സംഖ്യാപുസ്തകം 33 : 1 (MOV)
മോശെയുടെയും അഹരോന്റെയും കൈക്കീഴിൽ ഗണംഗണമായി മിസ്രയീംദേശത്തുനിന്നു പുറപ്പെട്ട യിസ്രായേൽമക്കളുടെ പ്രയാണങ്ങൾ ആവിതു:
സംഖ്യാപുസ്തകം 33 : 2 (MOV)
മോശെ യഹോവയുടെ കല്പനപ്രകാരം അവരുടെ പ്രയാണക്രമത്തിൽ അവരുടെ താവളങ്ങൾ എഴുതിവെച്ചു; താവളം താവളമായി അവർ ചെയ്ത പ്രയാണങ്ങൾ ആവിതു:
സംഖ്യാപുസ്തകം 33 : 3 (MOV)
ഒന്നാം മാസം പതിനഞ്ചാം തിയ്യതി അവർ രമെസേസിൽനിന്നു പുറപ്പെട്ടു; പെസഹ കഴിഞ്ഞ പിറ്റെന്നാൾ യിസ്രായേൽമക്കൾ എല്ലാമിസ്രയീമ്യരും കാൺകെ യുദ്ധസന്നദ്ധരായി പുറപ്പെട്ടു.
സംഖ്യാപുസ്തകം 33 : 4 (MOV)
മിസ്രയീമ്യരോ, യഹോവ തങ്ങളുടെ ഇടയിൽ സംഹരിച്ച കടിഞ്ഞൂലുകളെ എല്ലാം കുഴിച്ചിടുകയായിരുന്നു; അവരുടെ ദേവന്മാരുടെമേലും യഹോവ ന്യായവിധി നടത്തിയിരുന്നു.
സംഖ്യാപുസ്തകം 33 : 5 (MOV)
യിസ്രായേൽമക്കൾ രമെസേസിൽനിന്നു പുറപ്പെട്ടു സുക്കോത്തിൽ പാളയമിറങ്ങി.
സംഖ്യാപുസ്തകം 33 : 6 (MOV)
സുക്കോത്തിൽനിന്നു അവർ പുറപ്പെട്ടു മരുഭൂമിയുടെ അറ്റത്തുള്ള ഏഥാമിൽ പാളയമിറങ്ങി.
സംഖ്യാപുസ്തകം 33 : 7 (MOV)
ഏഥാമിൽനിന്നു പുറപ്പെട്ടു ബാൽ-സെഫോന്നെതിരെയുള്ള പീഹഹീരോത്തിന്നു തിരിഞ്ഞുവന്നു; അവർ മിഗ്ദോലിന്നു കിഴക്കു പാളയമിറങ്ങി.
സംഖ്യാപുസ്തകം 33 : 8 (MOV)
പീഹഹീരോത്തിന്നു കിഴക്കുനിന്നു പുറപ്പെട്ടു കടലിന്റെ നടവിൽകൂടി മരുഭൂമിയിൽ കടന്നു ഏഥാമരുഭൂമിയിൽ മൂന്നു ദിവസത്തെ വഴിനടന്നു മാറയിൽ പാളയമിറങ്ങി.
സംഖ്യാപുസ്തകം 33 : 9 (MOV)
മാറയിൽനിന്നു പുറപ്പെട്ടു ഏലീമിൽ എത്തി; ഏലീമിൽ പന്ത്രണ്ടു നീരുറവും എഴുപതു ഈത്തപ്പനയും ഉണ്ടായിരുന്നതു കൊണ്ടു അവർ അവിടെ പാളയമിറങ്ങി.
സംഖ്യാപുസ്തകം 33 : 10 (MOV)
ഏലീമിൽനിന്നു പുറപ്പെട്ടു ചെങ്കടലിന്നരികെ പാളയമിറങ്ങി.
സംഖ്യാപുസ്തകം 33 : 11 (MOV)
ചെങ്കടലിന്നരികെനിന്നു പുറപ്പെട്ടു സീൻമരുഭൂമിയിൽ പാളയമിറങ്ങി.
സംഖ്യാപുസ്തകം 33 : 12 (MOV)
സീൻമരുഭൂമിയിൽനിന്നു പുറപ്പെട്ടു ദൊഫ്ക്കുയിൽ പാളയമിറങ്ങി.
സംഖ്യാപുസ്തകം 33 : 13 (MOV)
ദൊഫ്ക്കുയിൽ നിന്നു പുറപ്പെട്ടു ആലൂശിൽ പാളയമിറങ്ങി.
സംഖ്യാപുസ്തകം 33 : 14 (MOV)
ആലൂശിൽ നിന്നു പുറപ്പെട്ടു രെഫീദീമിൽ പാളയമിറങ്ങി; അവിടെ ജനത്തിന്നു കുടിപ്പാൻ വെള്ളമില്ലായിരുന്നു.
സംഖ്യാപുസ്തകം 33 : 15 (MOV)
രെഫീദീമിൽ നിന്നു പുറപ്പെട്ടു സീനായിമരുഭൂമിയിൽ പാളയമിറങ്ങി.
സംഖ്യാപുസ്തകം 33 : 16 (MOV)
സീനായിമരുഭൂമിയിൽനിന്നു പുറപ്പെട്ടു കിബ്രോത്ത്-ഹത്താവയിൽ പാളയമിറങ്ങി.
സംഖ്യാപുസ്തകം 33 : 17 (MOV)
കിബ്രോത്ത്-ഹത്താവയിൽ നിന്നു പുറപ്പെട്ടു ഹസേരോത്തിൽ പാളയമിറങ്ങി.
സംഖ്യാപുസ്തകം 33 : 18 (MOV)
ഹസേരോത്തിൽനിന്നു പുറപ്പെട്ടു രിത്ത്മയിൽ പാളയമിറങ്ങി.
സംഖ്യാപുസ്തകം 33 : 19 (MOV)
രിത്തമയിൽനിന്നു പുറപ്പെട്ടു രിമ്മോൻ-പേരെസിൽ പാളയമിറങ്ങി.
സംഖ്യാപുസ്തകം 33 : 20 (MOV)
രിമ്മോൻ-പേരെസിൽനിന്നു പുറപ്പെട്ടു ലിബ്നയിൽ പാളയമിറങ്ങി.
സംഖ്യാപുസ്തകം 33 : 21 (MOV)
ലിബ്നയിൽനിന്നു പുറപ്പെട്ടു രിസ്സയിൽ പാളയമിറങ്ങി.
സംഖ്യാപുസ്തകം 33 : 22 (MOV)
രിസ്സയിൽനിന്നു പുറപ്പെട്ടു കെഹേലാഥയിൽ പാളയമിറങ്ങി.
സംഖ്യാപുസ്തകം 33 : 23 (MOV)
കെഹേലാഥയിൽനിന്നു പുറപ്പെട്ടു ശാഫേർമലയിൽ പാളയമിറങ്ങി.
സംഖ്യാപുസ്തകം 33 : 24 (MOV)
ശാഫേർമലയിൽനിന്നു പുറപ്പെട്ടു ഹരാദയിൽ പാളയമിറങ്ങി.
സംഖ്യാപുസ്തകം 33 : 25 (MOV)
ഹരാദയിൽനിന്നു പുറപ്പെട്ടു മകഹേലോത്തിൽ പാളയമിറങ്ങി.
സംഖ്യാപുസ്തകം 33 : 26 (MOV)
മകഹേലോത്തിൽനിന്നു പുറപ്പെട്ടു തഹത്തിൽ പാളയമിറങ്ങി.
സംഖ്യാപുസ്തകം 33 : 27 (MOV)
തഹത്തിൽനിന്നു പുറപ്പെട്ടു താരഹിൽ പാളയമിറങ്ങി.
സംഖ്യാപുസ്തകം 33 : 28 (MOV)
താരഹിൽനിന്നു പുറപ്പെട്ടു മിത്ത്ക്കുയിൽ പാളയമിറങ്ങി.
സംഖ്യാപുസ്തകം 33 : 29 (MOV)
മിത്ത്ക്കുയിൽനിന്നു പുറപ്പെട്ടു ഹശ്മോനയിൽ പാളയമിറങ്ങി.
സംഖ്യാപുസ്തകം 33 : 30 (MOV)
ഹശ്മോനയിൽനിന്നു പുറപ്പെട്ടു മോസേരോത്തിൽ പാളയമിറങ്ങി.
സംഖ്യാപുസ്തകം 33 : 31 (MOV)
മോസേരോത്തിൽനിന്നു പുറപ്പെട്ടു ബെനേയാക്കാനിൽ പാളയമിറങ്ങി.
സംഖ്യാപുസ്തകം 33 : 32 (MOV)
ബെനേയാക്കാനിൽനിന്നു പുറപ്പെട്ടു ഹോർ-ഹഗ്ഗിദ്ഗാദിൽ പാളയമിറങ്ങി.
സംഖ്യാപുസ്തകം 33 : 33 (MOV)
ഹോർ-ഹഗ്ഗിദ്ഗാദിൽ നിന്നു പുറപ്പെട്ടു യൊത്ബാഥയിൽ പാളയമിറങ്ങി.
സംഖ്യാപുസ്തകം 33 : 34 (MOV)
യൊത്ബാഥയിൽനിന്നു പുറപ്പെട്ടു അബ്രോനയിൽ പാളയമിറങ്ങി.
സംഖ്യാപുസ്തകം 33 : 35 (MOV)
അബ്രോനയിൽനിന്നു പുറപ്പെട്ടു എസ്യോൻ-ഗേബെരിൽ പാളയമിറങ്ങി.
സംഖ്യാപുസ്തകം 33 : 36 (MOV)
എസ്യോൻ-ഗേബെരിൽനിന്നു പുറപ്പെട്ടു സീൻമരുഭൂമിയിൽ പാളയമിറങ്ങി. അതാകുന്നു കാദേശ്.
സംഖ്യാപുസ്തകം 33 : 37 (MOV)
അവർ കാദേശിൽനിന്നു പുറപ്പെട്ടു എദോംദേശത്തിന്റെ അതിരിങ്കൽ ഹോർപർവ്വതത്തിങ്കൽ പാളയമിറങ്ങി.
സംഖ്യാപുസ്തകം 33 : 38 (MOV)
പുരോഹിതനായ അഹരോൻ യഹോവയുടെ കല്പനപ്രകാരം ഹോർ പർവ്വതത്തിൽ കയറി, യിസ്രായേൽമക്കൾ മിസ്രയീംദേശത്തുനിന്നു പോന്നതിന്റെ നാല്പതാം സംവത്സരം അഞ്ചാം മാസം ഒന്നാം തിയ്യതി അവിടെവെച്ചു മരിച്ചു.
സംഖ്യാപുസ്തകം 33 : 39 (MOV)
അഹരോൻ ഹോർ പർവ്വതത്തിൽവെച്ചു മരിച്ചപ്പോൾ അവന്നു നൂറ്റിരുപത്തിമൂന്നു വയസ്സായിരുന്നു.
സംഖ്യാപുസ്തകം 33 : 40 (MOV)
എന്നാൽ കനാൻ ദേശത്തു തെക്കു പാർത്തിരുന്ന കനാന്യനായ അരാദ്‍രാജാവു യിസ്രായേൽ മക്കളുടെ വരവിനെക്കുറിച്ചു കേട്ടു.
സംഖ്യാപുസ്തകം 33 : 41 (MOV)
ഹോർ പർവ്വതത്തിങ്കൽനിന്നു അവർ പുറപ്പെട്ടു സല്മോനയിൽ പാളയമിറങ്ങി.
സംഖ്യാപുസ്തകം 33 : 42 (MOV)
സല്മോനയിൽ നിന്നു പറപ്പെട്ടു പൂനോനിൽ പാളയമിറങ്ങി.
സംഖ്യാപുസ്തകം 33 : 43 (MOV)
പൂനോനിൽനിന്നു പുറപ്പെട്ടു ഓബോത്തിൽ പാളയമിറങ്ങി.
സംഖ്യാപുസ്തകം 33 : 44 (MOV)
ഓബോത്തിൽനിന്നു പുറപ്പെട്ടു മോവാബിന്റെ അതിരിങ്കൽ ഈയേ-അബാരീമിൽ പാളയമിറങ്ങി.
സംഖ്യാപുസ്തകം 33 : 45 (MOV)
ഈയീമിൽനിന്നു പുറപ്പെട്ടു ദീബോൻ ഗാദിൽ പാളയമിറങ്ങി.
സംഖ്യാപുസ്തകം 33 : 46 (MOV)
ദീബോൻ ഗാദിൽനിന്നു പുറപ്പെട്ടു അല്മോദിബ്ളാഥയീമിൽ പാളയമിറങ്ങി.
സംഖ്യാപുസ്തകം 33 : 47 (MOV)
അല്മോദിബ്ളാഥയീമിൽനിന്നു പുറപ്പെട്ടു നെബോവിന്നു കിഴക്കു അബാരീംപർവ്വതത്തിങ്കൽ പാളയമിറങ്ങി.
സംഖ്യാപുസ്തകം 33 : 48 (MOV)
അബാരീംപർവ്വതത്തിങ്കൽ നിന്നു പുറപ്പെട്ടു യെരീഹോവിന്നെതിരെ യോർദ്ദാന്നരികെ മോവാബ് സമഭൂമിയിൽ പാളയമിറങ്ങി.
സംഖ്യാപുസ്തകം 33 : 49 (MOV)
യോർദ്ദാന്നരികെ മോവാബ് സമഭൂമിയിൽ ബേത്ത്-യെശീമോത്ത് മുതൽ ആബേൽ-ശിത്തീംവരെ പാളയമിറങ്ങി.
സംഖ്യാപുസ്തകം 33 : 50 (MOV)
യെരീഹോവിന്നെതിരെ യോർദ്ദാന്നരികെ മോവാബ് സമഭൂമിയിൽവെച്ചു യഹോവ മോശെയോടു അരുളിച്ചെയ്തതു:
സംഖ്യാപുസ്തകം 33 : 51 (MOV)
നീ യിസ്രായേൽമക്കളോടു പറയേണ്ടുന്നതെന്തെന്നാൽ: നിങ്ങൾ യോർദ്ദാന്നക്കരെ കനാൻ ദേശത്തേക്കു കടന്നശേഷം
സംഖ്യാപുസ്തകം 33 : 52 (MOV)
ദേശത്തിലെ സകലനിവാസികളെയും നിങ്ങളുടെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞു അവരുടെ വിഗ്രഹങ്ങളെയും ബിംബങ്ങളെയും എല്ലാം തകർത്തു അവരുടെ സകലപൂജാഗിരികളെയും നശിപ്പിച്ചുകളയേണം.
സംഖ്യാപുസ്തകം 33 : 53 (MOV)
നിങ്ങൾ ദേശം കൈവശമാക്കി അതിൽ കുടിപാർക്കേണം; നിങ്ങൾ കൈവശമാക്കേണ്ടതിന്നു ഞാൻ ആ ദേശം നിങ്ങൾക്കു തന്നിരിക്കുന്നു.
സംഖ്യാപുസ്തകം 33 : 54 (MOV)
നിങ്ങൾ കുടുംബംകുടുംബമായി ദേശം ചീട്ടിട്ടു അവകാശമാക്കേണം; ആളേറെയുള്ളവർക്കു ഏറെയും കുറെയുള്ളവക്കു കുറെയും അവകാശം കൊടുക്കേണം; അവന്നവന്നു ചീട്ടു എവിടെ വീഴുന്നുവോ അവിടെ അവന്റെ അവകാശം ആയിരിക്കേണം; പിതൃഗോത്രം പിതൃഗോത്രമായി നിങ്ങൾക്കു അവകാശം ലഭിക്കേണം.
സംഖ്യാപുസ്തകം 33 : 55 (MOV)
എന്നാൽ ദേശത്തെ നിവാസികളെ നിങ്ങളുടെ മുമ്പിൽനിന്നു നീക്കിക്കളയാതിരുന്നാൽ നിങ്ങൾ അവരിൽ ശേഷിപ്പിക്കുന്നവർ നിങ്ങളുടെ കണ്ണുകളിൽ മുള്ളുകളും പാർശ്വങ്ങളിൽ കണ്ടകങ്ങളുമായി നിങ്ങൾ പാർക്കുന്ന ദേശത്തു നിങ്ങളെ ഉപദ്രവിക്കും.
സംഖ്യാപുസ്തകം 33 : 56 (MOV)
അത്രയുമല്ല, ഞാൻ അവരോടു ചെയ്‍വാൻ നിരൂപിച്ചതുപോലെ നിങ്ങളോടു ചെയ്യും.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56