ഉല്പത്തി 46 : 1 (MOV)
അനന്തരം യിസ്രായേല്‍ തനിക്കുള്ള സകലവുമായി യാത്ര പുറപ്പെട്ടു ബേര്‍-ശേബയില്‍ എത്തി തന്റെ പിതാവായ യിസ്ഹാക്കിന്റെ ദൈവത്തിന്നു യാഗം കഴിച്ചു.
ഉല്പത്തി 46 : 2 (MOV)
ദൈവം യിസ്രായേലിനോടു രാത്രി ദര്‍ശനങ്ങളില്‍യാക്കോബേ, യാക്കോബേ എന്നു വിളിച്ചതിന്നു ഞാന്‍ ഇതാ എന്നു അവന്‍ പറഞ്ഞു.
ഉല്പത്തി 46 : 3 (MOV)
അപ്പോള്‍ അവന്‍ ഞാന്‍ ദൈവം ആകുന്നു; നിന്റെ പിതാവിന്റെ ദൈവം തന്നേ; മിസ്രയീമിലേക്കു പോകുവാന്‍ ഭയപ്പെടേണ്ടാ; അവിടെ ഞാന്‍ നിന്നെ വലിയ ജാതിയാക്കും എന്നു അരുളിച്ചെയ്തു.
ഉല്പത്തി 46 : 4 (MOV)
ഞാന്‍ നിന്നോടുകൂടെ മിസ്രയീമിലേക്കു പോരും; ഞാന്‍ നിന്നെ മടക്കി വരുത്തും; യോസേഫ് സ്വന്തകൈകൊണ്ടു നിന്റെ കണ്ണു അടെക്കും എന്നും അരുളിച്ചെയ്തു.
ഉല്പത്തി 46 : 5 (MOV)
പിന്നെ യാക്കോബ് ബേര്‍-ശേബയില്‍നിന്നു പുറപ്പെട്ടു; യിസ്രായേലിന്റെ പുത്രന്മാര്‍ അപ്പനായ യാക്കോബിനെ കയറ്റുവാന്‍ ഫറവോന്‍ അയച്ച രഥങ്ങളില്‍ അവനെയും തങ്ങളുടെ മക്കളെയും ഭാര്യമാരെയും കയറ്റി കൊണ്ടുപോയി.
ഉല്പത്തി 46 : 6 (MOV)
തങ്ങളുടെ ആടുമാടുകളെയും കനാന്‍ ദേശത്തുവെച്ചു സമ്പാദിച്ച സമ്പത്തുകളെയും കൊണ്ടുപോയി; അങ്ങനെ യാക്കോബും സന്തതികളുമെല്ലാം മിസ്രയീമില്‍ എത്തി.
ഉല്പത്തി 46 : 7 (MOV)
അവന്‍ തന്റെ പുത്രിപുത്രന്മാരെയും പൌത്രിപൌത്രന്മാരെയും തന്റെ സന്തതികളെയൊക്കെയും കൂട്ടി മിസ്രയീമിലേക്കു കൊണ്ടുപോയി.
ഉല്പത്തി 46 : 8 (MOV)
മിസ്രയീമില്‍ വന്ന യിസ്രായേല്‍മക്കളുടെ പേരുകള്‍ ആവിതുയാക്കോബും അവന്റെ പുത്രന്മാരും; യാക്കോബിന്റെ ആദ്യജാതനായ രൂബേന്‍ .
ഉല്പത്തി 46 : 9 (MOV)
രൂബേന്റെ പുത്രന്മാര്‍ ഹാനോക്, ഫല്ലൂ, ഹെസ്രോന്‍ , കര്‍മ്മി.
ഉല്പത്തി 46 : 10 (MOV)
ശിമെയോന്റെ പുത്രന്മാര്‍യെമൂവേല്‍, യാമീന്‍ , ഔഹദ്, യാഖീന്‍ , സോഹര്‍, കനാന്യക്കാരത്തിയുടെ മകനായ ശൌല്‍.
ഉല്പത്തി 46 : 11 (MOV)
ലേവിയുടെ പുത്രന്മാര്‍ഗേര്‍ശോന്‍ , കഹാത്ത്, മെരാരി.
ഉല്പത്തി 46 : 12 (MOV)
യെഹൂദയുടെ പുത്രന്മാര്‍ഏര്‍, ഔനാന്‍ , ശേലാ, പേരെസ്, സേരഹ്; എന്നാല്‍ ഏര്‍ ഔനാന്‍ എന്നിവര്‍ കനാന്‍ ദേശത്തുവെച്ചു മരിച്ചുപോയി. പേരെസിന്റെ പുത്രന്മാര്‍
ഉല്പത്തി 46 : 13 (MOV)
ഹെസ്രോന്‍ , ഹാമൂല്‍. യിസ്സാഖാരിന്റെ പുത്രന്മാര്‍തോലാ, പുവ്വാ, യോബ്, ശിമ്രോന്‍ .
ഉല്പത്തി 46 : 14 (MOV)
സെബൂലൂന്റെ പുത്രന്മാര്‍സേരെദ്, ഏലോന്‍ , യഹ്ളെയേല്‍.
ഉല്പത്തി 46 : 15 (MOV)
ഇവര്‍ ലേയയുടെ പുത്രന്മാര്‍; അവള്‍ അവരെയും യാക്കോബിന്റെ മകളായ ദീനയെയും അവന്നു പദ്ദന്‍ --അരാമില്‍വെച്ചു പ്രസവിച്ചു; അവന്റെ പുത്രന്മാരും പുത്രിമാരും എല്ലാം കൂടെ മുപ്പത്തുമൂന്നു പേര്‍ ആയിരുന്നു.
ഉല്പത്തി 46 : 16 (MOV)
ഗാദിന്റെ പുത്രന്മാര്‍സിഫ്യോന്‍ , ഹഗ്ഗീ, ശൂനീ, എസ്ബോന്‍ , ഏരി, അരോദീ, അരേലീ.
ഉല്പത്തി 46 : 17 (MOV)
ആശേരിന്റെ പുത്രന്മാര്‍യിമ്നാ, യിശ്വാ, യിശ്വീ, ബെരീയാ; ഇവരുടെ സഹോദരി സേരഹ്. ബെരീയാവിന്റെ പുത്രന്മാര്‍
ഉല്പത്തി 46 : 18 (MOV)
ഹേബെര്‍, മല്‍ക്കീയേല്‍. ഇവര്‍ ലാബാന്‍ തന്റെ മകളായ ലേയെക്കു കൊടുത്ത സില്പയുടെ പുത്രന്മാര്‍; അവള്‍ യാക്കോബിന്നു ഈ പതിനാറു പേരെ പ്രസവിച്ചു.
ഉല്പത്തി 46 : 19 (MOV)
യാക്കോബിന്റെ ഭാര്യയായ റാഹേലിന്റെ പുത്രന്മാര്‍
ഉല്പത്തി 46 : 20 (MOV)
യോസേഫ്, ബെന്യാമീന്‍ . യോസേഫിന്നു മിസ്രയീംദേശത്തു മനശ്ശെയും എഫ്രയീമും ജനിച്ചു; അവരെ ഔനിലെ പുരോഹിതനായ പോത്തിഫേറയുടെ മകളായ ആസ്നത്ത് അവന്നു പ്രസവിച്ചു.
ഉല്പത്തി 46 : 21 (MOV)
ബെന്യാമിന്റെ പുത്രന്മാര്‍ബേല, ബേഖെര്‍, അശ്ബെല്‍, ഗേരാ, നാമാന്‍ , ഏഹീ, രോശ്, മുപ്പീം, ഹുപ്പീം, ആരെദ്.
ഉല്പത്തി 46 : 22 (MOV)
ഇവര്‍ റാഹേല്‍ യാക്കോബിന്നു പ്രസവിച്ച പുത്രന്മാര്‍; എല്ലാംകൂടെ പതിന്നാലു പേര്‍.
ഉല്പത്തി 46 : 23 (MOV)
,24 ദാന്റെ പുത്രന്മാര്‍ ഹൂശീം. നഫ്താലിയുടെ പുത്രന്മാര്‍യഹസേല്‍, ഗൂനീ, യേസെര്‍, ശില്ലോ.
ഉല്പത്തി 46 : 24 (MOV)
ഇവര്‍ ലാബാന്‍ തന്റെ മകളായ റാഹേലിന്നു കൊടുത്ത ബില്‍ഹയുടെ പുത്രന്മാര്‍; അവള്‍ യാക്കോബിന്നു ഇവരെ പ്രസവിച്ചു; എല്ലാംകൂടെ ഏഴുപേര്‍.
ഉല്പത്തി 46 : 25 (MOV)
യാക്കോബിന്റെ പുത്രന്മാരുടെ ഭാര്യമാരെ കൂടാതെ അവന്റെ കടിപ്രദേശത്തുനിന്നു ജനിച്ചവരായി അവനോടുകൂടെ മിസ്രയീമില്‍ വന്നവര്‍ ആകെ അറുപത്താറു പേര്‍.
ഉല്പത്തി 46 : 26 (MOV)
യോസേഫിന്നു മിസ്രയീമില്‍വെച്ചു ജനിച്ച പുത്രന്മാര്‍ രണ്ടുപേര്‍; മിസ്രയീമില്‍ വന്നരായ യാക്കോബിന്റെ കുടുംബം ആകെ എഴുപതു പേര്‍.
ഉല്പത്തി 46 : 27 (MOV)
എന്നാല്‍ ഗോശെനിലേക്കു യോസേഫ് തനിക്കു വഴി കാണിക്കേണ്ടതിന്നു അവന്‍ യെഹൂദയെ അവന്റെ അടുക്കല്‍ മുമ്പിട്ടു അയച്ചു; ഇങ്ങനെ അവര്‍ ഗോശെന്‍ ദേശത്തു എത്തി.
ഉല്പത്തി 46 : 28 (MOV)
യോസേഫ് രഥം കെട്ടിച്ചു അപ്പനായ യിസ്രായേലിനെ എതിരേല്പാന്‍ ഗോശെനിലേക്കു പോയി, അവനെ കണ്ടപ്പോള്‍ കെട്ടിപ്പിടിച്ചു ഏറെനേരം കരഞ്ഞു.
ഉല്പത്തി 46 : 29 (MOV)
യിസ്രായെല്‍ യോസേഫിനോടുനീ ജീവനോടിരിക്കുന്നു എന്നു ഞാന്‍ നിന്റെ മുഖം കണ്ടറിഞ്ഞതുകൊണ്ടു ഞാന്‍ ഇപ്പോള്‍ തന്നേ മരിച്ചാലും വേണ്ടതില്ല എന്നു പറഞ്ഞു.
ഉല്പത്തി 46 : 30 (MOV)
പിന്നെ യോസേഫ് സഹോദരന്മാരോടും അപ്പന്റെ കുടുംബത്തോടും പറഞ്ഞതുഞാന്‍ ചെന്നു ഫറവോനോടുകനാന്‍ ദേശത്തുനിന്നു എന്റെ സഹോദരന്മാരും അപ്പന്റെ കുടുംബവും എന്റെ അടുക്കല്‍ വന്നിരിക്കുന്നു എന്നു അറിയിക്കും.
ഉല്പത്തി 46 : 31 (MOV)
അവര്‍ ഇടയന്മാര്‍ ആകുന്നു; കന്നുകാലികളെ മേയക്കുന്നതു അവരുടെ തൊഴില്‍; അവര്‍ തങ്ങളുടെ ആടുകളെയും കന്നുകാലികളെയും തങ്ങള്‍ക്കുള്ളതൊക്കെയും കൊണ്ടുവന്നിട്ടുണ്ടു എന്നു അവനോടു പറയും.
ഉല്പത്തി 46 : 32 (MOV)
അതുകൊണ്ടു ഫറവോന്‍ നിങ്ങളെ വിളിച്ചുനിങ്ങളുടെ തൊഴില്‍ എന്തു എന്നു ചോദിക്കുമ്പോള്‍
ഉല്പത്തി 46 : 33 (MOV)
അടിയങ്ങള്‍ ബാല്യംമുതല്‍ ഇന്നുവരെയും, ഞങ്ങളും ഞങ്ങളുടെ പിതാക്കന്മാരും ഗോപാലകന്മാരാകുന്നു എന്നു പറവിന്‍ ; എന്നാല്‍ നിങ്ങള്‍ക്കു ഗോശെനില്‍ പാര്‍പ്പാന്‍ സംഗതിയാകും; ഇടയന്മാരെല്ലാം മിസ്രയീമ്യര്‍ക്കും വെറുപ്പല്ലോ.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33

BG:

Opacity:

Color:


Size:


Font: