സദൃശ്യവാക്യങ്ങൾ 15 : 1 (MOV)
മൃദുവായ ഉത്തരം ക്രോധത്തെ ശമിപ്പിക്കുന്നു; കഠിനവാക്കോ കോപത്തെ ജ്വലിപ്പിക്കുന്നു.
സദൃശ്യവാക്യങ്ങൾ 15 : 2 (MOV)
ജ്ഞാനിയുടെ നാവു നല്ല പരിജ്ഞാനം പ്രസ്താവിക്കുന്നു. മൂഢന്മാരുടെ വായോ ഭോഷത്വം പൊഴിക്കുന്നു.
സദൃശ്യവാക്യങ്ങൾ 15 : 3 (MOV)
യഹോവയുടെ കണ്ണു എല്ലാടവും ഉണ്ടു; ആകാത്തവരെയും നല്ലവരെയും നോക്കിക്കൊണ്ടിരിക്കുന്നു.
സദൃശ്യവാക്യങ്ങൾ 15 : 4 (MOV)
നാവിന്റെ ശാന്തത ജീവവൃക്ഷം; അതിന്റെ വക്രതയോ മനോവ്യസനം.
സദൃശ്യവാക്യങ്ങൾ 15 : 5 (MOV)
ഭോഷന്‍ അപ്പന്റെ പ്രബോധനം നിരസിക്കുന്നു; ശാസനയെ കൂട്ടാക്കുന്നവനോ വിവേകിയായ്തീരും.
സദൃശ്യവാക്യങ്ങൾ 15 : 6 (MOV)
നീതിമാന്റെ വീട്ടില്‍ വളരെ നിക്ഷേപം ഉണ്ടു; ദുഷ്ടന്റെ ആദായത്തിലോ അനര്‍ത്ഥം.
സദൃശ്യവാക്യങ്ങൾ 15 : 7 (MOV)
ജ്ഞാനികളുടെ അധരങ്ങള്‍ പരിജ്ഞാനം വിതറുന്നു; മൂഢന്മാരുടെ ഹൃദയമോ നേരുള്ളതല്ല.
സദൃശ്യവാക്യങ്ങൾ 15 : 8 (MOV)
ദുഷ്ടന്മാരുടെ യാഗം യഹോവേക്കു വെറുപ്പു; നേരുള്ളവരുടെ പ്രാര്‍ത്ഥനയോ അവന്നു പ്രസാദം.
സദൃശ്യവാക്യങ്ങൾ 15 : 9 (MOV)
ദുഷ്ടന്മാരുടെ വഴി യഹോവേക്കു വെറുപ്പു; എന്നാല്‍ നീതിയെ പിന്തുടരുന്നവനെ അവന്‍ സ്നേഹിക്കുന്നു.
സദൃശ്യവാക്യങ്ങൾ 15 : 10 (MOV)
സന്മാര്‍ഗ്ഗം ത്യജിക്കുന്നവന്നു കഠിനശിക്ഷ വരും; ശാസന വെറുക്കുന്നവന്‍ മരിക്കും.
സദൃശ്യവാക്യങ്ങൾ 15 : 11 (MOV)
പാതാളവും നരകവും യഹോവയുടെ ദൃഷ്ടിയില്‍ ഇരിക്കുന്നു; മനുഷ്യപുത്രന്മാരുടെ ഹൃദയങ്ങള്‍ എത്ര അധികം!
സദൃശ്യവാക്യങ്ങൾ 15 : 12 (MOV)
പരിഹാസി ശാസന ഇഷ്ടപ്പെടുന്നില്ല; ജ്ഞാനികളുടെ അടുക്കല്‍ ചെല്ലുന്നതുമില്ല.
സദൃശ്യവാക്യങ്ങൾ 15 : 13 (MOV)
സന്തോഷമുള്ള ഹൃദയം മുഖപ്രസാദമുണ്ടാക്കുന്നു; ഹൃദയത്തിലെ വ്യസനംകൊണ്ടോ ധൈര്യം ക്ഷയിക്കുന്നു.
സദൃശ്യവാക്യങ്ങൾ 15 : 14 (MOV)
വിവേകമുള്ളവന്റെ ഹൃദയം പരിജ്ഞാനം അന്വേഷിക്കുന്നു; മൂഢന്മാരുടെ വായോ ഭോഷത്വം ആചരിക്കുന്നു.
സദൃശ്യവാക്യങ്ങൾ 15 : 15 (MOV)
അരിഷ്ടന്റെ ജീവനാള്‍ ഒക്കെയും കഷ്ടകാലം; സന്തുഷ്ടഹൃദയന്നോ നിത്യം ഉത്സവം.
സദൃശ്യവാക്യങ്ങൾ 15 : 16 (MOV)
ബഹു നിക്ഷേപവും അതിനോടുകൂടെ കഷ്ടതയും ഉള്ളതിനെക്കാള്‍ യഹോവാഭക്തിയോടുകൂടെ അല്പധനം ഉള്ളതു നന്നു.
സദൃശ്യവാക്യങ്ങൾ 15 : 17 (MOV)
ദ്വേഷമുള്ളെടത്തെ തടിപ്പിച്ച കാളയെക്കാള്‍ സ്നേഹമുള്ളെടത്തെ ശാകഭോജനം നല്ലതു.
സദൃശ്യവാക്യങ്ങൾ 15 : 18 (MOV)
ക്രോധമുള്ള കലഹം ഉണ്ടാക്കുന്നു; ദീര്‍ഘക്ഷമയുള്ളവനോ കലഹം ശമിപ്പിക്കുന്നു.
സദൃശ്യവാക്യങ്ങൾ 15 : 19 (MOV)
മടിയന്റെ വഴി മുള്ളുവേലിപോലെയാകുന്നു; നീതിമാന്മാരുടെ പാതയോ പെരുവഴി തന്നേ.
സദൃശ്യവാക്യങ്ങൾ 15 : 20 (MOV)
ജ്ഞാനമുള്ള മകന്‍ അപ്പനെ സന്തോഷിപ്പിക്കുന്നു; മൂഢനോ അമ്മയെ നിന്ദിക്കുന്നു.
സദൃശ്യവാക്യങ്ങൾ 15 : 21 (MOV)
ഭോഷത്വം ബുദ്ധിഹീനന്നു സന്തോഷം; വിവേകിയോ ചൊവ്വായി നടക്കുന്നു.
സദൃശ്യവാക്യങ്ങൾ 15 : 22 (MOV)
ആലോചന ഇല്ലാഞ്ഞാല്‍ ഉദ്ദേശങ്ങള്‍ സാധിക്കാതെ പോകുന്നു; ആലോചനക്കാരുടെ ബഹുത്വത്താലോ അവ സാധിക്കുന്നു.
സദൃശ്യവാക്യങ്ങൾ 15 : 23 (MOV)
താന്‍ പറയുന്ന ഉത്തരം ഹേതുവായി മനുഷ്യന്നു സന്തോഷം വരും; തക്കസമയത്തു പറയുന്ന വാക്കു എത്ര മനോഹരം!
സദൃശ്യവാക്യങ്ങൾ 15 : 24 (MOV)
ബുദ്ധിമാന്റെ ജീവയാത്ര മേലോട്ടാകുന്നു; കീഴെയുള്ള പാതാളത്തെ അവന്‍ ഒഴിഞ്ഞുപോകും.
സദൃശ്യവാക്യങ്ങൾ 15 : 25 (MOV)
അഹങ്കാരിയുടെ വീടു യഹോവ പൊളിച്ചുകളയും; വിധവയുടെ അതിരോ അവന്‍ ഉറപ്പിക്കും.
സദൃശ്യവാക്യങ്ങൾ 15 : 26 (MOV)
ദുരുപായങ്ങള്‍ യഹോവേക്കു വെറുപ്പു; ദയാവാക്കോ നിര്‍മ്മലം.
സദൃശ്യവാക്യങ്ങൾ 15 : 27 (MOV)
ദുരാഗ്രഹി തന്റെ ഭവനത്തെ വലെക്കുന്നു; കോഴ വെറുക്കുന്നവനോ ജീവിച്ചിരിക്കും.
സദൃശ്യവാക്യങ്ങൾ 15 : 28 (MOV)
നീതിമാന്‍ മനസ്സില്‍ ആലോചിച്ചു ഉത്തരം പറയുന്നു; ദുഷ്ടന്മാരുടെ വായോ ദോഷങ്ങളെ പൊഴിക്കുന്നു.
സദൃശ്യവാക്യങ്ങൾ 15 : 29 (MOV)
യഹോവ ദുഷ്ടന്മാരോടു അകന്നിരിക്കുന്നു; നീതിമാന്മാരുടെ പ്രാര്‍ത്ഥനയോ അവന്‍ കേള്‍ക്കുന്നു.
സദൃശ്യവാക്യങ്ങൾ 15 : 30 (MOV)
കണ്ണിന്റെ ശോഭ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു; നല്ല വര്‍ത്തമാനം അസ്ഥികളെ തണുപ്പിക്കുന്നു.
സദൃശ്യവാക്യങ്ങൾ 15 : 31 (MOV)
ജീവാര്‍ത്ഥമായ ശാസന കേള്‍ക്കുന്ന ചെവിയുള്ളവന്‍ ജ്ഞാനികളുടെ മദ്ധ്യേ വസിക്കും.
സദൃശ്യവാക്യങ്ങൾ 15 : 32 (MOV)
പ്രബോധനം ത്യജിക്കുന്നവന്‍ തന്റെ പ്രാണനെ നിരസിക്കുന്നു; ശാസന കേട്ടനുസരിക്കുന്നവനോ വിവേകം സമ്പാദിക്കുന്നു.
സദൃശ്യവാക്യങ്ങൾ 15 : 33 (MOV)
യഹോവാഭക്തി ജ്ഞാനോപദേശമാകുന്നു; മാനത്തിന്നു വിനയം മുന്നോടിയാകുന്നു.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33

BG:

Opacity:

Color:


Size:


Font: