സദൃശ്യവാക്യങ്ങൾ 18 : 1 (MOV)
കൂട്ടംവിട്ടു നടക്കുന്നവന്‍ സ്വേച്ഛയെ അന്വേഷിക്കുന്നു; സകലജ്ഞാനത്തോടും അവന്‍ കയര്‍ക്കുംന്നു.
സദൃശ്യവാക്യങ്ങൾ 18 : 2 (MOV)
തന്റെ മനസ്സു വെളിപ്പെടുത്തുന്നതില്‍ അല്ലാതെ മൂഢന്നു ബോധത്തില്‍ ഇഷ്ടമില്ല.
സദൃശ്യവാക്യങ്ങൾ 18 : 3 (MOV)
ദുഷ്ടനോടുകൂടെ അപമാനവും ദുഷ്കീര്‍ത്തിയോടുകൂടെ നിന്ദയും വരുന്നു.
സദൃശ്യവാക്യങ്ങൾ 18 : 4 (MOV)
മനുഷ്യന്റെ വായിലെ വാക്കു ആഴമുള്ള വെള്ളവും ജ്ഞാനത്തിന്റെ ഉറവു ഒഴുകൂള്ള തോടും ആകുന്നു.
സദൃശ്യവാക്യങ്ങൾ 18 : 5 (MOV)
നീതിമാനെ ന്യായവിസ്താരത്തില്‍ തോല്പിക്കേണ്ടതിന്നു ദുഷ്ടന്റെ പക്ഷം പിടിക്കുന്നതു നന്നല്ല.
സദൃശ്യവാക്യങ്ങൾ 18 : 6 (MOV)
മൂഢന്റെ അധരങ്ങള്‍ വഴക്കിന്നു ഇടയാക്കുന്നു; അവന്റെ വായ് തല്ലു വിളിച്ചുവരുത്തുന്നു.
സദൃശ്യവാക്യങ്ങൾ 18 : 7 (MOV)
മൂഢന്റെ വായ് അവന്നു നാശം; അവന്റെ അധരങ്ങള്‍ അവന്റെ പ്രാണന്നു കണി.
സദൃശ്യവാക്യങ്ങൾ 18 : 8 (MOV)
ഏഷണിക്കാരന്റെ വാക്കു സ്വാദുഭോജനംപോലെയിരിക്കുന്നു; അതു വയറ്റിന്റെ അറകളിലേക്കു ചെല്ലുന്നു.
സദൃശ്യവാക്യങ്ങൾ 18 : 9 (MOV)
വേലയില്‍ മടിയനായവന്‍ മുടിയന്റെ സഹോദരന്‍ .
സദൃശ്യവാക്യങ്ങൾ 18 : 10 (MOV)
യഹോവയുടെ നാമം ബലമുള്ള ഗോപുരം; നീതിമാന്‍ അതിലേക്കു ഔടിച്ചെന്നു അഭയം പ്രാപിക്കുന്നു.
സദൃശ്യവാക്യങ്ങൾ 18 : 11 (MOV)
ധനവാന്നു തന്റെ സമ്പത്തു ഉറപ്പുള്ള പട്ടണം; അതു അവന്നു ഉയര്‍ന്ന മതില്‍ ആയിത്തോന്നുന്നു.
സദൃശ്യവാക്യങ്ങൾ 18 : 12 (MOV)
നാശത്തിന്നു മുമ്പെ മനുഷ്യന്റെ ഹൃദയം നിഗളിക്കുന്നു; മാനത്തിന്നു മുമ്പെ താഴ്മ.
സദൃശ്യവാക്യങ്ങൾ 18 : 13 (MOV)
കേള്‍ക്കുംമുമ്പെ ഉത്തരം പറയുന്നവന്നു അതു ഭോഷത്വവും ലജ്ജയും ആയ്തീരുന്നു.
സദൃശ്യവാക്യങ്ങൾ 18 : 14 (MOV)
പുരുഷന്റെ ധീരത അവന്റെ ദീനത്തെ സഹിക്കും; തകര്‍ന്ന മനസ്സിനെയോ ആര്‍ക്കും സഹിക്കാം?
സദൃശ്യവാക്യങ്ങൾ 18 : 15 (MOV)
ബുദ്ധിമാന്റെ ഹൃദയം പരിജ്ഞാനം സമ്പാദിക്കുന്നു; ജ്ഞാനികളുടെ ചെവി പരിജ്ഞാനം അന്വേഷിക്കുന്നു.
സദൃശ്യവാക്യങ്ങൾ 18 : 16 (MOV)
മനുഷ്യന്‍ വെക്കുന്ന കാഴ്ചയാല്‍ അവന്നു പ്രവേശനം കിട്ടും; അവന്‍ മഹാന്മാരുടെ സന്നിധിയില്‍ ചെല്ലുവാന്‍ ഇടയാകും.
സദൃശ്യവാക്യങ്ങൾ 18 : 17 (MOV)
തന്റെ അന്യായം ആദ്യം ബോധിപ്പിക്കുന്നവന്‍ നീതിമാന്‍ എന്നു തോന്നും; എന്നാല്‍ അവന്റെ പ്രതിയോഗി വന്നു അവനെ പരിശോധിക്കും.
സദൃശ്യവാക്യങ്ങൾ 18 : 18 (MOV)
ചീട്ടു തര്‍ക്കങ്ങളെ തീര്‍ക്കയും ബലവാന്മാരെ തമ്മില്‍ വേറുപെടുത്തുകയും ചെയ്യുന്നു.
സദൃശ്യവാക്യങ്ങൾ 18 : 19 (MOV)
ദ്രോഹിക്കപ്പെട്ട സഹോദരന്‍ ഉറപ്പുള്ള പട്ടണത്തെക്കാള്‍ ദുര്‍ജ്ജയനാകുന്നു; അങ്ങനെയുള്ള പിണക്കം അരമനയുടെ ഔടാമ്പല്‍പോലെ തന്നേ.
സദൃശ്യവാക്യങ്ങൾ 18 : 20 (MOV)
വായുടെ ഫലത്താല്‍ മനുഷ്യന്റെ ഉദരം നിറയും; അധരങ്ങളുടെ വിളവുകൊണ്ടു അവന്നു തൃപ്തിവരും;
സദൃശ്യവാക്യങ്ങൾ 18 : 21 (MOV)
മരണവും ജീവനും നാവിന്റെ അധികാരത്തില്‍ ഇരിക്കുന്നു; അതില്‍ ഇഷ്ടപ്പെടുന്നവര്‍ അതിന്റെ ഫലം അനുഭവിക്കും.
സദൃശ്യവാക്യങ്ങൾ 18 : 22 (MOV)
ഭാര്യയെ കിട്ടുന്നവന്നു നന്മ കിട്ടുന്നു; യഹോവയോടു പ്രസാദം ലഭിച്ചുമിരിക്കുന്നു.
സദൃശ്യവാക്യങ്ങൾ 18 : 23 (MOV)
ദരിദ്രന്‍ യാചനാരീതിയില്‍ സംസാരിക്കുന്നു; ധനവാനോ കഠിനമായി ഉത്തരം പറയുന്നു.
സദൃശ്യവാക്യങ്ങൾ 18 : 24 (MOV)
വളരെ സ്നേഹിതന്മാരുള്ള മനുഷ്യന്നു നാശം വരും; എന്നാല്‍ സഹോദരനെക്കാളും പറ്റുള്ള സ്നേഹിതന്മാരും ഉണ്ടു.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24

BG:

Opacity:

Color:


Size:


Font: