സത്യവേദപുസ്തകം

തുറന്ന് സമകാലിക പതിപ്പ് (OCV)
ആവർത്തനം
1. {#1ബാശാൻരാജാവായ ഓഗിനെ കീഴടക്കുന്നു } [PS]അതിനുശേഷം നാം തിരിഞ്ഞ് ബാശാനിലേക്കുള്ള വഴിയേ കയറിപ്പോയി. അപ്പോൾ ബാശാൻരാജാവായ ഓഗും അദ്ദേഹത്തിന്റെ സർവസൈന്യവും നമ്മുടെനേരേവന്ന് എദ്രെയിൽവെച്ചു യുദ്ധംചെയ്തു.
2. അപ്പോൾ യഹോവ എന്നോടു കൽപ്പിച്ചു: “അവനെ ഭയപ്പെടരുത്; ഞാൻ അവനെ അവന്റെ സർവസൈന്യത്തോടും അവന്റെ ദേശത്തോടുംകൂടി നിന്റെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നു. ഹെശ്ബോനിൽ വാണിരുന്ന അമോര്യരാജാവായ സീഹോനോടു ചെയ്തതുതന്നെ നീ അവനോടും ചെയ്യുക.” [PE]
3. [PS]ഇപ്രകാരം നമ്മുടെ ദൈവമായ യഹോവ ബാശാൻരാജാവായ ഓഗിനെയും അവന്റെ സകലസൈന്യത്തെയും നമ്മുടെ കൈയിൽ ഏൽപ്പിച്ചുതന്നു. ആരും ശേഷിക്കാതവണ്ണം നാം അവരെ സംഹരിച്ചുകളഞ്ഞു.
4. അന്നു നാം അവന്റെ സകലപട്ടണങ്ങളും പിടിച്ചെടുത്തു; ബാശാനിലെ ഓഗിന്റെ രാജ്യത്തിലുള്ള അറുപതു പട്ടണങ്ങൾ സ്ഥിതിചെയ്യുന്ന അർഗോബ് മുഴുവൻ പിടിച്ചെടുത്തു. നാം അവരിൽനിന്നു പിടിച്ചെടുക്കാത്ത ഒരു പട്ടണവും ഉണ്ടായിരുന്നില്ല.
5. ആ പട്ടണങ്ങൾ എല്ലാം ഉയരമുള്ള മതിലുകളും കവാടങ്ങളും ഓടാമ്പലുകളുംകൊണ്ട് ഉറപ്പാക്കിയിരുന്നു. ഇവകൂടാതെ മതിലില്ലാത്ത നിരവധി ഗ്രാമങ്ങളും അവിടെ ഉണ്ടായിരുന്നു.
6. ഹെശ്ബോൻരാജാവായ സീഹോനോടു ചെയ്തതുപോലെ നാം ബാശാന്റെ രാജ്യം പട്ടണങ്ങൾതോറും—പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും—നിശ്ശേഷം നശിപ്പിച്ചു.
7. എന്നാൽ എല്ലാ പട്ടണങ്ങളിൽനിന്നുമുള്ള വളർത്തുമൃഗങ്ങൾ, കൊള്ളമുതൽ എന്നിവ നാം കൈവശപ്പെടുത്തി. [PE]
8. [PS]ഇങ്ങനെ നാം അമോര്യരുടെ രണ്ടു രാജാക്കന്മാരുടെയും കൈയിൽനിന്ന് യോർദാൻനദിക്ക് കിഴക്ക് അർന്നോൻതാഴ്വരമുതൽ ഹെർമോൻപർവതംവരെയുള്ള ഭൂപ്രദേശം അന്നു പിടിച്ചടക്കി.
9. സീദോന്യർ ഹെർമോനെ ശിര്യോൻ എന്നും അമോര്യർ സെനീർ എന്നും വിളിച്ചുവന്നു.
10. പീഠഭൂമിയിലെ സകലപട്ടണങ്ങളും ഗിലെയാദ് മുഴുവനും ബാശാനിലെ ഓഗിന്റെ രാജ്യത്തിലുള്ള സൽക്കാ, എദ്രെയി എന്നീ പട്ടണങ്ങൾ ഉൾപ്പെടെ ബാശാൻ രാജ്യംമുഴുവനും നാം പിടിച്ചെടുത്തു.
11. മല്ലന്മാരിൽ ശേഷിച്ചത് ബാശാൻരാജാവായ ഓഗുമാത്രമായിരുന്നു. അമ്മോന്യനഗരമായ രബ്ബയിൽ ഇരുമ്പുകൊണ്ട് പൊതിഞ്ഞ അവന്റെ കല്ലറയുണ്ട്. അതിന്റെ നീളം പുരുഷന്റെ കൈക്ക് ഒൻപതുമുഴവും വീതി നാലുമുഴവും[* ഏക. 4 മീ. നീളം, 1.8 മീ. വീതി. ] ആയിരുന്നു. [PE]
12. {#1ദേശം വിഭജിക്കുന്നു } [PS]അന്ന് ഈ രാജ്യം നാം സ്വന്തമാക്കിയപ്പോൾ അർന്നോൻ താഴ്വരയുടെ സമീപത്തുള്ള അരോയേർമുതൽ മലനാടായ ഗിലെയാദിന്റെ പകുതിയും അവിടെയുള്ള പട്ടണങ്ങളും ഞാൻ രൂബേന്യർക്കും ഗാദ്യർക്കുമായി കൊടുത്തു.
13. ഓഗിന്റെ ഭരണത്തിൻകീഴിലായിരുന്ന ബാശാൻമുഴുവനും ഗിലെയാദിൽ ശേഷിച്ചഭാഗവും മനശ്ശെയുടെ പാതിഗോത്രത്തിനു ഞാൻ കൊടുത്തു. ബാശാനിലെ അർഗോബുദേശം മുഴുവനും മല്ലന്മാരുടെ നാട് എന്നാണ് അറിയപ്പെട്ടിരുന്നത്.
14. മനശ്ശെഗോത്രത്തിൽനിന്നുള്ള യായീർ ഗെശൂര്യരുടെയും മാഖാത്യരുടെയും അതിരുവരെയുള്ള അർഗോബ് ദേശംമുഴുവനും പിടിച്ചെടുത്തു, അതിന് അദ്ദേഹത്തിന്റെ പേരിനനുസരിച്ച് ഹാവോത്ത്-യായീർ എന്നു പേരുനൽകി; അതുകൊണ്ട് ബാശാന് ഇന്നുവരെ ആ പേര് വിളിച്ചുവരുന്നു.
15. ഞാൻ മാഖീർകുലത്തിന് ഗിലെയാദ് കൊടുത്തു.
16. ഗിലെയാദുമുതൽ അർന്നോൻ താഴ്വരയുടെ മധ്യഭാഗംവരെ അതിരായും അമ്മോന്യരുടെ അതിർത്തിയായ യാബ്ബോക്കുനദിവരെയും
17. കിന്നെരെത്തുമുതൽ[† അതായത്, ഗലീലാതടാകംമുതൽ. ] കിഴക്കുഭാഗത്ത് പിസ്ഗായുടെ ചെരിവിൽ അരാബയിലെ ഉപ്പുകടൽ [‡ അതായത്, ചാവുകടൽ ] എന്ന അരാബാക്കടലും പടിഞ്ഞാറേ അതിർത്തിയായി യോർദാൻനദിയും ഞാൻ രൂബേന്യർക്കും ഗാദ്യർക്കും അവകാശമായി കൊടുത്തു. [PE]
18. [PS]അക്കാലത്തു ഞാൻ യോർദാൻനദിക്ക് കിഴക്ക് താമസിക്കുന്നവരായ നിങ്ങളോടു പറഞ്ഞു: “നിങ്ങളുടെ ദൈവമായ യഹോവ ഈ ദേശം നിങ്ങൾക്ക് അവകാശമായി നൽകിയിരിക്കുന്നു. നിങ്ങളുടെയിടയിൽ യുദ്ധപ്രാപ്തരായ എല്ലാവരും ഇസ്രായേല്യരായ നിങ്ങളുടെ സഹോദരന്മാരുടെമുമ്പിൽ യുദ്ധംചെയ്യാൻ സന്നദ്ധരായി അണിനിരക്കണം.
19. നിങ്ങളുടെ ഭാര്യമാരും കുഞ്ഞുങ്ങളും ആടുമാടുകളും ഞാൻ നിങ്ങൾക്കു നൽകിയിട്ടുള്ള പട്ടണങ്ങളിൽ താമസിച്ചുകൊള്ളട്ടെ. നിങ്ങൾക്കു വളരെ ആടുമാടുകൾ ഉണ്ടെന്ന് എനിക്കറിയാം.
20. യഹോവ നിങ്ങൾക്കു സ്വസ്ഥത നൽകിയതുപോലെ യഹോവയായ ദൈവം യോർദാനക്കരെ നിങ്ങളുടെ സഹോദരന്മാർക്കും അവകാശമായി കൊടുക്കുന്ന ദേശം കൈവശപ്പെടുത്തുന്നതുവരെയാണിത്. അതിനുശേഷം നിങ്ങൾക്കു നിങ്ങളുടെ അവകാശത്തിലേക്കു മടങ്ങിപ്പോകാം.” [PE]
21. {#1യോർദാൻനദി കടക്കുന്നതിൽ മോശയ്ക്കുള്ള വിലക്ക് } [PS]അക്കാലത്തു ഞാൻ യോശുവയോട് ഇങ്ങനെ പറഞ്ഞു: “നിങ്ങളുടെ ദൈവമായ യഹോവ ആ രണ്ടു രാജാക്കന്മാരോടു ചെയ്തതെല്ലാം നീ വ്യക്തമായി കണ്ടല്ലോ. നീ കൈവശമാക്കാൻചെല്ലുന്ന സകലരാജ്യങ്ങളോടും യഹോവ അങ്ങനെതന്നെ ചെയ്യും.
22. നിങ്ങൾ അവരെ ഭയപ്പെടരുത്. നിങ്ങളുടെ ദൈവമായ യഹോവതന്നെ നിങ്ങൾക്കുവേണ്ടി യുദ്ധംചെയ്യും.” [PE]
23. [PS]ആ സമയത്ത് ഞാൻ യഹോവയോട് ഇപ്രകാരം പ്രാർഥിച്ചു:
24. “കർത്താവായ യഹോവേ, അവിടത്തെ മഹിമയും ഭുജബലവും അടിയനെ കാണിച്ചുതുടങ്ങിയല്ലോ. അങ്ങയുടെ പ്രവൃത്തികൾപോലെയും അങ്ങയുടെ അത്ഭുതങ്ങൾപോലെയും ചെയ്യാൻ കഴിയുന്ന ദേവൻ സ്വർഗത്തിലും ഭൂമിയിലും വേറെ ഇല്ലല്ലോ.
25. യോർദാന് അക്കരെയുള്ള നല്ല പ്രദേശങ്ങളും മനോഹരമായ പർവതവും ലെബാനോനും ഞാൻ പോയി കണ്ടുകൊള്ളട്ടെ!” [PE]
26. [PS]എന്നാൽ യഹോവ നിങ്ങൾനിമിത്തം എന്നോടു കോപിച്ചിരുന്നതുകൊണ്ട് എന്റെ അപേക്ഷ കേട്ടില്ല. യഹോവ എന്നോട്, “മതി, ഈ കാര്യം ഇനിയും എന്നോടു സംസാരിക്കരുത്.
27. പിസ്ഗായുടെ മുകളിൽ കയറിനിന്ന് പടിഞ്ഞാറോട്ടും വടക്കോട്ടും തെക്കോട്ടും കിഴക്കോട്ടും നിന്റെ സ്വന്തം കണ്ണുകൊണ്ടുതന്നെ നോക്കിക്കൊൾക, എന്നാൽ ഈ യോർദാൻനദി നീ കടക്കുകയില്ല.
28. പകരം യോശുവയ്ക്ക് അധികാരംനൽകി അവനെ പ്രോത്സാഹിപ്പിച്ച് ഉറപ്പുള്ളവനാക്കുക; അവന്റെ നേതൃത്വത്തിലായിരിക്കും ഈ ജനത അക്കരെ എത്തുക. നീ കാണുന്ന ഈ ദേശം അവൻ അവർക്ക് അവകാശമായി പങ്കിട്ടുകൊടുക്കും” എന്ന് യഹോവ എന്നോട് അരുളിച്ചെയ്തു.
29. അങ്ങനെ നാം ബേത്-പെയോരിന് എതിർവശത്തുള്ള താഴ്വരയിൽ താമസിച്ചു. [PE]
മൊത്തമായ 34 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 3 / 34
ബാശാൻരാജാവായ ഓഗിനെ കീഴടക്കുന്നു 1 അതിനുശേഷം നാം തിരിഞ്ഞ് ബാശാനിലേക്കുള്ള വഴിയേ കയറിപ്പോയി. അപ്പോൾ ബാശാൻരാജാവായ ഓഗും അദ്ദേഹത്തിന്റെ സർവസൈന്യവും നമ്മുടെനേരേവന്ന് എദ്രെയിൽവെച്ചു യുദ്ധംചെയ്തു. 2 അപ്പോൾ യഹോവ എന്നോടു കൽപ്പിച്ചു: “അവനെ ഭയപ്പെടരുത്; ഞാൻ അവനെ അവന്റെ സർവസൈന്യത്തോടും അവന്റെ ദേശത്തോടുംകൂടി നിന്റെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നു. ഹെശ്ബോനിൽ വാണിരുന്ന അമോര്യരാജാവായ സീഹോനോടു ചെയ്തതുതന്നെ നീ അവനോടും ചെയ്യുക.” 3 ഇപ്രകാരം നമ്മുടെ ദൈവമായ യഹോവ ബാശാൻരാജാവായ ഓഗിനെയും അവന്റെ സകലസൈന്യത്തെയും നമ്മുടെ കൈയിൽ ഏൽപ്പിച്ചുതന്നു. ആരും ശേഷിക്കാതവണ്ണം നാം അവരെ സംഹരിച്ചുകളഞ്ഞു. 4 അന്നു നാം അവന്റെ സകലപട്ടണങ്ങളും പിടിച്ചെടുത്തു; ബാശാനിലെ ഓഗിന്റെ രാജ്യത്തിലുള്ള അറുപതു പട്ടണങ്ങൾ സ്ഥിതിചെയ്യുന്ന അർഗോബ് മുഴുവൻ പിടിച്ചെടുത്തു. നാം അവരിൽനിന്നു പിടിച്ചെടുക്കാത്ത ഒരു പട്ടണവും ഉണ്ടായിരുന്നില്ല. 5 ആ പട്ടണങ്ങൾ എല്ലാം ഉയരമുള്ള മതിലുകളും കവാടങ്ങളും ഓടാമ്പലുകളുംകൊണ്ട് ഉറപ്പാക്കിയിരുന്നു. ഇവകൂടാതെ മതിലില്ലാത്ത നിരവധി ഗ്രാമങ്ങളും അവിടെ ഉണ്ടായിരുന്നു. 6 ഹെശ്ബോൻരാജാവായ സീഹോനോടു ചെയ്തതുപോലെ നാം ബാശാന്റെ രാജ്യം പട്ടണങ്ങൾതോറും—പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും—നിശ്ശേഷം നശിപ്പിച്ചു. 7 എന്നാൽ എല്ലാ പട്ടണങ്ങളിൽനിന്നുമുള്ള വളർത്തുമൃഗങ്ങൾ, കൊള്ളമുതൽ എന്നിവ നാം കൈവശപ്പെടുത്തി. 8 ഇങ്ങനെ നാം അമോര്യരുടെ രണ്ടു രാജാക്കന്മാരുടെയും കൈയിൽനിന്ന് യോർദാൻനദിക്ക് കിഴക്ക് അർന്നോൻതാഴ്വരമുതൽ ഹെർമോൻപർവതംവരെയുള്ള ഭൂപ്രദേശം അന്നു പിടിച്ചടക്കി. 9 സീദോന്യർ ഹെർമോനെ ശിര്യോൻ എന്നും അമോര്യർ സെനീർ എന്നും വിളിച്ചുവന്നു. 10 പീഠഭൂമിയിലെ സകലപട്ടണങ്ങളും ഗിലെയാദ് മുഴുവനും ബാശാനിലെ ഓഗിന്റെ രാജ്യത്തിലുള്ള സൽക്കാ, എദ്രെയി എന്നീ പട്ടണങ്ങൾ ഉൾപ്പെടെ ബാശാൻ രാജ്യംമുഴുവനും നാം പിടിച്ചെടുത്തു. 11 മല്ലന്മാരിൽ ശേഷിച്ചത് ബാശാൻരാജാവായ ഓഗുമാത്രമായിരുന്നു. അമ്മോന്യനഗരമായ രബ്ബയിൽ ഇരുമ്പുകൊണ്ട് പൊതിഞ്ഞ അവന്റെ കല്ലറയുണ്ട്. അതിന്റെ നീളം പുരുഷന്റെ കൈക്ക് ഒൻപതുമുഴവും വീതി നാലുമുഴവും* ഏക. 4 മീ. നീളം, 1.8 മീ. വീതി. ആയിരുന്നു. ദേശം വിഭജിക്കുന്നു 12 അന്ന് ഈ രാജ്യം നാം സ്വന്തമാക്കിയപ്പോൾ അർന്നോൻ താഴ്വരയുടെ സമീപത്തുള്ള അരോയേർമുതൽ മലനാടായ ഗിലെയാദിന്റെ പകുതിയും അവിടെയുള്ള പട്ടണങ്ങളും ഞാൻ രൂബേന്യർക്കും ഗാദ്യർക്കുമായി കൊടുത്തു. 13 ഓഗിന്റെ ഭരണത്തിൻകീഴിലായിരുന്ന ബാശാൻമുഴുവനും ഗിലെയാദിൽ ശേഷിച്ചഭാഗവും മനശ്ശെയുടെ പാതിഗോത്രത്തിനു ഞാൻ കൊടുത്തു. ബാശാനിലെ അർഗോബുദേശം മുഴുവനും മല്ലന്മാരുടെ നാട് എന്നാണ് അറിയപ്പെട്ടിരുന്നത്. 14 മനശ്ശെഗോത്രത്തിൽനിന്നുള്ള യായീർ ഗെശൂര്യരുടെയും മാഖാത്യരുടെയും അതിരുവരെയുള്ള അർഗോബ് ദേശംമുഴുവനും പിടിച്ചെടുത്തു, അതിന് അദ്ദേഹത്തിന്റെ പേരിനനുസരിച്ച് ഹാവോത്ത്-യായീർ എന്നു പേരുനൽകി; അതുകൊണ്ട് ബാശാന് ഇന്നുവരെ ആ പേര് വിളിച്ചുവരുന്നു. 15 ഞാൻ മാഖീർകുലത്തിന് ഗിലെയാദ് കൊടുത്തു. 16 ഗിലെയാദുമുതൽ അർന്നോൻ താഴ്വരയുടെ മധ്യഭാഗംവരെ അതിരായും അമ്മോന്യരുടെ അതിർത്തിയായ യാബ്ബോക്കുനദിവരെയും 17 കിന്നെരെത്തുമുതൽ അതായത്, ഗലീലാതടാകംമുതൽ. കിഴക്കുഭാഗത്ത് പിസ്ഗായുടെ ചെരിവിൽ അരാബയിലെ ഉപ്പുകടൽ ‡ അതായത്, ചാവുകടൽ എന്ന അരാബാക്കടലും പടിഞ്ഞാറേ അതിർത്തിയായി യോർദാൻനദിയും ഞാൻ രൂബേന്യർക്കും ഗാദ്യർക്കും അവകാശമായി കൊടുത്തു. 18 അക്കാലത്തു ഞാൻ യോർദാൻനദിക്ക് കിഴക്ക് താമസിക്കുന്നവരായ നിങ്ങളോടു പറഞ്ഞു: “നിങ്ങളുടെ ദൈവമായ യഹോവ ഈ ദേശം നിങ്ങൾക്ക് അവകാശമായി നൽകിയിരിക്കുന്നു. നിങ്ങളുടെയിടയിൽ യുദ്ധപ്രാപ്തരായ എല്ലാവരും ഇസ്രായേല്യരായ നിങ്ങളുടെ സഹോദരന്മാരുടെമുമ്പിൽ യുദ്ധംചെയ്യാൻ സന്നദ്ധരായി അണിനിരക്കണം. 19 നിങ്ങളുടെ ഭാര്യമാരും കുഞ്ഞുങ്ങളും ആടുമാടുകളും ഞാൻ നിങ്ങൾക്കു നൽകിയിട്ടുള്ള പട്ടണങ്ങളിൽ താമസിച്ചുകൊള്ളട്ടെ. നിങ്ങൾക്കു വളരെ ആടുമാടുകൾ ഉണ്ടെന്ന് എനിക്കറിയാം. 20 യഹോവ നിങ്ങൾക്കു സ്വസ്ഥത നൽകിയതുപോലെ യഹോവയായ ദൈവം യോർദാനക്കരെ നിങ്ങളുടെ സഹോദരന്മാർക്കും അവകാശമായി കൊടുക്കുന്ന ദേശം കൈവശപ്പെടുത്തുന്നതുവരെയാണിത്. അതിനുശേഷം നിങ്ങൾക്കു നിങ്ങളുടെ അവകാശത്തിലേക്കു മടങ്ങിപ്പോകാം.” യോർദാൻനദി കടക്കുന്നതിൽ മോശയ്ക്കുള്ള വിലക്ക് 21 അക്കാലത്തു ഞാൻ യോശുവയോട് ഇങ്ങനെ പറഞ്ഞു: “നിങ്ങളുടെ ദൈവമായ യഹോവ ആ രണ്ടു രാജാക്കന്മാരോടു ചെയ്തതെല്ലാം നീ വ്യക്തമായി കണ്ടല്ലോ. നീ കൈവശമാക്കാൻചെല്ലുന്ന സകലരാജ്യങ്ങളോടും യഹോവ അങ്ങനെതന്നെ ചെയ്യും. 22 നിങ്ങൾ അവരെ ഭയപ്പെടരുത്. നിങ്ങളുടെ ദൈവമായ യഹോവതന്നെ നിങ്ങൾക്കുവേണ്ടി യുദ്ധംചെയ്യും.” 23 ആ സമയത്ത് ഞാൻ യഹോവയോട് ഇപ്രകാരം പ്രാർഥിച്ചു: 24 “കർത്താവായ യഹോവേ, അവിടത്തെ മഹിമയും ഭുജബലവും അടിയനെ കാണിച്ചുതുടങ്ങിയല്ലോ. അങ്ങയുടെ പ്രവൃത്തികൾപോലെയും അങ്ങയുടെ അത്ഭുതങ്ങൾപോലെയും ചെയ്യാൻ കഴിയുന്ന ദേവൻ സ്വർഗത്തിലും ഭൂമിയിലും വേറെ ഇല്ലല്ലോ. 25 യോർദാന് അക്കരെയുള്ള നല്ല പ്രദേശങ്ങളും മനോഹരമായ പർവതവും ലെബാനോനും ഞാൻ പോയി കണ്ടുകൊള്ളട്ടെ!” 26 എന്നാൽ യഹോവ നിങ്ങൾനിമിത്തം എന്നോടു കോപിച്ചിരുന്നതുകൊണ്ട് എന്റെ അപേക്ഷ കേട്ടില്ല. യഹോവ എന്നോട്, “മതി, ഈ കാര്യം ഇനിയും എന്നോടു സംസാരിക്കരുത്. 27 പിസ്ഗായുടെ മുകളിൽ കയറിനിന്ന് പടിഞ്ഞാറോട്ടും വടക്കോട്ടും തെക്കോട്ടും കിഴക്കോട്ടും നിന്റെ സ്വന്തം കണ്ണുകൊണ്ടുതന്നെ നോക്കിക്കൊൾക, എന്നാൽ ഈ യോർദാൻനദി നീ കടക്കുകയില്ല. 28 പകരം യോശുവയ്ക്ക് അധികാരംനൽകി അവനെ പ്രോത്സാഹിപ്പിച്ച് ഉറപ്പുള്ളവനാക്കുക; അവന്റെ നേതൃത്വത്തിലായിരിക്കും ഈ ജനത അക്കരെ എത്തുക. നീ കാണുന്ന ഈ ദേശം അവൻ അവർക്ക് അവകാശമായി പങ്കിട്ടുകൊടുക്കും” എന്ന് യഹോവ എന്നോട് അരുളിച്ചെയ്തു. 29 അങ്ങനെ നാം ബേത്-പെയോരിന് എതിർവശത്തുള്ള താഴ്വരയിൽ താമസിച്ചു.
മൊത്തമായ 34 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 3 / 34
×

Alert

×

Malayalam Letters Keypad References