1 പത്രൊസ് 4 : 1 (ERVML)
ക്രിസ്തു ജഡത്തില്‍ കഷ്ടമനുഭവിച്ചതുകൊണ്ടു നിങ്ങളും ആ ഭാവം തന്നേ ആയുധമായി ധരിപ്പിന്‍ .
1 പത്രൊസ് 4 : 2 (ERVML)
ജഡത്തില്‍ കഷ്ടമനുഭവിച്ചവന്‍ ജഡത്തില്‍ ശേഷിച്ചിരിക്കുംകാലം ഇനി മനുഷ്യരുടെ മോഹങ്ങള്‍ക്കല്ല, ദൈവത്തിന്‍റെ ഇഷ്ടത്തിന്നത്രേ ജീവിക്കേണ്ടതിന്നു പാപം വിട്ടൊഴിഞ്ഞിരിക്കുന്നു.
1 പത്രൊസ് 4 : 3 (ERVML)
കാമാര്‍ത്തികളിലും മോഹങ്ങളിലും വീഞ്ഞുകുടിയിലും വെറിക്കൂത്തുകളിലും മദ്യപാനത്തിലും ധര്‍മ്മവിരുദ്ധമായ വിഗ്രഹാരാധനയിലും നടന്നു ജാതികളുടെ ഇഷ്ടം പ്രവര്‍ത്തിച്ചുകൊണ്ടു കാലം പോക്കിയതു മതി.
1 പത്രൊസ് 4 : 4 (ERVML)
ദുര്‍ന്നടപ്പിന്‍റെ അതേ കവിച്ചലില്‍ നിങ്ങള്‍ അവരോടു ചേര്‍ന്നു നടക്കാതിരിക്കുന്നതു അപൂര്‍വ്വം എന്നുവെച്ചു അവര്‍ ദുഷിക്കുന്നു.
1 പത്രൊസ് 4 : 5 (ERVML)
ജീവികളെയും മരിച്ചവരെയും ന്യായം വിധിപ്പാന്‍ ഒരുങ്ങിയിരിക്കുന്നവന്നു അവര്‍ കണക്കു ബോധിപ്പിക്കേണ്ടിവരും.
1 പത്രൊസ് 4 : 6 (ERVML)
ഇതിന്നായിട്ടല്ലോ മരിച്ചവരോടും സുവിശേഷം അറിയിച്ചതു. അവര്‍ ജഡസംബന്ധമായി മനുഷ്യരെപ്പോലെ വിധിക്കപ്പെടുകയും ആത്മാവുസംബന്ധമായി ദൈവത്തിന്നൊത്തവണ്ണം ജീവിക്കയും ചെയ്യേണ്ടതിന്നു തന്നേ.
1 പത്രൊസ് 4 : 7 (ERVML)
എന്നാല്‍ എല്ലാറ്റിന്‍റെയും അവസാനം സമീപിച്ചിരിക്കുന്നു; ആകയാല്‍ പ്രാര്‍ത്ഥനെക്കു സുബോധമുള്ളവരും നിര്‍മ്മദരുമായിരിപ്പിന്‍ .
1 പത്രൊസ് 4 : 8 (ERVML)
സകലത്തിന്നും മുമ്പെ തമ്മില്‍ ഉറ്റ സ്നേഹം ഉള്ളവരായിരിപ്പിന്‍ . സ്നേഹം പാപങ്ങളുടെ ബഹുത്വത്തെ മറെക്കുന്നു.
1 പത്രൊസ് 4 : 9 (ERVML)
പിറുപിറുപ്പു കൂടാതെ തമ്മില്‍ അതിഥിസല്‍ക്കാരം ആചരിപ്പിന്‍ .
1 പത്രൊസ് 4 : 10 (ERVML)
ഓ‍രോരുത്തന്നു വരം ലഭിച്ചതുപോലെ വിവിധമായുള്ള ദൈവകൃപയുടെ നല്ല ഗൃഹവിചാരകന്മാരായി അതിനെക്കൊണ്ടു അന്യോന്യം ശുശ്രൂഷിപ്പിന്‍ .
1 പത്രൊസ് 4 : 11 (ERVML)
ഒരുത്തന്‍ പ്രസംഗിക്കുന്നു എങ്കില്‍ ദൈവത്തിന്‍റെ അരുളപ്പാടു പ്രസ്താവിക്കുന്നു എന്നപോലെയും ഒരുത്തന്‍ ശുശ്രൂഷിക്കുന്നു എങ്കില്‍ ദൈവം നലകുന്ന പ്രാപ്തിക്കു ഒത്തവണ്ണവും ആകട്ടെ. എല്ലാറ്റിലും ദൈവം യേശുക്രിസ്തുമൂലം മഹത്വപ്പെടുവാന്‍ ഇടവരട്ടെ. മഹത്വവും ബലവും എന്നെന്നേക്കും അവന്നുള്ളതു. ആമേന്‍ .
1 പത്രൊസ് 4 : 12 (ERVML)
പ്രിയമുള്ളവരേ, നിങ്ങള്‍ക്കു പരീക്ഷക്കായി സംഭവിച്ചിരിക്കുന്ന അഗ്നിശോധനയിങ്കല്‍ ഒരു അപൂര്‍വ്വകാര്‍യ്യം നിങ്ങള്‍ക്കു വന്നുകൂടി എന്നു വച്ചു അതിശയിച്ചുപോകരുതു.
1 പത്രൊസ് 4 : 13 (ERVML)
ക്രിസ്തുവിന്‍റെ കഷ്ടങ്ങള്‍ക്കു പങ്കുള്ളവരാകുന്തോറും സന്തോഷിച്ചുകൊള്‍വിന്‍ . അങ്ങനെ നിങ്ങള്‍ അവന്‍റെ തേജസ്സിന്‍റെ പ്രത്യക്ഷതയില്‍ ഉല്ലസിച്ചാനന്ദിപ്പാന്‍ ഇടവരും.
1 പത്രൊസ് 4 : 14 (ERVML)
ക്രിസ്തുവിന്‍റെ നാമം ഹേതുവായി നിന്ദ സഹിക്കേണ്ടിവന്നാല്‍ നിങ്ങള്‍ ഭാഗ്യവാന്മാര്‍ ; മഹത്വത്തിന്‍റെ ആത്മാവായ ദൈവാത്മാവു നിങ്ങളുടെമേല്‍ ആവസിക്കുന്നുവല്ലോ.
1 പത്രൊസ് 4 : 15 (ERVML)
നിങ്ങളില്‍ ആരും കുലപാതകനോ കള്ളനോ ദുഷ്പ്രവൃത്തിക്കാരനോ ആയിട്ടല്ല കഷ്ടം സഹിക്കേണ്ടതു; പരകാര്യത്തില്‍ ഇടപെടുന്നവനായിട്ടുമല്ല;
1 പത്രൊസ് 4 : 16 (ERVML)
ക്രിസ്ത്യാനിയായിട്ടു കഷ്ടം സഹക്കേണ്ടിവന്നാലോ ലജ്ജിക്കരുതു; ഈ നാമം ധരിച്ചിട്ടു ദൈവത്തെ മഹത്വപ്പെടുത്തുകയത്രേ വേണ്ടതു.
1 പത്രൊസ് 4 : 17 (ERVML)
ന്യായവിധി ദൈവഗൃഹത്തില്‍ ആരംഭിപ്പാന്‍ സമയമായല്ലോ. അതു നമ്മില്‍ തുടങ്ങിയാല്‍ ദൈവത്തിന്‍റെ സുവിശേഷം അനുസരിക്കാത്തവരുടെ അവസാനം എന്താകും?
1 പത്രൊസ് 4 : 18 (ERVML)
നീതിമാന്‍ പ്രയാസേന രക്ഷപ്രാപിക്കുന്നു എങ്കില്‍ അഭക്തന്‍റെയും പാപിയുടെയും ഗതി എന്താകും?
1 പത്രൊസ് 4 : 19 (ERVML)
അതുകൊണ്ടു ദൈവേഷ്ടപ്രകാരം കഷ്ടം സഹിക്കുന്നവര്‍ നന്മ ചെയ്തുകൊണ്ടു തങ്ങളുടെ പ്രാണനെ വിശ്വസ്തനായ സ്രഷ്ടാവിങ്കല്‍ ഭരമേല്പിക്കട്ടെ.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19