളെയും അവിടെനിന്നു നീക്കിക്കളയും.
19. അവര്‍ എന്റെ ചട്ടങ്ങളില്‍ നടന്നു എന്റെ വിധികളെ പ്രമാണിച്ചു ആചരിക്കേണ്ടതിന്നു ഞാന്‍ അവര്‍ക്കും വേറൊരു ഹൃദയത്തെ നലകുകയും പുതിയൊരു ആത്മാവിനെ ഉള്ളില്‍ ആക്കുകയും ചെയ്യും; കല്ലായുള്ള ഹൃദയം ഞാന്‍ അവരുടെ ജഡത്തില്‍നിന്നു നീക്കി മാംസമായുള്ള ഹൃദയം അവര്‍ക്കും കൊടുക്കും.
20. അവര്‍ എനിക്കു ജനമായും ഞാന്‍ അവര്‍ക്കും ദൈവമായും ഇരിക്കും.
21. എന്നാല്‍ തങ്ങളുടെ മലിനബിംബങ്ങളുടെയും മ്ളേച്ഛവിഗ്രഹങ്ങളുടെയും ഇഷ്ടം അനുസരിച്ചു നടക്കുന്നവര്‍ക്കും ഞാന്‍ അവരുടെ നടപ്പിന്നു തക്കവണ്ണം അവരുടെ തലമേല്‍ പകരം കൊടുക്കും എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
22. അനന്തരം കെരൂബുകള്‍ ചിറകു വിടര്‍ത്തു; ചക്രങ്ങളും ചേരത്തന്നെ ഉണ്ടായിരുന്നു; യിസ്രായേലിന്റെ ദൈവത്തിന്റെ മഹത്വവും മേലെ, അവെക്കുമീതെ ഉണ്ടായിരുന്നു.
23. യഹോവയുടെ മഹത്വം നഗരത്തിന്റെ നടുവില്‍നിന്നു മോലോട്ടു പൊങ്ങി നഗരത്തിന്നു കിഴക്കുവശത്തുള്ള പര്‍വ്വതത്തിന്മേല്‍ നിന്നു.
24. എന്നാല്‍ ആത്മാവു എന്നെ എടുത്തു, ദര്‍ശനത്തില്‍ ദൈവാത്മാവിനാല്‍ തന്നേ, കല്ദയദേശത്തു പ്രവാസികളുടെ അടുക്കല്‍ കൊണ്ടു വന്നു; ഞാന്‍ കണ്ട ദര്‍ശനം എന്നെ വിട്ടു പൊങ്ങിപ്പോയി.
25. ഞാനോ യഹോവ എനിക്കു വെളിപ്പെടുത്തിയ അവന്റെ സകലവചനങ്ങളും പ്രവാസികളോടു പ്രസ്താവിച്ചു.
Total 48 Chapters, Current Chapter 11 of Total Chapters 48
×

Alert

×

malayalam Letters Keypad References