സംഖ്യാപുസ്തകം 1 : 1 (MOV)
അവര്‍ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ടതിന്റെ രണ്ടാം സംവത്സരം രണ്ടാം മാസം ഒന്നാം തിയ്യതി യഹോവ സീനായിമരുഭൂമിയില്‍ സമാഗമനക്കുടാരത്തില്‍വെച്ചു മോശെയോടു അരുളിച്ചെയ്തതു എന്തെന്നാല്‍
സംഖ്യാപുസ്തകം 1 : 2 (MOV)
നിങ്ങള്‍ യിസ്രായേല്‍മക്കളില്‍ ഗോത്രംഗോത്രമായും കുടുംബംകുടുംബമായും സകലപുരുഷന്മാരെയും ആളാംപ്രതി പേര്‍വഴി ചാര്‍ത്തി സംഘത്തിന്റെ ആകത്തുക എടുക്കേണം.
സംഖ്യാപുസ്തകം 1 : 3 (MOV)
നീയും അഹരോനും യിസ്രായേലില്‍ ഇരുപതു വയസ്സുമുതല്‍ മേലോട്ടു, യുദ്ധത്തിന്നു പുറപ്പെടുവാന്‍ പ്രാപ്തിയുള്ള എല്ലാവരെയും ഗണംഗണമായി എണ്ണേണം.
സംഖ്യാപുസ്തകം 1 : 4 (MOV)
ഔരോ ഗോത്രത്തില്‍നിന്നു തന്റെ കുടുംബത്തില്‍ തലവനായ ഒരുത്തന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കേണം.
സംഖ്യാപുസ്തകം 1 : 5 (MOV)
നിങ്ങളോടുകൂടെ നില്‍ക്കേണ്ടുന്ന പുരുഷന്മാരുടെ പേരാവിതുരൂബേന്‍ ഗോത്രത്തില്‍ ശെദേയൂരിന്റെ മകന്‍ എലീസൂര്‍;
സംഖ്യാപുസ്തകം 1 : 6 (MOV)
ശിമെയോന്‍ ഗോത്രത്തില്‍ സൂരീശദ്ദായിയുടെ മകന്‍ ശെലൂമീയേല്‍;
സംഖ്യാപുസ്തകം 1 : 7 (MOV)
യെഹൂദാഗോത്രത്തില്‍ അമ്മീനാദാബിന്റെ മകന്‍ നഹശോന്‍ ;
സംഖ്യാപുസ്തകം 1 : 8 (MOV)
യിസ്സാഖാര്‍ ഗോത്രത്തില്‍ സൂവാരിന്റെ മകന്‍ നെഥനയേല്‍;
സംഖ്യാപുസ്തകം 1 : 9 (MOV)
സെബൂലൂന്‍ ഗോത്രത്തില്‍ ഹോലോന്റെ മകന്‍ എലീയാബ്;
സംഖ്യാപുസ്തകം 1 : 10 (MOV)
യോസേഫിന്റെ മക്കളില്‍ എഫ്രയീംഗോത്രത്തില്‍ അമ്മീഹൂദിന്റെ മകന്‍ എലീശാമാ; മനശ്ശെഗോത്രത്തില്‍ പെദാസൂരിന്റെ മകന്‍ ഗമലീയേല്‍;
സംഖ്യാപുസ്തകം 1 : 11 (MOV)
ബെന്യാമീന്‍ ഗോത്രത്തില്‍ ഗിദെയോനിയുടെ മകന്‍ അബീദാന്‍ ;
സംഖ്യാപുസ്തകം 1 : 12 (MOV)
ദാന്‍ ഗോത്രത്തില്‍ അമ്മീശദ്ദായിയുടെ മകന്‍ അഹീയേസെര്‍;
സംഖ്യാപുസ്തകം 1 : 13 (MOV)
ആശേര്‍ഗോത്രത്തില്‍ ഒക്രാന്റെ മകന്‍ പഗീയേല്‍;
സംഖ്യാപുസ്തകം 1 : 14 (MOV)
ഗാദ് ഗോത്രത്തില്‍ ദെയൂവേലിന്റെ മകന്‍ എലീയാസാഫ്;
സംഖ്യാപുസ്തകം 1 : 15 (MOV)
നഫ്താലിഗോത്രത്തില്‍ ഏനാന്റെ മകന്‍ അഹീര.
സംഖ്യാപുസ്തകം 1 : 16 (MOV)
ഇവര്‍ സംഘത്തില്‍നിന്നു വിളിക്കപ്പെട്ടവരും തങ്ങളുടെ പിതൃഗോത്രങ്ങളില്‍ പ്രഭുക്കന്മാരും യിസ്രായേലില്‍ സഹസ്രാധിപന്മാരും ആയിരുന്നു.
സംഖ്യാപുസ്തകം 1 : 17 (MOV)
കുറിക്കപ്പെട്ട ഈ പുരുഷന്മാരെ മോശെയും അഹരോനും കൂട്ടിക്കൊണ്ടുപോയി.
സംഖ്യാപുസ്തകം 1 : 18 (MOV)
രണ്ടാം മാസം ഒന്നാം തിയ്യതി അവര്‍ സര്‍വ്വസഭയെയും വിളിച്ചുകൂട്ടി; അവര്‍ ഗോത്രം ഗോത്രമായും കുടുംബംകുടുംബമായും ആളാംപ്രതി ഇരുപതു വയസ്സുമുതല്‍ മോലോട്ടു പേരു പേരായി താന്താങ്ങളുടെ വംശവിവരം അറിയിച്ചു.
സംഖ്യാപുസ്തകം 1 : 19 (MOV)
യഹോവ മോശെയോടു കല്പിച്ചതു പോലെ അവന്‍ സീനായിമരുഭൂമിയില്‍വെച്ചു അവരുടെ എണ്ണമെടുത്തു.
സംഖ്യാപുസ്തകം 1 : 20 (MOV)
യിസ്രായേലിന്റെ മൂത്തമകനായ രൂബേന്റെ മക്കളുടെ സന്തതികള്‍ കുലംകുലമായും കുടുംബംകുടുംബമായും ആളാംപ്രതി ഇരുപതു വയസ്സുമുതല്‍ മേലോട്ടു, യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും
സംഖ്യാപുസ്തകം 1 : 21 (MOV)
പേരുപേരായി രൂബേന്‍ ഗോത്രത്തില്‍ എണ്ണപ്പെട്ടവര്‍ നാല്പത്താറായിരത്തഞ്ഞൂറു പേര്‍.
സംഖ്യാപുസ്തകം 1 : 22 (MOV)
ശിമെയോന്റെ മക്കളുടെ സന്തതികളില്‍ കുലംകുലമായും കുടുംബംകുടുംബമായും ആളാംപ്രതി ഇരുപതു വയസ്സുമുതല്‍ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും
സംഖ്യാപുസ്തകം 1 : 23 (MOV)
പേരുപേരായി ശിമെയോന്‍ ഗോത്രത്തില്‍ എണ്ണപ്പെട്ടവര്‍ അമ്പത്തൊമ്പതിനായിരത്തി മുന്നൂറു പേര്‍.
സംഖ്യാപുസ്തകം 1 : 24 (MOV)
ഗാദിന്റെ മക്കളുടെ സന്തതികളില്‍ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതല്‍ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി
സംഖ്യാപുസ്തകം 1 : 25 (MOV)
ഗാദ് ഗോത്രത്തില്‍ എണ്ണപ്പെട്ടവര്‍ നാല്പത്തയ്യായിരത്തറുനൂറ്റമ്പതു പേര്‍.
സംഖ്യാപുസ്തകം 1 : 26 (MOV)
യെഹൂദയുടെ മക്കളുടെ സന്തതികളില്‍ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതല്‍ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി
സംഖ്യാപുസ്തകം 1 : 27 (MOV)
യെഹൂദാഗോത്രത്തില്‍ എണ്ണപ്പെട്ടവര്‍ എഴുപത്തുനാലായിരത്തറുനൂറു പേര്‍.
സംഖ്യാപുസ്തകം 1 : 28 (MOV)
യിസ്സാഖാരിന്റെ മക്കളുടെ സന്തതികളില്‍ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതല്‍ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി
സംഖ്യാപുസ്തകം 1 : 29 (MOV)
യിസ്സാഖാര്‍ഗോത്രത്തില്‍ എണ്ണപ്പെട്ടവര്‍ അമ്പത്തുനാലായിരത്തി നാനൂറു പേര്‍.
സംഖ്യാപുസ്തകം 1 : 30 (MOV)
സെബൂലൂന്റെ മക്കളുടെ സന്തതികളില്‍ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതല്‍ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും
സംഖ്യാപുസ്തകം 1 : 31 (MOV)
പേരു പേരായി സെബൂലൂന്‍ ഗോത്രത്തില്‍ എണ്ണപ്പെട്ടവര്‍ അമ്പത്തേഴായിരത്തി നാനൂറു പേര്‍.
സംഖ്യാപുസ്തകം 1 : 32 (MOV)
യോസേഫിന്റെ മക്കളില്‍ എഫ്രയീമിന്റെ മക്കളുടെ സന്തതികളില്‍ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതല്‍ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും
സംഖ്യാപുസ്തകം 1 : 33 (MOV)
പേരുപേരായി എഫ്രയീംഗോത്രത്തില്‍ എണ്ണപ്പെട്ടവര്‍ നാല്പതിനായിരത്തഞ്ഞൂറു പേര്‍.
സംഖ്യാപുസ്തകം 1 : 34 (MOV)
മനശ്ശെയുടെ മക്കളുടെ സന്തതികളില്‍ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതല്‍ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി
സംഖ്യാപുസ്തകം 1 : 35 (MOV)
മനശ്ശെഗോത്രത്തില്‍ എണ്ണപ്പെട്ടവര്‍ മുപ്പത്തീരായിരത്തിരുനൂറു പേര്‍.
സംഖ്യാപുസ്തകം 1 : 36 (MOV)
ബെന്യാമീന്റെ മക്കളുടെ സന്തതികളില്‍ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതല്‍ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി
സംഖ്യാപുസ്തകം 1 : 37 (MOV)
ബെന്യാമീന്‍ ഗോത്രത്തില്‍ എണ്ണപ്പെട്ടവര്‍ മുപ്പത്തയ്യായിരത്തി നാനൂറു പേര്‍.
സംഖ്യാപുസ്തകം 1 : 38 (MOV)
ദാന്റെ മക്കളുടെ സന്തതികളില്‍ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതല്‍ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി
സംഖ്യാപുസ്തകം 1 : 39 (MOV)
ദാന്‍ ഗോത്രത്തില്‍ എണ്ണപ്പെട്ടവര്‍ അറുപത്തീരായിരത്തെഴുനൂറു പേര്‍.
സംഖ്യാപുസ്തകം 1 : 40 (MOV)
ആശേരിന്റെ മക്കളുടെ സന്തതികളില്‍ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതല്‍ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി
സംഖ്യാപുസ്തകം 1 : 41 (MOV)
ആശേര്‍ഗോത്രത്തില്‍ എണ്ണപ്പെട്ടവര്‍ നാല്പത്തോരായിരത്തഞ്ഞൂറു പേര്‍.
സംഖ്യാപുസ്തകം 1 : 42 (MOV)
നഫ്താലിയുടെ മക്കളുടെ സന്തതികളില്‍ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതല്‍ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി
സംഖ്യാപുസ്തകം 1 : 43 (MOV)
നഫ്താലിഗോത്രത്തില്‍ എണ്ണപ്പെട്ടവര്‍ അമ്പത്തുമൂവായിരത്തി നാനൂറു പേര്‍.
സംഖ്യാപുസ്തകം 1 : 44 (MOV)
മോശെയും അഹരോനും ഗോത്രത്തിന്നു ഒരുവന്‍ വീതം യിസ്രായേല്‍പ്രഭുക്കന്മാരായ പന്ത്രണ്ടു പുരുഷന്മാരും കൂടി എണ്ണമെടുത്തവര്‍ ഇവര്‍ തന്നേ.
സംഖ്യാപുസ്തകം 1 : 45 (MOV)
യിസ്രായേല്‍മക്കളില്‍ ഗോത്രംഗോത്രമായി ഇരുപതു വയസ്സുമുതല്‍ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരുമായി
സംഖ്യാപുസ്തകം 1 : 46 (MOV)
എണ്ണപ്പെട്ടവര്‍ ആകെ ആറു ലക്ഷത്തി മൂവായിരത്തഞ്ഞൂറ്റമ്പതു പേര്‍ ആയിരുന്നു.
സംഖ്യാപുസ്തകം 1 : 47 (MOV)
ഇവരുടെ കൂട്ടത്തില്‍ ലേവ്യരെ പിതൃഗോത്രമായി എണ്ണിയില്ല.
സംഖ്യാപുസ്തകം 1 : 48 (MOV)
ലേവിഗോത്രത്തെ മാത്രം എണ്ണരുതു;
സംഖ്യാപുസ്തകം 1 : 49 (MOV)
യിസ്രായേല്‍മക്കളുടെ ഇടയില്‍ അവരുടെ സംഖ്യ എടുക്കയും അരുതു എന്നു യഹോവ മോശെയോടു കല്പിച്ചിരുന്നു.
സംഖ്യാപുസ്തകം 1 : 50 (MOV)
ലേവ്യരെ സാക്ഷ്യനിവാസത്തിന്നും അതിന്റെ ഉപകരണങ്ങള്‍ക്കും വസ്തുക്കള്‍ക്കും ഒക്കെ വിചാരകന്മാരായി നിയമിക്കേണം; അവര്‍ തിരുനിവാസവും അതിന്റെ ഉപകരണങ്ങളൊക്കെയും വഹിക്കേണം; അവര്‍ അതിന്നു ശുശ്രൂഷ ചെയ്കയും തിരുനിവാസത്തിന്റെ ചുറ്റും പാളയമടിച്ചു പാര്‍ക്കയും വേണം.
സംഖ്യാപുസ്തകം 1 : 51 (MOV)
തിരുനിവാസം പുറപ്പെടുമ്പോള്‍ ലേവ്യര്‍ അതു അഴിച്ചെടുക്കേണം; തിരുനിവാസം അടിക്കുമ്പോള്‍ ലേവ്യര്‍ അതു നിവിര്‍ത്തേണം; ഒരന്യന്‍ അടുത്തുവന്നാല്‍ മരണ ശിക്ഷ അനുഭവിക്കേണം.
സംഖ്യാപുസ്തകം 1 : 52 (MOV)
യിസ്രായേല്‍മക്കള്‍ ഗണംഗണമായി ഔരോരുത്തന്‍ താന്താന്റെ പാളയത്തിലും ഔരോരുത്തന്‍ താന്താന്റെ കൊടിക്കരികെയും ഇങ്ങനെ കൂടാരം അടിക്കേണം.
സംഖ്യാപുസ്തകം 1 : 53 (MOV)
എന്നാല്‍ യിസ്രായേല്‍മക്കളുടെ സംഘത്തിന്മേല്‍ ക്രോധം ഉണ്ടാകാതിരിക്കേണ്ടതിന്നു ലേവ്യര്‍ സാക്ഷ്യനിവാസത്തിന്നു ചുറ്റം പാളയമിറങ്ങേണം; ലേവ്യര്‍ സാക്ഷ്യ നിവാസത്തിന്റെ കാര്യം നോക്കേണം
സംഖ്യാപുസ്തകം 1 : 54 (MOV)
എന്നു യഹോവ മോശെയോടു കല്പിച്ചതുപോലെ എല്ലാം യിസ്രായേല്‍മക്കള്‍ ചെയ്തു; അതു പോലെ തന്നെ അവര്‍ ചെയ്തു.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54

BG:

Opacity:

Color:


Size:


Font: