1. {#1വെട്ടുക്കിളികളുടെ ഒരു സൈന്യം } [QS]സീയോനിൽ കാഹളം ഊതുക; [QE][QS2]എന്റെ വിശുദ്ധപർവതത്തിൽ യുദ്ധാരവം കേൾപ്പിക്കുക. [QE][PBR] [QS]ദേശത്തിൽ വസിക്കുന്ന സകലരും വിറയ്ക്കട്ടെ, [QE][QS2]കാരണം യഹോവയുടെ ദിവസം വരുന്നു. [QE][QS]അതു സമീപമായിരിക്കുന്നു— [QE]
2. [QS2]അന്ധകാരവും ഇരുട്ടുമുള്ള ഒരു ദിവസം, [QE][QS2]മേഘങ്ങളും കൂരിരുട്ടുമുള്ള ഒരു ദിവസംതന്നെ. [QE][QS]പർവതങ്ങളിൽ പ്രഭാതം പടരുന്നതുപോലെ [QE][QS2]വലുപ്പമുള്ളതും ശക്തിയേറിയതുമായ ഒരു സൈന്യം വരുന്നു. [QE][QS]പണ്ട് അങ്ങനെയൊന്ന് ഉണ്ടായിട്ടില്ല [QE][QS2]വരാനിരിക്കുന്ന കാലങ്ങളിൽ അങ്ങനെയൊന്ന് ഉണ്ടാകുകയുമില്ല. [QE][PBR]
3. [QS]അവരുടെമുമ്പിൽ അഗ്നി കത്തുന്നു, [QE][QS2]അവരുടെ പിന്നിൽ ജ്വാല മിന്നുന്നു. [QE][QS]അവരുടെമുമ്പിൽ ദേശം ഏദെൻതോട്ടംപോലെ, [QE][QS2]അവരുടെ പിന്നിൽ ശൂന്യമരുഭൂമി— [QE][QS2]അവരിൽനിന്ന് ഒന്നും ഒഴിഞ്ഞുപോകുന്നില്ല. [QE]
4. [QS]അവർക്കു കുതിരകളോടു സാമ്യമുണ്ട്; [QE][QS2]അവർ കുതിരപ്പടയോടൊപ്പം ചാടുന്നു. [QE]
5. [QS]രഥങ്ങളുടെ ആരവത്തോടെ [QE][QS2]അവർ പർവതമേടുകളിൽ ചാടുന്നു [QE][QS]അവർ വൈക്കോൽക്കുറ്റികളെ ദഹിപ്പിക്കുന്ന തീപോലെയും [QE][QS2]യുദ്ധസന്നദ്ധരായ ശക്തരായ ഒരു സൈന്യംപോലെയുമാകുന്നു. [QE][PBR]
6. [QS]അവരെ കാണുന്ന ജനങ്ങൾ പരിഭ്രാന്തരാകുന്നു; [QE][QS2]എല്ലാ മുഖങ്ങളും വിളറുന്നു. [QE]
7. [QS]അവർ യുദ്ധവീരന്മാരെപ്പോലെ നീങ്ങുന്നു; [QE][QS2]പടയാളികളെപ്പോലെ മതിൽ കയറുന്നു. [QE][QS]അവർ അണിതെറ്റാതെ [QE][QS2]നിരയായി നീങ്ങുന്നു. [QE]
8. [QS]അവർ തിങ്ങിഞെരുങ്ങുന്നില്ല; [QE][QS2]ഓരോരുത്തരായി നേരേ മുമ്പോട്ടു നീങ്ങുന്നു. [QE][QS]അവർ മുറിവേൽക്കാതെ [QE][QS2]വാളുകൾക്കിടയിലൂടെ ചാടുന്നു. [QE]
9. [QS]അവർ പട്ടണങ്ങളിലേക്കു ബദ്ധപ്പെട്ടു ചെല്ലുന്നു; [QE][QS2]അവർ മതിലിന്മീതേ ഓടുന്നു. [QE][QS]അവർ വീടുകളിൽ കടക്കുന്നു; [QE][QS2]മോഷ്ടാക്കളെപ്പോലെ അവർ ജനാലകളിൽക്കൂടെ പ്രവേശിക്കുന്നു. [QE][PBR]
10. [QS]അവരുടെമുമ്പിൽ ഭൂമി കുലുങ്ങുന്നു, [QE][QS2]ആകാശം വിറയ്ക്കുന്നു, [QE][QS]സൂര്യനും ചന്ദ്രനും ഇരുണ്ടുപോകുന്നു, [QE][QS2]നക്ഷത്രങ്ങൾ പ്രകാശിക്കുന്നതുമില്ല. [QE]
11. [QS]യഹോവ തന്റെ സൈന്യത്തിന്റെ [QE][QS2]മുൻനിരയിൽ ഇടിമുഴക്കുന്നു; [QE][QS]അവിടത്തെ സൈന്യം അസംഖ്യമാണ്, [QE][QS2]അവിടത്തെ കൽപ്പന അനുസരിക്കുന്നവർ ശക്തരാണ്. [QE][QS]യഹോവയുടെ ദിവസം മഹത്തരം; [QE][QS2]അതു ഭയങ്കരം. [QE][QS2]അത് അതിജീവിക്കാൻ ആർക്കു കഴിയും? [QE]
12. {#1അനുതാപത്തിനായുള്ള ആഹ്വാനം } [QS]“ഇപ്പോഴെങ്കിലും, പൂർണഹൃദയത്തോടും [QE][QS2]ഉപവാസത്തോടും കണ്ണുനീരോടും കരച്ചിലോടുംകൂടെ [QE][QS2]എന്റെ അടുക്കലേക്കു മടങ്ങിവരിക,” എന്ന് യഹോവ കൽപ്പിക്കുന്നു. [QE][PBR]
13. [QS]നിങ്ങളുടെ വസ്ത്രങ്ങളെയല്ല, [QE][QS2]ഹൃദയത്തെത്തന്നെ കീറുവിൻ; [QE][QS]നിങ്ങളുടെ ദൈവമായ യഹോവയുടെ അടുക്കലേക്കു മടങ്ങിവരിക, [QE][QS2]അവിടന്ന് കൃപയും മനസ്സലിവും ഉള്ളവൻ; [QE][QS]എളുപ്പം കോപിക്കാത്തവനും സ്നേഹത്തിൽ സമ്പന്നനും ആകുന്നു, [QE][QS2]അവിടന്ന് അനർഥം അയയ്ക്കുന്നതിൽ അനുതപിക്കുന്നു. [QE]
14. [QS]അവിടന്ന് തിരിഞ്ഞു കരുണകാണിക്കും, [QE][QS2]ഒരു അനുഗ്രഹം ശേഷിപ്പിക്കും, ആർക്കറിയാം? [QE][QS]നിങ്ങളുടെ ദൈവമായ യഹോവയ്ക്ക് [QE][QS2]ഭോജനയാഗങ്ങളും പാനീയയാഗങ്ങളും അർപ്പിക്കാൻ കഴിയുമായിരിക്കും. [QE][PBR]
15. [QS]സീയോനിൽ കാഹളം ഊതുക, [QE][QS2]വിശുദ്ധ ഉപവാസം വിളംബരംചെയ്യുക, [QE][QS2]വിശുദ്ധസഭായോഗം വിളിച്ചുകൂട്ടുക. [QE]
16. [QS]ജനത്തെ ഒരുമിച്ചുകൂട്ടുവിൻ, [QE][QS2]സഭയെ വിശുദ്ധീകരിക്കുക; [QE][QS]ഗോത്രത്തലവന്മാരെ കൂട്ടിവരുത്തുവിൻ, [QE][QS2]കുഞ്ഞുങ്ങളെയും മുലകുടിക്കുന്നവരെയും [QE][QS2]ഒരുമിച്ചുകൂട്ടുവിൻ. [QE][QS]മണവാളൻ തന്റെ മുറിയിൽനിന്ന് [QE][QS2]അതേ, മണവാട്ടി തന്റെ മണിയറയിൽനിന്ന് പുറത്തുവരട്ടെ. [QE]
17. [QS]യഹോവയുടെമുമ്പിൽ ശുശ്രൂഷചെയ്യുന്ന പുരോഹിതന്മാർ [QE][QS2]ആലയത്തിന്റെ പൂമുഖത്തിനും യാഗപീഠത്തിനും മധ്യേ കണ്ണുനീരൊഴുക്കട്ടെ. [QE][QS]അവർ ഇങ്ങനെ പറയട്ടെ; “യഹോവേ, അങ്ങയുടെ ജനത്തോട് ദയകാണിക്കണമേ. [QE][QS2]അവിടത്തെ അവകാശത്തെ നിന്ദാവിഷയമാക്കരുതേ, [QE][QS2]ജനതകൾക്കിടയിൽ ഒരു പരിഹാസമാക്കരുതേ. [QE][QS]‘അവരുടെ ദൈവം എവിടെ? [QE][QS2]എന്ന് അവർ പറയുന്നതെന്തിന്?’ ” [QE]
18. {#1യഹോവയുടെ മറുപടി } [QS]അപ്പോൾ യഹോവ തന്റെ ദേശത്തെക്കുറിച്ചു തീക്ഷ്ണത കാണിക്കും [QE][QS2]തന്റെ ജനത്തോടു ദയകാണിക്കും. [QE]
19. [PS]യഹോവ അവരോട് ഇപ്രകാരം മറുപടി പറയും: [PE][QS]“ഞാൻ നിങ്ങൾക്കു ധാന്യവും പുതുവീഞ്ഞും എണ്ണയും [QE][QS2]മതിയാവോളം തരും; [QE][QS]ഇനിയൊരിക്കലും ഞാൻ നിങ്ങളെ [QE][QS2]ജനതകൾക്കിടയിൽ ഒരു പരിഹാസവിഷയമാക്കുകയില്ല. [QE][PBR]
20. [QS]“ഞാൻ വടക്കേ സൈന്യത്തെ നിങ്ങളിൽനിന്ന്, [QE][QS2]വരണ്ടതും തരിശുമായ ദേശത്തേക്ക് ഓടിച്ചുകളയും; [QE][QS]അവരുടെ മുൻനിര കിഴക്ക് ഉപ്പുകടലിൽ[* അതായത്, ചാവുകടൽ ] മുങ്ങിത്താഴും [QE][QS2]പിൻനിര പടിഞ്ഞാറ് മെഡിറ്ററേനിയൻ സമുദ്രത്തിലേക്കും പോകും. [QE][QS]അതിന്റെ നാറ്റം ഉയരും; [QE][QS2]ദുർഗന്ധം വമിച്ചുകൊണ്ടിരിക്കും.” [QE][PBR] [QS]അവൻ വമ്പുകാട്ടിയിരിക്കുന്നു, നിശ്ചയം! [QE]
2. [QS2]ദേശമേ, ഭയപ്പെടേണ്ട, [QE][QS2]സന്തോഷിച്ച് ഉല്ലസിക്കുക. [QE][QS]നിശ്ചയമായും യഹോവ മഹത്തായ കാര്യങ്ങൾ ചെയ്തിരിക്കുന്നു! [QE]
2. [QS2]വയലിലെ മൃഗങ്ങളേ, ഭയപ്പെടേണ്ട, [QE][QS2]തരിശുനിലത്തെ മേച്ചിൽപ്പുറങ്ങൾ പച്ചയായിത്തീരുന്നു. [QE][QS]വൃക്ഷങ്ങൾ ഫലം കായ്ക്കുന്നു; [QE][QS2]അത്തിയും മുന്തിരിയും ആദായം തരുന്നു. [QE]
23. [QS]സന്തോഷിക്കുക, സീയോനിലെ ജനമേ, [QE][QS2]നിങ്ങളുടെ ദൈവമായ യഹോവയിൽ സന്തോഷിക്കുക. [QE][QS]അവിടന്ന് വിശ്വസ്തനാകുകയാൽ [QE][QS2]നിങ്ങൾക്കു മുന്മഴ തരുന്നു; [QE][QS]അവിടന്ന് ശിശിരത്തിലും വസന്തത്തിലും [QE][QS2]സമൃദ്ധമായ മഴ തരുന്നു. [QE]
24. [QS]മെതിക്കളങ്ങൾ ധാന്യങ്ങൾകൊണ്ടു നിറയും; [QE][QS2]ചക്കുകളിൽ പുതുവീഞ്ഞും എണ്ണയും കവിഞ്ഞൊഴുകും. [QE][PBR]
25. [QS]“വെട്ടുക്കിളികൾ തിന്നുപോയ വർഷങ്ങൾക്കു തക്കവണ്ണം ഞാൻ നിങ്ങൾക്കു പകരംനൽകും— [QE][QS2]ചെറുതും വലുതുമായ വെട്ടുക്കിളികളും [QE][QS2]തുള്ളനും പച്ചപ്പുഴുവും ഉൾപ്പെടെ [QE][QS]എന്റെ ഒരു മഹാസൈന്യത്തെ ഞാൻ അയച്ചല്ലോ. [QE]
26. [QS]നിങ്ങൾക്കു നിറയുവോളം, സമൃദ്ധമായി ഭക്ഷിക്കാൻ ഉണ്ടാകും, [QE][QS2]അപ്പോൾ നിങ്ങൾക്കുവേണ്ടി അന്നു തങ്ങൾ പ്രവർത്തിച്ച [QE][QS2]നിങ്ങളുടെ ദൈവമായ യഹോവയുടെ നാമം നിങ്ങൾ സ്തുതിക്കും. [QE][QS]ഇനിയൊരിക്കലും എന്റെ ജനം ലജ്ജിച്ചുപോകുകയില്ല. [QE]
27. [QS]ഞാൻ ഇസ്രായേലിലുണ്ടെന്നും [QE][QS2]ഞാൻ നിന്റെ ദൈവമായ യഹോവയാകുന്നു എന്നും [QE][QS2]ഞാനല്ലാതെ മറ്റാരും ഇല്ലെന്നും അപ്പോൾ നിങ്ങൾ അറിയും; [QE][QS]ഇനിയൊരിക്കലും എന്റെ ജനം ലജ്ജിച്ചുപോകുകയില്ല. [QE]
28. {#1യഹോവയുടെ ദിവസം } [QS]“പിന്നീട്, [QE][QS2]ഞാൻ എന്റെ ആത്മാവിനെ സകലമനുഷ്യരുടെമേലും പകരും. [QE][QS]നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും [QE][QS2]നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങൾ കാണും [QE][QS2]നിങ്ങളുടെ യുവാക്കൾക്കു ദർശനങ്ങളുണ്ടാകും. [QE]
29. [QS]എന്റെ ദാസന്മാരുടെയും ദാസിമാരുടെയുംമേലും [QE][QS2]ആ നാളുകളിൽ ഞാൻ എന്റെ ആത്മാവിനെ പകരും. [QE]
30. [QS]ഞാൻ ആകാശങ്ങളിലും [QE][QS2]ഭൂമിയിലും അത്ഭുതങ്ങൾ കാണിക്കും, [QE][QS2]രക്തവും തീയും പുകച്ചുരുളുംതന്നെ. [QE]
31. [QS]യഹോവയുടെ ശ്രേഷ്ഠവും ഭയങ്കരവുമായ ദിവസം വരുന്നതിനുമുമ്പേ [QE][QS2]സൂര്യൻ ഇരുളായി മാറുകയും [QE][QS2]ചന്ദ്രൻ രക്തമായിത്തീരുകയും ചെയ്യും. [QE]
32. [QS]യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്ന [QE][QS2]ഏതൊരുവനും രക്ഷിക്കപ്പെടും; [QE][QS]യഹോവ അരുളിച്ചെയ്തതുപോലെ [QE][QS2]സീയോൻപർവതത്തിലും ജെറുശലേമിലും [QE][QS2]രക്ഷപ്പെട്ടവർ ഉണ്ടാകും, [QE][QS]അവശേഷിക്കുന്നവർക്കിടയിൽപോലും [QE][QS2]യഹോവയാൽ വിളിക്കപ്പെടുന്നവർക്കു വിടുതലുണ്ടാകും. [QE]