യേഹേസ്കേൽ 25 : 1 (MOV)
യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍
യേഹേസ്കേൽ 25 : 2 (MOV)
മനുഷ്യപുത്രാ, നീ അമ്മോന്യരുടെ നേരെ മുഖംതിരിച്ചു അവരെക്കുറിച്ചു പ്രവചിച്ചു അമ്മോന്യരോടു പറയേണ്ടതു
യേഹേസ്കേൽ 25 : 3 (MOV)
യഹോവയായ കര്‍ത്താവിന്റെ വചനം കേള്‍പ്പിന്‍ ; യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഎന്റെ വിശുദ്ധമന്ദിരം അശുദ്ധമായ്തീര്‍ന്നപ്പോള്‍ നീ അതിനെയും, യിസ്രായേല്‍ദേശം ശൂന്യമായ്തീര്‍ന്നപ്പോള്‍ അതിനെയും, യെഹൂദാഗൃഹം പ്രവാസത്തിലേക്കു പോയപ്പോള്‍ അവരെയും ചൊല്ലി നന്നായി എന്നു പറഞ്ഞതുകൊണ്ടു
യേഹേസ്കേൽ 25 : 4 (MOV)
ഞാന്‍ നിന്നെ കിഴക്കുള്ളവര്‍ക്കും കൈവശമാക്കിക്കൊടുക്കും; അവര്‍ നിങ്കല്‍ പാളയമടിച്ചു, നിവാസങ്ങളെ ഉണ്ടാക്കും; അവര്‍ നിന്റെ ഫലം തിന്നുകയും നിന്റെ പാല്‍ കുടിക്കയും ചെയ്യും.
യേഹേസ്കേൽ 25 : 5 (MOV)
ഞാന്‍ രബ്ബയെ ഒട്ടകങ്ങള്‍ക്കു കിടപ്പിടവും അമ്മോന്യരെ ആട്ടിന്‍ കൂട്ടങ്ങള്‍ക്കു താവളവും ആക്കും; ഞാന്‍ യഹോവ എന്നു നിങ്ങള്‍ അറിയും.
യേഹേസ്കേൽ 25 : 6 (MOV)
യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുയിസ്രായേല്‍ ദേശത്തെക്കുറിച്ചു നീ കൈകൊട്ടി കാല്‍കൊണ്ടു ചവിട്ടി സര്‍വ്വനിന്ദയോടുംകൂടെ ഹൃദയപൂര്‍വ്വം സന്തോഷിച്ചചതുകൊണ്ടു,
യേഹേസ്കേൽ 25 : 7 (MOV)
ഞാന്‍ നിന്റെ നേരെ കൈ നീട്ടി നിന്നെ ജാതികള്‍ക്കു കവര്‍ച്ചയായി കൊടുക്കും; ഞാന്‍ നിന്നെ വംശങ്ങളില്‍നിന്നു ഛേദിച്ചു ദേശങ്ങളില്‍ നിന്നു മുടിച്ചു നശപ്പിച്ചുകളയും; ഞാന്‍ യഹോവ എന്നു നീ അറിയും.
യേഹേസ്കേൽ 25 : 8 (MOV)
യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുയെഹൂദാഗൃഹം സകല ജാതികളെയുംപോലെയത്രേ എന്നു മോവാബും സേയീരും പറയുന്നതുകൊണ്ടു,
യേഹേസ്കേൽ 25 : 9 (MOV)
ഞാന്‍ മോവാബിന്റെ പാര്‍ശ്വത്തെ അതിന്റെ അതൃത്തികളിലുള്ള പട്ടണങ്ങളായി ദേശത്തിന്റെ മഹത്വമായ ബേത്ത്-യെശീമോത്ത്, ബാല്‍- മെയോന്‍ , കീര്‍യ്യഥയീം എന്നീ പട്ടണങ്ങള്‍മുതല്‍ തുറന്നുവെച്ചു
യേഹേസ്കേൽ 25 : 10 (MOV)
അവയെ അമ്മോന്യര്‍ ജാതികളുടെ ഇടയില്‍ ഔര്‍ക്കപ്പെടാതെ ഇരിക്കേണ്ടതിന്നു അമ്മോന്യരോടുകൂടെ കഴിക്കുള്ളവര്‍ക്കും കൈവശമാക്കിക്കൊടുക്കും.
യേഹേസ്കേൽ 25 : 11 (MOV)
ഇങ്ങനെ ഞാന്‍ മോവാബില്‍ ന്യായവിധി നടത്തും; ഞാന്‍ യഹോവ എന്നു അവര്‍ അറിയും.
യേഹേസ്കേൽ 25 : 12 (MOV)
യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഏദോം യെഹൂദാഗൃഹത്തോടു പ്രതികാരം ചെയ്തു പകരം വീട്ടി ഏറ്റവും കുറ്റം ചെയ്തിരിക്കുന്നു.
യേഹേസ്കേൽ 25 : 13 (MOV)
അതുകൊണ്ടു യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു; ഞാന്‍ ഏദോമിന്റേ നേരെ കൈ നീട്ടി അതില്‍നിന്നു മനുഷ്യനെയും മൃഗത്തെയും ഛേദിച്ചു അതിനെ ശൂന്യമാക്കിക്കളയും; തേമാന്‍ മുതല്‍ ദേദാന്‍ വരെ അവര്‍ വാളിനാല്‍ വീഴും.
യേഹേസ്കേൽ 25 : 14 (MOV)
ഞാന്‍ എന്റെ ജനമായ യിസ്രായേല്‍മുഖാന്തരം എദോമിനോടു പ്രതികാരം നടത്തും; അവര്‍ എന്റെ കോപത്തിന്നും എന്റെ ക്രോധത്തിന്നും തക്കവണ്ണം എദോമിനോടു ചെയ്യും; അപ്പോള്‍ അവര്‍ എന്റെ പ്രതികാരം അറിയും എന്നു യഹേഅവയായ കര്‍ത്താവിന്റെ അരുളപ്പാടു.
യേഹേസ്കേൽ 25 : 15 (MOV)
യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഫെലിസ്ത്യര്‍ പ്രതികാരം ചെയ്തു പൂര്‍വ്വദ്വേഷത്തോടും നാശം വരുത്തുവാന്‍ നിന്ദാഹൃദയത്തോടും കൂടെ പകരം വീട്ടിയിരിക്കകൊണ്ടു
യേഹേസ്കേൽ 25 : 16 (MOV)
യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ ഫെലിസ്ത്യരുടെ നേരെ കൈ നീട്ടി ക്രേത്യരെ സംഹരിച്ചു കടല്‍ക്കരയില്‍ ശേഷിപ്പുള്ളവരെ നശിപ്പിച്ചുകളയും.
യേഹേസ്കേൽ 25 : 17 (MOV)
ഞാന്‍ ക്രോധശിക്ഷകളോടുകൂടെ അവരോടു മഹാപ്രതികാരം നടത്തും; ഞാന്‍ പ്രതികാരം അവരോടു നടത്തുമ്പോള്‍, ഞാന്‍ യഹോവ എന്നു അവര്‍ അറിയും.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17

BG:

Opacity:

Color:


Size:


Font: