{#1ഹബക്കൂക്കിന്റെ പ്രാർഥന }
1. [PS]* 1. വിഭ്രമരാഗത്തിൽ, ഹബക്കൂക്ക് പ്രവാചകന്റെ ഒരു പ്രാർഥനാഗീതം. *[PE][QS]യഹോവേ, ഞാൻ അങ്ങയുടെ കീർത്തിയെക്കുറിച്ചു കേട്ടിരിക്കുന്നു; [QE][QS2]അങ്ങയുടെ പ്രവൃത്തികൾ കണ്ടിട്ട് ഞാൻ ആദരപൂർണനായി നിൽക്കുന്നു. [QE][QS]യഹോവേ, ഞങ്ങളുടെ നാളിൽ അവ ആവർത്തിക്കണമേ, [QE][QS2]ഞങ്ങളുടെകാലത്ത് അവ പ്രസിദ്ധമാക്കണമേ; [QE][QS2]കോപത്തിലും കരുണ ഓർക്കണമേ. [QE][PBR]
3. [QS]ദൈവം തേമാനിൽനിന്ന് വന്നു, [QE][QS2]പരിശുദ്ധനായവൻ പാരാൻപർവതത്തിൽനിന്ന് വന്നു. [QE][QSS]സേലാ.[QSE] [QS]അവിടത്തെ തേജസ്സ് ആകാശത്തെ മൂടിയിരുന്നു, [QE][QS2]അവിടത്തെ സ്തുതി ഭൂമിയെ നിറച്ചിരിക്കുന്നു. [QE]
4. [QS]അവിടത്തെ മഹിമ സൂര്യോദയംപോലെ ആയിരുന്നു; [QE][QS2]തന്റെ ശക്തി മറച്ചിരുന്ന [QE][QS2]അവിടത്തെ കരങ്ങളിൽനിന്ന് പ്രഭാകിരണങ്ങൾ മിന്നി. [QE]
5. [QS]മഹാമാരി അവിടത്തെ മുമ്പിൽ നടക്കുന്നു; [QE][QS2]പകർച്ചവ്യാധി അവിടത്തെ ചവിട്ടടികളെ പിൻതുടരുന്നു. [QE]
6. [QS]യഹോവ എഴുന്നേറ്റു, ഭൂമിയെ കുലുക്കി. [QE][QS2]അവിടന്നു നോക്കി രാജ്യങ്ങളെ വിറപ്പിച്ചു. [QE][QS]പുരാതനപർവതങ്ങൾ തകർന്നുവീണു [QE][QS2]പഴയ കുന്നുകൾ നിലംപൊത്തി— [QE][QS2]എന്നാൽ അവിടത്തെ വഴികൾ ശാശ്വതമായവ. [QE]
7. [QS]കൂശാന്റെ കൂടാരങ്ങൾ അസ്വസ്ഥമായിരിക്കുന്നതു ഞാൻ കണ്ടു, [QE][QS2]മിദ്യാന്റെ പാർപ്പിടങ്ങൾ വിഷമിക്കയും ചെയ്യുന്നു. [QE][PBR]
8. [QS]യഹോവേ, അങ്ങു നദികളോടു കോപിച്ചിരിക്കുന്നോ? [QE][QS2]അവിടത്തെ കോപം അരുവികൾക്കുനേരേയോ? [QE][QS]കുതിരകളെയും രഥങ്ങളെയും [QE][QS2]വിജയത്തിലേക്കു നയിച്ചപ്പോൾ [QE][QS2]അങ്ങു സമുദ്രത്തോടു കോപിച്ചുവോ? [QE]
9. [QS]അങ്ങു വില്ല് അനാവരണംചെയ്തു; [QE][QS2]അങ്ങു നിരവധി അമ്പുകൾ ആവശ്യപ്പെടുന്നു. [QE][QS]അങ്ങ് നദികളാൽ ഭൂമിയെ വിഭജിക്കുന്നു. [QE]
2. [QS2]പർവതങ്ങൾ അങ്ങയെക്കണ്ടു വിറകൊള്ളുന്നു. [QE][QS]ജലപ്രവാഹങ്ങൾ കടന്നുപോയി; [QE][QS2]ആഴി ഗർജിച്ചു [QE][QS2]അതിന്റെ തിരമാല ഉയർന്നുപൊങ്ങി. [QE][PBR]
11. [QS]അങ്ങയുടെ മിന്നിപ്പറക്കുന്ന അസ്ത്രങ്ങളിലും [QE][QS2]തിളങ്ങുന്ന കുന്തത്തിന്റെ മിന്നലിലും [QE][QS2]സൂര്യനും ചന്ദ്രനും ആകാശത്തിൽ നിശ്ചലമായി നിന്നു. [QE]
12. [QS]ക്രോധത്തിൽ അങ്ങ് ഭൂമിയിലൂടെ നടന്നു; [QE][QS2]കോപത്തിൽ രാജ്യങ്ങളെ മെതിച്ചുകളഞ്ഞു. [QE]
13. [QS]സ്വജനത്തെ വിടുവിക്കാനും [QE][QS2]തന്റെ അഭിഷിക്തനെ രക്ഷിക്കാനും അങ്ങ് ഇറങ്ങിവന്നു. [QE][QS]ദുഷ്ടദേശത്തിന്റെ നായകനെ അങ്ങു തകർത്തുകളഞ്ഞു, [QE][QS2]നെറുകമുതൽ പാദംവരെ അവനെ വിവസ്ത്രനാക്കി. [QE]
14. [QS]ഞങ്ങളെ ചിതറിക്കാൻ അവന്റെ ശൂരന്മാർ പാഞ്ഞടുത്തപ്പോൾ, [QE][QS2]ഒളിച്ചിരിക്കുന്ന അരിഷ്ടന്മാരെ വിഴുങ്ങാൻ ശ്രമിക്കുന്നതുപോലെ [QE][QS]അവർ ആനന്ദിച്ചപ്പോൾ, [QE][QS2]അവന്റെ കുന്തംകൊണ്ടുതന്നെ അങ്ങ് അവന്റെ തല തുളച്ചു. [QE]
15. [QS]അങ്ങു കുതിരകളെക്കൊണ്ടു സമുദ്രത്തെ മെതിക്കുകയും [QE][QS2]പെരുവെള്ളത്തെ മഥിക്കുകയും ചെയ്തു. [QE][PBR]
16. [QS]ഞാൻ അതുകേട്ടു, എന്റെ ഹൃദയം ത്രസിച്ചു; [QE][QS2]ആ ശബ്ദത്തിൽ എന്റെ അധരങ്ങൾ വിറച്ചു; [QE][QS]എന്റെ അസ്ഥികൾ ഉരുകി, [QE][QS2]എന്റെ കാലുകൾ വിറച്ചുപോയി. [QE][QS]എങ്കിലും ഞങ്ങളെ ആക്രമിക്കുന്ന രാജ്യത്തിന്മേൽ [QE][QS2]അത്യാഹിതം വരുന്ന ദിവസത്തിനായി ഞാൻ കാത്തിരിക്കും. [QE]
17. [QS]അത്തിവൃക്ഷം തളിർക്കുകയില്ല, [QE][QS2]മുന്തിരിവള്ളിയിൽ ഫലമുണ്ടാകുകയില്ല, [QE][QS]ഒലിവുമരം ഫലം കായ്ക്കുകയില്ല, [QE][QS2]നിലങ്ങൾ ധാന്യം നൽകുകയുമില്ല, [QE][QS]തൊഴുത്തിൽ ആടുകൾ ഉണ്ടാകുകയില്ല, [QE][QS2]ഗോശാലയിൽ കന്നുകാലികൾ ഇല്ലാതിരിക്കും, [QE]
18. [QS]ഇങ്ങനെയൊക്കെ ആണെങ്കിലും ഞാൻ യഹോവയിൽ ആനന്ദിക്കും, [QE][QS2]എന്റെ രക്ഷകനായ ദൈവത്തിൽ ഞാൻ ആഹ്ലാദിക്കും. [QE][PBR]
19. [QS]കർത്താവായ യഹോവ എന്റെ ബലമാകുന്നു; [QE][QS2]അവിടന്ന് എന്റെ പാദങ്ങളെ മാനിന്റെ കാലുകളെപ്പോലെയാക്കുന്നു, [QE][QS2]അവിടന്ന് എന്നെ ഉന്നതികളിൽ നടക്കുമാറാക്കുന്നു. [QE][PS]*സംഗീതസംവിധായകന്. തന്ത്രിനാദത്തോടെ. *[PE]