റോമർ 10 : 1 (MOV)
സഹോദരന്മാരേ, അവര്‍ രക്ഷിക്കപ്പെടേണം എന്നു തന്നേ എന്റെ ഹൃദയവാഞ്ഛയും അവര്‍ക്കുംവേണ്ടി ദൈവത്തൊടുള്ള യാചനയും ആകുന്നു.
റോമർ 10 : 2 (MOV)
അവര്‍ പരിജ്ഞാനപ്രകാരമല്ലെങ്കിലും ദൈവത്തെ സംബന്ധിച്ചു എരിവുള്ളവര്‍ എന്നു ഞാന്‍ അവര്‍ക്കും സാക്ഷ്യം പറയുന്നു.
റോമർ 10 : 3 (MOV)
അവര്‍ ദൈവത്തിന്റെ നീതി അറിയാതെ സ്വന്ത നീതി സ്ഥാപിപ്പാന്‍ അന്വേഷിച്ചുകൊണ്ടു ദൈവത്തിന്റെ നീതിക്കു കീഴ്പെട്ടില്ല.
റോമർ 10 : 4 (MOV)
വിശ്വസിക്കുന്ന ഏവന്നും നീതി ലഭിപ്പാന്‍ ക്രിസ്തു ന്യായപ്രമാണത്തിന്റെ അവസാനം ആകുന്നു.
റോമർ 10 : 5 (MOV)
ന്യായപ്രമാണത്താലുള്ള നീതി സംബന്ധിച്ചു“അതു ചെയ്ത മനുഷ്യന്‍ അതിനാല്‍ ജീവിക്കും” എന്നു മോശെ എഴുതിയിരിക്കുന്നുവല്ലോ.
റോമർ 10 : 6 (MOV)
വിശ്വാസത്താലുള്ള നീതിയോ ഇവ്വണ്ണം പറയുന്നു“ക്രിസ്തുവിനെ ഇറക്കേണം എന്നു വിചാരിച്ചു ആര്‍ സ്വര്‍ഗ്ഗത്തില്‍ കയറും എന്നോ,
റോമർ 10 : 7 (MOV)
ക്രിസ്തുവിനെ മരിച്ചവരുടെ ഇടയില്‍ നിന്നു കയറ്റേണം എന്നു വിചാരിച്ചു ആര്‍ പാതാളത്തില്‍ ഇറങ്ങും എന്നോ നിന്റെ ഹൃദയത്തില്‍ പറയരുതു.”
റോമർ 10 : 8 (MOV)
എന്നാല്‍ അതു എന്തു പറയുന്നു? “വചനം നിനക്കു സമീപമായി നിന്റെ വായിലും നിന്റെ ഹൃദയത്തിലും ഇരിക്കുന്നു;” അതു ഞങ്ങള്‍ പ്രസംഗിക്കുന്ന വിശ്വാസ വചനം തന്നേ.
റോമർ 10 : 9 (MOV)
യേശുവിനെ കര്‍ത്താവു എന്നു വായികൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരില്‍ നിന്നു ഉയിര്‍ത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താല്‍ നീ രക്ഷപ്പെടും.
റോമർ 10 : 10 (MOV)
ഹൃദയം കൊണ്ടു നീതിക്കായി വിശ്വസിക്കയും വായികൊണ്ടു രക്ഷെക്കായി ഏറ്റുപറകയും ചെയ്യുന്നു.
റോമർ 10 : 11 (MOV)
“അവനില്‍ വിശ്വസിക്കുന്നവന്‍ ഒരുത്തനും ലജ്ജിച്ചു പോകയില്ല” എന്നു തിരുവെഴുത്തില്‍ അരുളിച്ചെയ്യുന്നുവല്ലോ.
റോമർ 10 : 12 (MOV)
യെഹൂദന്‍ എന്നും യവനന്‍ എന്നും വ്യത്യാസമില്ല; എല്ലാവര്‍ക്കും കര്‍ത്താവു ഒരുവന്‍ തന്നേ; അവന്‍ തന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവര്‍ക്കും നല്‍കുവാന്തക്കവണ്ണം സമ്പന്നന്‍ ആകുന്നു.
റോമർ 10 : 13 (MOV)
“കര്‍ത്താവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവനും രക്ഷിക്കപ്പെടും” എന്നുണ്ടല്ലോ.
റോമർ 10 : 14 (MOV)
എന്നാല്‍ അവര്‍ വിശ്വസിക്കാത്തവനെ എങ്ങനെ വിളിച്ചപേക്ഷിക്കും? അവര്‍ കേട്ടിട്ടില്ലാത്തവനില്‍ എങ്ങനെ വിശ്വസിക്കും? പ്രസംഗിക്കുന്നവന്‍ ഇല്ലാതെ എങ്ങനെ കേള്‍ക്കും? ആരും അയക്കാതെ എങ്ങനെ പ്രസംഗിക്കും? “നന്മ സുവിശേഷിക്കുന്നവരുടെ കാല്‍ എത്ര മനോഹരം” എന്നു എഴുതിയിരിക്കുന്നുവല്ലോ.
റോമർ 10 : 15 (MOV)
എങ്കിലും എല്ലാവരും സുവിശേഷം അനുസരിച്ചിട്ടില്ല“കര്‍ത്താവേ, ഞങ്ങള്‍ കേള്‍പ്പിച്ചതു ആര്‍ വിശ്വസിച്ചു” എന്നു യെശയ്യാവു പറയുന്നുവല്ലോ.
റോമർ 10 : 16 (MOV)
ആകയാല്‍ വിശ്വാസം കേള്‍വിയാലും കേള്‍വി ക്രിസ്തുവിന്റെ വചനത്താലും വരുന്നു.
റോമർ 10 : 17 (MOV)
എന്നാല്‍ അവര്‍ കേട്ടില്ലയോ എന്നു ഞാന്‍ ചോദിക്കുന്നു. കേട്ടിരിക്കുന്നു നിശ്ചയം“അവരുടെ നാദം സര്‍വ്വ ഭൂമിയിലും അവരുടെ വചനം ഭൂതലത്തിന്റെ അറ്റത്തോളവും പരന്നു.”
റോമർ 10 : 18 (MOV)
എന്നാല്‍ യിസ്രായേല്‍ ഗ്രഹിച്ചില്ലയോ എന്നു ഞാന്‍ ചോദിക്കുന്നു. “ജനമല്ലാത്തവരെക്കൊണ്ടു ഞാന്‍ നിങ്ങള്‍ക്കു എരിവു വരുത്തും; മൂഡജാതിയെക്കൊണ്ടു നിങ്ങള്‍ക്കു കോപം ജനിപ്പിക്കും” എന്നു ഒന്നാമതു മോശെ പറയുന്നു.
റോമർ 10 : 19 (MOV)
യെശയ്യാവോ“എന്നെ അന്വേഷിക്കാത്തവര്‍ എന്നെ കണ്ടെത്തി; എന്നെ ചോദിക്കാത്തവര്‍ക്കും ഞാന്‍ പ്രത്യക്ഷനായി” എന്നു ധൈര്യത്തോടെ പറയുന്നു.
റോമർ 10 : 20 (MOV)
യിസ്രായേലിനെക്കുറിച്ചോ“അനുസരിക്കാത്തതും മറുത്തുപറയുന്നതുമായ ജനത്തിങ്കലേക്കു ഞാന്‍ ഇടവിടാതെ കൈനീട്ടി” എന്നു അവന്‍ പറയുന്നു.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20

BG:

Opacity:

Color:


Size:


Font: