മർക്കൊസ് 5 : 1 (MOV)
അവര്‍ കടലിന്റെ അക്കരെ ഗദരദേശത്തു എത്തി.
മർക്കൊസ് 5 : 2 (MOV)
പടകില്‍നിന്നു ഇറങ്ങിയ ഉടനെ അശുദ്ധാത്മാവുള്ള ഒരു മനുഷ്യന്‍ കല്ലറകളില്‍ നിന്നു വന്നു അവനെ എതിരേറ്റു.
മർക്കൊസ് 5 : 3 (MOV)
അവന്റെ പാര്‍പ്പു കല്ലറകളില്‍ ആയിരുന്നു; ആര്‍ക്കും അവനെ ചങ്ങലകൊണ്ടുപോലും ബന്ധിച്ചുകൂടാഞ്ഞു.
മർക്കൊസ് 5 : 4 (MOV)
പലപ്പോഴും അവനെ വിലങ്ങും ചങ്ങലയുംകൊണ്ടു ബന്ധിച്ചിട്ടും അവന്‍ ചങ്ങല വലിച്ചുപൊട്ടിച്ചും വിലങ്ങു ഉരുമ്മി ഒടിച്ചും കളഞ്ഞു; ആര്‍ക്കും അവനെ അടക്കുവാന്‍ കഴിഞ്ഞില്ല.
മർക്കൊസ് 5 : 5 (MOV)
അവന്‍ രാവും പകലും കല്ലറകളിലും മലകളിലും ഇടവിടാതെ നിലവിളിച്ചും തന്നെത്താല്‍ കല്ലുകൊണ്ടു ചതെച്ചും പോന്നു.
മർക്കൊസ് 5 : 6 (MOV)
അവന്‍ യേശുവിനെ ദൂരത്തുനിന്നു കണ്ടിട്ടു ഔടിച്ചെന്നു അവനെ നമസ്കരിച്ചു.
മർക്കൊസ് 5 : 7 (MOV)
അവന്‍ ഉറക്കെ നിലവിളിച്ചുയേശുവേ, മഹോന്നതനായ ദൈവത്തിന്റെ പുത്രാ, എനിക്കും നിനക്കും തമ്മില്‍ എന്തു? ദൈവത്താണ, എന്നെ ദണ്ഡിപ്പിക്കരുതേ എന്നു അപേക്ഷിക്കുന്നു എന്നു പറഞ്ഞു.
മർക്കൊസ് 5 : 8 (MOV)
അശുദ്ധാത്മാവേ, ഈ മനുഷ്യനെ വിട്ടു പുറപ്പെട്ടുപോക എന്നു യേശു കല്പിച്ചിരുന്നു.
മർക്കൊസ് 5 : 9 (MOV)
നിന്റെ പേരെന്തു എന്നു അവനോടു ചോദിച്ചതിന്നുഎന്റെ പേര്‍ ലെഗ്യോന്‍ ; ഞങ്ങള്‍ പലര്‍ ആകുന്നു എന്നു അവന്‍ ഉത്തരം പറഞ്ഞു;
മർക്കൊസ് 5 : 10 (MOV)
നാട്ടില്‍ നിന്നു തങ്ങളെ അയച്ചുകളയാതിരിപ്പാന്‍ ഏറിയോന്നു അപേക്ഷിച്ചു.
മർക്കൊസ് 5 : 11 (MOV)
അവിടെ മലയരികെ ഒരു വലിയ പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു.
മർക്കൊസ് 5 : 12 (MOV)
ആ പന്നികളില്‍ കടക്കേണ്ടതിന്നു ഞങ്ങളെ അയക്കേണം എന്നു അവര്‍ അവനോടു അപേക്ഷിച്ചു;
മർക്കൊസ് 5 : 13 (MOV)
അവന്‍ അനുവാദം കൊടുത്തു; അശുദ്ധാത്മാക്കള്‍ പുറപ്പെട്ടു പന്നികളില്‍ കടന്നിട്ടു കൂട്ടം കടുന്തൂക്കത്തൂടെ കടലിലേക്കു പാഞ്ഞു വീര്‍പ്പുമുട്ടി ചത്തു. അവ ഏകദേശം രണ്ടായിരം ആയിരുന്നു.
മർക്കൊസ് 5 : 14 (MOV)
പന്നികളെ മേയക്കുന്നവര്‍ ഔടിച്ചെന്നു പട്ടണത്തിലും നാട്ടിലും അറിയിച്ചു; സംഭവിച്ചതു കാണ്മാന്‍ പലരും പുറപ്പെട്ടു,
മർക്കൊസ് 5 : 15 (MOV)
യേശുവിന്റെ അടുക്കല്‍ വന്നു, ലെഗ്യോന്‍ ഉണ്ടായിരുന്ന ഭൂതഗ്രസ്തന്‍ വസ്ത്രം ധരിച്ചും സുബോധം പൂണ്ടും ഇരിക്കുന്നതു കണ്ടു ഭയപ്പെട്ടു.
മർക്കൊസ് 5 : 16 (MOV)
കണ്ടവര്‍ ഭൂതഗ്രസ്തന്നു സംഭവിച്ചതും പന്നികളുടെ കാര്യവും അവരോടു അറിയിച്ചു.
മർക്കൊസ് 5 : 17 (MOV)
അപ്പോള്‍ അവര്‍ അവനോടു തങ്ങളുടെ അതിര്‍ വിട്ടുപോകുവാന്‍ അപേക്ഷിച്ചു തുടങ്ങി.
മർക്കൊസ് 5 : 18 (MOV)
അവന്‍ പടകു ഏറുമ്പോള്‍ ഭൂതഗ്രസ്തനായിരുന്നവന്‍ താനും കൂടെ പോരട്ടെ എന്നു അവനോടു അപേക്ഷിച്ചു.
മർക്കൊസ് 5 : 19 (MOV)
യേശു അവനെ അനുവദിക്കാതെനിന്റെ വീട്ടില്‍ നിനക്കുള്ളവരുടെ അടുക്കല്‍ ചെന്നു, കര്‍ത്താവു നിനക്കു ചെയ്തതു ഒക്കെയും നിന്നോടു കരുണകാണിച്ചതും പ്രസ്താവിക്ക എന്നു അവനോടു പറഞ്ഞു.
മർക്കൊസ് 5 : 20 (MOV)
അവന്‍ പോയി യേശു തനിക്കു ചെയ്തതൊക്കെയും ദെക്കപ്പൊലിനാട്ടില്‍ ഘോഷിച്ചുതുടങ്ങി; എല്ലാവരും ആശ്ചര്യപ്പെടുകയുമ ചെയ്തു.
മർക്കൊസ് 5 : 21 (MOV)
യേശു വീണ്ടും പടകില്‍ കയറി ഇവരെ കടന്നു കടലരികെ ഇരിക്കുമ്പോള്‍ വലിയ പുരുഷാരം അവന്റെ അടുക്കല്‍ വന്നുകൂടി.
മർക്കൊസ് 5 : 22 (MOV)
പള്ളി പ്രമാണികളില്‍ യായീറൊസ് എന്നു പേരുള്ള ഒരുത്തന്‍ വന്നു, അവനെ കണ്ടു കാല്‍ക്കല്‍ വീണു
മർക്കൊസ് 5 : 23 (MOV)
എന്റെ കുഞ്ഞുമകള്‍ അത്യാസനത്തില്‍ ഇരിക്കുന്നു; അവള്‍ രക്ഷപ്പെട്ടു ജീവിക്കേണ്ടതിന്നു നീ വന്നു അവളുടെമേല്‍ കൈ വെക്കേണമേ എന്നു വളരെ അപേക്ഷിച്ചു.
മർക്കൊസ് 5 : 24 (MOV)
അവന്‍ അവനോടുകൂടെ പോയി, വലിയ പുരുഷാരവും പിന്‍ ചെന്നു അവനെ തിക്കിക്കൊണ്ടിരുന്നു.
മർക്കൊസ് 5 : 25 (MOV)
പന്ത്രണ്ടു സംവത്സരമായിട്ടു രക്തസ്രവമുള്ളവളായി
മർക്കൊസ് 5 : 26 (MOV)
പല വൈദ്യന്മാരാലും ഏറിയോന്നു സഹിച്ചു തനിക്കുള്ളതൊക്കെയും ചെലവഴിച്ചിട്ടും ഒട്ടും ഭേദം വരാതെ ഏറ്റവും പരവശയായി തീര്‍ന്നിരുന്ന ഒരു സ്ത്രീ യേശുവിന്റെ വര്‍ത്തമാനം കേട്ടു
മർക്കൊസ് 5 : 27 (MOV)
അവന്റെ വസ്ത്രം എങ്കിലും തൊട്ടാല്‍ ഞാന്‍ രക്ഷപ്പെടും എന്നു പറഞ്ഞു പുരുഷാരത്തില്‍കൂടി പുറകില്‍ വന്നു അവന്റെ വസ്ത്രം തൊട്ടു.
മർക്കൊസ് 5 : 28 (MOV)
ക്ഷണത്തില്‍ അവളുടെ രക്തസ്രവം നിന്നു; ബാധ മാറി താന്‍ സ്വസ്ഥയായി എന്നു അവള്‍ ശരീരത്തില്‍ അറിഞ്ഞു.
മർക്കൊസ് 5 : 29 (MOV)
ഉടനെ യേശു തങ്കല്‍നിന്നു ശക്തി പുറപ്പെട്ടു എന്നു ഉള്ളില്‍ അറിഞ്ഞിട്ടു പുരുഷാരത്തില്‍ തിരിഞ്ഞുഎന്റെ വസ്ത്രം തൊട്ടതു ആര്‍ എന്നു ചോദിച്ചു.
മർക്കൊസ് 5 : 30 (MOV)
ശിഷ്യന്മാര്‍ അവനോടു പുരുഷാരം നിന്നെ തിരക്കുന്നതു കണ്ടിട്ടും എന്നെ തൊട്ടതു ആര്‍ എന്നു ചോദിക്കുന്നുവോ എന്നു പറഞ്ഞു.
മർക്കൊസ് 5 : 31 (MOV)
അവനോ അതു ചെയ്തവളെ കാണ്മാന്‍ ചുറ്റും നോക്കി.
മർക്കൊസ് 5 : 32 (MOV)
സ്ത്രീ തനിക്കു സംഭവിച്ചതു അറിഞ്ഞിട്ടു ഭായപ്പെട്ടും വിറെച്ചുകൊണ്ടു വന്നു അവന്റെ മുമ്പില്‍ വീണു വസ്തുത ഒക്കെയും അവനോടു പറഞ്ഞു.
മർക്കൊസ് 5 : 33 (MOV)
അവന്‍ അവളോടുമകളേ, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു; സമാധാനത്തോടെ പോയി ബാധ ഒഴിഞ്ഞു സ്വസ്ഥയായിരിക്ക എന്നു പറഞ്ഞു.
മർക്കൊസ് 5 : 34 (MOV)
ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ തന്നേ പള്ളി പ്രമാണിയുടെ വീട്ടില്‍ നിന്നു ആള്‍ വന്നുനിന്റെ മകള്‍ മരിച്ചുപോയി; ഗുരുവിനെ ഇനി അസഹ്യപ്പെടുത്തുന്നതു എന്തിന്നു എന്നു പറഞ്ഞു.
മർക്കൊസ് 5 : 35 (MOV)
യേശു ആ വാക്കു കാര്യമാക്കാതെ പള്ളിപ്രമാണിയോടുഭയപ്പെടേണ്ടാ, വിശ്വസിക്ക മാത്രം ചെയ്ക എന്നു പറഞ്ഞു.
മർക്കൊസ് 5 : 36 (MOV)
പത്രൊസും യാക്കോബും യാക്കോബിന്റെ സഹോദരനായ യോഹന്നാനും അല്ലാതെ മറ്റാരും തന്നോടുകൂടെ ചെല്ലുവാന്‍ സമ്മതിച്ചില്ല.
മർക്കൊസ് 5 : 37 (MOV)
പള്ളിപ്രമാണിയുടെ വീട്ടില്‍ വന്നാറെ ആരവാരത്തെയും വളരെ കരഞ്ഞു വിലപിക്കുന്നവരെയും കണ്ടു;
മർക്കൊസ് 5 : 38 (MOV)
അകത്തു കടന്നുനിങ്ങളുടെ ആരവാരവും കരച്ചലും എന്തിന്നു? കുട്ടി മരിച്ചിട്ടില്ല, ഉറങ്ങുന്നത്രേ എന്നു അവരോടു പറഞ്ഞു; അവരോ അവനെ പരിഹസിച്ചു.
മർക്കൊസ് 5 : 39 (MOV)
അവന്‍ എല്ലാവരെയും പുറത്താക്കി കുട്ടിയുടെ അപ്പനെയും അമ്മയെയും തന്നോടുകൂടെയുള്ളവരെയും കൂട്ടിക്കൊണ്ടു കുട്ടി കിടക്കുന്ന ഇടത്തുചെന്നു കുട്ടിയുടെ കൈകൂ പിടിച്ചു
മർക്കൊസ് 5 : 40 (MOV)
ബാലേ, എഴുന്നേല്‍ക്ക എന്നു നിന്നോടു കല്പിക്കുന്നു എന്ന അര്‍ത്ഥത്തോടെ തലീഥാ ക്കുമി എന്നു അവളോടു പറഞ്ഞു.
മർക്കൊസ് 5 : 41 (MOV)
ബാല ഉടനെ എഴുന്നേറ്റു നടന്നു; അവള്‍ക്കു പന്ത്രണ്ടു വയസ്സായിരുന്നു; അവര്‍ അത്യന്തം വിസ്മയിച്ചു
മർക്കൊസ് 5 : 42 (MOV)
ഇതു ആരും അറിയരുതു എന്നു അവന്‍ അവരോടു ഏറിയോന്നു കല്പിച്ചു. അവള്‍ക്കു ഭക്ഷിപ്പാന്‍ കൊടുക്കേണം എന്നും പറഞ്ഞു.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42

BG:

Opacity:

Color:


Size:


Font: