മത്തായി 7 : 1 (MOV)
“നിങ്ങള്‍ വിധിക്കപ്പെടാതിരിക്കേണ്ടതിന്നു വിധിക്കരുതു.
മത്തായി 7 : 2 (MOV)
നിങ്ങള്‍ വിധിക്കുന്ന വിധിയാല്‍ നിങ്ങളെയും വിധിക്കും; നിങ്ങള്‍ അളക്കുന്ന അളവിനാല്‍ നിങ്ങള്‍ക്കും അളന്നു കിട്ടും.
മത്തായി 7 : 3 (MOV)
എന്നാല്‍ സ്വന്തകണ്ണിലെ കോല്‍ ഔര്‍ക്കാതെ സഹോദരന്റെ കണ്ണിലെ കരടു നോക്കുന്നതു എന്തു?
മത്തായി 7 : 4 (MOV)
അല്ല, സ്വന്ത കണ്ണില്‍ കോല്‍ ഇരിക്കെ നീ സഹോദരനോടുനില്ലു, നിന്റെ കണ്ണില്‍ നിന്നു കരടു എടുത്തുകളയട്ടേ, എന്നു പറയുന്നതു എങ്ങനെ?
മത്തായി 7 : 5 (MOV)
കപട ഭക്തിക്കാരാ, മുമ്പെ സ്വന്തകണ്ണില്‍നിന്നു കോല്‍ എടുത്തുകളക; പിന്നെ സഹോദരന്റെ കണ്ണില്‍ കരടു എടുത്തുകളവാന്‍ വെടിപ്പായി കാണും.
മത്തായി 7 : 6 (MOV)
വിശുദ്ധമായതു നായ്ക്കള്‍ക്കു കൊടുക്കരുതു; നിങ്ങളുടെ മുത്തുകളെ പന്നികളുടെ മുമ്പില്‍ ഇടുകയുമരുതു; അവ കാല്‍കൊണ്ടു അവ ചവിട്ടുകയും തിരിഞ്ഞു നിങ്ങളെ ചീന്തിക്കളകയും ചെയ്‍വാന്‍ ഇടവരരുതു.
മത്തായി 7 : 7 (MOV)
യാചിപ്പിന്‍ എന്നാല്‍ നിങ്ങള്‍ക്കു കിട്ടും; അന്വേഷിപ്പിന്‍ എന്നാല്‍ നിങ്ങള്‍ കണ്ടെത്തും; മുട്ടുവിന്‍ എന്നാല്‍ നിങ്ങള്‍ക്കു തുറക്കും.
മത്തായി 7 : 8 (MOV)
യാചിക്കുന്ന ഏവന്നും ലഭിക്കുന്നു; അന്വേഷിക്കുന്നവന്‍ കണ്ടെത്തുന്നു; മുട്ടുന്നവന്നു തുറക്കും.
മത്തായി 7 : 9 (MOV)
മകന്‍ അപ്പം ചോദിച്ചാല്‍ അവന്നു കല്ലു കൊടുക്കുന്ന മനുഷ്യന്‍ നിങ്ങളില്‍ ആരുള്ളൂ?
മത്തായി 7 : 10 (MOV)
മീന്‍ ചോദിച്ചാല്‍ അവന്നു പാമ്പിനെ കൊടുക്കുമോ?
മത്തായി 7 : 11 (MOV)
അങ്ങനെ ദോഷികളായ നിങ്ങള്‍ നിങ്ങളുടെ മക്കള്‍ക്കു നല്ല ദാനങ്ങളെ കൊടുപ്പാന്‍ അറിയുന്നു എങ്കില്‍ സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു തന്നോടു യാചിക്കുന്നവര്‍ക്കും നന്മ എത്ര അധികം കൊടുക്കും!
മത്തായി 7 : 12 (MOV)
മനുഷ്യര്‍ നിങ്ങള്‍ക്കു ചെയ്യേണം എന്നു നിങ്ങള്‍ ഇച്ഛിക്കന്നതു ഒക്കെയും നിങ്ങള്‍ അവര്‍ക്കും ചെയ്‍വിന്‍ ; ന്യായപ്രമാണവും പ്രവാചകന്മാരും ഇതു തന്നേ.
മത്തായി 7 : 13 (MOV)
ഇടുക്കുവാതിലൂടെ അകത്തു കടപ്പിന്‍ ; നാശത്തിലേക്കു പോകുന്ന വാതില്‍ വീതിയുള്ളതും വഴി വിശാലവും അതില്‍കൂടി കടക്കുന്നവര്‍ അനേകരും ആകുന്നു.
മത്തായി 7 : 14 (MOV)
ജീവങ്കലേക്കു പോകുന്ന വാതില്‍ ഇടുക്കവും വഴി ഞെരുക്കവുമുള്ളതു; അതു കണ്ടെത്തുന്നവര്‍ ചുരുക്കമത്രേ.
മത്തായി 7 : 15 (MOV)
കള്ള പ്രവാചകന്മാരെ സൂക്ഷിച്ചുകൊള്‍വിന്‍ ; അവര്‍ ആടുകളുടെ വേഷം പൂണ്ടു നിങ്ങളുടെ അടുക്കല്‍ വരുന്നു; അകമെയോ കടിച്ചുകീറുന്ന ചെന്നായ്ക്കള്‍ ആകുന്നു.
മത്തായി 7 : 16 (MOV)
അവരുടെ ഫലങ്ങളാല്‍ നിങ്ങള്‍ക്കു അവരെ തിരിച്ചറിയാം; മുള്ളുകളില്‍നിന്നു മുന്തിരിപ്പഴവും ഞെരിഞ്ഞിലുകളില്‍നിന്നു അത്തിപ്പഴവും പറിക്കുമാറുണ്ടോ?
മത്തായി 7 : 17 (MOV)
നല്ല വൃക്ഷം ഒക്കെയും നല്ല ഫലം കായക്കുന്നു; ആകാത്ത വൃക്ഷമോ ആകാത്ത ഫലം കായക്കുന്നു.
മത്തായി 7 : 18 (MOV)
നല്ല വൃക്ഷത്തിന്നു ആകാത്ത ഫലവും ആകാത്ത വൃക്ഷത്തിന്നു നല്ല ഫലവും കായ്പ്ാന്‍ കഴിയില്ല.
മത്തായി 7 : 19 (MOV)
നല്ല ഫലം കായ്ക്കാത്തവൃക്ഷം ഒക്കെയും വെട്ടി തീയില്‍ ഇടുന്നു.
മത്തായി 7 : 20 (MOV)
ആകയാല്‍ അവരുടെ ഫലത്താല്‍ നിങ്ങള്‍ അവരെ തിരിച്ചറിയും.
മത്തായി 7 : 21 (MOV)
എന്നോടു കര്‍ത്താവേ, കര്‍ത്താവേ, എന്നു പറയുന്നവന്‍ ഏവനുമല്ല, സ്വര്‍ഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവന്‍ അത്രേ സ്വര്‍ഗ്ഗരാജ്യത്തില്‍ കടക്കുന്നതു.
മത്തായി 7 : 22 (MOV)
കര്‍ത്താവേ, കര്‍ത്താവേ, നിന്റെ നാമത്തില്‍ ഞങ്ങള്‍ പ്രവചിക്കയും നിന്റെ നാമത്തില്‍ ഭൂതങ്ങളെ പുറത്താക്കുകയും നിന്റെ നാമത്തില്‍ വളരെ വീര്യപ്രവൃത്തികള്‍ പ്രവര്‍ത്തിക്കയും ചെയ്തില്ലയോ എന്നു പലരും ആ നാളില്‍ എന്നോടു പറയും.
മത്തായി 7 : 23 (MOV)
അന്നു ഞാന്‍ അവരൊടുഞാന്‍ ഒരു നാളും നിങ്ങളെ അറിഞ്ഞിട്ടില്ല; അധര്‍മ്മം പ്രവര്‍ത്തിക്കുന്നവരേ, എന്നെ വിട്ടു പോകുവിന്‍ എന്നു തീര്‍ത്തു പറയും.
മത്തായി 7 : 24 (MOV)
ആകയാല്‍ എന്റെ ഈ വചനങ്ങളെ കേട്ടു ചെയ്യുന്നവന്‍ ഒക്കെയും പാറമേല്‍ വീടു പണിത ബുദ്ധിയുള്ള മനുഷ്യനോടു തുല്യനാകുന്നു.
മത്തായി 7 : 25 (MOV)
വന്മഴ ചൊരിഞ്ഞു നദികള്‍ പൊങ്ങി കാറ്റു അടിച്ചു ആ വീട്ടിന്മേല്‍ അലെച്ചു; അതു പാറമേല്‍ അടിസ്ഥാനമുള്ളതാകയാല്‍ വീണില്ല.
മത്തായി 7 : 26 (MOV)
എന്റെ ഈ വചനങ്ങളെ കേട്ടു ചെയ്യാത്തവന്‍ ഒക്കെയും മണലിന്മേല്‍ വീടുപണിത മനുഷ്യനോടു തുല്യനാകുന്നു.
മത്തായി 7 : 27 (MOV)
വന്മഴ ചൊരിഞ്ഞു നദികള്‍ പൊങ്ങി കാറ്റു അടിച്ചു ആ വീട്ടിന്മേല്‍ അലെച്ചു, അതു വീണു; അതിന്റെ വീഴ്ച വലിയതായിരുന്നു.”
മത്തായി 7 : 28 (MOV)
ഈ വചനങ്ങളെ യേശു പറഞ്ഞു തീര്‍ന്നപ്പോള്‍ പുരുഷാരം അവന്റെ ഉപദേശത്തില്‍ വിസ്മയിച്ചു;
മത്തായി 7 : 29 (MOV)
അവരുടെ ശാസ്ത്രിമാരെപ്പോലെ അല്ല, അധികാരമുള്ളവനായിട്ടത്രേ അവന്‍ അവരോടു ഉപദേശിച്ചതു.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29

BG:

Opacity:

Color:


Size:


Font: