ലൂക്കോസ് 24 : 1 (MOV)
അവര്‍ ഒരുക്കിയ സുഗന്ധവര്‍ഗ്ഗം എടുത്തു ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം അതികാലത്തു എത്തി,
ലൂക്കോസ് 24 : 2 (MOV)
കല്ലറയില്‍ നിന്നു കല്ലു ഉരുട്ടിക്കളഞ്ഞതായി കണ്ടു.
ലൂക്കോസ് 24 : 3 (MOV)
അകത്തു കടന്നാറെ കര്‍ത്താവായ യേശുവിന്റെ ശരീരം കണ്ടില്ല.
ലൂക്കോസ് 24 : 4 (MOV)
അതിനെക്കുറിച്ചു അവര്‍ ചഞ്ചലിച്ചിരിക്കുമ്പോള്‍ മിന്നുന്ന വസ്ത്രം ധരിച്ച രണ്ടു പുരുഷാന്മാര്‍ അരികെ നിലക്കുന്നതു കണ്ടു.
ലൂക്കോസ് 24 : 5 (MOV)
ഭയപ്പെട്ടു മുഖം കുനിച്ചു നിലക്കുമ്പോള്‍ അവര്‍ അവരോടുനിങ്ങള്‍ ജീവനുള്ളവനെ മരിച്ചവരുടെ ഇടയില്‍ അന്വേഷിക്കുന്നതു എന്തു?
ലൂക്കോസ് 24 : 6 (MOV)
അവന്‍ ഇവിടെ ഇല്ല ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു;
ലൂക്കോസ് 24 : 7 (MOV)
മുമ്പെ ഗലീലയില്‍ ഇരിക്കുമ്പോള്‍ തന്നേ അവന്‍ നിങ്ങളോടുമനുഷ്യപുത്രനെ പാപികളായ മനുഷ്യരുടെ കയ്യില്‍ ഏല്പിച്ചു ക്രൂശിക്കയും അവന്‍ മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കയും വേണം എന്നു പറഞ്ഞതു ഔര്‍ത്തുകൊള്‍വിന്‍ എന്നു പറഞ്ഞു
ലൂക്കോസ് 24 : 8 (MOV)
അവര്‍ അവന്റെ വാക്കു ഔര്‍ത്തു,
ലൂക്കോസ് 24 : 9 (MOV)
കല്ലറ വിട്ടു മടങ്ങിപ്പോയി പതിനൊരുവര്‍ മുതലായ എല്ലാവരോടും ഇതു ഒക്കെയും അറിയിച്ചു.
ലൂക്കോസ് 24 : 10 (MOV)
അവര്‍ ആരെന്നാല്‍ മഗ്ദലക്കാരത്തി മറിയ, യോഹന്നാ, യാക്കോബിന്റെ അമ്മ മറിയ എന്നവര്‍ തന്നേ. അവരോടുകൂടെയുള്ള മറ്റു സ്ത്രീകളും അതു അപ്പൊസ്തലന്മാരോടു പറഞ്ഞു.
ലൂക്കോസ് 24 : 11 (MOV)
ഈ വാക്കു അവര്‍ക്കും വെറും കഥപോലെ തോന്നി; അവരെ വിശ്വസിച്ചില്ല.
ലൂക്കോസ് 24 : 12 (MOV)
(എന്നാല്‍ പത്രൊസ് എഴുന്നേറ്റു കല്ലറെക്കല്‍ ഔടിച്ചെന്നു കുനിഞ്ഞു നോക്കി, തുണി മാത്രം കണ്ടു, സംഭവിച്ചതെന്തെന്നു ആശ്ചര്യപ്പെട്ടു മടങ്ങിപ്പോന്നു.)
ലൂക്കോസ് 24 : 13 (MOV)
അന്നു തന്നേ അവരില്‍ രണ്ടുപേര്‍ യെരൂശലേമില്‍നിന്നു ഏഴു നാഴിക ദൂരമുള്ള എമ്മവുസ്സ് എന്ന ഗ്രാമത്തിലേക്കു പോകയില്‍
ലൂക്കോസ് 24 : 14 (MOV)
ഈ സംഭവിച്ചതിനെക്കുറിച്ചു ഒക്കെയും തമ്മില്‍ സംസാരിച്ചുകൊണ്ടിരുന്നു.
ലൂക്കോസ് 24 : 15 (MOV)
സംസാരിച്ചും തര്‍ക്കിച്ചും കൊണ്ടിരിക്കുമ്പോള്‍ യേശു താനും അടുത്തുചെന്നു അവരോടു ചേര്‍ന്നു നടന്നു.
ലൂക്കോസ് 24 : 16 (MOV)
അവനെ അറിയാതവണ്ണം അവരുടെ കണ്ണു നിരോധിച്ചിരുന്നു.
ലൂക്കോസ് 24 : 17 (MOV)
അവന്‍ അവരോടുനിങ്ങള്‍ വഴിനടന്നു തമ്മില്‍ വാദിക്കുന്ന ഈ കാര്യം എന്തു എന്നു ചോദിച്ചു; അവര്‍ വാടിയ മുഖത്തോടെ നിന്നു.
ലൂക്കോസ് 24 : 18 (MOV)
ക്ളെയൊപ്പാവു എന്നു പേരുള്ളവന്‍ ; യെരൂശലേമിലെ പരദേശികളില്‍ നീ മാത്രം ഈ നാളുകളില്‍ അവിടെ സംഭവിച്ച കാര്യം അറിയാതിരിക്കുന്നുവോ എന്നു ഉത്തരം പറഞ്ഞു.
ലൂക്കോസ് 24 : 19 (MOV)
ഏതു എന്നു അവന്‍ അവരോടു ചോദിച്ചതിന്നു അവര്‍ അവനോടു പറഞ്ഞതുദൈവത്തിന്നും സകലജനത്തിനും മുമ്പാകെ പ്രവൃത്തിയിലും വാക്കിലും ശക്തിയുള്ള പ്രവാചകനായിരുന്ന നസറായനായ യേശുവിനെക്കുറിച്ചുള്ളതു തന്നേ.
ലൂക്കോസ് 24 : 20 (MOV)
നമ്മുടെ മഹാപുരോഹിതന്മാരും പ്രമാണികളും അവനെ മരണവിധിക്കു ഏല്പിച്ചു ക്രൂശിച്ചു.
ലൂക്കോസ് 24 : 21 (MOV)
ഞങ്ങളോ അവന്‍ യിസ്രായേലിനെ വീണ്ടെടുപ്പാനുള്ളവന്‍ എന്നു ആശിച്ചിരുന്നു; അത്രയുമല്ല, ഇതു സംഭവിച്ചിട്ടു ഇന്നു മൂന്നാം നാള്‍ ആകുന്നു.
ലൂക്കോസ് 24 : 22 (MOV)
ഞങ്ങളുടെ കൂട്ടത്തില്‍ ചില സ്ത്രീകള്‍ രാവിലെ കല്ലറെക്കല്‍ പോയി
ലൂക്കോസ് 24 : 23 (MOV)
അവന്റെ ശരീരം കാണാതെ മടങ്ങിവന്നു അവന്‍ ജീവിച്ചിരിക്കുന്നു എന്നു പറഞ്ഞ ദൂതന്മാരുടെ ദര്‍ശനം കണ്ടു എന്നു പറഞ്ഞു ഞങ്ങളെ ഭ്രമിപ്പിച്ചു.
ലൂക്കോസ് 24 : 24 (MOV)
ഞങ്ങളുടെ കൂട്ടത്തില്‍ ചിലര്‍ കല്ലറക്കല്‍ ചെന്നു സ്ത്രീകള്‍ പറഞ്ഞതുപോലെ തന്നേ കണ്ടു; അവനെ കണ്ടില്ലതാനും.
ലൂക്കോസ് 24 : 25 (MOV)
അവന്‍ അവരോടുഅയ്യോ, ബുദ്ധിഹീനരേ, പ്രവാചകന്മാര്‍ പറഞ്ഞിരിക്കുന്നതു എല്ലാം വിശ്വസിക്കാത്ത മന്ദബുദ്ധികളേ,
ലൂക്കോസ് 24 : 26 (MOV)
ക്രിസ്തു ഇങ്ങനെ കഷ്ടം അനുഭവിച്ചിട്ടു തന്റെ മഹത്വത്തില്‍ കടക്കേണ്ടതല്ലയോ എന്നു പറഞ്ഞു.
ലൂക്കോസ് 24 : 27 (MOV)
മോശെ തുടങ്ങി സകലപ്രവാചകന്മാരില്‍ നിന്നും എല്ലാതിരുവെഴുത്തുകളിലും തന്നെക്കുറിച്ചുള്ളതു അവര്‍ക്കും വ്യാഖ്യാനിച്ചുകൊടുത്തു.
ലൂക്കോസ് 24 : 28 (MOV)
അവര്‍ പോകുന്ന ഗ്രാമത്തോടു അടുത്തപ്പോള്‍ അവന്‍ മുമ്പോട്ടു പോകുന്ന ഭാവം കാണിച്ചു.
ലൂക്കോസ് 24 : 29 (MOV)
അവരോഞങ്ങളോടുകൂടെ പാര്‍ക്കുംക; നേരം വൈകി അസ്തമിപ്പാറായല്ലോ എന്നു പറഞ്ഞു അവനെ നിര്‍ബന്ധിച്ചു; അവന്‍ അവരോടുകൂടെ പാര്‍പ്പാന്‍ ചെന്നു.
ലൂക്കോസ് 24 : 30 (MOV)
അവരുമായി ഭക്ഷണത്തിന്നു ഇരിക്കുമ്പോള്‍ അവന്‍ അപ്പം എടുത്തു അനുഗ്രഹിച്ചു നുറുക്കി അവര്‍ക്കുംകൊടുത്തു.
ലൂക്കോസ് 24 : 31 (MOV)
ഉടനെ അവരുടെ കണ്ണു തുറന്നു അവര്‍ അവനെ അറിഞ്ഞു; അവന്‍ അവര്‍ക്കും അപ്രത്യക്ഷനായി
ലൂക്കോസ് 24 : 32 (MOV)
അവന്‍ വഴിയില്‍ നമ്മോടു സംസാരിച്ചു തിരുവെഴുത്തുകളെ തെളിയിക്കുമ്പോള്‍ നമ്മുടെ ഹൃദയം നമ്മുടെ ഉള്ളില്‍ കത്തിക്കൊണ്ടിരുന്നില്ലയോ എന്നു അവര്‍ തമ്മില്‍ പറഞ്ഞു.
ലൂക്കോസ് 24 : 33 (MOV)
ആ നാഴികയില്‍ തന്നേ അവര്‍ എഴുന്നേറ്റു യെരൂശലേമിലേക്കു മടങ്ങിപ്പോന്നു.
ലൂക്കോസ് 24 : 34 (MOV)
കര്‍ത്താവു വാസ്തവമായി ഉയിര്‍ത്തെഴുന്നേറ്റു ശിമോന്നു പ്രത്യക്ഷനായി എന്നു കൂടിയിരുന്നു പറയുന്ന പതിനൊരുവരെയും കൂടെയുള്ളവരെയും കണ്ടു.
ലൂക്കോസ് 24 : 35 (MOV)
വഴിയില്‍ സംഭവിച്ചതും അവന്‍ അപ്പം നുറുക്കുകയില്‍ തങ്ങള്‍ക്കു അറിയായ്‍വന്നതും അവര്‍ വിവരിച്ചു പറഞ്ഞു.
ലൂക്കോസ് 24 : 36 (MOV)
ഇങ്ങനെ അവര്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ അവന്‍ അവരുടെ നടുവില്‍ നിന്നു(നിങ്ങള്‍ക്കു സമാധാനം എന്നു പറഞ്ഞു.)
ലൂക്കോസ് 24 : 37 (MOV)
അവര്‍ ഞെട്ടി ഭയപ്പെട്ടു; ഒരു ഭൂതത്തെ കാണുന്നു എന്നു അവര്‍ക്കും തോന്നി.
ലൂക്കോസ് 24 : 38 (MOV)
അവന്‍ അവരോടു നിങ്ങള്‍ കലങ്ങുന്നതു എന്തു? നിങ്ങളുടെ ഹൃദയത്തില്‍ സംശയം പൊങ്ങുന്നതും എന്തു?
ലൂക്കോസ് 24 : 39 (MOV)
ഞാന്‍ തന്നെ ആകുന്നു എന്നു എന്റെ കയ്യും കാലും നോക്കി അറിവിന്‍ ; എന്നെ തൊട്ടുനോക്കുവിന്‍ ; എന്നില്‍ കാണുന്നതുപോലെ ഭൂതത്തിന്നു മാംസവും അസ്ഥിയും ഇല്ലല്ലോ എന്നു പറഞ്ഞു.
ലൂക്കോസ് 24 : 40 (MOV)
(ഇങ്ങനെ പറഞ്ഞിട്ടു അവന്‍ കയ്യും കാലും അവരെ കാണിച്ചു.)
ലൂക്കോസ് 24 : 41 (MOV)
അവര്‍ സന്തോഷത്താല്‍ വിശ്വസിക്കാതെ അതിശയിച്ചു നിലക്കുമ്പോള്‍ അവരോടുതിന്നുവാന്‍ വല്ലതും ഇവിടെ നിങ്ങളുടെ പക്കല്‍ ഉണ്ടോ എന്നു ചോദിച്ചു.
ലൂക്കോസ് 24 : 42 (MOV)
അവര്‍ ഒരു ഖണ്ഡം വറുത്ത മീനും (തേന്‍ കട്ടയും) അവന്നു കൊടുത്തു.
ലൂക്കോസ് 24 : 43 (MOV)
അതു അവന്‍ വാങ്ങി അവര്‍ കാണ്‍കെ തിന്നു.
ലൂക്കോസ് 24 : 44 (MOV)
പിന്നെ അവന്‍ അവരോടുഇതാകുന്നു നിങ്ങളോടുകൂടെ ഇരിക്കുമ്പോള്‍ ഞാന്‍ പറഞ്ഞ വാക്കു. മോശെയുടെ ന്യായപ്രമാണത്തിലും പ്രവാചകപുസ്തകങ്ങളിലും സങ്കീര്‍ത്തനങ്ങളിലും എന്നെക്കുറിച്ചു എഴുതിയിരിക്കുന്നതു ഒക്കെയും നിവൃത്തിയാകേണം എന്നുള്ളതു തന്നേ എന്നു പറഞ്ഞു തിരുവെഴുത്തുകളെ തിരിച്ചറിയേണ്ടതിന്നു അവരുടെ ബുദ്ധിയെ തുറന്നു.
ലൂക്കോസ് 24 : 45 (MOV)
ക്രിസ്തു കഷ്ടം അനുഭവിക്കയും മൂന്നാം നാള്‍ മരിച്ചവരില്‍ നിന്നു ഉയിര്‍ത്തെഴുന്നേല്‍ക്കയും അവന്റെ നാമത്തില്‍ മാനസാന്തരവും പാപമോചനവും യെരൂശലേമില്‍ തുടങ്ങി സകലജാതികളിലും പ്രസംഗിക്കയും വേണം എന്നിങ്ങനെ എഴുതിയിരിക്കുന്നു.
ലൂക്കോസ് 24 : 46 (MOV)
ഇതിന്നു നിങ്ങള്‍ സാക്ഷികള്‍ ആകുന്നു.
ലൂക്കോസ് 24 : 47 (MOV)
എന്റെ പിതാവു വാഗ്ദത്തം ചെയ്തതിനെ ഞാന്‍ നിങ്ങളുടെ മേല്‍ അയക്കും. നിങ്ങളോ ഉയരത്തില്‍നിന്നു ശക്തി ധരിക്കുവോളം നഗരത്തില്‍ പാര്‍പ്പിന്‍ എന്നും അവരോടു പറഞ്ഞു.
ലൂക്കോസ് 24 : 48 (MOV)
അനന്തരം അവന്‍ അവരെ ബേഥാന്യയോളം കൂട്ടിക്കൊണ്ടുപോയി കൈ ഉയര്‍ത്തി അവരെ അനുഗ്രഹിച്ചു.
ലൂക്കോസ് 24 : 49 (MOV)
അവരെ അനുഗ്രഹിക്കയില്‍ അവന്‍ അവരെ വിട്ടു പിരിഞ്ഞു (സ്വര്‍ഗ്ഗാരോഹണം ചെയ്തു).
ലൂക്കോസ് 24 : 50 (MOV)
അവര്‍ (അവനെ നമസ്ക്കുരിച്ചു) മഹാസന്തോഷത്തോടെ യെരൂശലേമിലേക്കു മടങ്ങിച്ചെന്നു എല്ലായ്പോഴും ദൈവലായത്തില്‍ ഇരുന്നു ദൈവത്തെ വാഴ്ത്തിപ്പോന്നു.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50

BG:

Opacity:

Color:


Size:


Font: