സദൃശ്യവാക്യങ്ങൾ 30 : 1 (MOV)
യാക്കേയുടെ മകനായ ആഗൂരിന്റെ വചനങ്ങള്‍; ഒരു അരുളപ്പാടു; ആ പുരുഷന്റെ വാക്യമാവിതുദൈവമേ, ഞാന്‍ അദ്ധ്വാനിച്ചു, ദൈവമേ, ഞാന്‍ അദ്ധ്വാനിച്ചു ക്ഷയിച്ചിരിക്കുന്നു.
സദൃശ്യവാക്യങ്ങൾ 30 : 2 (MOV)
ഞാന്‍ സകലമനുഷ്യരിലും മൃഗപ്രായനത്രേ; മാനുഷബുദ്ധി എനിക്കില്ല;
സദൃശ്യവാക്യങ്ങൾ 30 : 3 (MOV)
ഞാന്‍ ജ്ഞാനം അഭ്യസിച്ചിട്ടില്ല; പരിശുദ്ധനായവന്റെ പരിജ്ഞാനം എനിക്കില്ല.
സദൃശ്യവാക്യങ്ങൾ 30 : 4 (MOV)
സ്വര്‍ഗ്ഗത്തില്‍ കയറുകയും ഇറങ്ങിവരികയും ചെയ്തവന്‍ ആര്‍? കാറ്റിനെ തന്റെ മുഷ്ടിയില്‍ പിടിച്ചടക്കിയവന്‍ ആര്‍? വെള്ളങ്ങളെ വസ്ത്രത്തില്‍ കെട്ടിയവന്‍ ആര്‍? ഭൂമിയുടെ അറുതികളെയൊക്കെയും നിയമിച്ചവന്‍ ആര്‍? അവന്റെ പേരെന്തു? അവന്റെ മകന്റെ പേര്‍ എന്തു? നിനക്കറിയാമോ?
സദൃശ്യവാക്യങ്ങൾ 30 : 5 (MOV)
ദൈവത്തിന്റെ സകലവചനവും ശുദ്ധിചെയ്തതാകുന്നു; തന്നില്‍ ആശ്രയിക്കുന്നവര്‍ക്കും അവന്‍ പരിച തന്നേ.
സദൃശ്യവാക്യങ്ങൾ 30 : 6 (MOV)
അവന്റെ വചനങ്ങളോടു നീ ഒന്നും കൂട്ടരുതു; അവന്‍ നിന്നെ വിസ്തരിച്ചിട്ടു നീ കള്ളനാകുവാന്‍ ഇട വരരുതു.
സദൃശ്യവാക്യങ്ങൾ 30 : 7 (MOV)
രണ്ടു കാര്യം ഞാന്‍ നിന്നോടു അപേക്ഷിക്കുന്നു; ജീവപര്യന്തം അവ എനിക്കു നിഷേധിക്കരുതേ;
സദൃശ്യവാക്യങ്ങൾ 30 : 8 (MOV)
വ്യാജവും ഭോഷകും എന്നോടു അകറ്റേണമേ; ദാരിദ്ര്യവും സമ്പത്തും എനിക്കു തരാതെ നിത്യവൃത്തി തന്നു എന്നെ പോഷിപ്പിക്കേണമേ.
സദൃശ്യവാക്യങ്ങൾ 30 : 9 (MOV)
ഞാന്‍ തൃപ്തനായിത്തീര്‍ന്നിട്ടുയഹോവ ആര്‍ എന്നു നിന്നെ നിഷേധിപ്പാനും ദരിദ്രനായിത്തീര്‍ന്നിട്ടു മോഷ്ടിച്ചു എന്റെ ദൈവത്തിന്റെ നാമത്തെ തീണ്ടിപ്പാനും സംഗതി വരരുതേ.
സദൃശ്യവാക്യങ്ങൾ 30 : 10 (MOV)
ദാസനെക്കുറിച്ചു യജമാനനോടു ഏഷണി പറയരുതു; അവന്‍ നിന്നെ ശപിപ്പാനും നീ കുറ്റക്കാരനായിത്തീരുവാനും ഇടവരരുതു.
സദൃശ്യവാക്യങ്ങൾ 30 : 11 (MOV)
അപ്പനെ ശപിക്കയും അമ്മയെ അനുഗ്രഹിക്കാതിരിക്കയും ചെയ്യുന്നോരു തലമുറ!
സദൃശ്യവാക്യങ്ങൾ 30 : 12 (MOV)
തങ്ങള്‍ക്കു തന്നേ നിര്‍മ്മലരായിത്തോന്നുന്നവരും അശുദ്ധി കഴുകിക്കളയാത്തവരുമായോരു തലമുറ!
സദൃശ്യവാക്യങ്ങൾ 30 : 13 (MOV)
അയ്യോ ഈ തലമുറയുടെ കണ്ണുകള്‍ എത്ര ഉയര്‍ന്നിരിക്കുന്നു -- അവരുടെ കണ്ണിമകള്‍ എത്ര പൊങ്ങിയിരിക്കുന്നു --
സദൃശ്യവാക്യങ്ങൾ 30 : 14 (MOV)
എളിയവരെ ഭൂമിയില്‍നിന്നും ദരിദ്രരെ മനുഷ്യരുടെ ഇടയില്‍നിന്നും തിന്നുകളവാന്‍ തക്കവണ്ണം മുമ്പല്ലു വാളായും അണപ്പല്ലു കത്തിയായും ഇരിക്കുന്നോരു തലമുറ!
സദൃശ്യവാക്യങ്ങൾ 30 : 15 (MOV)
കന്നട്ടെക്കുതരിക, തരിക എന്ന രണ്ടു പുത്രിമാര്‍ ഉണ്ടു; ഒരിക്കലും തൃപ്തിവരാത്തതു മൂന്നുണ്ടു; മതി എന്നു പറയാത്തതു നാലുണ്ടു
സദൃശ്യവാക്യങ്ങൾ 30 : 16 (MOV)
പാതാളവും വന്ധ്യയുടെ ഗര്‍ഭപാത്രവും വെള്ളം കുടിച്ചു തൃപ്തിവരാത്ത ഭൂമിയും മതി എന്നു പറയാത്ത തീയും തന്നേ.
സദൃശ്യവാക്യങ്ങൾ 30 : 17 (MOV)
അപ്പനെ പരിഹസിക്കയും അമ്മയെ അനുസരിക്കാതിരിക്കയും ചെയ്യുന്ന കണ്ണിനെ തോട്ടരികത്തെ കാക്ക കൊത്തിപ്പറിക്കയും കഴുകിന്‍ കുഞ്ഞുകള്‍ തിന്നുകയും ചെയ്യും.
സദൃശ്യവാക്യങ്ങൾ 30 : 18 (MOV)
എനിക്കു അതിവിസ്മയമായി തോന്നുന്നതു മൂന്നുണ്ടു; എനിക്കു അറിഞ്ഞുകൂടാത്തതു നാലുണ്ടു
സദൃശ്യവാക്യങ്ങൾ 30 : 19 (MOV)
ആകാശത്തു കഴുകന്റെ വഴിയും പാറമേല്‍ സര്‍പ്പത്തിന്റെ വഴിയും സമുദ്രമദ്ധ്യേ കപ്പലിന്റെ വഴിയും കന്യകയോടുകൂടെ പുരുഷന്റെ വഴിയും തന്നേ.
സദൃശ്യവാക്യങ്ങൾ 30 : 20 (MOV)
വ്യഭിചാരിണിയുടെ വഴിയും അങ്ങനെ തന്നേ. അവള്‍ തിന്നു വായ് തുടെച്ചിട്ടു ഞാന്‍ ഒരു ദോഷവും ചെയ്തിട്ടില്ലെന്നു പറയുന്നു.
സദൃശ്യവാക്യങ്ങൾ 30 : 21 (MOV)
മൂന്നിന്റെ നിമിത്തം ഭൂമി വിറെക്കുന്നു; നാലിന്റെ നിമിത്തം അതിന്നു സഹിച്ചു കൂടാ
സദൃശ്യവാക്യങ്ങൾ 30 : 22 (MOV)
ദാസന്‍ രാജാവായാല്‍ അവന്റെ നിമിത്തവും ഭോഷന്‍ തിന്നു തൃപ്തനായാല്‍ അവന്റെ നിമിത്തവും
സദൃശ്യവാക്യങ്ങൾ 30 : 23 (MOV)
വിലക്ഷണെക്കു വിവാഹം കഴിഞ്ഞാല്‍ അവളുടെ നിമിത്തവും ദാസി യജമാനത്തിയുടെ സ്ഥാനം പ്രാപിച്ചാല്‍ അവളുടെ നിമിത്തവും തന്നേ.
സദൃശ്യവാക്യങ്ങൾ 30 : 24 (MOV)
ഭൂമിയില്‍ എത്രയും ചെറിയവയെങ്കിലും അത്യന്തം ജ്ഞാനമുള്ളവയായിട്ടു നാലുണ്ടു
സദൃശ്യവാക്യങ്ങൾ 30 : 25 (MOV)
ഉറുമ്പു ബലഹീനജാതി എങ്കിലും അതു വേനല്‍ക്കാലത്തു ആഹാരം സമ്പാദിച്ചു വെക്കുന്നു.
സദൃശ്യവാക്യങ്ങൾ 30 : 26 (MOV)
കുഴിമുയല്‍ ശക്തിയില്ലാത്ത ജാതി എങ്കിലും അതു പാറയില്‍ പാര്‍പ്പിടം ഉണ്ടാക്കുന്നു.
സദൃശ്യവാക്യങ്ങൾ 30 : 27 (MOV)
വെട്ടുക്കിളിക്കു രാജാവില്ല എങ്കിലും അതൊക്കെയും അണിയണിയായി പുറപ്പെടുന്നു.
സദൃശ്യവാക്യങ്ങൾ 30 : 28 (MOV)
പല്ലിയെ കൈകൊണ്ടു പിടിക്കാം എങ്കിലും അതു രാജാക്കന്മാരുടെ അരമനകളില്‍ പാര്‍ക്കുംന്നു.
സദൃശ്യവാക്യങ്ങൾ 30 : 29 (MOV)
ചന്തമായി നടകൊള്ളുന്നതു മൂന്നുണ്ടു; ചന്തമായി നടക്കുന്നതു നാലുണ്ടു
സദൃശ്യവാക്യങ്ങൾ 30 : 30 (MOV)
മൃഗങ്ങളില്‍വെച്ചു ശക്തിയേറിയതും ഒന്നിന്നും വഴിമാറാത്തതുമായ സിംഹവും
സദൃശ്യവാക്യങ്ങൾ 30 : 31 (MOV)
നായാട്ടുനായും കോലാട്ടുകൊറ്റനും സൈന്യസമേതനായ രാജാവും തന്നേ.
സദൃശ്യവാക്യങ്ങൾ 30 : 32 (MOV)
നീ നിഗളിച്ചു ഭോഷത്വം പ്രവര്‍ത്തിക്കയോ ദോഷം നിരൂപിക്കയോ ചെയ്തുപോയെങ്കില്‍ കൈകൊണ്ടു വായ് പൊത്തിക്കൊള്‍ക.
സദൃശ്യവാക്യങ്ങൾ 30 : 33 (MOV)
പാല്‍ കടഞ്ഞാല്‍ വെണ്ണയുണ്ടാകും; മൂകൂ ഞെക്കിയാല്‍ ചോര വരും; കോപം ഇളക്കിയാല്‍ വഴക്കുണ്ടാകും.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33

BG:

Opacity:

Color:


Size:


Font: