സത്യവേദപുസ്തകം

തുറന്ന് സമകാലിക പതിപ്പ് (OCV)
യോനാ
1. [NBS]മത്സ്യത്തിന്റെ ഉദരത്തിൽനിന്നു യോനാ തന്റെ ദൈവമായ യഹോവയോടു പ്രാർഥിച്ചു.
2. അവൻ പറഞ്ഞു: [NBE][QS]“എന്റെ കഷ്ടതയിൽ ഞാൻ യഹോവയോടു നിലവിളിച്ചു; [QE][QS2]അവിടന്ന് എനിക്കുത്തരമരുളി. [QE][QS]പാതാളത്തിന്റെ അഗാധതയിൽനിന്ന് ഞാൻ സഹായത്തിനായി അപേക്ഷിച്ചു; [QE][QS2]അവിടന്ന് എന്റെ അപേക്ഷ കേട്ടു. [QE]
3. [QS]ഇതാ, അവിടന്ന് എന്നെ അഗാധതയിലേക്ക്, [QE][QS2]സമുദ്രത്തിന്റെ ആഴത്തിലേക്കുതന്നെ ചുഴറ്റിയെറിഞ്ഞു. [QE][QS2]വൻപ്രവാഹം എന്നെ വലയംചെയ്തു. [QE][QS]അങ്ങയുടെ എല്ലാ തിരമാലകളും വൻ‍തിരകളും [QE][QS2]എന്റെ മുകളിലൂടെ കടന്നുപോയി. [QE]
4. [QS]‘അങ്ങയുടെ ദൃഷ്ടിയിൽനിന്ന് [QE][QS2]എന്നെ ആട്ടിപ്പായിച്ചിരുന്നു; [QE][QS]എങ്കിലും അങ്ങയുടെ വിശുദ്ധമന്ദിരത്തിലേക്കുതന്നെ [QE][QS2]ഞാൻ വീണ്ടും നോക്കിക്കൊണ്ടിരിക്കും’ എന്നു ഞാൻ പറഞ്ഞു. [QE]
5. [QS]പ്രാണഭയത്തിലാകുംവിധം ഞാൻ വെള്ളത്തിൽ മുങ്ങിപ്പോയി, [QE][QS2]ആഴിയുടെ അഗാധത എന്നെ വലയംചെയ്തു, [QE][QS2]എന്റെ തലയിൽ കടൽപ്പായൽ ചുറ്റിപ്പിടിച്ചു. [QE]
6. [QS]സമുദ്രത്തിൽ പർവതങ്ങളുടെ അടിവാരംവരെയും ഞാൻ മുങ്ങിപ്പോയി; [QE][QS2]അവിടെ ഞാൻ ഭൂമിയുടെ അടിത്തട്ടിൽ സദാകാലത്തേക്കും ബന്ധിതനായിരുന്നു. [QE][QS]എങ്കിലും, എന്റെ ദൈവമായ യഹോവേ, [QE][QS2]ആ അഗാധതയിൽനിന്ന് എന്നെ കയറ്റി അങ്ങ് എനിക്കു ജീവൻ തിരികെ നൽകിയിരിക്കുന്നു. [QE][PBR]
7. [QS]“എന്റെ പ്രാണൻ പൊയ്പ്പോയി എന്നായപ്പോൾ [QE][QS2]ഞാൻ യഹോവയെ ഓർത്തു. [QE][QS]അങ്ങയുടെ വിശുദ്ധമന്ദിരത്തിലേക്കുതന്നെ, [QE][QS2]എന്റെ പ്രാർഥന ഉയർന്നു. [QE][PBR]
8. [QS]“മിഥ്യാമൂർത്തികളെ ഭജിക്കുന്നവർ [QE][QS2]തങ്ങളോടു ദയാലുവായവനെ പരിത്യജിക്കുന്നു. [QE]
9. [QS]ഞാനോ, സ്തോത്രാലാപനത്തോടെ അങ്ങേക്ക് [QE][QS2]യാഗം അർപ്പിക്കും. [QE][QS]ഞാൻ നേർന്നതു നിറവേറ്റുകയും ചെയ്യും. [QE][QS2]രക്ഷവരുന്നത് യഹോവയിൽനിന്നുമാത്രമാണല്ലോ.” [QE]
10. [PS]തുടർന്ന് യഹോവ മത്സ്യത്തോട് ആജ്ഞാപിച്ചപ്പോൾ, അത് യോനായെ കരയിലേക്കു ഛർദിച്ചിട്ടു. [QE]
മൊത്തമായ 4 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 2 / 4
1 2 3 4
1 മത്സ്യത്തിന്റെ ഉദരത്തിൽനിന്നു യോനാ തന്റെ ദൈവമായ യഹോവയോടു പ്രാർഥിച്ചു. 2 അവൻ പറഞ്ഞു: “എന്റെ കഷ്ടതയിൽ ഞാൻ യഹോവയോടു നിലവിളിച്ചു; അവിടന്ന് എനിക്കുത്തരമരുളി. പാതാളത്തിന്റെ അഗാധതയിൽനിന്ന് ഞാൻ സഹായത്തിനായി അപേക്ഷിച്ചു; അവിടന്ന് എന്റെ അപേക്ഷ കേട്ടു. 3 ഇതാ, അവിടന്ന് എന്നെ അഗാധതയിലേക്ക്, സമുദ്രത്തിന്റെ ആഴത്തിലേക്കുതന്നെ ചുഴറ്റിയെറിഞ്ഞു. വൻപ്രവാഹം എന്നെ വലയംചെയ്തു. അങ്ങയുടെ എല്ലാ തിരമാലകളും വൻ‍തിരകളും എന്റെ മുകളിലൂടെ കടന്നുപോയി. 4 ‘അങ്ങയുടെ ദൃഷ്ടിയിൽനിന്ന് എന്നെ ആട്ടിപ്പായിച്ചിരുന്നു; എങ്കിലും അങ്ങയുടെ വിശുദ്ധമന്ദിരത്തിലേക്കുതന്നെ ഞാൻ വീണ്ടും നോക്കിക്കൊണ്ടിരിക്കും’ എന്നു ഞാൻ പറഞ്ഞു. 5 പ്രാണഭയത്തിലാകുംവിധം ഞാൻ വെള്ളത്തിൽ മുങ്ങിപ്പോയി, ആഴിയുടെ അഗാധത എന്നെ വലയംചെയ്തു, എന്റെ തലയിൽ കടൽപ്പായൽ ചുറ്റിപ്പിടിച്ചു. 6 സമുദ്രത്തിൽ പർവതങ്ങളുടെ അടിവാരംവരെയും ഞാൻ മുങ്ങിപ്പോയി; അവിടെ ഞാൻ ഭൂമിയുടെ അടിത്തട്ടിൽ സദാകാലത്തേക്കും ബന്ധിതനായിരുന്നു. എങ്കിലും, എന്റെ ദൈവമായ യഹോവേ, ആ അഗാധതയിൽനിന്ന് എന്നെ കയറ്റി അങ്ങ് എനിക്കു ജീവൻ തിരികെ നൽകിയിരിക്കുന്നു. 7 “എന്റെ പ്രാണൻ പൊയ്പ്പോയി എന്നായപ്പോൾ ഞാൻ യഹോവയെ ഓർത്തു. അങ്ങയുടെ വിശുദ്ധമന്ദിരത്തിലേക്കുതന്നെ, എന്റെ പ്രാർഥന ഉയർന്നു. 8 “മിഥ്യാമൂർത്തികളെ ഭജിക്കുന്നവർ തങ്ങളോടു ദയാലുവായവനെ പരിത്യജിക്കുന്നു. 9 ഞാനോ, സ്തോത്രാലാപനത്തോടെ അങ്ങേക്ക് യാഗം അർപ്പിക്കും. ഞാൻ നേർന്നതു നിറവേറ്റുകയും ചെയ്യും. രക്ഷവരുന്നത് യഹോവയിൽനിന്നുമാത്രമാണല്ലോ.” 10 തുടർന്ന് യഹോവ മത്സ്യത്തോട് ആജ്ഞാപിച്ചപ്പോൾ, അത് യോനായെ കരയിലേക്കു ഛർദിച്ചിട്ടു.
മൊത്തമായ 4 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 2 / 4
1 2 3 4
×

Alert

×

Malayalam Letters Keypad References