1 തെസ്സലൊനീക്യർ 5 : 1 (ERVML)
സഹോദരന്മാരേ, കാലങ്ങളെയും സമയങ്ങളെയും കുറിച്ചു നിങ്ങളെ എഴുതിയറിയിപ്പാന്‍ ആവശ്യമില്ല.
1 തെസ്സലൊനീക്യർ 5 : 2 (ERVML)
കള്ളന്‍ രാത്രിയില്‍ വരുമ്പോലെ കര്‍ത്താവിന്‍റെ നാള്‍ വരുന്നു എന്നു നിങ്ങള്‍ തന്നേ നന്നായി അറിയുന്നുവല്ലോ.
1 തെസ്സലൊനീക്യർ 5 : 3 (ERVML)
അവര്‍ സമാധാനമെന്നും നിര്‍ഭയമെന്നും പറയുമ്പോള്‍ ഗര്‍ഭിണിക്കു പ്രസവ വേദന വരുമ്പോലെ അവര്‍ക്കും പെട്ടെന്നു നാശം വന്നു ഭവിക്കും; അവര്‍ക്കും തെറ്റിയൊഴിയാവതുമല്ല.
1 തെസ്സലൊനീക്യർ 5 : 4 (ERVML)
എന്നാല്‍ സഹോദരന്മാരേ, ആനാള്‍ കള്ളന്‍ എന്നപോലെ നിങ്ങളെ പിടിപ്പാന്‍ നിങ്ങള്‍ ഇരുട്ടിലുള്ളവരല്ല;
1 തെസ്സലൊനീക്യർ 5 : 5 (ERVML)
നിങ്ങള്‍ എല്ലാവരും വെളിച്ചത്തിന്‍റെ മക്കളും പകലിന്‍റെ മക്കളും ആകുന്നു; നാം രാത്രിക്കും ഇരുളിന്നുമുള്ളവരല്ല.
1 തെസ്സലൊനീക്യർ 5 : 6 (ERVML)
ആകയാല്‍ നാം ശേഷമുള്ളവരെപ്പോലെ ഉറങ്ങാതെ ഉണര്‍ന്നും സുബോധമായുമിരിക്ക.
1 തെസ്സലൊനീക്യർ 5 : 7 (ERVML)
ഉറങ്ങുന്നവര്‍ രാത്രിയില്‍ ഉറങ്ങുന്നു. മദ്യപിക്കുന്നവര്‍ രാത്രിയില്‍ മദ്യപിക്കുന്നു.
1 തെസ്സലൊനീക്യർ 5 : 8 (ERVML)
നാമോ പകലിന്നുള്ളവരാകയാല്‍ വിശ്വാസവും സ്നേഹവും എന്ന കവചവും ശിരസ്ത്രമായി രക്ഷയുടെ പ്രത്യാശയും ധരിച്ചുകൊണ്ടു സുബോധമായിരിക്ക.
1 തെസ്സലൊനീക്യർ 5 : 9 (ERVML)
ദൈവം നമ്മെ കോപത്തിന്നല്ല,
1 തെസ്സലൊനീക്യർ 5 : 10 (ERVML)
നാം ഉണര്‍ന്നിരുന്നാലും ഉറങ്ങിയാലും തന്നോടുകൂടെ ജീവിക്കേണ്ടതിന്നു നമുക്കു വേണ്ടി മരിച്ച നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുമൂലം രക്ഷയെ പ്രാപിപ്പാനത്രേ നിയമിച്ചിരിക്കുന്നതു.
1 തെസ്സലൊനീക്യർ 5 : 11 (ERVML)
ആകയാല്‍ നിങ്ങള്‍ ചെയ്തുവരുന്നതുപോലെ അന്യോന്യം പ്രബോധിപ്പിച്ചും തമ്മില്‍ ആത്മിക വര്‍ദ്ധനവരുത്തിയും പോരുവിന്‍ .
1 തെസ്സലൊനീക്യർ 5 : 12 (ERVML)
സഹോദരന്മാരേ, നിങ്ങളുടെ ഇടയില്‍ അദ്ധ്വാനിക്കയും കര്‍ത്താവില്‍ നിങ്ങളെ ഭരിക്കയും പ്രബോധിപ്പിക്കയും ചെയ്യുന്നവരെ അറിഞ്ഞു അവരുടെ വേലനിമിത്തം
1 തെസ്സലൊനീക്യർ 5 : 13 (ERVML)
ഏറ്റവും സ്നേഹത്തോടെ വിചാരിക്കേണം എന്നു നിങ്ങളോടു അപേക്ഷിക്കുന്നു. തമ്മില്‍ സമാധാനമായിരിപ്പിന്‍ .
1 തെസ്സലൊനീക്യർ 5 : 14 (ERVML)
സഹോദരന്മാരേ, ഞങ്ങള്‍ നിങ്ങളെ പ്രബോധിപ്പിക്കുന്നതു: ക്രമം കെട്ടവരെ ബുദ്ധിയുപദേശിപ്പിന്‍ : ഉള്‍ക്കരുത്തില്ലാത്തവരെ ധൈര്യപ്പെടുത്തുവിന്‍ ; ബലഹീനരെ താങ്ങുവിന്‍ ; എല്ലാവരോടും ദീര്‍ഘക്ഷമ കാണിപ്പിന്‍ .
1 തെസ്സലൊനീക്യർ 5 : 15 (ERVML)
ആരും തിന്മക്കു പകരം തിന്മ ചെയ്യാതിരിപ്പാന്‍ നോക്കുവിന്‍ ; തമ്മിലും എല്ലാവരോടും എപ്പോഴും നന്മ ചെയ്തുകൊണ്ടിരിപ്പിന്‍ ;
1 തെസ്സലൊനീക്യർ 5 : 16 (ERVML)
എപ്പോഴും സന്തോഷിപ്പിന്‍ ;
1 തെസ്സലൊനീക്യർ 5 : 17 (ERVML)
ഇടവിടാതെ പ്രാര്‍ത്ഥിപ്പിന്‍
1 തെസ്സലൊനീക്യർ 5 : 18 (ERVML)
എല്ലാറ്റിന്നും സ്തോത്രം ചെയ്‍വിന്‍ ; ഇതല്ലോ നിങ്ങളെക്കുറിച്ചു ക്രിസ്തുയേശുവില്‍ ദൈവേഷ്ടം.
1 തെസ്സലൊനീക്യർ 5 : 19 (ERVML)
ആത്മാവിനെ കെടുക്കരുതു.
1 തെസ്സലൊനീക്യർ 5 : 20 (ERVML)
പ്രവചനം തുച്ഛീകരിക്കരുതു.
1 തെസ്സലൊനീക്യർ 5 : 21 (ERVML)
സകലവും ശോധന ചെയ്തു നല്ലതു മുറുകെ പിടിപ്പിന്‍ .
1 തെസ്സലൊനീക്യർ 5 : 22 (ERVML)
സകലവിധദോഷവും വിട്ടകലുവിന്‍ .
1 തെസ്സലൊനീക്യർ 5 : 23 (ERVML)
സമാധാനത്തിന്‍റെ ദൈവം തന്നേ നിങ്ങളെ മുഴുവനും ശുദ്ധീകരിക്കുമാറാകട്ടെ; നിങ്ങളുടെ ആത്മാവും പ്രാണനും ദേഹവും അശേഷം നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ പ്രത്യക്ഷതയില്‍ അനിന്ദ്യമായി വെളിപ്പെടുംവണ്ണം കാക്കപ്പെടുമാറാകട്ടെ.
1 തെസ്സലൊനീക്യർ 5 : 24 (ERVML)
നിങ്ങളെ വിളിക്കുന്നവന്‍ വിശ്വസ്തന്‍ ആകുന്നു; അവന്‍ അതു നിവര്‍ത്തിക്കും.
1 തെസ്സലൊനീക്യർ 5 : 25 (ERVML)
സഹോദരന്മാരേ, ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിപ്പിന്‍ .
1 തെസ്സലൊനീക്യർ 5 : 26 (ERVML)
സകല സഹോദരന്മാരെയും വിശുദ്ധചുംബനത്താല്‍ വന്ദനം ചെയ്‍വിന്‍ .
1 തെസ്സലൊനീക്യർ 5 : 27 (ERVML)
കര്‍ത്താവാണ, സഹോദരന്മാരെ ഒക്കെയും ഈ ലേഖനം വായിച്ചു കേള്‍പ്പിക്കേണം.
1 തെസ്സലൊനീക്യർ 5 : 28 (ERVML)
നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28