സങ്കീർത്തനങ്ങൾ 96 : 1 (MOV)
യഹോവേക്കു ഒരു പുതിയ പാട്ടു പാടുവിന്‍ ; സകലഭൂവാസികളുമായുള്ളോരേ, യഹോവേക്കു പാടുവിന്‍ .
സങ്കീർത്തനങ്ങൾ 96 : 2 (MOV)
യഹോവേക്കു പാടു അവന്റെ നാമത്തെ വാഴ്ത്തുവിന്‍ ; നാള്‍തോറും അവന്റെ രക്ഷയെ പ്രസിദ്ധമാക്കുവിന്‍ .
സങ്കീർത്തനങ്ങൾ 96 : 3 (MOV)
ജാതികളുടെ ഇടയില്‍ അവന്റെ മഹത്വവും സകലവംശങ്ങളുടെയും ഇടയില്‍ അവന്റെ അത്ഭുതങ്ങളും വിവരിപ്പിന് .
സങ്കീർത്തനങ്ങൾ 96 : 4 (MOV)
യഹോവ വലിയവനും ഏറ്റവും സ്തുത്യനും ആകുന്നു; അവന് സകലദേവന്മാരെക്കാളും ഭയപ്പെടുവാന്‍ യോഗ്യന്‍ .
സങ്കീർത്തനങ്ങൾ 96 : 5 (MOV)
ജാതികളുടെ ദേവന്മാരൊക്കെയും മിത്ഥ്യാമൂര്‍ത്തികളത്രേ; യഹോവയോ ആകാശത്തെ ഉണ്ടാക്കിയിരിക്കുന്നു.
സങ്കീർത്തനങ്ങൾ 96 : 6 (MOV)
ബഹുമാനവും തേജസ്സും അവന്റെ മുമ്പിലും ബലവും ശോഭയും അവന്റെ വിശുദ്ധമന്ദിരത്തിലും ഉണ്ടു.
സങ്കീർത്തനങ്ങൾ 96 : 7 (MOV)
ജാതികളുടെ കുലങ്ങളേ, യഹോവേക്കു കൊടുപ്പിന് ; മഹത്വവും ബലവും യഹോവേക്കു കൊടുപ്പിന് .
സങ്കീർത്തനങ്ങൾ 96 : 8 (MOV)
യഹോവേക്കു അവന്റെ നാമത്തിന്നു തക്കമഹത്വം കൊടുപ്പിന് ; തിരുമുല്‍കാഴ്ചയുമായി അവന്റെ പ്രാകാരങ്ങളില്‍ ചെല്ലുവിന്‍ .
സങ്കീർത്തനങ്ങൾ 96 : 9 (MOV)
വിശുദ്ധ വസ്ത്രാലങ്കാരത്തോടെ യഹോവയെ നമസ്കരിപ്പിന്‍ ; സകല ഭൂവാസികളുമായുള്ളോരേ, അവന്റെ മുമ്പില്‍ നടുങ്ങുവിന്‍ .
സങ്കീർത്തനങ്ങൾ 96 : 10 (MOV)
യഹോവ വാഴുന്നു എന്നു ജാതികളുടെ ഇടയില്‍ പറവിന്‍ ; ഭൂലോകവും ഇളകാതെ ഉറെച്ചുനിലക്കുന്നു; അവന് ജാതികളെ നേരോടെ വിധിക്കും.
സങ്കീർത്തനങ്ങൾ 96 : 11 (MOV)
ആകാശം സന്തോഷിക്കയും ഭൂമി ആനന്ദിക്കയും സമുദ്രവും അതിന്റെ നിറെവും മുഴങ്ങുകയും ചെയ്യട്ടെ.
സങ്കീർത്തനങ്ങൾ 96 : 12 (MOV)
വയലും അതിലുള്ളതൊക്കെയും ആഹ്ളാദിക്കട്ടെ; അപ്പോള്‍ കാട്ടിലെ സകലവൃക്ഷങ്ങളും ഉല്ലസിച്ചുഘോഷിക്കും.
സങ്കീർത്തനങ്ങൾ 96 : 13 (MOV)
യഹോവയുടെ സന്നിധിയില്‍ തന്നേ; അവന് വരുന്നുവല്ലോ; അവന് ഭൂമിയെ വിധിപ്പാന്‍ വരുന്നു; അവന് ഭൂലോകത്തെ നീതിയോടും ജാതികളെ വിശ്വസ്തതയോടുംകൂടെ വിധിക്കും.
❮
❯