സത്യവേദപുസ്തകം

ദൈവ കൃപയുടെ ദാനം
യിരേമ്യാവു
1. യിരെമ്യാവു കാവല്പുരമുറ്റത്തു അടെക്കപ്പെട്ടിരിക്കുമ്പോള്‍ യഹോവയുടെ അരുളപ്പാടു രണ്ടാം പ്രാവശ്യം അവന്നുണ്ടായതെന്തെന്നാല്‍
2. അതിനെ അനുഷ്ഠിക്കുന്ന യഹോവ, അതിനെ നിവര്‍ത്തിപ്പാന്‍ നിര്‍ണ്ണയിക്കുന്ന യഹോവ, യഹോവ എന്നു നാമം ഉള്ളവന്‍ തന്നേ, ഇപ്രകാരം അരുളിച്ചെയ്യുന്നു;
3. എന്നെ വിളിച്ചപേക്ഷിക്ക; ഞാന്‍ നിനക്കുത്തരം അരുളം; നീ അറിയാത്ത മഹത്തായും അഗോചരമായും ഉള്ള കാര്യങ്ങളെ ഞാന്‍ നിന്നെ അറിയിക്കും.
4. വാടകള്‍ക്കും വാളിന്നും എതിരെ തടുത്തു നില്‍ക്കേണ്ടതിന്നായി ഈ നഗരത്തില്‍ പൊളിച്ചിട്ടിരിക്കുന്ന വീടുകളെയും യെഹൂദാരാജാക്കന്മാരുടെ അരമനകളെയും കുറിച്ചു യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു.
5. അവര്‍ കല്ദയരോടു യുദ്ധം ചെയ്‍വാന്‍ ചെല്ലുന്നു; എന്നാല്‍ അതു, ഞാന്‍ എന്റെ കോപത്തിലും എന്റെ ക്രോധത്തിലും സംഹരിച്ചിരിക്കുന്ന മനുഷ്യരുടെ ശവങ്ങള്‍കൊണ്ടു അവയെ നിറെപ്പാനത്രേ; അവരുടെ സകലദോഷവും നിമിത്തം ഞാന്‍ എന്റെ മുഖത്തെ ഈ നഗരത്തിന്നു മറെച്ചിരിക്കുന്നു.
6. ഇതാ, ഞാന്‍ രോഗശാന്തിയും ആരോഗ്യവും വരുത്തി അവരെ സൌഖ്യമാക്കുകയും സമാധാനത്തിന്റെയും സത്യത്തിന്റെയും സമൃദ്ധി അവര്‍ക്കും വെളിപ്പെടുത്തുകയും ചെയ്യും.
7. ഞാന്‍ യെഹൂദയുടെ പ്രവാസികളെയും യിസ്രായേലിന്റെ പ്രവാസികളെയും മടക്കിവരുത്തി പണ്ടത്തെപ്പോലെ അവര്‍ക്കും അഭിവൃത്തി വരുത്തും.
8. അവര്‍ എന്നോടു പിഴെച്ചതായ സകല അകൃത്യത്തെയും ഞാന്‍ നീക്കി അവരെ ശുദ്ധീകരിക്കയും അവര്‍ പാപം ചെയ്തു എന്നോടു ദ്രോഹിച്ചതായ സകല അകൃത്യങ്ങളെയും മോചിക്കയും ചെയ്യും.
9. ഞാന്‍ അവര്‍ക്കും ചെയ്യുന്ന എല്ലാ നന്മയെയും കുറിച്ചു കേള്‍ക്കുന്ന സകലഭൂജാതികളുടെയും മുമ്പാകെ അതു എനിക്കു ആനന്ദനാമവും പ്രശംസയും മഹത്വവും ആയിരിക്കും; ഞാന്‍ അതിന്നു വരുത്തുന്ന എല്ലാനന്മയും നിമിത്തവും സര്‍വ്വ സമാധാനവും നിമിത്തവും അവര്‍ പേടിച്ചു വിറെക്കും.
10. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുമനുഷ്യരും മൃഗവും ഇല്ലാതെ ശൂന്യമായിരിക്കുന്നു എന്നു നിങ്ങള്‍ പറയുന്ന ഈ സ്ഥലത്തും യെഹൂദാപട്ടണങ്ങളിലും മനുഷ്യനോ, നിവാസികളോ, മൃഗമോ ഇല്ലാതെ ശൂന്യമായിരിക്കുന്ന യെരൂശലേംവീഥികളിലും
11. ഇനിയും ആനന്ദഘോഷവും സന്തോഷധ്വനിയും മണവാളന്റെ സ്വരവും മണവാട്ടിയുടെ സ്വരവുംസൈന്യങ്ങളുടെ യഹോവയെ സ്തുതിപ്പിന്‍ , യഹോവ നല്ലവനല്ലോ, അവന്റെ ദയ എന്നേക്കുമുള്ളതു എന്നു പറയുന്നവരുടെ ശബ്ദവും യഹോവയുടെ ആലയത്തില്‍ സ്തോത്രയാഗം കൊണ്ടുവരുന്നവരുടെ ശബ്ദവും കേള്‍ക്കും; ഞാന്‍ ദേശത്തിന്റെ സ്ഥിതി മാറ്റി പണ്ടത്തെപ്പോലെ ആക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു.
12. സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുമനുഷ്യനും മൃഗവും ഇല്ലാതെ ശൂന്യമായിരിക്കുന്ന ഈ സ്ഥലത്തും അതിന്റെ സകലപട്ടണങ്ങളിലും ആടുകളെ കിടത്തുന്ന ഇടയന്മാര്‍ക്കും ഇനിയും മേച്ചല്‍പുറം ഉണ്ടാകും;
13. മലനാട്ടിലെ പട്ടണങ്ങളിലും താഴ്വീതിയിലെ പട്ടണങ്ങളിലും തെക്കെ പട്ടണങ്ങളിലും ബെന്യാമീന്‍ ദേശത്തും യെരൂശലേമിന്റെ ചുറ്റുവട്ടത്തിലും യെഹൂദാപട്ടണങ്ങളിലും ആടുകള്‍ എണ്ണുന്നവന്റെ കൈകൂ കീഴെ ഇനിയും കടന്നുപോകും എന്നു യഹോവ അരുളിച്ചെയ്യുന്നു.
14. ഞാന്‍ യിസ്രായേല്‍ ഗൃഹത്തോടും യെഹൂദാഗൃഹത്തോടും അരുളിച്ചെയ്ത നല്ലവചനം നിവര്‍ത്തിക്കുന്ന കാലം വരും എന്നു യഹോവയുടെ അരുളപ്പാടു.
15. ആ നാളുകളിലും ആ കാലത്തും ഞാന്‍ ദാവീദിന്നു നീതിയുള്ളോരു മുളയായവനെ മുളെപ്പിക്കും; അവന്‍ ദേശത്തു നീതിയും ന്യായവും നടത്തും.
16. അന്നാളില്‍ യെഹൂദാ രക്ഷിക്കപ്പെടും; യെരൂശലേം നിര്‍ഭയമായ്‍വസിക്കും; അതിന്നു യഹോവ നമ്മുടെ നീതി എന്നു പേര്‍ പറയും.
17. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുയിസ്രായേല്‍ ഗൃഹത്തിന്റെ സിംഹാസനത്തില്‍ ഇരിപ്പാന്‍ ദാവീദിന്നു ഒരു പുരുഷന്‍ ഇല്ലാതെ വരികയില്ല.
18. ദിനംപ്രതി ഹോമയാഗം കഴിപ്പാനും ഭോജനയാഗം ദഹിപ്പിപ്പാനും ഹനനയാഗം അര്‍പ്പിപ്പാനും എന്റെ മുമ്പാകെ ലേവ്യ പുരോഹിതന്മാര്‍ക്കും ഒരു പുരുഷന്‍ ഇല്ലാതെ വരികയുമില്ല.
19. യിരെമ്യാവിന്നു യഹോവയുടെ അരുളപ്പാടു ഉണ്ടായതെന്തെന്നാല്‍
20. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുതക്കസമയത്തു പകലും രാവും ഇല്ലാതിരിക്കത്തക്കവണ്ണം പകലിനോടുള്ള എന്റെ നിയമവും രാത്രിയോടുള്ള എന്റെ നിയമവും ദുര്‍ബ്ബലമാക്കുവാന്‍ നിങ്ങള്‍ക്കു കഴിയുമെങ്കില്‍,
21. എന്റെ ദാസനായ ദാവീദിന്നു അവന്റെ സിംഹാസനത്തില്‍ ഇരുന്നു വാഴുവാന്‍ ഒരു മകന്‍ ഇല്ലാതെ വരത്തക്കവണ്ണം അവനോടും എന്റെ ശുശ്രൂഷകന്മാരായ ലേവ്യപുരോഹിതന്മാരോടും ഉള്ള എന്റെ നിയമവും ദുര്‍ബ്ബലമായ്‍വരാം.
22. ആകാശത്തിലെ സൈന്യത്തെ എണ്ണുവാനും കടല്പുറത്തെ മണല്‍ അളക്കുവാനും കഴിയാത്തതുപോലെ ഞാന്‍ എന്റെ ദാസനായ ദാവീദിന്റെ സന്തതിയെയും എന്റെ ശുശ്രൂഷകന്മാരായ ലേവ്യരെയും വര്‍ദ്ധിപ്പിക്കും.
23. യഹോവയുടെ അരുളപ്പാടു യിരെമ്യാവിന്നുണ്ടായതെന്തെന്നാല്‍
24. യഹോവ തിരഞ്ഞെടുത്തിരിക്കുന്ന രണ്ടു വംശങ്ങളെയും അവന്‍ തള്ളിക്കളഞ്ഞു എന്നു ഈ ജനം പറയുന്നതു നീ ശ്രദ്ധിക്കുന്നില്ലയോ? ഇങ്ങനെ അവന്‍ എന്റെ ജനത്തെ അതു ഇനി ഒരു ജാതിയല്ല എന്നു ദുഷിച്ചു പറയുന്നു.
25. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു; പകലിനോടും രാത്രിയോടും ഉള്ള എന്റെ നിയമം നിലനിലക്കുന്നില്ലെങ്കില്‍, ഞാന്‍ ആകാശത്തിന്റെയും ഭൂമിയുടെയും വ്യവസ്ഥ നിയമിച്ചിട്ടില്ലെങ്കില്‍,
26. ഞാന്‍ യാക്കോബിന്റെയും എന്റെ ദാസനായ ദാവീദിന്റെയും സന്തതിയെ അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും സന്തതിക്കു അധിപതിമാരായിരിപ്പാന്‍ അവന്റെ സന്തതിയില്‍ നിന്നു ഒരാളെ എടുക്കാതവണ്ണം തള്ളിക്കളയും. അവരുടെ പ്രവാസികളെ ഞാന്‍ മടക്കിവരുത്തുകയും അവര്‍ക്കും കരുണകാണിക്കയും ചെയ്യും.

Notes

No Verse Added

Total 52 Chapters, Current Chapter 32 of Total Chapters 52
യിരേമ്യാവു 32:11
1. യിരെമ്യാവു കാവല്പുരമുറ്റത്തു അടെക്കപ്പെട്ടിരിക്കുമ്പോള്‍ യഹോവയുടെ അരുളപ്പാടു രണ്ടാം പ്രാവശ്യം അവന്നുണ്ടായതെന്തെന്നാല്‍
2. അതിനെ അനുഷ്ഠിക്കുന്ന യഹോവ, അതിനെ നിവര്‍ത്തിപ്പാന്‍ നിര്‍ണ്ണയിക്കുന്ന യഹോവ, യഹോവ എന്നു നാമം ഉള്ളവന്‍ തന്നേ, ഇപ്രകാരം അരുളിച്ചെയ്യുന്നു;
3. എന്നെ വിളിച്ചപേക്ഷിക്ക; ഞാന്‍ നിനക്കുത്തരം അരുളം; നീ അറിയാത്ത മഹത്തായും അഗോചരമായും ഉള്ള കാര്യങ്ങളെ ഞാന്‍ നിന്നെ അറിയിക്കും.
4. വാടകള്‍ക്കും വാളിന്നും എതിരെ തടുത്തു നില്‍ക്കേണ്ടതിന്നായി നഗരത്തില്‍ പൊളിച്ചിട്ടിരിക്കുന്ന വീടുകളെയും യെഹൂദാരാജാക്കന്മാരുടെ അരമനകളെയും കുറിച്ചു യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു.
5. അവര്‍ കല്ദയരോടു യുദ്ധം ചെയ്‍വാന്‍ ചെല്ലുന്നു; എന്നാല്‍ അതു, ഞാന്‍ എന്റെ കോപത്തിലും എന്റെ ക്രോധത്തിലും സംഹരിച്ചിരിക്കുന്ന മനുഷ്യരുടെ ശവങ്ങള്‍കൊണ്ടു അവയെ നിറെപ്പാനത്രേ; അവരുടെ സകലദോഷവും നിമിത്തം ഞാന്‍ എന്റെ മുഖത്തെ നഗരത്തിന്നു മറെച്ചിരിക്കുന്നു.
6. ഇതാ, ഞാന്‍ രോഗശാന്തിയും ആരോഗ്യവും വരുത്തി അവരെ സൌഖ്യമാക്കുകയും സമാധാനത്തിന്റെയും സത്യത്തിന്റെയും സമൃദ്ധി അവര്‍ക്കും വെളിപ്പെടുത്തുകയും ചെയ്യും.
7. ഞാന്‍ യെഹൂദയുടെ പ്രവാസികളെയും യിസ്രായേലിന്റെ പ്രവാസികളെയും മടക്കിവരുത്തി പണ്ടത്തെപ്പോലെ അവര്‍ക്കും അഭിവൃത്തി വരുത്തും.
8. അവര്‍ എന്നോടു പിഴെച്ചതായ സകല അകൃത്യത്തെയും ഞാന്‍ നീക്കി അവരെ ശുദ്ധീകരിക്കയും അവര്‍ പാപം ചെയ്തു എന്നോടു ദ്രോഹിച്ചതായ സകല അകൃത്യങ്ങളെയും മോചിക്കയും ചെയ്യും.
9. ഞാന്‍ അവര്‍ക്കും ചെയ്യുന്ന എല്ലാ നന്മയെയും കുറിച്ചു കേള്‍ക്കുന്ന സകലഭൂജാതികളുടെയും മുമ്പാകെ അതു എനിക്കു ആനന്ദനാമവും പ്രശംസയും മഹത്വവും ആയിരിക്കും; ഞാന്‍ അതിന്നു വരുത്തുന്ന എല്ലാനന്മയും നിമിത്തവും സര്‍വ്വ സമാധാനവും നിമിത്തവും അവര്‍ പേടിച്ചു വിറെക്കും.
10. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുമനുഷ്യരും മൃഗവും ഇല്ലാതെ ശൂന്യമായിരിക്കുന്നു എന്നു നിങ്ങള്‍ പറയുന്ന സ്ഥലത്തും യെഹൂദാപട്ടണങ്ങളിലും മനുഷ്യനോ, നിവാസികളോ, മൃഗമോ ഇല്ലാതെ ശൂന്യമായിരിക്കുന്ന യെരൂശലേംവീഥികളിലും
11. ഇനിയും ആനന്ദഘോഷവും സന്തോഷധ്വനിയും മണവാളന്റെ സ്വരവും മണവാട്ടിയുടെ സ്വരവുംസൈന്യങ്ങളുടെ യഹോവയെ സ്തുതിപ്പിന്‍ , യഹോവ നല്ലവനല്ലോ, അവന്റെ ദയ എന്നേക്കുമുള്ളതു എന്നു പറയുന്നവരുടെ ശബ്ദവും യഹോവയുടെ ആലയത്തില്‍ സ്തോത്രയാഗം കൊണ്ടുവരുന്നവരുടെ ശബ്ദവും കേള്‍ക്കും; ഞാന്‍ ദേശത്തിന്റെ സ്ഥിതി മാറ്റി പണ്ടത്തെപ്പോലെ ആക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു.
12. സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുമനുഷ്യനും മൃഗവും ഇല്ലാതെ ശൂന്യമായിരിക്കുന്ന സ്ഥലത്തും അതിന്റെ സകലപട്ടണങ്ങളിലും ആടുകളെ കിടത്തുന്ന ഇടയന്മാര്‍ക്കും ഇനിയും മേച്ചല്‍പുറം ഉണ്ടാകും;
13. മലനാട്ടിലെ പട്ടണങ്ങളിലും താഴ്വീതിയിലെ പട്ടണങ്ങളിലും തെക്കെ പട്ടണങ്ങളിലും ബെന്യാമീന്‍ ദേശത്തും യെരൂശലേമിന്റെ ചുറ്റുവട്ടത്തിലും യെഹൂദാപട്ടണങ്ങളിലും ആടുകള്‍ എണ്ണുന്നവന്റെ കൈകൂ കീഴെ ഇനിയും കടന്നുപോകും എന്നു യഹോവ അരുളിച്ചെയ്യുന്നു.
14. ഞാന്‍ യിസ്രായേല്‍ ഗൃഹത്തോടും യെഹൂദാഗൃഹത്തോടും അരുളിച്ചെയ്ത നല്ലവചനം നിവര്‍ത്തിക്കുന്ന കാലം വരും എന്നു യഹോവയുടെ അരുളപ്പാടു.
15. നാളുകളിലും കാലത്തും ഞാന്‍ ദാവീദിന്നു നീതിയുള്ളോരു മുളയായവനെ മുളെപ്പിക്കും; അവന്‍ ദേശത്തു നീതിയും ന്യായവും നടത്തും.
16. അന്നാളില്‍ യെഹൂദാ രക്ഷിക്കപ്പെടും; യെരൂശലേം നിര്‍ഭയമായ്‍വസിക്കും; അതിന്നു യഹോവ നമ്മുടെ നീതി എന്നു പേര്‍ പറയും.
17. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുയിസ്രായേല്‍ ഗൃഹത്തിന്റെ സിംഹാസനത്തില്‍ ഇരിപ്പാന്‍ ദാവീദിന്നു ഒരു പുരുഷന്‍ ഇല്ലാതെ വരികയില്ല.
18. ദിനംപ്രതി ഹോമയാഗം കഴിപ്പാനും ഭോജനയാഗം ദഹിപ്പിപ്പാനും ഹനനയാഗം അര്‍പ്പിപ്പാനും എന്റെ മുമ്പാകെ ലേവ്യ പുരോഹിതന്മാര്‍ക്കും ഒരു പുരുഷന്‍ ഇല്ലാതെ വരികയുമില്ല.
19. യിരെമ്യാവിന്നു യഹോവയുടെ അരുളപ്പാടു ഉണ്ടായതെന്തെന്നാല്‍
20. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുതക്കസമയത്തു പകലും രാവും ഇല്ലാതിരിക്കത്തക്കവണ്ണം പകലിനോടുള്ള എന്റെ നിയമവും രാത്രിയോടുള്ള എന്റെ നിയമവും ദുര്‍ബ്ബലമാക്കുവാന്‍ നിങ്ങള്‍ക്കു കഴിയുമെങ്കില്‍,
21. എന്റെ ദാസനായ ദാവീദിന്നു അവന്റെ സിംഹാസനത്തില്‍ ഇരുന്നു വാഴുവാന്‍ ഒരു മകന്‍ ഇല്ലാതെ വരത്തക്കവണ്ണം അവനോടും എന്റെ ശുശ്രൂഷകന്മാരായ ലേവ്യപുരോഹിതന്മാരോടും ഉള്ള എന്റെ നിയമവും ദുര്‍ബ്ബലമായ്‍വരാം.
22. ആകാശത്തിലെ സൈന്യത്തെ എണ്ണുവാനും കടല്പുറത്തെ മണല്‍ അളക്കുവാനും കഴിയാത്തതുപോലെ ഞാന്‍ എന്റെ ദാസനായ ദാവീദിന്റെ സന്തതിയെയും എന്റെ ശുശ്രൂഷകന്മാരായ ലേവ്യരെയും വര്‍ദ്ധിപ്പിക്കും.
23. യഹോവയുടെ അരുളപ്പാടു യിരെമ്യാവിന്നുണ്ടായതെന്തെന്നാല്‍
24. യഹോവ തിരഞ്ഞെടുത്തിരിക്കുന്ന രണ്ടു വംശങ്ങളെയും അവന്‍ തള്ളിക്കളഞ്ഞു എന്നു ജനം പറയുന്നതു നീ ശ്രദ്ധിക്കുന്നില്ലയോ? ഇങ്ങനെ അവന്‍ എന്റെ ജനത്തെ അതു ഇനി ഒരു ജാതിയല്ല എന്നു ദുഷിച്ചു പറയുന്നു.
25. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു; പകലിനോടും രാത്രിയോടും ഉള്ള എന്റെ നിയമം നിലനിലക്കുന്നില്ലെങ്കില്‍, ഞാന്‍ ആകാശത്തിന്റെയും ഭൂമിയുടെയും വ്യവസ്ഥ നിയമിച്ചിട്ടില്ലെങ്കില്‍,
26. ഞാന്‍ യാക്കോബിന്റെയും എന്റെ ദാസനായ ദാവീദിന്റെയും സന്തതിയെ അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും സന്തതിക്കു അധിപതിമാരായിരിപ്പാന്‍ അവന്റെ സന്തതിയില്‍ നിന്നു ഒരാളെ എടുക്കാതവണ്ണം തള്ളിക്കളയും. അവരുടെ പ്രവാസികളെ ഞാന്‍ മടക്കിവരുത്തുകയും അവര്‍ക്കും കരുണകാണിക്കയും ചെയ്യും.
Total 52 Chapters, Current Chapter 32 of Total Chapters 52
×

Alert

×

malayalam Letters Keypad References