സത്യവേദപുസ്തകം

ദൈവ കൃപയുടെ ദാനം
സങ്കീർത്തനങ്ങൾ
1. ഞാൻ ദയയെയും ന്യായത്തെയും കുറിച്ച് പാടും; [QBR] യഹോവേ, ഞാൻ നിനക്ക് കീർത്തനം പാടും. [QBR]
2. ഞാൻ നിഷ്കളങ്കമാർഗ്ഗത്തിൽ ശ്രദ്ധവയ്ക്കും; [QBR] എപ്പോൾ നീ എന്റെ അടുക്കൽ വരും? [QBR] ഞാൻ എന്റെ വീട്ടിൽ നിഷ്കളങ്കഹൃദയത്തോടെ പെരുമാറും. [QBR]
3. ഞാൻ ഒരു നീചകാര്യവും എന്റെ കണ്ണിനു മുമ്പിൽ വയ്ക്കുകയില്ല; [QBR] ക്രമം കെട്ടവരുടെ പ്രവൃത്തി ഞാൻ വെറുക്കുന്നു; [QBR] ഞാൻ അതിൽ പങ്കുചേരുകയില്ല. [QBR]
4. വക്രഹൃദയം എന്നോട് അകന്നിരിക്കും; [QBR] ദുഷ്ടത ഞാൻ അറിയുകയില്ല. [QBR]
5. കൂട്ടുകാരനെക്കുറിച്ച് ഏഷണി പറയുന്നവനെ ഞാൻ നശിപ്പിക്കും; [QBR] ഉന്നതഭാവവും നിഗളഹൃദയവും ഉള്ളവനെ ഞാൻ സഹിക്കുകയില്ല. [QBR]
6. ദേശത്തിലെ വിശ്വസ്തന്മാർ എന്നോടുകൂടി വസിക്കേണ്ടതിന് [QBR] എന്റെ കണ്ണുകൾ അവരെ അന്വേഷിക്കുന്നു; [QBR] നിഷ്കളങ്കമാർഗ്ഗത്തിൽ നടക്കുന്നവൻ എന്നെ ശുശ്രൂഷിക്കും. [QBR]
7. വഞ്ചനചെയ്യുന്നവൻ എന്റെ വീട്ടിൽ വസിക്കുകയില്ല; [QBR] ഭോഷ്കു പറയുന്നവൻ എന്റെ മുമ്പിൽ ഉറച്ചുനില്ക്കുകയില്ല. [QBR]
8. യഹോവയുടെ നഗരത്തിൽനിന്ന് സകല ദുഷ്പ്രവൃത്തിക്കാരെയും ഛേദിച്ചുകളയും വരെ [QBR] ദേശത്തിലെ ദുഷ്ടന്മാരെ എല്ലാം ഞാൻ ദിനംപ്രതി നശിപ്പിക്കും. [PE]

Notes

No Verse Added

Total 150 Chapters, Current Chapter 101 of Total Chapters 150
സങ്കീർത്തനങ്ങൾ 101:99
1. ഞാൻ ദയയെയും ന്യായത്തെയും കുറിച്ച് പാടും;
യഹോവേ, ഞാൻ നിനക്ക് കീർത്തനം പാടും.
2. ഞാൻ നിഷ്കളങ്കമാർഗ്ഗത്തിൽ ശ്രദ്ധവയ്ക്കും;
എപ്പോൾ നീ എന്റെ അടുക്കൽ വരും?
ഞാൻ എന്റെ വീട്ടിൽ നിഷ്കളങ്കഹൃദയത്തോടെ പെരുമാറും.
3. ഞാൻ ഒരു നീചകാര്യവും എന്റെ കണ്ണിനു മുമ്പിൽ വയ്ക്കുകയില്ല;
ക്രമം കെട്ടവരുടെ പ്രവൃത്തി ഞാൻ വെറുക്കുന്നു;
ഞാൻ അതിൽ പങ്കുചേരുകയില്ല.
4. വക്രഹൃദയം എന്നോട് അകന്നിരിക്കും;
ദുഷ്ടത ഞാൻ അറിയുകയില്ല.
5. കൂട്ടുകാരനെക്കുറിച്ച് ഏഷണി പറയുന്നവനെ ഞാൻ നശിപ്പിക്കും;
ഉന്നതഭാവവും നിഗളഹൃദയവും ഉള്ളവനെ ഞാൻ സഹിക്കുകയില്ല.
6. ദേശത്തിലെ വിശ്വസ്തന്മാർ എന്നോടുകൂടി വസിക്കേണ്ടതിന്
എന്റെ കണ്ണുകൾ അവരെ അന്വേഷിക്കുന്നു;
നിഷ്കളങ്കമാർഗ്ഗത്തിൽ നടക്കുന്നവൻ എന്നെ ശുശ്രൂഷിക്കും.
7. വഞ്ചനചെയ്യുന്നവൻ എന്റെ വീട്ടിൽ വസിക്കുകയില്ല;
ഭോഷ്കു പറയുന്നവൻ എന്റെ മുമ്പിൽ ഉറച്ചുനില്ക്കുകയില്ല.
8. യഹോവയുടെ നഗരത്തിൽനിന്ന് സകല ദുഷ്പ്രവൃത്തിക്കാരെയും ഛേദിച്ചുകളയും വരെ
ദേശത്തിലെ ദുഷ്ടന്മാരെ എല്ലാം ഞാൻ ദിനംപ്രതി നശിപ്പിക്കും. PE
Total 150 Chapters, Current Chapter 101 of Total Chapters 150
×

Alert

×

malayalam Letters Keypad References