സങ്കീർത്തനങ്ങൾ 105 : 1 (MOV)
യഹോവേക്കു സ്തോത്രംചെയ്‍വിന്‍ ; തന്‍ നാമത്തെ വിളിച്ചപേക്ഷിപ്പിന്‍ ; അവന്റെ പ്രവൃത്തികളെ ജാതികളുടെ ഇടയില്‍ അറിയിപ്പിന്‍ .
സങ്കീർത്തനങ്ങൾ 105 : 2 (MOV)
അവന്നു പാടുവിന്‍ ; അവന്നു കീര്‍ത്തനം പാടുവിന്‍ ; അവന്റെ സകലഅത്ഭുതങ്ങളെയും കുറിച്ചു സംസാരിപ്പിന്‍ .
സങ്കീർത്തനങ്ങൾ 105 : 3 (MOV)
അവന്റെ വിശുദ്ധനാമത്തില്‍ പ്രശംസിപ്പിന്‍ ; യഹോവയെ അന്വേഷിക്കുന്നവരുടെ ഹൃദയം സന്തോഷിക്കട്ടെ.
സങ്കീർത്തനങ്ങൾ 105 : 4 (MOV)
യഹോവയെയും അവന്റെ ബലത്തെയും തിരവിന്‍ ; അവന്റെ മുഖത്തെ ഇടവിടാതെ അന്വേഷിപ്പിന്‍ .
സങ്കീർത്തനങ്ങൾ 105 : 5 (MOV)
അവന്റെ ദാസനായ അബ്രാഹാമിന്റെ സന്തതിയും അവന്‍ തിരഞ്ഞെടുത്ത യാക്കോബിന്‍ മക്കളുമായുള്ളോരേ,
സങ്കീർത്തനങ്ങൾ 105 : 6 (MOV)
അവന്‍ ചെയ്ത അത്ഭുതങ്ങളും അവന്റെ അടയാളങ്ങളും അവന്റെ വായുടെ ന്യായവിധികളും ഔര്‍ത്തുകൊള്‍വിന്‍ .
സങ്കീർത്തനങ്ങൾ 105 : 7 (MOV)
അവന്‍ നമ്മുടെ ദൈവമായ യഹോവയാകുന്നു; അവന്റെ ന്യായവിധികള്‍ സര്‍വ്വഭൂമിയിലും ഉണ്ടു.
സങ്കീർത്തനങ്ങൾ 105 : 8 (MOV)
അവന്‍ തന്റെ നിയമത്തെ എന്നേക്കും താന്‍ കല്പിച്ച വചനത്തെ ആയിരം തലമുറയോളവും ഔര്‍ക്കുംന്നു.
സങ്കീർത്തനങ്ങൾ 105 : 9 (MOV)
അവന്‍ അബ്രാഹാമിനോടു ചെയ്ത നിയമവും യിസ്ഹാക്കിനോടു ചെയ്ത സത്യവും തന്നേ.
സങ്കീർത്തനങ്ങൾ 105 : 10 (MOV)
അതിനെ അവന്‍ യാക്കോബിന്നു ഒരു ചട്ടമായും യിസ്രായേലിന്നു ഒരു നിത്യനിയമമായും നിയമിച്ചു.
സങ്കീർത്തനങ്ങൾ 105 : 11 (MOV)
നിന്റെ അവകാശത്തിന്റെ ഔഹരിയായി ഞാന്‍ നിനക്കു കനാന്‍ ദേശം തരും എന്നരുളിച്ചെയ്തു.
സങ്കീർത്തനങ്ങൾ 105 : 12 (MOV)
അവര്‍ അന്നു എണ്ണത്തില്‍ കുറഞ്ഞവരും ആള്‍ ചുരുങ്ങിയവരും അവിടെ പരദേശികളും ആയിരുന്നു.
സങ്കീർത്തനങ്ങൾ 105 : 13 (MOV)
അവര്‍ ഒരു ജാതിയെ വിട്ടു മറ്റൊരു ജാതിയുടെ അടുക്കലേക്കും ഒരു രാജ്യത്തെ വിട്ടു മറ്റൊരു ജനത്തിന്റെ അടുക്കലേക്കും പോകും.
സങ്കീർത്തനങ്ങൾ 105 : 14 (MOV)
അവരെ പീഡിപ്പിപ്പാന്‍ അവന്‍ ആരെയും സമ്മതിച്ചില്ല; അവരുടെ നിമിത്തം അവന്‍ രാജാക്കന്മാരെ ശാസിച്ചു
സങ്കീർത്തനങ്ങൾ 105 : 15 (MOV)
എന്റെ അഭിഷിക്തന്മാരെ തൊടരുതു, എന്റെ പ്രവാചകന്മാര്‍ക്കും ഒരു ദോഷവും ചെയ്യരുതു എന്നു പറഞ്ഞു.
സങ്കീർത്തനങ്ങൾ 105 : 16 (MOV)
അവന്‍ ദേശത്തു ഒരു ക്ഷാമം വരുത്തി. അപ്പമെന്ന കോലിനെ അശേഷം ഒടിച്ചുകളഞ്ഞു.
സങ്കീർത്തനങ്ങൾ 105 : 17 (MOV)
അവര്‍ക്കും മുമ്പായി അവന്‍ ഒരാളെ അയച്ചു; യോസേഫിനെ അവര്‍ ദാസനായി വിറ്റുവല്ലോ.
സങ്കീർത്തനങ്ങൾ 105 : 18 (MOV)
യഹോവയുടെ വചനം നിവൃത്തിയാകയും അവന്റെ അരുളപ്പാടിനാല്‍ അവന്നു ശോധന വരികയും ചെയ്യുവോളം
സങ്കീർത്തനങ്ങൾ 105 : 19 (MOV)
അവര്‍ അവന്റെ കാലുകളെ വിലങ്ങുകൊണ്ടു ബന്ധിക്കയും അവന്‍ ഇരിമ്പു ചങ്ങലയില്‍ കുടുങ്ങുകയും ചെയ്തു.
സങ്കീർത്തനങ്ങൾ 105 : 20 (MOV)
രാജാവു ആളയച്ചു അവനെ വിടുവിച്ചു; ജാതികളുടെ അധിപതി അവനെ സ്വതന്ത്രനാക്കി.
സങ്കീർത്തനങ്ങൾ 105 : 21 (MOV)
അവന്റെ പ്രഭുക്കന്മാരെ ഇഷ്ടപ്രകാരം ബന്ധിച്ചുകൊള്‍വാനും അവന്റെ മന്ത്രിമാര്‍ക്കും ജ്ഞാനം ഉപദേശിച്ചുകൊടുപ്പാനും
സങ്കീർത്തനങ്ങൾ 105 : 22 (MOV)
തന്റെ ഭവനത്തിന്നു അവനെ കര്‍ത്താവായും തന്റെ സര്‍വ്വസമ്പത്തിന്നും അധിപതിയായും നിയമിച്ചു.
സങ്കീർത്തനങ്ങൾ 105 : 23 (MOV)
അപ്പോള്‍ യിസ്രായേല്‍ മിസ്രയീമിലേക്കു ചെന്നു; യാക്കോബ് ഹാമിന്റെ ദേശത്തു വന്നു പാര്‍ത്തു.
സങ്കീർത്തനങ്ങൾ 105 : 24 (MOV)
ദൈവം തന്റെ ജനത്തെ ഏറ്റവും വര്‍ദ്ധിപ്പിക്കയും അവരുടെ വൈരികളെക്കാള്‍ അവരെ ബലവാന്മാരാക്കുകയും ചെയ്തു.
സങ്കീർത്തനങ്ങൾ 105 : 25 (MOV)
തന്റെ ജനത്തെ പകെപ്പാനും തന്റെ ദാസന്മാരോടു ഉപായം പ്രയോഗിപ്പാനും അവന്‍ അവരുടെ ഹൃദയത്തെ മറിച്ചുകളഞ്ഞു.
സങ്കീർത്തനങ്ങൾ 105 : 26 (MOV)
അവന്‍ തന്റെ ദാസനായ മോശെയെയും താന്‍ തിരഞ്ഞെടുത്ത അഹരോനെയും അയച്ചു.
സങ്കീർത്തനങ്ങൾ 105 : 27 (MOV)
ഇവര്‍ അവരുടെ ഇടയില്‍ അവന്റെ അടയാളങ്ങളും ഹാമിന്റെ ദേശത്തു അത്ഭുതങ്ങളും കാണിച്ചു.
സങ്കീർത്തനങ്ങൾ 105 : 28 (MOV)
അവന്‍ ഇരുള്‍ അയച്ചു ദേശത്തെ ഇരുട്ടാക്കി; അവര്‍ അവന്റെ വചനത്തോടു മറുത്തതുമില്ല;
സങ്കീർത്തനങ്ങൾ 105 : 29 (MOV)
അവന്‍ അവരുടെ വെള്ളത്തെ രക്തമാക്കി, അവരുടെ മത്സ്യങ്ങളെ കൊന്നുകളഞ്ഞു.
സങ്കീർത്തനങ്ങൾ 105 : 30 (MOV)
അവരുടെ ദേശത്തു തവള വ്യാപിച്ചു രാജാക്കന്മാരുടെ പള്ളിയറകളില്‍പോലും നിറഞ്ഞു.
സങ്കീർത്തനങ്ങൾ 105 : 31 (MOV)
അവന്‍ കല്പിച്ചപ്പോള്‍ നായീച്ചയും അവരുടെ ദേശത്തെല്ലാം പേനും വന്നു;
സങ്കീർത്തനങ്ങൾ 105 : 32 (MOV)
അവന്‍ അവര്‍ക്കും മഴെക്കു പകരം കല്‍മഴയും അവരുടെ ദേശത്തില്‍ അഗ്നിജ്വാലയും അയച്ചു.
സങ്കീർത്തനങ്ങൾ 105 : 33 (MOV)
അവന്‍ അവരുടെ മുന്തിരിവള്ളികളും അത്തി വൃക്ഷങ്ങളും തകര്‍ത്തു; അവരുടെ ദേശത്തിലെ വൃക്ഷങ്ങളും നശിപ്പിച്ചു.
സങ്കീർത്തനങ്ങൾ 105 : 34 (MOV)
അവന്‍ കല്പിച്ചപ്പോള്‍ വെട്ടുക്കിളിയും തുള്ളനും അനവധിയായി വന്നു,
സങ്കീർത്തനങ്ങൾ 105 : 35 (MOV)
അവരുടെ ദേശത്തിലെ സസ്യം ഒക്കെയും അവരുടെ വയലിലെ വിളയും തിന്നുകളഞ്ഞു.
സങ്കീർത്തനങ്ങൾ 105 : 36 (MOV)
അവന്‍ അവരുടെ ദേശത്തിലെ എല്ലാകടിഞ്ഞൂലിനെയും അവരുടെ സര്‍വ്വവീര്യത്തിന്‍ ആദ്യഫലത്തെയും സംഹരിച്ചു.
സങ്കീർത്തനങ്ങൾ 105 : 37 (MOV)
അവന്‍ അവരെ വെള്ളിയോടും പൊന്നിനോടും കൂടെ പുറപ്പെടുവിച്ചു; അവരുടെ ഗോത്രങ്ങളില്‍ ഒരു ബലഹീനനും ഉണ്ടായിരുന്നില്ല.
സങ്കീർത്തനങ്ങൾ 105 : 38 (MOV)
അവര്‍ പുറപ്പെട്ടപ്പോള്‍ മിസ്രയീം സന്തോഷിച്ചു; അവരെയുള്ള പേടി അവരുടെമേല്‍ വീണിരുന്നു.
സങ്കീർത്തനങ്ങൾ 105 : 39 (MOV)
അവന്‍ തണലിന്നായി ഒരു മേഘം വിരിച്ചു; രാത്രിയില്‍ വെളിച്ചത്തിന്നായി തീ നിറുത്തി.
സങ്കീർത്തനങ്ങൾ 105 : 40 (MOV)
അവര്‍ ചോദിച്ചപ്പോള്‍ അവന്‍ കാടകളെ കൊടുത്തു; സ്വര്‍ഗ്ഗീയഭോജനംകൊണ്ടും അവര്‍ക്കും തൃപ്തിവരുത്തി.
സങ്കീർത്തനങ്ങൾ 105 : 41 (MOV)
അവന്‍ പാറയെ പിളര്‍ന്നു, വെള്ളം ചാടി പുറപ്പെട്ടു; അതു ഉണങ്ങിയ നിലത്തുകൂടി നദിയായി ഒഴുകി.
സങ്കീർത്തനങ്ങൾ 105 : 42 (MOV)
അവന്‍ തന്റെ വിശുദ്ധവചനത്തെയും തന്റെ ദാസനായ അബ്രാഹാമിനെയും ഔര്‍ത്തു.
സങ്കീർത്തനങ്ങൾ 105 : 43 (MOV)
അവന്‍ തന്റെ ജനത്തെ സന്തോഷത്തോടും താന്‍ തിരഞ്ഞെടുത്തവരെ ഘോഷത്തോടും കൂടെ പുറപ്പെടുവിച്ചു.
സങ്കീർത്തനങ്ങൾ 105 : 44 (MOV)
അവര്‍ തന്റെ ചട്ടങ്ങളെ പ്രമാണിക്കയും തന്റെ ന്യായപ്രമാണങ്ങളെ ആചരിക്കയും ചെയ്യേണ്ടതിന്നു
സങ്കീർത്തനങ്ങൾ 105 : 45 (MOV)
അവന്‍ ജാതികളുടെ ദേശങ്ങളെ അവര്‍ക്കും കൊടുത്തു; അവര്‍ വംശങ്ങളുടെ അദ്ധ്വാനഫലം കൈവശമാക്കുകയും ചെയ്തു. യഹോവയെ സ്തുതിപ്പിന്‍ .

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45

BG:

Opacity:

Color:


Size:


Font: