സദൃശ്യവാക്യങ്ങൾ 6 : 1 (MOV)
മകനേ, കൂട്ടുകാരന്നു വേണ്ടി നീ ജാമ്യം നില്‍ക്കയോ അന്യന്നു വേണ്ടി കയ്യടിക്കയോ ചെയ്തിട്ടുണ്ടെങ്കില്‍,
സദൃശ്യവാക്യങ്ങൾ 6 : 2 (MOV)
നിന്റെ വായിലെ വാക്കുകളാല്‍ നീ കുടുങ്ങിപ്പോയി; നിന്റെ വായിലെ മൊഴികളാല്‍ പിടിപ്പെട്ടിരിക്കുന്നു.
സദൃശ്യവാക്യങ്ങൾ 6 : 3 (MOV)
ആകയാല്‍ മകനേ, ഇതു ചെയ്ക; നിന്നെത്തന്നേ വിടുവിക്ക; കൂട്ടുകാരന്റെ കയ്യില്‍ നീ അകപ്പെട്ടുപോയല്ലോ; നീ ചെന്നു, താണുവീണു കൂട്ടുകാരനോടു മുട്ടിച്ചപേക്ഷിക്ക.
സദൃശ്യവാക്യങ്ങൾ 6 : 4 (MOV)
നിന്റെ കണ്ണിന്നു ഉറക്കവും നിന്റെ കണ്ണിമെക്കു നിദ്രയും കൊടുക്കരുതു.
സദൃശ്യവാക്യങ്ങൾ 6 : 5 (MOV)
മാന്‍ നായാട്ടുകാരന്റെ കയ്യില്‍നിന്നും പക്ഷി വേട്ടക്കാരന്റെ കയ്യില്‍നിന്നും എന്നപോലെ നീ നിന്നെത്തന്നേ വിടുവിക്ക,
സദൃശ്യവാക്യങ്ങൾ 6 : 6 (MOV)
മടിയാ, ഉറുമ്പിന്റെ അടുക്കല്‍ ചെല്ലുക; അതിന്റെ വഴികളെ നോക്കി ബുദ്ധിപഠിക്ക.
സദൃശ്യവാക്യങ്ങൾ 6 : 7 (MOV)
അതിന്നു നായകനും മേല്‍വിചാരകനും അധിപതിയും ഇല്ലാതിരുന്നിട്ടും
സദൃശ്യവാക്യങ്ങൾ 6 : 8 (MOV)
വേനല്‍ക്കാലത്തു തന്റെ ആഹാരം ഒരുക്കുന്നു; കൊയ്ത്തുകാലത്തു തന്റെ തീന്‍ ശേഖരിക്കുന്നു.
സദൃശ്യവാക്യങ്ങൾ 6 : 9 (MOV)
മടിയാ, നീ എത്രനേരം കിടന്നുറങ്ങും? എപ്പോള്‍ ഉറക്കത്തില്‍ നിന്നെഴുന്നേലക്കും?
സദൃശ്യവാക്യങ്ങൾ 6 : 10 (MOV)
ക്കുറേക്കൂടെ ഉറക്കം; കുറേക്കൂടെ നിദ്ര; കുറെക്കൂടെ കൈകെട്ടിക്കിടക്ക.
സദൃശ്യവാക്യങ്ങൾ 6 : 11 (MOV)
അങ്ങനെ നിന്റെ ദാരിദ്ര്യം വഴിപോക്കനെപ്പോലെയും നിന്റെ ബുദ്ധിമുട്ടു ആയുധപാണിയെപ്പോലെയും വരും.
സദൃശ്യവാക്യങ്ങൾ 6 : 12 (MOV)
നിസ്സാരനും ദുഷ്കര്‍മ്മിയുമായവന്‍ വായുടെ വക്രതയോടെ നടക്കുന്നു.
സദൃശ്യവാക്യങ്ങൾ 6 : 13 (MOV)
അവന്‍ കണ്ണിമെക്കുന്നു; കാല്‍കൊണ്ടു പരണ്ടുന്നു; വിരല്‍കൊണ്ടു ആംഗ്യം കാണിക്കുന്നു.
സദൃശ്യവാക്യങ്ങൾ 6 : 14 (MOV)
അവന്റെ ഹൃദയത്തില്‍ വക്രതയുണ്ടു; അവന്‍ എല്ലായ്പോഴും ദോഷം നിരൂപിച്ചു വഴക്കുണ്ടാക്കുന്നു.
സദൃശ്യവാക്യങ്ങൾ 6 : 15 (MOV)
അതുകൊണ്ടു അവന്റെ ആപത്തു പെട്ടെന്നു വരും; ക്ഷണത്തില്‍ അവന്‍ തകര്‍ന്നുപോകും; പ്രതിശാന്തിയുണ്ടാകയുമില്ല.
സദൃശ്യവാക്യങ്ങൾ 6 : 16 (MOV)
ആറു കാര്യം യഹോവ വെറുക്കുന്നു; ഏഴു കാര്യം അവന്നു അറെപ്പാകുന്നു
സദൃശ്യവാക്യങ്ങൾ 6 : 17 (MOV)
ഗര്‍വ്വമുള്ള കണ്ണും വ്യാജമുള്ള നാവും കുറ്റമില്ലാത്ത രക്തം ചൊരിയുന്ന കയ്യും
സദൃശ്യവാക്യങ്ങൾ 6 : 18 (MOV)
ദുരുപായം നിരൂപിക്കുന്ന ഹൃദയവും ദോഷത്തിന്നു ബദ്ധപ്പെട്ടു ഔടുന്ന കാലും
സദൃശ്യവാക്യങ്ങൾ 6 : 19 (MOV)
ഭോഷകു പറയുന്ന കള്ളസാക്ഷിയും സഹോദരന്മാരുടെ ഇടയില്‍ വഴക്കുണ്ടാക്കുന്നവനും തന്നേ.
സദൃശ്യവാക്യങ്ങൾ 6 : 20 (MOV)
മകനേ, നിന്റെ അപ്പന്റെ കല്പന പ്രമാണിക്ക; അമ്മയുടെ ഉപദേശം ഉപേക്ഷിക്കയുമരുതു.
സദൃശ്യവാക്യങ്ങൾ 6 : 21 (MOV)
അതു എല്ലായ്പോഴും നിന്റെ ഹൃദയത്തോടു ബന്ധിച്ചുകൊള്‍ക; നിന്റെ കഴുത്തില്‍ അതു കെട്ടിക്കൊള്‍ക.
സദൃശ്യവാക്യങ്ങൾ 6 : 22 (MOV)
നീ നടക്കുമ്പോള്‍ അതു നിനക്കു വഴികാണിക്കും. നീ ഉറങ്ങുമ്പോള്‍ അതു നിന്നെ കാക്കും; നീ ഉണരുമ്പോള്‍ അതു നിന്നോടു സംസാരിക്കും.
സദൃശ്യവാക്യങ്ങൾ 6 : 23 (MOV)
കല്പന ഒരു ദീപവും ഉപദേശം ഒരു വെളിച്ചവും പ്രബോധനത്തിന്റെ ശാസനകള്‍ ജീവന്റെ മാര്‍ഗ്ഗവും ആകുന്നു.
സദൃശ്യവാക്യങ്ങൾ 6 : 24 (MOV)
അവ ദുഷ്ടസ്ത്രീയുടെ വശീകരണത്തില്‍നിന്നും പരസ്ത്രീയുടെ ചക്കരവാക്കുകളില്‍നിന്നും നിന്നെ രക്ഷിക്കും.
സദൃശ്യവാക്യങ്ങൾ 6 : 25 (MOV)
അവളുടെ സൌന്ദര്യത്തെ നിന്റെ ഹൃദയത്തില്‍ മോഹിക്കരുതു; അവള്‍ കണ്ണിമകൊണ്ടു നിന്നെ വശീകരിക്കയുമരുതു.
സദൃശ്യവാക്യങ്ങൾ 6 : 26 (MOV)
വേശ്യാസ്ത്രീനിമിത്തം പെറുക്കിത്തിന്നേണ്ടിവരും; വ്യഭിചാരിണി വിലയേറിയ ജീവനെ വേട്ടയാടുന്നു.
സദൃശ്യവാക്യങ്ങൾ 6 : 27 (MOV)
ഒരു മനുഷ്യന്നു തന്റെ വസ്ത്രം വെന്തു പോകാതെ മടിയില്‍ തീ കൊണ്ടുവരാമോ?
സദൃശ്യവാക്യങ്ങൾ 6 : 28 (MOV)
ഒരുത്തന്നു കാല്‍ പൊള്ളാതെ തീക്കനലിന്മേല്‍ നടക്കാമോ?
സദൃശ്യവാക്യങ്ങൾ 6 : 29 (MOV)
കൂട്ടുകാരന്റെ ഭാര്യയുടെ അടുക്കല്‍ ചെല്ലുന്നവന്‍ ഇങ്ങനെ തന്നേ; അവളെ തൊടുന്ന ഒരുത്തനും ശിക്ഷവരാതെയിരിക്കയില്ല.
സദൃശ്യവാക്യങ്ങൾ 6 : 30 (MOV)
കള്ളന്‍ വിശന്നിട്ടു വിശപ്പടക്കുവാന്‍ മാത്രം കട്ടാല്‍ ആരും അവനെ നിരസിക്കുന്നില്ല.
സദൃശ്യവാക്യങ്ങൾ 6 : 31 (MOV)
അവനെ പിടികിട്ടിയാല്‍ അവന്‍ ഏഴിരട്ടി മടക്കിക്കൊടുക്കാം; തന്റെ വീട്ടിലെ വസ്തുവക ഒക്കെയും കൊടുക്കാം;
സദൃശ്യവാക്യങ്ങൾ 6 : 32 (MOV)
സ്ത്രീയോടു വ്യഭിചാരം ചെയ്യുന്നവനോ, ബുദ്ധിഹീനന്‍ ; അങ്ങനെ ചെയ്യുന്നവന്‍ സ്വന്തപ്രാണനെ നശിപ്പിക്കുന്നു.
സദൃശ്യവാക്യങ്ങൾ 6 : 33 (MOV)
പ്രഹരവും അപമാനവും അവന്നു ലഭിക്കും; അവന്റെ നിന്ദ മാഞ്ഞുപോകയുമില്ല.
സദൃശ്യവാക്യങ്ങൾ 6 : 34 (MOV)
ജാരശങ്ക പുരുഷന്നു ക്രോധഹേതുവാകുന്നു; പ്രതികാരദിവസത്തില്‍ അവന്‍ ഇളെക്കുകയില്ല.
സദൃശ്യവാക്യങ്ങൾ 6 : 35 (MOV)
അവന്‍ യാതൊരു പ്രതിശാന്തിയും കൈക്കൊള്ളുകയില്ല; എത്ര സമ്മാനം കൊടുത്താലും അവന്‍ തൃപ്തിപ്പെടുകയുമില്ല.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35

BG:

Opacity:

Color:


Size:


Font: