സങ്കീർത്തനങ്ങൾ 79 : 1 (MOV)
ദൈവമേ, ജാതികള്‍ നിന്റെ അവകാശത്തിലേക്കു കടന്നിരിക്കുന്നു; അവര്‍ നിന്റെ വിശുദ്ധമന്ദിരത്തെ അശുദ്ധമാക്കുകയും യെരൂശലേമിനെ കല്‍കുന്നുകളാക്കുകയും ചെയ്തിരിക്കുന്നു.
സങ്കീർത്തനങ്ങൾ 79 : 2 (MOV)
അവര്‍ നിന്റെ ദാസന്മാരുടെ ശവങ്ങളെ ആകാശത്തിലെ പക്ഷികള്‍ക്കും നിന്റെ വിശുദ്ധന്മാരുടെ മാംസത്തെ കാട്ടുമൃഗങ്ങള്‍ക്കും ഇരയായി കൊടുത്തിരിക്കുന്നു.
സങ്കീർത്തനങ്ങൾ 79 : 3 (MOV)
അവരുടെ രക്തത്തെ വെള്ളംപോലെ അവര്‍ യെരൂശലേമിന്നു ചുറ്റും ചിന്തിക്കളഞ്ഞു; അവരെ കുഴിച്ചിടുവാന്‍ ആരും ഉണ്ടായിരുന്നതുമില്ല.
സങ്കീർത്തനങ്ങൾ 79 : 4 (MOV)
ഞങ്ങള്‍ ഞങ്ങളുടെ അയല്‍ക്കാര്‍ക്കും അപമാനവും ചുറ്റുമുള്ളവര്‍ക്കും നിന്ദയും പരിഹാസവും ആയി തീര്‍ന്നിരിക്കുന്നു.
സങ്കീർത്തനങ്ങൾ 79 : 5 (MOV)
യഹോവേ, നീ നിത്യം കോപിക്കുന്നതും നിന്റെ തീക്ഷണത തീപോലെ ജ്വലിക്കുന്നതും എത്രത്തോളം?
സങ്കീർത്തനങ്ങൾ 79 : 6 (MOV)
നിന്നെ അറിയാത്ത ജാതികളുടെമോലും നിന്റെ നാമം വിളിച്ചപേക്ഷിക്കാത്ത രാജ്യങ്ങളുടെമേലും നിന്റെ ക്രോധത്തെ പകരേണമേ.
സങ്കീർത്തനങ്ങൾ 79 : 7 (MOV)
അവര്‍ യാക്കോബിനെ വിഴുങ്ങിക്കളകയും അവന്റെ പുല്പുറത്തെ ശൂന്യമാക്കുകയും ചെയ്തുവല്ലോ.
സങ്കീർത്തനങ്ങൾ 79 : 8 (MOV)
ഞങ്ങളുടെ പൂര്‍വ്വന്മാരുടെ അകൃത്യങ്ങളെ ഞങ്ങള്‍ക്കു കണക്കിടരുതേ; നിന്റെ കരുണ വേഗത്തില്‍ ഞങ്ങളെ എതിരേലക്കുമാറാകട്ടെ; ഞങ്ങള്‍ ഏറ്റവും എളിമപ്പെട്ടിരിക്കുന്നു.
സങ്കീർത്തനങ്ങൾ 79 : 9 (MOV)
ഞങ്ങളുടെ രക്ഷയായ ദൈവമേ, നിന്റെ നാമമഹത്വത്തിന്നായി ഞങ്ങളെ സഹായിക്കേണമേ; നിന്റെ നാമംനിമിത്തം ഞങ്ങളെ വിടുവിച്ചു, ഞങ്ങളുടെ പാപങ്ങളെ പരിഹരിക്കേണമേ.
സങ്കീർത്തനങ്ങൾ 79 : 10 (MOV)
അവരുടെ ദൈവം എവിടെ എന്നു ജാതികള്‍ പറയുന്നതു എന്തിന്നു? നിന്റെ ദാസന്മാരുടെ രക്തം ചിന്നിയതിന്റെ പ്രതികാരം ഞങ്ങള്‍ കാണ്‍കെ ജാതികളുടെ ഇടയില്‍ വെളിപ്പെടുമാറാകട്ടെ.
സങ്കീർത്തനങ്ങൾ 79 : 11 (MOV)
ബദ്ധന്മാരുടെ ദീര്‍ഘശ്വാസം നിന്റെ മുമ്പാകെ വരുമാറാകട്ടെ; മരണത്തിന്നു വിധിക്കപ്പെട്ടിരിക്കുന്നവരെ നീ നിന്റെ മഹാശക്തിയാല്‍ രക്ഷിക്കേണമേ.
സങ്കീർത്തനങ്ങൾ 79 : 12 (MOV)
കര്‍ത്താവേ, ഞങ്ങളുടെ അയല്‍ക്കാര്‍ നിന്നെ നിന്ദിച്ച നിന്ദയെ ഏഴിരട്ടിയായി അവരുടെ മാര്‍വ്വിടത്തിലേക്കു പകരം കൊടുക്കേണമേ.
സങ്കീർത്തനങ്ങൾ 79 : 13 (MOV)
എന്നാല്‍ നിന്റെ ജനവും നിന്റെ മേച്ചല്പുറത്തെ ആടുകളുമായ ഞങ്ങള്‍ എന്നേക്കും നിനക്കു സ്തോത്രം ചെയ്യും. തലമുറതലമുറയോളം ഞങ്ങള്‍ നിന്റെ സ്തുതിയെ പ്രസ്താവിക്കും. (സംഗീതപ്രമാണിക്കു; സാരസസാക്ഷ്യം എന്ന രാഗത്തില്‍; ആസാഫിന്റെ ഒരു സങ്കീര്‍ത്തനം.)

1 2 3 4 5 6 7 8 9 10 11 12 13

BG:

Opacity:

Color:


Size:


Font: