സങ്കീർത്തനങ്ങൾ 88 : 1 (MOV)
എന്റെ രക്ഷയുടെ ദൈവമായ യഹോവേ, ഞാന്‍ രാവും പകലും തിരുസന്നിധിയില്‍ നിലവിളിക്കുന്നു;
സങ്കീർത്തനങ്ങൾ 88 : 2 (MOV)
എന്റെ പ്രാര്‍ത്ഥന നിന്റെ മുമ്പില്‍ വരുമാറാകട്ടെ; എന്റെ നിലവിളിക്കു ചെവി ചായിക്കേണമേ.
സങ്കീർത്തനങ്ങൾ 88 : 3 (MOV)
എന്റെ പ്രാണന്‍ കഷ്ടതകൊണ്ടു നിറെഞ്ഞിരിക്കുന്നു; എന്റെ ജീവന്‍ പാതാളത്തോടു സമീപിക്കുന്നു.
സങ്കീർത്തനങ്ങൾ 88 : 4 (MOV)
കുഴിയില്‍ ഇറങ്ങുന്നവരുടെ കൂട്ടത്തില്‍ എന്നെ എണ്ണിയിരിക്കുന്നു; ഞാന്‍ തുണയില്ലാത്ത മനുഷ്യനെപ്പോലെയാകുന്നു.
സങ്കീർത്തനങ്ങൾ 88 : 5 (MOV)
ശവകൂഴിയില്‍ കിടക്കുന്ന ഹതന്മാരെപ്പോലെ എന്നെ മരിച്ചവരുടെ കൂട്ടത്തില്‍ ഉപേക്ഷിച്ചിരിക്കുന്നു; അവരെ നീ പിന്നെ ഔര്‍ക്കുംന്നില്ല; അവര്‍ നിന്റെ കയ്യില്‍നിന്നു അറ്റുപോയിരിക്കുന്നു.
സങ്കീർത്തനങ്ങൾ 88 : 6 (MOV)
നീ എന്നെ ഏറ്റവും താണ കുഴിയിലും ഇരുട്ടിലും ആഴങ്ങളിലും ഇട്ടിരിക്കുന്നു.
സങ്കീർത്തനങ്ങൾ 88 : 7 (MOV)
നിന്റെ ക്രോധം എന്റെമേല്‍ ഭാരമായിരിക്കുന്നു. നിന്റെ എല്ലാതിരകളുംകൊണ്ടു നീ എന്നെ വലെച്ചിരിക്കുന്നു. സേലാ.
സങ്കീർത്തനങ്ങൾ 88 : 8 (MOV)
എന്റെ പരിചയക്കാരെ നീ എന്നോടു അകറ്റി, എന്നെ അവര്‍ക്കും വെറുപ്പാക്കിയിരിക്കുന്നു; പുറത്തിറങ്ങുവാന്‍ കഴിയാതവണ്ണം എന്നെ അടെച്ചിരിക്കുന്നു.
സങ്കീർത്തനങ്ങൾ 88 : 9 (MOV)
എന്റെ കണ്ണു കഷ്ടതഹേതുവായി ക്ഷയിച്ചുപോകുന്നു; യഹോവേ, ഞാന്‍ ദിവസംപ്രതിയും നിന്നെ വിളിച്ചപേക്ഷിക്കയും എന്റെ കൈകളെ നിങ്കലേക്കു മലര്‍ത്തുകയും ചെയ്യുന്നു.
സങ്കീർത്തനങ്ങൾ 88 : 10 (MOV)
നീ മരിച്ചവര്‍ക്കും അത്ഭുതങ്ങള്‍ കാണിച്ചുകൊടുക്കുമോ? മൃതന്മാര്‍ എഴുന്നേറ്റു നിന്നെ സ്തുതിക്കുമോ? സേലാ.
സങ്കീർത്തനങ്ങൾ 88 : 11 (MOV)
ശവകൂഴിയില്‍ നിന്റെ ദയയെയും വിനാശത്തില്‍ നിന്റെ വിശ്വസ്തതയെയും വര്‍ണ്ണിക്കുമോ?
സങ്കീർത്തനങ്ങൾ 88 : 12 (MOV)
അന്ധകാരത്തില്‍ നിന്റെ അത്ഭുതങ്ങളും വിസ്മൃതിയുള്ള ദേശത്തു നിന്റെ നീതയും വെളിപ്പെടുമോ?
സങ്കീർത്തനങ്ങൾ 88 : 13 (MOV)
എന്നാല്‍ യഹോവേ, ഞാന്‍ നിന്നോടു നിലവിളിക്കുന്നു; രാവിലെ എന്റെ പ്രാര്‍ത്ഥന തിരുസന്നിധിയില്‍ വരുന്നു.
സങ്കീർത്തനങ്ങൾ 88 : 14 (MOV)
യഹോവേ, നീ എന്റെ പ്രാണനെ തള്ളിക്കളയുന്നതെന്തിന്നു? നിന്റെ മുഖത്തെ എനിക്കു മറെച്ചുവെക്കുന്നതും എന്തിന്നു?
സങ്കീർത്തനങ്ങൾ 88 : 15 (MOV)
ബാല്യംമുതല്‍ ഞാന്‍ അരിഷ്ടനും മരിപ്പാറായവനും ആകുന്നു; ഞാന്‍ നിന്റെ ഘോരത്വങ്ങളെ സഹിച്ചു വലഞ്ഞിരിക്കുന്നു.
സങ്കീർത്തനങ്ങൾ 88 : 16 (MOV)
നിന്റെ ഉഗ്രകോപം എന്റെ മീതെ കവിഞ്ഞിരിക്കുന്നു; നിന്റെ ഘോരത്വങ്ങള്‍ എന്നെ സംഹരിച്ചിരിക്കുന്നു.
സങ്കീർത്തനങ്ങൾ 88 : 17 (MOV)
അവ ഇടവിടാതെ വെള്ളംപോലെ എന്നെ ചുറ്റുന്നു; അവ ഒരുപോലെ എന്നെ വളയുന്നു.
സങ്കീർത്തനങ്ങൾ 88 : 18 (MOV)
സ്നേഹിതനെയും കൂട്ടാളിയെയും നീ എന്നോടകറ്റിയിരിക്കുന്നു; എന്റെ പരിചയക്കാര്‍ അന്ധകാരമത്രേ. (എസ്രാഹ്യനായ ഏഥാന്റെ ഒരു ധ്യാനം.)

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18

BG:

Opacity:

Color:


Size:


Font: