യോഹന്നാൻ 4 : 1 (MOV)
യേശു യോഹന്നാനെക്കാള്‍ അധികം ശിഷ്യന്മാരെ ചേര്‍ത്തു സ്നാനം കഴിപ്പിക്കുന്നു എന്നു പരീശന്മാര്‍ കേട്ടു എന്നു കര്‍ത്താവു അറിഞ്ഞപ്പോള്‍ —
യോഹന്നാൻ 4 : 2 (MOV)
ശിഷ്യന്മാര്‍ അല്ലാതെ, യേശു തന്നേ സ്നാനം കഴിപ്പിച്ചില്ലതാനും —
യോഹന്നാൻ 4 : 3 (MOV)
അവന്‍ യെഹൂദ്യദേശം വിട്ടു പിന്നെയും ഗലീലെക്കു യാത്രയായി. അവന്‍ ശമര്യയില്‍കൂടി കടന്നുപോകേണ്ടിവന്നു.
യോഹന്നാൻ 4 : 4 (MOV)
അങ്ങനെ അവന്‍ സുഖാര്‍ എന്നൊരു ശമര്യപട്ടണത്തില്‍ യാക്കോബ് തന്റെ പുത്രനായയോസേഫിന്നു കൊടുത്ത നിലത്തിന്നരികെ എത്തി. അവിടെ യാക്കോബിന്റെ ഉറവുണ്ടായിരുന്നു. യേശു വഴി നടന്നു ക്ഷീണിച്ചിട്ടു ഉറവിന്നരികെ ഇരുന്നു; അപ്പോള്‍ ഏകദേശം ആറാം മണിനേരം ആയിരുന്നു.
യോഹന്നാൻ 4 : 5 (MOV)
ഒരു ശമര്യസ്ത്രീ വെള്ളം കോരുവാന്‍ വന്നു; യേശു അവളോടുഎനിക്കു കുടിപ്പാന്‍ തരുമോ എന്നു ചോദിച്ചു.
യോഹന്നാൻ 4 : 6 (MOV)
അവന്റെ ശിഷ്യന്മാര്‍ ഭക്ഷണസാധനങ്ങളെ കൊള്ളുവാന്‍ പട്ടണത്തില്‍ പോയിരുന്നു.
യോഹന്നാൻ 4 : 7 (MOV)
ശമര്യസ്ത്രീ അവനോടുനീ യെഹൂദന്‍ ആയിരിക്കെ ശമര്യക്കാരത്തിയായ എന്നോടു കുടിപ്പാന്‍ ചോദിക്കുന്നതു എങ്ങനെ എന്നു പറഞ്ഞു. യെഹൂദന്മാര്‍ക്കും ശമര്യര്‍ക്കും തമ്മില്‍ സമ്പര്‍ക്കമില്ല —
യോഹന്നാൻ 4 : 8 (MOV)
അതിന്നു യേശുനീ ദൈവത്തിന്റെ ദാനവും നിന്നോടു കുടിപ്പാന്‍ ചോദിക്കുന്നവന്‍ ആരെന്നും അറിഞ്ഞു എങ്കില്‍ നീ അവനോടു ചോദിക്കയും അവന്‍ ജീവനുള്ള വെള്ളം നിനക്കു തരികയും ചെയ്യുമായിരുന്നു എന്നു ഉത്തരം പറഞ്ഞു.
യോഹന്നാൻ 4 : 9 (MOV)
സ്ത്രീ അവനോടുയജമാനനേ, നിനക്കു കോരുവാന്‍ പാത്രം ഇല്ലല്ലോ; കിണറു ആഴമുള്ളതാകുന്നു; പിന്നെ ജീവനുള്ള വെള്ളം നിനക്കു എവിടെ നിന്നു?
യോഹന്നാൻ 4 : 10 (MOV)
നമ്മുടെ പിതാവായ യാക്കോബിനെക്കാള്‍ നീ വലിയവനോ? അവന്‍ ആകുന്നു ഈ കിണറു ഞങ്ങള്‍ക്കു തന്നതു; അവനും അവന്റെ മക്കളും മൃഗങ്ങളും ഇതിലെ വെള്ളം കുടിച്ചു പോന്നു എന്നു പറഞ്ഞു.
യോഹന്നാൻ 4 : 11 (MOV)
യേശു അവളോടുഈ വെള്ളം കുടിക്കുന്നവന്നു എല്ലാം പിന്നെയും ദാഹിക്കും.
യോഹന്നാൻ 4 : 12 (MOV)
ഞാന്‍ കൊടുക്കുന്ന വെള്ളം കുടിക്കുന്നവന്നോ ഒരുനാളും ദാഹിക്കയില്ല; ഞാന്‍ കൊടുക്കുന്ന വെള്ളം അവനില്‍ നിത്യജീവങ്കലേക്കു പൊങ്ങിവരുന്ന നീരുറവായിത്തീരും എന്നു ഉത്തരം പറഞ്ഞു.
യോഹന്നാൻ 4 : 13 (MOV)
സ്ത്രീ അവനാടുയജമാനനേ, എനിക്കു ദാഹിക്കാതെയും ഞാന്‍ കോരുവാന്‍ ഇവിടത്തോളം വരാതെയുമിരിക്കേണ്ടതിന്നു ആ വെള്ളം എനിക്കു തരേണം എന്നു പറഞ്ഞു.
യോഹന്നാൻ 4 : 14 (MOV)
യേശു അവളോടുപോയി ഭര്‍ത്താവിനെ വിളിച്ചുകൊണ്ടുവരിക എന്നു പറഞ്ഞു.
യോഹന്നാൻ 4 : 15 (MOV)
എനിക്കു ഭര്‍ത്താവു ഇല്ല എന്നുസ്ത്രീ അവനോടു ഉത്തരം പറഞ്ഞതിന്നുഎനിക്കു ഭര്‍ത്താവു ഇല്ല എന്നു നീ പറഞ്ഞതു ശരി.
യോഹന്നാൻ 4 : 16 (MOV)
അഞ്ചു ഭര്‍ത്താക്കന്മാര്‍ നിനക്കു ഉണ്ടായിരുന്നു; ഇപ്പോള്‍ ഉള്ളവനോ ഭര്‍ത്താവല്ല; നീ പറഞ്ഞതു സത്യം തന്നേ എന്നു യേശു പറഞ്ഞു.
യോഹന്നാൻ 4 : 17 (MOV)
സ്ത്രീ അവനോടുയജമാനനേ, നീ പ്രവാചകന്‍ എന്നു ഞാന്‍ കാണുന്നു.
യോഹന്നാൻ 4 : 18 (MOV)
ഞങ്ങളുടെ പിതാക്കന്മാര്‍ ഈ മലയില്‍ നമസ്കരിച്ചുവന്നു; നമസ്കരിക്കേണ്ടുന്ന സ്ഥലം യെരൂശലേമില്‍ ആകുന്നു എന്നു നിങ്ങള്‍ പറയുന്നു എന്നു പറഞ്ഞു.
യോഹന്നാൻ 4 : 19 (MOV)
യേശു അവളോടു പറഞ്ഞതുസ്ത്രീയേ, എന്റെ വാക്കു വിശ്വസിക്ക; നിങ്ങള്‍ പിതാവിനെ നമസ്കരിക്കുന്നതു ഈ മലയിലും അല്ല യെരൂശലേമിലും അല്ല എന്നുള്ള നാഴിക വരുന്നു.
യോഹന്നാൻ 4 : 20 (MOV)
നിങ്ങള്‍ അറിയാത്തതിനെ നമസ്കരിക്കുന്നു. ഞങ്ങളോ അറിയുന്നതിനെ നമസ്കരിക്കുന്നു; രക്ഷ യെഹൂദന്മാരുടെ ഇടയില്‍ നിന്നല്ലോ വരുന്നതു.
യോഹന്നാൻ 4 : 21 (MOV)
സത്യനമസ്കാരികള്‍ പിതാവിനെ ആത്മാവിലും സത്യത്തിലും നമസ്കരിക്കുന്ന നാഴിക വരുന്നു; ഇപ്പോള്‍ വന്നുമിരിക്കുന്നു. തന്നേ നമസ്കരിക്കുന്നവര്‍ ഇങ്ങനെയുള്ളവര്‍ ആയിരിക്കേണം എന്നു പിതാവു ഇച്ഛിക്കുന്നു.
യോഹന്നാൻ 4 : 22 (MOV)
ദൈവം ആത്മാവു ആകുന്നു; അവനെ നമസ്കരിക്കുന്നവര്‍ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം.
യോഹന്നാൻ 4 : 23 (MOV)
സ്ത്രീ അവനോടുമശീഹ — എന്നുവെച്ചാല്‍ ക്രിസ്തു — വരുന്നു എന്നു ഞാന്‍ അറിയുന്നു; അവന്‍ വരുമ്പോള്‍ സകലവും അറിയിച്ചുതരും എന്നു പറഞ്ഞു.
യോഹന്നാൻ 4 : 24 (MOV)
യേശു അവളോടുനിന്നോടു സംസാരിക്കുന്ന ഞാന്‍ തന്നേ മശീഹ എന്നു പറഞ്ഞു.
യോഹന്നാൻ 4 : 25 (MOV)
ഇതിന്നിടയില്‍ അവന്റെ ശിഷ്യന്മാര്‍ വന്നു അവന്‍ സ്ത്രീയോടു സംസാരിക്കയാല്‍ ആശ്ചര്യപ്പെട്ടു എങ്കിലുംനീ എന്തു ചോദിക്കുന്നു? അവളോടു എന്തു സംസാരിക്കുന്നു എന്നു ആരും ചോദിച്ചില്ല.
യോഹന്നാൻ 4 : 26 (MOV)
അനന്തരം സ്ത്രീ പാത്രം വെച്ചിട്ടു പട്ടണത്തില്‍ ചെന്നു ജനങ്ങളോടു
യോഹന്നാൻ 4 : 27 (MOV)
ഞാന്‍ ചെയ്തതു ഒക്കെയും എന്നോടു പറഞ്ഞ ഒരു മനുഷ്യനെ വന്നുകാണ്മിന്‍ ; അവന്‍ പക്ഷേ ക്രിസ്തു ആയിരിക്കുമോ എന്നു പറഞ്ഞു.
യോഹന്നാൻ 4 : 28 (MOV)
അവര്‍ പട്ടണത്തില്‍ നിന്നു പുറപ്പെട്ടു അവന്റെ അടുക്കല്‍ വന്നു.
യോഹന്നാൻ 4 : 29 (MOV)
അതിന്നിടയില്‍ ശിഷ്യന്മാര്‍ അവനോടുറബ്ബീ, ഭക്ഷിച്ചാലും എന്നു അപേക്ഷിച്ചു.
യോഹന്നാൻ 4 : 30 (MOV)
അതിന്നു അവന്‍ നിങ്ങള്‍ അറിയാത്ത ആഹാരം ഭക്ഷിപ്പാന്‍ എനിക്കു ഉണ്ടു എന്നു അവരോടു പറഞ്ഞു.
യോഹന്നാൻ 4 : 31 (MOV)
ആകയാല്‍ വല്ലവനും അവന്നു ഭക്ഷിപ്പാന്‍ കൊണ്ടുവന്നുവോ എന്നു ശിഷ്യന്മാര്‍ തമ്മില്‍ പറഞ്ഞു.
യോഹന്നാൻ 4 : 32 (MOV)
യേശു അവരോടു പറഞ്ഞതുഎന്നെ അയച്ചവന്റെ ഇഷ്ടം ചെയ്തു അവന്റെ പ്രവൃത്തി തികെക്കുന്നതു തന്നെ എന്റെ ആഹാരം.
യോഹന്നാൻ 4 : 33 (MOV)
ഇനി നാലു മാസം കഴിഞ്ഞിട്ടു കൊയ്ത്തു വരുന്നു എന്നു നിങ്ങള്‍ പറയുന്നില്ലയോ? നിങ്ങള്‍ തല പൊക്കി നോക്കിയാല്‍ നിലങ്ങള്‍ ഇപ്പോള്‍ തന്നേ കൊയ്ത്തിന്നു വെളുത്തിരിക്കുന്നതു കാണും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.
യോഹന്നാൻ 4 : 34 (MOV)
വിതെക്കുന്നവനും കൊയ്യുന്നവനം ഒരുമിച്ചു സന്തോഷിപ്പാന്‍ തക്കവണ്ണം കൊയ്യുന്നവന്‍ കൂലി വാങ്ങി നിത്യജീവങ്കലേക്കു വിളവു കൂട്ടിവെക്കുന്നു.
യോഹന്നാൻ 4 : 35 (MOV)
വിതെക്കുന്നതു ഒരുത്തന്‍ , കൊയ്യുന്നതു മറ്റൊരുത്തന്‍ എന്നുള്ള പഴഞ്ചൊല്‍ ഇതില്‍ ഒത്തിരിക്കുന്നു.
യോഹന്നാൻ 4 : 36 (MOV)
നിങ്ങള്‍ അദ്ധ്വാനിച്ചിട്ടില്ലാത്തതു കൊയ്‍വാന്‍ ഞാന്‍ നിങ്ങളെ അയച്ചിരിക്കുന്നു; മറ്റുള്ളവര്‍ അദ്ധ്വാനിച്ചു; അവരുടെ അദ്ധ്വാനഫലത്തിലേക്കു നിങ്ങള്‍ പ്രവേശിച്ചിരിക്കുന്നു.
യോഹന്നാൻ 4 : 37 (MOV)
ഞാന്‍ ചെയ്തതു ഒക്കെയും അവന്‍ എന്നോടു പറഞ്ഞു എന്നു സ്ത്രീ സാക്ഷ്യം പറഞ്ഞ വാക്കു നിമിത്തം ആ പട്ടണത്തിലെ പല ശമര്യരും അവനില്‍ വിശ്വസിച്ചു.
യോഹന്നാൻ 4 : 38 (MOV)
അങ്ങനെ ശമര്യര്‍ അവന്റെ അടുക്കല്‍ വന്നു തങ്ങളോടു കൂടെ പാര്‍ക്കേണം എന്നു അവനോടു അപേക്ഷിച്ചു; അവന്‍ രണ്ടുനാള്‍ അവിടെ പാര്‍ത്തു.
യോഹന്നാൻ 4 : 39 (MOV)
ഏറ്റവും അധികംപേര്‍ അവന്റെ വചനം കേട്ടു വിശ്വസിച്ചു
യോഹന്നാൻ 4 : 40 (MOV)
ഇനി നിന്റെ വാക്കുകൊണ്ടല്ല ഞങ്ങള്‍ വിശ്വസിക്കുന്നതു; ഞങ്ങള്‍ തന്നേ കേള്‍ക്കയും അവന്‍ സാക്ഷാല്‍ ലോകരക്ഷിതാവു എന്നു അറികയും ചെയ്തിരിക്കുന്നു എന്നു സ്ത്രീയോടു പറഞ്ഞു.
യോഹന്നാൻ 4 : 41 (MOV)
രണ്ടു ദിവസം കഴിഞ്ഞിട്ടു അവന്‍ അവിടം വിട്ടു ഗലീലെക്കു പോയി.
യോഹന്നാൻ 4 : 42 (MOV)
പ്രവാചകന്നു തന്റെ പിതൃദേശത്തു ബഹുമാനം ഇല്ല എന്നു യേശു തന്നേ സാക്ഷ്യം പറഞ്ഞിരുന്നു.
യോഹന്നാൻ 4 : 43 (MOV)
അവന്‍ ഗലീലയില്‍ എത്തിയപ്പോള്‍ ഗലീലക്കാര്‍ തങ്ങളും പെരുന്നാളിന്നു പോയി അവന്‍ യെരൂശലേമില്‍വെച്ചു പെരുനാളില്‍ ചെയ്തതു ഒക്കെയും കണ്ടതുകൊണ്ടു അവനെ അംഗീകരിച്ചു.
യോഹന്നാൻ 4 : 44 (MOV)
അവന്‍ പിന്നെയും താന്‍ വെള്ളം വീഞ്ഞാക്കിയ ഗലീലയിലെ കാനാവില്‍ വന്നു. അന്നു മകന്‍ രോഗിയായിരുന്നോരു രാജഭൃത്യന്‍ കഫര്‍ന്നഹൂമില്‍ ഉണ്ടായിരുന്നു.
യോഹന്നാൻ 4 : 45 (MOV)
യേശു യെഹൂദ്യദേശത്തുനിന്നു ഗലീലയില്‍ വന്നു എന്നു അവന്‍ കേട്ടു അവന്റെ അടുക്കല്‍ ചെന്നു, തന്റെ മകന്‍ മരിപ്പാറായിരിക്കകൊണ്ടു അവന്‍ വന്നു അവനെ സൌഖ്യമാക്കേണം എന്നു അപേക്ഷിച്ചു.
യോഹന്നാൻ 4 : 46 (MOV)
യേശു അവനോടുനിങ്ങള്‍ അടയാളങ്ങളും അത്ഭുതങ്ങളും കണ്ടിട്ടല്ലാതെ വിശ്വസിക്കയില്ല എന്നു പറഞ്ഞു.
യോഹന്നാൻ 4 : 47 (MOV)
രാജഭൃത്യന്‍ അവനോടുകര്‍ത്താവേ, പൈതല്‍ മരിക്കുംമുമ്പേ വരേണമേ എന്നു പറഞ്ഞു.
യോഹന്നാൻ 4 : 48 (MOV)
യേശു അവനോടുപൊയ്ക്കൊള്‍ക; നിന്റെ മകന്‍ ജീവിച്ചിരിക്കുന്നു എന്നു പറഞ്ഞു. യേശു പറഞ്ഞ വാക്കു വിശ്വസിച്ചു ആ മനുഷ്യന്‍ പോയി.
യോഹന്നാൻ 4 : 49 (MOV)
അവന്‍ പോകയില്‍ അവന്റെ ദാസന്മാര്‍ അവനെ എതിരേറ്റു മകന്‍ ജീവിച്ചിരിക്കുന്നു എന്നു പറഞ്ഞു.
യോഹന്നാൻ 4 : 50 (MOV)
അവന്നു ഭേദം വന്ന നാഴിക അവരോടു ചോദിച്ചതിന്നു അവര്‍ അവനോടുഇന്നലെ ഏഴുമണിക്കു പനി വിട്ടുമാറി എന്നു പറഞ്ഞു.
യോഹന്നാൻ 4 : 51 (MOV)
ആകയാല്‍ നിന്റെ മകന്‍ ജീവിച്ചിരിക്കുന്നു എന്നു യേശു പറഞ്ഞ നാഴികയില്‍ തന്നേ എന്നു അപ്പന്‍ ഗ്രഹിച്ചു താനും കുടുംബം ഒക്കെയും വിശ്വസിച്ചു.
യോഹന്നാൻ 4 : 52 (MOV)
യേശു യെഹൂദ്യയില്‍ നിന്നു ഗലീലയില്‍ വന്നപ്പോള്‍ ഇതു രണ്ടാമത്തെ അടയാളമായിട്ടു ചെയ്തു.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52

BG:

Opacity:

Color:


Size:


Font: