സത്യവേദപുസ്തകം

ദൈവ കൃപയുടെ ദാനം
യേഹേസ്കേൽ
1. അനന്തരം അവന്‍ എന്നെ മന്ദിരത്തിലേക്കു കൊണ്ടുചെന്നു, മുറിച്ചുവരുകളെ അളന്നു; മുറിച്ചുവരുകളുടെ വീതി ഇപ്പുറത്തു ആറു മുഴവും അപ്പുറത്തു ആറു മുഴവും ആയിരുന്നു.
2. പ്രവേശനത്തിന്റെ വീതി പത്തു മുഴവും പ്രവേശനത്തിന്റെ പാര്‍ശ്വഭിത്തികള്‍ ഇപ്പുറത്തു അഞ്ചു മുഴവും അപ്പുറത്തു അഞ്ചു മുഴവും ആയിരുന്നു; അവന്‍ മന്ദിരം അളന്നുഅതിന്റെ നീളം നാല്പതു മുഴം, വീതി ഇരുപതു മുഴം, പിന്നെ അവന്‍ അകത്തേക്കു ചെന്നു, പ്രവേശനത്തിന്റെ മുറിച്ചവരുകളെ അളന്നുകനം രണ്ടു മുഴവും പ്രവേശനത്തിന്റെ വീതി ആറു മുഴവും മുറിച്ചുവരുകളുടെ വീതി ഏഴേു മുഴവുമായിരുന്നു.
3. അവന്‍ അതിന്റെ നീളം അളന്നുഇരുപതുമുഴം; വീതി മന്ദിരത്തിന്നൊത്തവണ്ണം ഇരുപതു മുഴം; ഇതു അതിവിശുദ്ധസ്ഥലം എന്നു അവന്‍ എന്നോടു കല്പിച്ചു,
4. പിന്നെ അവന്‍ ആലയത്തിന്റെ ചുവര്‍ അളന്നുകനം ആറു മുഴംആലയത്തിന്റെ ചുറ്റുമുള്ള പുറവാരത്തിന്റെ വീതി നാലു മുഴം.
5. എന്നാല്‍ പുറവാരമുറികള്‍ ഒന്നിന്റെ മേല്‍ ഒന്നായി മൂന്നു നിലയായും നിലയില്‍ മുപ്പതു വീതവും ആയിരുന്നു; അവ ചുറ്റും ആലയത്തിന്നും പുറവാരമുറികള്‍ക്കും ഇടയിലുള്ള ചുവരിന്മേല്‍ പിടിപ്പാന്‍ തക്കവണ്ണം ചേര്‍ന്നിരുന്നു; എന്നാല്‍ തുലാങ്ങള്‍ ആലയഭിത്തിക്കകത്തു ചെന്നില്ല.
6. പുറവാരമുറികള്‍ ആലയത്തിന്റെ ചുറ്റുപാടും മേലോട്ടു മേലോട്ടു വിസ്താരം ഏറും; ആലയത്തിന്നു ചുറ്റും മുറിക്കകത്തു മേലോട്ടു മേലോട്ടു വീതി കൂടും; അതുകൊണ്ടു പുരവാരത്തിന്റെ വിസ്താരം മേലോട്ടു മേലോട്ടു ഏറും; താഴത്തെ നിലയില്‍നിന്നു നടുവിലത്തേതില്‍കൂടി മേലത്തെ നിലയില്‍ കയറാം.
7. ഞാന്‍ ആലയത്തിന്റെ ചുറ്റിലും പൊക്കമുള്ളോരു തറ കണ്ടു; പുറവാരമുറികളുടെ അടിസ്ഥാനങ്ങള്‍ ഒരു മുഴു ദണ്ഡായിരുന്നു; പരിഗളംവരെ ആറുമുഴം.
8. പുറവാരത്തിന്റെ പുറമെയുള്ള ചുവരിന്റെ കനം അഞ്ചു മുഴമായിരുന്നു;
9. എന്നാല്‍ ആലയത്തിന്റെ പുറവാരമുറികള്‍ക്കും മണ്ഡപങ്ങള്‍ക്കും ഇടയില്‍ ആലയത്തിന്നു ചുറ്റും ഇരുപതുമുഴം വീതിയുള്ള മുറ്റം ഉണ്ടായിരുന്നു.
10. പുറവാരത്തിന്റെ വാതിലുകള്‍ തിണ്ണെക്കു നേരെ ഒരു വാതില്‍ വടക്കോട്ടും ഒരു വാതില്‍ തെക്കോട്ടും ആയിരുന്നു; തിണ്ണയുടെ വീതി ചുറ്റും അഞ്ചു മുഴമായിരുന്നു.
11. മുറ്റത്തിന്റെ മുമ്പില്‍ പടിഞ്ഞാറോട്ടുള്ള കെട്ടിടം എഴുപതു മുഴം വീതിയുള്ളതും കെട്ടിടത്തിന്റെ ചുറ്റുമുള്ള ചുവര്‍ അഞ്ചു മുഴം കനമുള്ളതും തൊണ്ണൂറു മുഴം നീളമുള്ളതും ആയിരുന്നു.
12. അവന്‍ ആലയം അളന്നുനീളം നൂറു മുഴം; മുറ്റവും കെട്ടിടവും അതിന്റെ ചുവരുകളും അളന്നു; അതിന്നും നൂറു മുഴം നീളം.
13. ആലയത്തിന്റെ മുന്‍ ഭാഗത്തിന്റെയും കിഴക്കുള്ള മുറ്റത്തിന്റെയും വീതിയും നൂറുമുഴമായിരുന്നു.
14. പിന്നെ അവന്‍ മുറ്റത്തിന്റെ പിന്‍ പുറത്തു അതിന്നെതിരെയുള്ള കെട്ടിടത്തിന്റെ നീളവും അതിന്നു ഇപ്പുറത്തും അപ്പുറത്തും ഉള്ള നടപ്പുരകളും അളന്നു; നൂറുമുഴം; അകത്തെ മന്ദിരത്തിന്നും പ്രാകാരത്തിന്റെ പൂമുഖങ്ങള്‍ക്കും ഉമ്മരപ്പടികള്‍ക്കും
15. അഴിയുള്ള ജാലകങ്ങള്‍ക്കും ഉമ്മരപ്പടിക്കു മേല്‍ മൂന്നു നിലയായി ചുറ്റും ഉണ്ടായിരുന്ന നടപ്പുരകള്‍ക്കും നിലംതൊട ജാലകങ്ങളോളവും പലകയടിച്ചിരുന്നു; ജാലകങ്ങളോ മൂടിയിരുന്നു.
16. അകത്തെ ആലയത്തിന്‍ വാതിലിന്റെ മേല്‍ഭാഗംവരെയും പുറമെയും ചുറ്റും എല്ലാചുവരിന്മേലും അകത്തും പുറത്തും ചിത്രപ്പണി ഉണ്ടായിരുന്നു.
17. കെരൂബുകളും ഈന്തപ്പനകളും അതിന്മേല്‍ കൊത്തിയിരുന്നു; കെരൂബിന്നും കെരൂബിന്നും ഇടയില്‍ ഔരോ ഈന്തപ്പനയും ഔരോ കെരൂബിന്നു ഈരണ്ടു മുഖവും ഉണ്ടായിരുന്നു.
18. മനുഷ്യമുഖം ഇപ്പുറത്തുള്ള ഈന്തപ്പനയുടെ നേരെയും ബാലസിംഹമുഖം അപ്പുറത്തുള്ള ഈന്തപ്പനയുടെ നേരെയും ആയിരുന്നു; ആലയത്തിന്റെ ചുറ്റും എല്ലാടവും ഇങ്ങനെ ഉണ്ടാക്കിയിരുന്നു.
19. നിലംമുതല്‍ വാതിലിന്റെ മേലറ്റംവരെ കെരൂബുകളും ഈന്തപ്പനകളും ഉണ്ടായിരുന്നു; ഇങ്ങനെ ആയിരുന്നു മന്ദിരത്തിന്റെ ഭിത്തി.
20. മന്ദിരത്തിന്നു ചതുരമായുള്ള മുറിച്ചുവരുകളും വിശുദ്ധമന്ദിരത്തിന്റെ മുമ്പില്‍ യാഗപീഠംപോലെയുള്ളൊന്നും ഉണ്ടായിരുന്നു.
21. യാഗപീഠം മരംകൊണ്ടുള്ളതും മൂന്നു മുഴം ഉയരവും രണ്ടുമുഴം നീളവും ഉള്ളതുമായിരുന്നു; അതിന്റെ കോണുകളും ചുവടും വശങ്ങളും മരംകൊണ്ടായിരുന്നു; അവന്‍ എന്നോടുഇതു യഹോവയുടെ സന്നിധിയിലെ മേശയാകുന്നു എന്നു കല്പിച്ചു.
22. മന്ദിരത്തിന്നും അതിവിശുദ്ധമന്ദിരത്തിന്നും ഈരണ്ടു കതകു ഉണ്ടായിരുന്നു.
23. കതകുകള്‍ക്കു ഈരണ്ടു മടകൂ കതകു ഉണ്ടായിരുന്നു; ഒരു കതകിന്നു രണ്ടു മടക്കുകതകു; മറ്റെ കതകിന്നു രണ്ടു മടക്കുകതകു.
24. ചുവരുകളില്‍ എന്നപോലെ മന്ദിരത്തിന്റെ കതകുകളിന്മേലും കെരൂബുകളും ഈന്തപ്പനകളും ഉണ്ടാക്കിയിരുന്നു; പുറമെ പൂമുഖത്തിന്റെ മുമ്പില്‍ ഒരു കനത്ത മരത്തുലാം ഉണ്ടായിരുന്നു.
25. പൂമുഖത്തിന്റെ പാര്‍ശ്വങ്ങളില്‍ ഇപ്പുറത്തും അപ്പുറത്തും അഴിയുള്ള ജാലകങ്ങളും ഈന്തപ്പനകളും ഉണ്ടായിരുന്നു; ഇങ്ങനെയായിരുന്നു ആലയത്തിന്റെ പുറവാരമുറികളുടെയും തുലാങ്ങളുടെയും പണി.

Notes

No Verse Added

Total 48 Chapters, Current Chapter 41 of Total Chapters 48
യേഹേസ്കേൽ 41

×

Alert

×

malayalam Letters Keypad References