നെഹെമ്യാവു 7 : 1 (MOV)
എന്നാൽ മതിൽ പണിതു തീർത്തു കതകുകൾ വെക്കുകയും വാതിൽകാവൽക്കാരെയും സംഗീതക്കാരെയും ലേവ്യരെയും നിയമിക്കയും ചെയ്തശേഷം
നെഹെമ്യാവു 7 : 2 (MOV)
ഞാൻ എന്റെ സഹോദരനായ ഹനാനിയെയും കോട്ടയുടെ അധിപനായ ഹനന്യാവെയും യെരൂശലേമിന്നു അധിപതികളായി നിയമിച്ചു; ഇവൻ പലരെക്കാളും വിശ്വസ്തനും ദൈവഭക്തനും ആയിരുന്നു.
നെഹെമ്യാവു 7 : 3 (MOV)
ഞാൻ അവരോടു: വെയിൽ ഉറെക്കുന്നതുവരെ യെരൂശലേമിന്റെ വാതിൽ തുറക്കരുതു; നിങ്ങൾ അരികെ നില്ക്കുമ്പോൾ തന്നേ കതകു അടെച്ചു അന്താഴം ഇടുവിക്കേണം; യെരൂശലേംനിവാസികളിൽനിന്നു കാവൽക്കാരെ നിയമിച്ചു ഓരോരുത്തനെ താന്താന്റെ കാവൽസ്ഥലത്തും താന്താന്റെ വീട്ടിന്നു നേരെയുമായി നിർത്തിക്കൊള്ളേണം എന്നു പറഞ്ഞു.
നെഹെമ്യാവു 7 : 4 (MOV)
എന്നാൽ പട്ടണം വിശാലമായതും വലിയതും അകത്തു ജനം കുറവും ആയിരുന്നു; വീടുകൾ പണിതിരുന്നതുമില്ല.
നെഹെമ്യാവു 7 : 5 (MOV)
വംശാവലിപ്രകാരം എണ്ണം നോക്കേണ്ടതിന്നു പ്രഭുക്കന്മാരെയും പ്രമാണികളെയും ജനത്തെയും കൂട്ടിവരുത്തുവാൻ എന്റെ ദൈവം എന്റെ മനസ്സിൽ തോന്നിച്ചു. എന്നാറെ ആദ്യം മടങ്ങിവന്നവരുടെ ഒരു വംശാവലിരേഖ എനിക്കു കണ്ടു കിട്ടി; അതിൽ എഴുതിക്കണ്ടതു എന്തെന്നാൽ:
നെഹെമ്യാവു 7 : 6 (MOV)
ബാബേൽരാജാവായ നെബൂഖദ് നേസർ പിടിച്ചുകൊണ്ടുപോയ ബദ്ധന്മാരുടെ പ്രവാസത്തിൽനിന്നു പുറപ്പെട്ടു യെരൂശലേമിലേക്കും യെഹൂദയിലേക്കും താന്താന്റെ പട്ടണത്തിലേക്കു മടങ്ങിവന്നവരായ ദേശനിവാസികൾ:
നെഹെമ്യാവു 7 : 7 (MOV)
ഇവർ സെരുബ്ബാബേൽ, യേശുവ, നെഹെമ്യാവു; അസർയ്യാവു, രയമ്യാവു, നഹമാനി, മൊർദ്ദെഖായി, ബിൽശാൻ, മിസ്പേരെത്ത്, ബിഗ്വായി, നെഹൂം, ബയനാ എന്നിവരോടുകൂടെ മടങ്ങിവന്നു; യിസ്രായേൽജനത്തിലെ പുരുഷന്മാരുടെ സംഖ്യയാവിതു:
നെഹെമ്യാവു 7 : 8 (MOV)
പരോശിന്റെ മക്കൾ രണ്ടായിരത്തൊരുനൂറ്റെഴുപത്തിരണ്ടു.
നെഹെമ്യാവു 7 : 9 (MOV)
ശെഫത്യാവിന്റെ മക്കൾ മൂന്നൂറ്റെഴുപത്തിരണ്ടു.
നെഹെമ്യാവു 7 : 10 (MOV)
ആരഹിന്റെ മക്കൾ അറുനൂറ്റമ്പത്തിരണ്ടു.
നെഹെമ്യാവു 7 : 11 (MOV)
യേശുവയുടെയും യോവാബിന്റെയും മക്കളിൽ പഹത്ത്--മോവാബിന്റെ മക്കൾ രണ്ടായിരത്തെണ്ണൂറ്റിപ്പതിനെട്ടു.
നെഹെമ്യാവു 7 : 12 (MOV)
ഏലാമിന്റെ മക്കൾ ആയിരത്തിരുനൂറ്റമ്പത്തിനാലു.
നെഹെമ്യാവു 7 : 13 (MOV)
സത്ഥൂവിന്റെ മക്കൾ എണ്ണൂറ്റിനാല്പത്തഞ്ചു.
നെഹെമ്യാവു 7 : 14 (MOV)
സക്കായിയുടെ മക്കൾ എഴുനൂറ്ററുപതു.
നെഹെമ്യാവു 7 : 15 (MOV)
ബിന്നൂവിയുടെ മക്കൾ അറുനൂറ്റിനാല്പത്തെട്ടു.
നെഹെമ്യാവു 7 : 16 (MOV)
ബേബായിയുടെ മക്കൾ അറുനൂറ്റിരുപത്തെട്ടു.
നെഹെമ്യാവു 7 : 17 (MOV)
അസ്ഗാദിന്റെ മക്കൾ രണ്ടായിരത്തി മുന്നൂറ്റിരുപത്തിരണ്ടു.
നെഹെമ്യാവു 7 : 18 (MOV)
അദോനീക്കാമിന്റെ മക്കൾ അറുനൂറ്ററുപത്തേഴു.
നെഹെമ്യാവു 7 : 19 (MOV)
ബിഗ്വായിയുടെ മക്കൾ രണ്ടായിരത്തറുപത്തേഴു.
നെഹെമ്യാവു 7 : 20 (MOV)
ആദീന്റെ മക്കൾ അറുനൂറ്റമ്പത്തഞ്ചു.
നെഹെമ്യാവു 7 : 21 (MOV)
ഹിസ്ക്കീയാവിന്റെ സന്തതിയായി ആതേരിന്റെ മക്കൾ തൊണ്ണൂറ്റെട്ടു.
നെഹെമ്യാവു 7 : 22 (MOV)
ഹാശൂമിന്റെ മക്കൾ മുന്നൂറ്റിരുപത്തെട്ടു.
നെഹെമ്യാവു 7 : 23 (MOV)
ബേസായിയുടെ മക്കൾ മുന്നൂറ്റിരുപത്തിനാലു.
നെഹെമ്യാവു 7 : 24 (MOV)
ഹാരീഫിന്റെ മക്കൾ നൂറ്റിപന്ത്രണ്ടു.
നെഹെമ്യാവു 7 : 25 (MOV)
ഗിബെയോന്യർ തൊണ്ണൂറ്റഞ്ചു.
നെഹെമ്യാവു 7 : 26 (MOV)
ബേത്ത്ളേഹെമ്യരും നെതോഫാത്യരും കൂടെ നൂറ്റെണ്പത്തെട്ടു.
നെഹെമ്യാവു 7 : 27 (MOV)
അനാഥോത്യർ നൂറ്റിരുപത്തെട്ടു.
നെഹെമ്യാവു 7 : 28 (MOV)
ബേത്ത്-അസ്മാവേത്യർ നാല്പത്തിരണ്ടു.
നെഹെമ്യാവു 7 : 29 (MOV)
കിർയ്യത്ത്-യെയാരീം, കെഫീരാ, ബെയെരോത്ത് എന്നിവയിലെ നിവാസികൾ എഴുനൂറ്റിനാല്പത്തി മൂന്നു.
നെഹെമ്യാവു 7 : 30 (MOV)
രാമക്കാരും ഗേബക്കാരും അറുനൂറ്റിരുപത്തൊന്നു.
നെഹെമ്യാവു 7 : 31 (MOV)
മിക്മാസ് നിവാസികൾ നൂറ്റിരുപത്തിരണ്ടു.
നെഹെമ്യാവു 7 : 32 (MOV)
ബേഥേൽകാരും ഹായീക്കാരും നൂറ്റിരുപത്തിമൂന്നു.
നെഹെമ്യാവു 7 : 33 (MOV)
മറ്റെ നെബോവിലെ നിവാസികൾ അമ്പത്തിരണ്ടു.
നെഹെമ്യാവു 7 : 34 (MOV)
മറ്റെ ഏലാമിലെ നിവാസികൾ ആയിരത്തിരുനൂറ്റമ്പത്തിനാലു.
നെഹെമ്യാവു 7 : 35 (MOV)
ഹാരീമിന്റെ മക്കൾ മുന്നൂറ്റിരുപതു.
നെഹെമ്യാവു 7 : 36 (MOV)
യെരീഹോനിവാസികൾ മുന്നൂറ്റിനാല്പത്തഞ്ചു.
നെഹെമ്യാവു 7 : 37 (MOV)
ലോദിലെയും ഹാദീദിലെയും ഓനോവിലെയും നിവാസികൾ എഴുനൂറ്റിരുപത്തൊന്നു.
നെഹെമ്യാവു 7 : 38 (MOV)
സേനായാനിവാസികൾ മൂവായിരത്തിത്തൊള്ളായിരത്തിമുപ്പതു.
നെഹെമ്യാവു 7 : 39 (MOV)
പുരോഹിതന്മാർ: യേശുവയുടെ ഗൃഹത്തിലെ യെദായാവിന്റെ മക്കൾ തൊള്ളായിരത്തെഴുപത്തിമൂന്നു.
നെഹെമ്യാവു 7 : 40 (MOV)
ഇമ്മേരിന്റെ മക്കൾ ആയിരത്തമ്പത്തിരണ്ടു.
നെഹെമ്യാവു 7 : 41 (MOV)
പശ്ഹൂരിന്റെ മക്കൾ ആയിരത്തിരുനൂറ്റിനാല്പത്തേഴു.
നെഹെമ്യാവു 7 : 42 (MOV)
ഹാരീമിന്റെ മക്കൾ ആയിരത്തിപ്പതിനേഴു.
നെഹെമ്യാവു 7 : 43 (MOV)
ലേവ്യർ: ഹോദെവയുടെ മക്കളിൽ കദ്മീയേലിന്റെ മകനായ യേശുവയുടെ മക്കൾ എഴുപത്തിനാലു.
നെഹെമ്യാവു 7 : 44 (MOV)
സംഗീതക്കാർ: ആസാഫ്യർ നൂറ്റിനാല്പത്തെട്ടു.
നെഹെമ്യാവു 7 : 45 (MOV)
വാതിൽ കാവൽക്കാർ: ശല്ലൂമിന്റെ മക്കൾ, ആതേരിന്റെ മക്കൾ, തൽമോന്റെ മക്കൾ, അക്കൂബിന്റെ മക്കൾ, ഹതീതയുടെ മക്കൾ, ശോബായിയുടെ മക്കൾ ആകെ നൂറ്റിമുപ്പത്തെട്ടു.
നെഹെമ്യാവു 7 : 46 (MOV)
ദൈവാലയദാസന്മാർ: സീഹയുടെ മക്കൾ, ഹസൂഫയുടെ മക്കൾ, തബ്ബായോത്തിന്റെ മക്കൾ, കേരോസിന്റെ മക്കൾ,
നെഹെമ്യാവു 7 : 47 (MOV)
സീയായുടെ മക്കൾ, പാദോന്റെ മക്കൾ,
നെഹെമ്യാവു 7 : 48 (MOV)
ലെബാനയുടെ മക്കൾ, ഹഗാബയുടെ മക്കൾ, സൽമായിയുടെ മക്കൾ,
നെഹെമ്യാവു 7 : 49 (MOV)
ഹാനാന്റെ മക്കൾ, ഗിദ്ദേലിന്റെ മക്കൾ, ഗാഹരിന്റെ മക്കൾ, രെയായ്യാവിന്റെ മക്കൾ,
നെഹെമ്യാവു 7 : 50 (MOV)
രെസീന്റെ മക്കൾ, നെക്കോദയുടെ മക്കൾ
നെഹെമ്യാവു 7 : 51 (MOV)
ഗസ്സാമിന്റെ മക്കൾ, ഉസ്സയുടെ മക്കൾ, പാസേഹയുടെ മക്കൾ,
നെഹെമ്യാവു 7 : 52 (MOV)
ബേസായിയുടെ മക്കൾ, മെയൂന്യരുടെ മക്കൾ, നെഫീത്യരുടെ മക്കൾ,
നെഹെമ്യാവു 7 : 53 (MOV)
ബക്ക്ബൂക്കിന്റെ മക്കൾ, ഹക്കൂഫയുടെ മക്കൾ, ഹർഹൂരിന്റെ മക്കൾ, ബസ്ളീത്തിന്റെമക്കൾ,
നെഹെമ്യാവു 7 : 54 (MOV)
മെഹിദയുടെ മക്കൾ, ഹർശയുടെ മക്കൾ,
നെഹെമ്യാവു 7 : 55 (MOV)
ബർക്കോസിന്റെ മക്കൾ, സീസെരയുടെ മക്കൾ,
നെഹെമ്യാവു 7 : 56 (MOV)
തേമഹിന്റെ മക്കൾ, നെസീഹയുടെ മക്കൾ, ഹതീഫയുടെ മക്കൾ.
നെഹെമ്യാവു 7 : 57 (MOV)
ശലോമോന്റെ ദാസന്മാരുടെ മക്കൾ; സോതായിയുടെ മക്കൾ, സോഫേരെത്തിന്റെ മക്കൾ,
നെഹെമ്യാവു 7 : 58 (MOV)
പെരീദയുടെ മക്കൾ, യാലയുടെ മക്കൾ, ദർക്കോന്റെ മക്കൾ, ഗിദ്ദേലിന്റെ മക്കൾ,
നെഹെമ്യാവു 7 : 59 (MOV)
ശെഫത്യാവിന്റെ മക്കൾ, ഹത്തീലിന്റെ മക്കൾ, പോഖെരെത്ത്-സെബായീമിന്റെ മക്കൾ, ആമോന്റെ മക്കൾ.
നെഹെമ്യാവു 7 : 60 (MOV)
ദൈവാലയദാസന്മാരും ശലോമോന്റെ ദാസന്മാരുടെ മക്കളും ആകെ മുന്നൂറ്റിത്തൊണ്ണൂറ്റി രണ്ടു.
നെഹെമ്യാവു 7 : 61 (MOV)
തേൽ-മേലെഹ്, തേൽ-ഹർശാ, കെരൂബ്, അദ്ദോൻ, ഇമ്മേർ എന്നീ സ്ഥലങ്ങളിൽ നിന്നു മടങ്ങിവന്നവർ ഇവർ തന്നേ. എങ്കിലും അവർ യിസ്രായേല്യർ തന്നേയോ എന്നു തങ്ങളുടെ പിതൃഭവനവും വംശോല്പത്തിയും കാണിപ്പാൻ അവർക്കു കഴിഞ്ഞില്ല.
നെഹെമ്യാവു 7 : 62 (MOV)
ദെലായാവിന്റെ മക്കൾ, തോബീയാവിന്റെ മക്കൾ, നെക്കോദയുടെ മക്കൾ; ആകെ അറുനൂറ്റി നാല്പത്തിരണ്ടു പേർ.
നെഹെമ്യാവു 7 : 63 (MOV)
പുരോഹിതന്മാരിൽ: ഹോബയുടെ മക്കൾ, ഹക്കോസ്സിന്റെ മക്കൾ, ഗിലെയാദ്യനായ ബർസില്ലായിയുടെ പുത്രിമാരിൽ ഒരുത്തിയെ വിവാഹം കഴിച്ചു അവരുടെ പേരിൻ പ്രകാരം വിളിക്കപ്പെട്ട ബർസില്ലായിയുടെ മക്കൾ.
നെഹെമ്യാവു 7 : 64 (MOV)
ഇവർ വംശാവലിരേഖ അന്വേഷിച്ചു, കണ്ടില്ലതാനും; അതുകൊണ്ടു അവരെ അശുദ്ധരെന്നെണ്ണി പൌരോഹിത്യത്തിൽനിന്നു നീക്കിക്കളഞ്ഞു.
നെഹെമ്യാവു 7 : 65 (MOV)
ഊരീമും തുമ്മീമും ഉള്ളോരു പുരോഹിതൻ എഴുന്നേല്ക്കുംവരെ അവർ അതിപരിശുദ്ധമായതു തിന്നരുതെന്നു ദേശാധിപതി അവരോടു കല്പിച്ചു.
നെഹെമ്യാവു 7 : 66 (MOV)
സഭയാകെ നാല്പത്തീരായിരത്തി മുന്നൂറ്ററുപതു പേരായിരുന്നു.
നെഹെമ്യാവു 7 : 67 (MOV)
അവരുടെ ദാസീദാസന്മാരായ ഏഴായിരത്തി മുന്നൂറ്റിമുപ്പത്തേഴുപേരെ കൂടാതെ തന്നേ; അവർക്കു ഇരുനൂറ്റിനാല്പത്തഞ്ചു സംഗീതക്കാരും സംഗീതക്കാരത്തികളും ഉണ്ടായിരുന്നു.
നെഹെമ്യാവു 7 : 68 (MOV)
എഴുനൂറ്റിമുപ്പത്താറു കുതിരയും ഇരുനൂറ്റിനാല്പത്തഞ്ചു കോവർകഴുതയും
നെഹെമ്യാവു 7 : 69 (MOV)
നാനൂറ്റിമുപ്പത്തഞ്ചു ഒട്ടകവും ആറായിരത്തെഴുനൂറ്റിരുപതു കഴുതയും അവർക്കുണ്ടായിരുന്നു.
നെഹെമ്യാവു 7 : 70 (MOV)
പിതൃഭവനത്തലവന്മാരിൽ ചിലർ വേലെക്കായിട്ടു ദാനങ്ങൾ കൊടുത്തു; ദേശാധിപതി ആയിരം തങ്കക്കാശും അമ്പതു കിണ്ണങ്ങളും അഞ്ഞൂറ്റിമുപ്പതു പുരോഹിതവസ്ത്രവും ഭണ്ഡാരത്തിലേക്കു കൊടുത്തു.
നെഹെമ്യാവു 7 : 71 (MOV)
പിതൃഭവനത്തലവന്മാരിൽ ചിലർ പണിവക ഭണ്ഡാരത്തിലേക്കു ഇരുപതിനായിരം തങ്കക്കാശും രണ്ടായിരത്തിരുനൂറു മാനേ വെള്ളിയും കൊടുത്തു.
നെഹെമ്യാവു 7 : 72 (MOV)
ശേഷമുള്ള ജനം ഇരുപതിനായിരം തങ്കക്കാശും രണ്ടായിരം മാനേ വെള്ളിയും അറുപത്തേഴു പുരോഹിതവസ്ത്രവും കൊടുത്തു.
നെഹെമ്യാവു 7 : 73 (MOV)
അങ്ങനെ പുരോഹിതന്മാരും ലേവ്യരും വാതിൽകാവൽക്കാരും സംഗീതക്കാരും ജനത്തിൽ ചിലരും ദൈവാലയദാസന്മാരും എല്ലായിസ്രായേലും താന്താങ്ങളുടെ പട്ടണങ്ങളിൽ പാർത്തു.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66 67 68 69 70 71 72 73