സത്യവേദപുസ്തകം

ദൈവ കൃപയുടെ ദാനം
പ്രവൃത്തികൾ
1. തെയോഫിലൊസേ, ഞാന്‍ എഴുതിയ ഒന്നാമത്തെ ചരിത്രം യേശു തിരഞ്ഞെടുത്ത അപ്പൊസ്തലന്മാര്‍ക്കും പരിശുദ്ധാത്മാവിനാല്‍ കല്പന കൊടുത്തിട്ടു ആരോഹണം ചെയ്തനാള്‍വരെ അവന്‍ ചെയ്തും ഉപദേശിച്ചും തുടങ്ങിയ സകലത്തെയും കുറിച്ചു ആയിരുന്നുവല്ലോ.
2. അവന്‍ കഷ്ടം അനുഭവിച്ചശേഷം നാല്പതു നാളോളം അവര്‍ക്കും പ്രത്യക്ഷനായി ദൈവരാജ്യം സംബന്ധിച്ച കാര്യങ്ങള്‍
3. പറഞ്ഞുകൊണ്ടു താന്‍ ജീവിച്ചിരിക്കുന്നു എന്നു അനേകം ദൃഷ്ടാന്തങ്ങളാല്‍ അവര്‍ക്കും കാണിച്ചു കൊടുത്തു.
4. അങ്ങനെ അവന്‍ അവരുമായി കൂടിയിരിക്കുമ്പോള്‍ അവരോടുനിങ്ങള്‍ യെരൂശലേമില്‍നിന്നു വാങ്ങിപ്പോകാതെ എന്നോടു കേട്ട പിതാവിന്റെ വാഗ്ദത്തത്തിനായി കാത്തിരിക്കേണം;
5. യോഹന്നാന്‍ വെള്ളംകൊണ്ടു സ്നാനം കഴിപ്പിച്ചു. നിങ്ങള്‍ക്കോ ഇനി ഏറെനാള്‍ കഴിയുംമുമ്പെ പരിശുദ്ധാത്മാവുകൊണ്ടു സ്നാനം ലഭിക്കും എന്നു കല്പിച്ചു.
6. ഒരുമിച്ചു കൂടിയിരുന്നപ്പോള്‍ അവര്‍ അവനോടുകര്‍ത്താവേ, നീ യിസ്രായേലിന്നു ഈ കാലത്തിലോ രാജ്യം യഥാസ്ഥാനത്താക്കിക്കൊടുക്കുന്നതു എന്നു ചോദിച്ചു.
7. അവന്‍ അവരോടുപിതാവു തന്റെ സ്വന്ത അധികാരത്തില്‍ വെച്ചിട്ടുള്ള കാലങ്ങളെയോ സമയങ്ങളേയോ അറിയുന്നതു നിങ്ങള്‍ക്കുള്ളതല്ല.
8. എന്നാല്‍ പരിശുദ്ധാത്മാവു നിങ്ങളുടെ മേല്‍ വരുമ്പോള്‍ നിങ്ങള്‍ ശക്തി ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയില്‍ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികള്‍ ആകും എന്നു പറഞ്ഞു.
9. ഇതു പറഞ്ഞശേഷം അവര്‍ കാണ്‍കെ അവന്‍ ആരോഹണം ചെയ്തു; ഒരു മേഘം അവനെ മൂടീട്ടു അവന്‍ അവരുടെ കാഴ്ചെക്കു മറഞ്ഞു.
10. അവന്‍ പോകുന്നേരം അവര്‍ ആകാശത്തിലേക്കു ഉറ്റുനോക്കുമ്പോള്‍ വെള്ള വസ്ത്രം ധരിച്ച രണ്ടു പുരുഷന്മാര്‍ അവരുടെ അടുക്കല്‍നിന്നു
11. ഗലീലാപുരുഷന്മാരേ, നിങ്ങള്‍ ആകാശത്തിലേക്കു നോക്കിനിലക്കുന്നതു എന്തു? നിങ്ങളെ വിട്ടു സ്വര്‍ഗ്ഗാരോഹണം ചെയ്ത ഈ യേശുവിനെ സ്വര്‍ഗ്ഗത്തിലേക്കു പോകുന്നവനായി നിങ്ങള്‍ കണ്ടതുപോലെ തന്നേ അവന്‍ വീണ്ടും വരും എന്നു പറഞ്ഞു.
12. അവര്‍ യെരൂശലേമിന്നു സമീപത്തു ഒരു ശബ്ബത്ത് ദിവസത്തെ വഴിദൂരമുള്ള ഒലീവ് മലവിട്ടു യെരൂശലേമിലേക്കു മടങ്ങിപ്പോന്നു.
13. അവിടെ എത്തിയപ്പോള്‍ അവര്‍ പാര്‍ത്ത മാളികമുറിയില്‍ കയറിപ്പോയി, പത്രൊസ്, യോഹന്നാന്‍ , യാക്കോബ്, അന്ത്രെയാസ്, ഫിലിപ്പൊസ്, തോമസ്, ബര്‍ത്തൊലൊമായി, മത്തായി, അല്‍ഫായുടെ മകനായ യക്കോബ്, എരിവുകരനായ ശിമോന്‍ , യാക്കോബിന്റെ മകനായ യൂദാ ഇവര്‍ എല്ലാവരും
14. സ്ത്രീകളോടും യേശുവിന്റെ അമ്മയായ മറിയയോടും അവന്റേ സഹോദരന്മാരോടും കൂടെ ഒരുമനപ്പെട്ടു പ്രാര്‍ത്ഥന കഴിച്ചു പോന്നു.
15. ആ കാലത്തു ഏകദേശം നൂറ്റിരുപതു പേരുള്ള ഒരു സംഘം കൂടിയിരിക്കുമ്പോള്‍ പത്രൊസ് സഹോദരന്മാരുടെ നടുവില്‍ എഴുന്നേറ്റുനിന്നു പറഞ്ഞതു
16. സഹോദരന്മാരായ പുരുഷന്മാരേ, യേശുവിനെ പിടിച്ചവര്‍ക്കും വഴികാട്ടിയായിത്തീര്‍ന്ന യൂദയെക്കുറിച്ചു പരിശുദ്ധാത്മാവു ദാവീദ് മുഖാന്തരം മുന്‍ പറഞ്ഞ തിരുവെഴുത്തിന്ന്‍ നിവൃത്തിവരുവാന്‍ ആവശ്യമായിരുന്നു.
17. അവന്‍ ഞങ്ങളുടെ എണ്ണത്തില്‍ ഉള്‍പ്പെട്ടവനായി ഈ ശുശ്രൂഷയില്‍ പങ്കുലഭിച്ചിരുന്നുവല്ലോ.
18. അവന്‍ അനീതിയുടെ കൂലികൊണ്ടു ഒരു നിലം മേടിച്ചു തലകീഴായി വീണു നടുവെ പിളര്‍ന്നു അവന്റെ കുടലെല്ലാം തുറിച്ചുപോയി.
19. അതു യെരൂശലേമില്‍ പാര്‍ക്കുംന്ന എല്ലാവരും അറിഞ്ഞതാകകൊണ്ടു ആ നിലത്തിന്നു അവരുടെ ഭാഷയില്‍ രക്തനിലം എന്നര്‍ത്ഥമുള്ള അക്കല്‍ദാമാ എന്നു പേര്‍ ആയി.
20. സങ്കീര്‍ത്തനപുസ്തകത്തില്‍“അവന്റെ വാസസ്ഥലം ശുന്യമായിപ്പോകട്ടെ; അതില്‍ ആരും പാര്‍ക്കാതിരിക്കട്ടെ” എന്നും “അവന്റെ അദ്ധ്യക്ഷസ്ഥാനം മാറ്റൊരുത്തന്നു ലഭിക്കട്ടെ” എന്നും എഴുതിയിരിക്കുന്നു.
21. ആകയാല്‍ കര്‍ത്താവായ യേശു യോഹന്നാന്റെ സ്നാനം മുതല്‍ നമ്മെ വിട്ടു ആരോഹണം ചെയ്ത നാള്‍ വരെ നമ്മുടെ ഇടയില്‍ സഞ്ചരിച്ചുപോന്ന
22. കാലത്തെല്ലൊം ഞങ്ങളോടു കൂടെ നടന്ന പുരുഷന്മാരില്‍ ഒരുത്തന്‍ ഞങ്ങളോടു കൂടെ അവന്റെ പുനരുത്ഥാനത്തിനു സാക്ഷിയായിത്തീരേണം.
23. അങ്ങനെ അവര്‍ യുസ്തൊസ് എന്നു മറുപേരുള്ള ബര്‍ശബാ എന്ന യോസേഫ്, മത്ഥിയാസ് എന്നീ രണ്ടുപേരെ നിറുത്തി
24. സകല ഹൃദയങ്ങളെയും അറിയുന്ന കര്‍ത്താവേ, തന്റെ സ്ഥലത്തേക്കു പോകേണ്ടതിന്നു യൂദാ ഒഴിഞ്ഞുപോയ ഈ ശുശ്രൂഷയുടെയും അപ്പൊസ്തലത്വത്തിന്റെയും സ്ഥാനം ലഭിക്കേണ്ടതിന്നു
25. ഈ ഇരുവരില്‍ ഏവനെ നീ തിരഞ്ഞെടുത്തിരിക്കുന്നു എന്നു കാണിച്ചുതരേണമേ എന്നു പ്രാര്‍ത്ഥിച്ചു അവരുടെ പേര്‍ക്കും ചീട്ടിട്ടു
26. ചീട്ടു മത്ഥിയാസിന്നു വീഴുകയും അവനെ പതിനൊന്നു അപ്പൊസ്തലന്മാരുടെ കൂട്ടത്തില്‍ എണ്ണുകയും ചെയ്തു.

Notes

No Verse Added

Total 28 Chapters, Current Chapter 1 of Total Chapters 28
പ്രവൃത്തികൾ 1:45
1. തെയോഫിലൊസേ, ഞാന്‍ എഴുതിയ ഒന്നാമത്തെ ചരിത്രം യേശു തിരഞ്ഞെടുത്ത അപ്പൊസ്തലന്മാര്‍ക്കും പരിശുദ്ധാത്മാവിനാല്‍ കല്പന കൊടുത്തിട്ടു ആരോഹണം ചെയ്തനാള്‍വരെ അവന്‍ ചെയ്തും ഉപദേശിച്ചും തുടങ്ങിയ സകലത്തെയും കുറിച്ചു ആയിരുന്നുവല്ലോ.
2. അവന്‍ കഷ്ടം അനുഭവിച്ചശേഷം നാല്പതു നാളോളം അവര്‍ക്കും പ്രത്യക്ഷനായി ദൈവരാജ്യം സംബന്ധിച്ച കാര്യങ്ങള്‍
3. പറഞ്ഞുകൊണ്ടു താന്‍ ജീവിച്ചിരിക്കുന്നു എന്നു അനേകം ദൃഷ്ടാന്തങ്ങളാല്‍ അവര്‍ക്കും കാണിച്ചു കൊടുത്തു.
4. അങ്ങനെ അവന്‍ അവരുമായി കൂടിയിരിക്കുമ്പോള്‍ അവരോടുനിങ്ങള്‍ യെരൂശലേമില്‍നിന്നു വാങ്ങിപ്പോകാതെ എന്നോടു കേട്ട പിതാവിന്റെ വാഗ്ദത്തത്തിനായി കാത്തിരിക്കേണം;
5. യോഹന്നാന്‍ വെള്ളംകൊണ്ടു സ്നാനം കഴിപ്പിച്ചു. നിങ്ങള്‍ക്കോ ഇനി ഏറെനാള്‍ കഴിയുംമുമ്പെ പരിശുദ്ധാത്മാവുകൊണ്ടു സ്നാനം ലഭിക്കും എന്നു കല്പിച്ചു.
6. ഒരുമിച്ചു കൂടിയിരുന്നപ്പോള്‍ അവര്‍ അവനോടുകര്‍ത്താവേ, നീ യിസ്രായേലിന്നു കാലത്തിലോ രാജ്യം യഥാസ്ഥാനത്താക്കിക്കൊടുക്കുന്നതു എന്നു ചോദിച്ചു.
7. അവന്‍ അവരോടുപിതാവു തന്റെ സ്വന്ത അധികാരത്തില്‍ വെച്ചിട്ടുള്ള കാലങ്ങളെയോ സമയങ്ങളേയോ അറിയുന്നതു നിങ്ങള്‍ക്കുള്ളതല്ല.
8. എന്നാല്‍ പരിശുദ്ധാത്മാവു നിങ്ങളുടെ മേല്‍ വരുമ്പോള്‍ നിങ്ങള്‍ ശക്തി ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയില്‍ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികള്‍ ആകും എന്നു പറഞ്ഞു.
9. ഇതു പറഞ്ഞശേഷം അവര്‍ കാണ്‍കെ അവന്‍ ആരോഹണം ചെയ്തു; ഒരു മേഘം അവനെ മൂടീട്ടു അവന്‍ അവരുടെ കാഴ്ചെക്കു മറഞ്ഞു.
10. അവന്‍ പോകുന്നേരം അവര്‍ ആകാശത്തിലേക്കു ഉറ്റുനോക്കുമ്പോള്‍ വെള്ള വസ്ത്രം ധരിച്ച രണ്ടു പുരുഷന്മാര്‍ അവരുടെ അടുക്കല്‍നിന്നു
11. ഗലീലാപുരുഷന്മാരേ, നിങ്ങള്‍ ആകാശത്തിലേക്കു നോക്കിനിലക്കുന്നതു എന്തു? നിങ്ങളെ വിട്ടു സ്വര്‍ഗ്ഗാരോഹണം ചെയ്ത യേശുവിനെ സ്വര്‍ഗ്ഗത്തിലേക്കു പോകുന്നവനായി നിങ്ങള്‍ കണ്ടതുപോലെ തന്നേ അവന്‍ വീണ്ടും വരും എന്നു പറഞ്ഞു.
12. അവര്‍ യെരൂശലേമിന്നു സമീപത്തു ഒരു ശബ്ബത്ത് ദിവസത്തെ വഴിദൂരമുള്ള ഒലീവ് മലവിട്ടു യെരൂശലേമിലേക്കു മടങ്ങിപ്പോന്നു.
13. അവിടെ എത്തിയപ്പോള്‍ അവര്‍ പാര്‍ത്ത മാളികമുറിയില്‍ കയറിപ്പോയി, പത്രൊസ്, യോഹന്നാന്‍ , യാക്കോബ്, അന്ത്രെയാസ്, ഫിലിപ്പൊസ്, തോമസ്, ബര്‍ത്തൊലൊമായി, മത്തായി, അല്‍ഫായുടെ മകനായ യക്കോബ്, എരിവുകരനായ ശിമോന്‍ , യാക്കോബിന്റെ മകനായ യൂദാ ഇവര്‍ എല്ലാവരും
14. സ്ത്രീകളോടും യേശുവിന്റെ അമ്മയായ മറിയയോടും അവന്റേ സഹോദരന്മാരോടും കൂടെ ഒരുമനപ്പെട്ടു പ്രാര്‍ത്ഥന കഴിച്ചു പോന്നു.
15. കാലത്തു ഏകദേശം നൂറ്റിരുപതു പേരുള്ള ഒരു സംഘം കൂടിയിരിക്കുമ്പോള്‍ പത്രൊസ് സഹോദരന്മാരുടെ നടുവില്‍ എഴുന്നേറ്റുനിന്നു പറഞ്ഞതു
16. സഹോദരന്മാരായ പുരുഷന്മാരേ, യേശുവിനെ പിടിച്ചവര്‍ക്കും വഴികാട്ടിയായിത്തീര്‍ന്ന യൂദയെക്കുറിച്ചു പരിശുദ്ധാത്മാവു ദാവീദ് മുഖാന്തരം മുന്‍ പറഞ്ഞ തിരുവെഴുത്തിന്ന്‍ നിവൃത്തിവരുവാന്‍ ആവശ്യമായിരുന്നു.
17. അവന്‍ ഞങ്ങളുടെ എണ്ണത്തില്‍ ഉള്‍പ്പെട്ടവനായി ശുശ്രൂഷയില്‍ പങ്കുലഭിച്ചിരുന്നുവല്ലോ.
18. അവന്‍ അനീതിയുടെ കൂലികൊണ്ടു ഒരു നിലം മേടിച്ചു തലകീഴായി വീണു നടുവെ പിളര്‍ന്നു അവന്റെ കുടലെല്ലാം തുറിച്ചുപോയി.
19. അതു യെരൂശലേമില്‍ പാര്‍ക്കുംന്ന എല്ലാവരും അറിഞ്ഞതാകകൊണ്ടു നിലത്തിന്നു അവരുടെ ഭാഷയില്‍ രക്തനിലം എന്നര്‍ത്ഥമുള്ള അക്കല്‍ദാമാ എന്നു പേര്‍ ആയി.
20. സങ്കീര്‍ത്തനപുസ്തകത്തില്‍“അവന്റെ വാസസ്ഥലം ശുന്യമായിപ്പോകട്ടെ; അതില്‍ ആരും പാര്‍ക്കാതിരിക്കട്ടെ” എന്നും “അവന്റെ അദ്ധ്യക്ഷസ്ഥാനം മാറ്റൊരുത്തന്നു ലഭിക്കട്ടെ” എന്നും എഴുതിയിരിക്കുന്നു.
21. ആകയാല്‍ കര്‍ത്താവായ യേശു യോഹന്നാന്റെ സ്നാനം മുതല്‍ നമ്മെ വിട്ടു ആരോഹണം ചെയ്ത നാള്‍ വരെ നമ്മുടെ ഇടയില്‍ സഞ്ചരിച്ചുപോന്ന
22. കാലത്തെല്ലൊം ഞങ്ങളോടു കൂടെ നടന്ന പുരുഷന്മാരില്‍ ഒരുത്തന്‍ ഞങ്ങളോടു കൂടെ അവന്റെ പുനരുത്ഥാനത്തിനു സാക്ഷിയായിത്തീരേണം.
23. അങ്ങനെ അവര്‍ യുസ്തൊസ് എന്നു മറുപേരുള്ള ബര്‍ശബാ എന്ന യോസേഫ്, മത്ഥിയാസ് എന്നീ രണ്ടുപേരെ നിറുത്തി
24. സകല ഹൃദയങ്ങളെയും അറിയുന്ന കര്‍ത്താവേ, തന്റെ സ്ഥലത്തേക്കു പോകേണ്ടതിന്നു യൂദാ ഒഴിഞ്ഞുപോയ ശുശ്രൂഷയുടെയും അപ്പൊസ്തലത്വത്തിന്റെയും സ്ഥാനം ലഭിക്കേണ്ടതിന്നു
25. ഇരുവരില്‍ ഏവനെ നീ തിരഞ്ഞെടുത്തിരിക്കുന്നു എന്നു കാണിച്ചുതരേണമേ എന്നു പ്രാര്‍ത്ഥിച്ചു അവരുടെ പേര്‍ക്കും ചീട്ടിട്ടു
26. ചീട്ടു മത്ഥിയാസിന്നു വീഴുകയും അവനെ പതിനൊന്നു അപ്പൊസ്തലന്മാരുടെ കൂട്ടത്തില്‍ എണ്ണുകയും ചെയ്തു.
Total 28 Chapters, Current Chapter 1 of Total Chapters 28
×

Alert

×

malayalam Letters Keypad References