1 തിമൊഥെയൊസ് 5 : 1 (ERVML)
മൂത്തവനെ ഭത്സിക്കാതെ അപ്പനെപ്പോലയും ഇളയവരെ സഹോദരന്മാരെപ്പോലെയും
1 തിമൊഥെയൊസ് 5 : 2 (ERVML)
മൂത്ത സ്ത്രീകളെ അമ്മമാരെപ്പോലെയും ഇളയ സ്ത്രീകളെ പൂര്‍ണ്ണനിര്‍മ്മലതയോടെ സഹോദരികളെപ്പോലെയും പ്രബോധിപ്പിക്ക.
1 തിമൊഥെയൊസ് 5 : 3 (ERVML)
സാക്ഷാല്‍ വിധവമാരായിരിക്കുന്ന വിധവമാരെ മാനിക്ക.
1 തിമൊഥെയൊസ് 5 : 4 (ERVML)
വല്ല വിധവേക്കും പുത്രപൌത്രന്മാര്‍ ഉണ്ടെങ്കില്‍ അവര്‍ മുമ്പെ സ്വന്തകുടുംബത്തില്‍ ഭക്തി കാണിച്ചു അമ്മയപ്പന്മാര്‍ക്കും പ്രത്യുപകാരം ചെയ്‍വാന്‍ പഠിക്കട്ടെ; ഇതു ദൈവസന്നിധിയില്‍ പ്രസാദകരമാകുന്നു.
1 തിമൊഥെയൊസ് 5 : 5 (ERVML)
സാക്ഷാല്‍ വിധവയും ഏകാകിയുമായവള്‍ ദൈവത്തില്‍ ആശവെച്ചു രാപ്പകല്‍ യാചനയിലും പ്രാര്‍ത്ഥനയിലും ഉറ്റുപാര്‍ക്കുംന്നു.
1 തിമൊഥെയൊസ് 5 : 6 (ERVML)
കാമുകിയായവളോ ജീവിച്ചിരിക്കയില്‍ തന്നേ ചത്തവള്‍ .
1 തിമൊഥെയൊസ് 5 : 7 (ERVML)
അവര്‍ നിരപവാദ്യമാരായിരിക്കേണ്ടതിന്നു നീ ഇതു ആജ്ഞാപിക്ക.
1 തിമൊഥെയൊസ് 5 : 8 (ERVML)
തനിക്കുള്ളവര്‍ക്കും പ്രത്യേകം സ്വന്ത കുടുംബക്കാര്‍ക്കും വേണ്ടി കരുതാത്തവന്‍ വിശ്വാസം തള്ളിക്കളഞ്ഞു അവിശ്വാസിയെക്കാള്‍ അധമനായിരിക്കുന്നു.
1 തിമൊഥെയൊസ് 5 : 9 (ERVML)
സല്‍പ്രവൃത്തികളാല്‍ ശ്രുതിപ്പെട്ടു ഏകഭര്‍ത്താവിന്‍റെ ഭാര്യയായിരുന്നു അറുപതു വയസ്സിന്നു താഴെയല്ലാത്ത വിധവ
1 തിമൊഥെയൊസ് 5 : 10 (ERVML)
മക്കളെ വളര്‍ത്തുകയോ അതിഥികളെ കഴുകുകയോ ഞെരുക്കമുള്ളവര്‍ക്കും മുട്ടുതീര്‍ക്കുംകയോ സര്‍വ്വസല്‍പ്രവൃത്തിയും ചെയ്തു പോരുകയോ ചെയ്തു എങ്കില്‍ അവളെ തിരഞ്ഞെടുക്കാം.
1 തിമൊഥെയൊസ് 5 : 11 (ERVML)
ഇളയ വിധവമാരെ ഒഴിക്ക; അവര്‍ ക്രിസ്തുവിന്നു വിരോധമായി പുളെച്ചു മദിക്കുമ്പോള്‍ വിവാഹം ചെയ്‍വാന്‍ ഇച്ഛിക്കും.
1 തിമൊഥെയൊസ് 5 : 12 (ERVML)
ആദ്യ വിശ്വാസം തള്ളുകയാല്‍ അവര്‍ക്കും ശിക്ഷാവിധി ഉണ്ടു.
1 തിമൊഥെയൊസ് 5 : 13 (ERVML)
അത്രയുമല്ല അവര്‍ വീടുതോറും നടന്നു മിനക്കെടുവാനും ശീലിക്കും; മിനക്കെടുക മാത്രമല്ല വായാടികളും പരകാര്യത്തില്‍ ഇടപെടുന്നവരുമായി അരുതാത്തതു സംസാരിക്കും.
1 തിമൊഥെയൊസ് 5 : 14 (ERVML)
ആകയാല്‍ ഇളയവര്‍ വിവാഹം ചെയ്കയും പുത്രസമ്പത്തുണ്ടാക്കുകയും ഭവനം രക്ഷിക്കയും വിരോധിക്കു അപവാദത്തിന്നു അവസരം ഒന്നും കൊടുക്കാതിരിക്കയും വേണം എന്നു ഞാന്‍ ഇച്ഛിക്കുന്നു.
1 തിമൊഥെയൊസ് 5 : 15 (ERVML)
ഇപ്പോള്‍ തന്നേ ചിലര്‍ സാത്താന്‍റെ പിന്നാലെ പോയല്ലോ.
1 തിമൊഥെയൊസ് 5 : 16 (ERVML)
ഒരു വിശ്വാസിനിക്കു വിധവമാര്‍ ഉണ്ടെങ്കില്‍ അവള്‍ തന്നേ അവര്‍ക്കും മുട്ടുതീര്‍ക്കട്ടെ; സഭെക്കു ഭാരം വരരുതു; സാക്ഷാല്‍ വിധവമാരായവര്‍ക്കും മുട്ടുതീര്‍പ്പാനുണ്ടല്ലോ.
1 തിമൊഥെയൊസ് 5 : 17 (ERVML)
നന്നായി ഭരിക്കുന്ന മൂപ്പന്മാരെ, പ്രത്യേകം വചനത്തിലും ഉപദേശത്തിലും അദ്ധ്വാനിക്കുന്നവരെ തന്നേ, ഇരട്ടി മാനത്തിന്നു യോഗ്യരായി എണ്ണുക.
1 തിമൊഥെയൊസ് 5 : 18 (ERVML)
മെതിക്കുന്ന കാളെക്കു മുഖക്കൊട്ട കെട്ടരുതു എന്നു തിരുവെഴുത്തു പറയുന്നു; വേലക്കാരന്‍ തന്‍റെ കൂലിക്കു യോഗ്യന്‍ എന്നും ഉണ്ടല്ലോ.
1 തിമൊഥെയൊസ് 5 : 19 (ERVML)
രണ്ടു മൂന്നു സാക്ഷികള്‍ മുഖേനയല്ലാതെ ഒരു മൂപ്പന്‍റെ നേരെ അന്യായം എടുക്കരുതു.
1 തിമൊഥെയൊസ് 5 : 20 (ERVML)
പാപം ചെയ്യുന്നവരെ ശേഷമുള്ളവര്‍ക്കും ഭയത്തിന്നായി എല്ലാവരും കേള്‍ക്കെ ശാസിക്ക.
1 തിമൊഥെയൊസ് 5 : 21 (ERVML)
നീ പക്ഷമായി ഒന്നും ചെയ്യാതെകണ്ടു സിദ്ധാന്തം കൂടാതെ ഇവ പ്രമാണിച്ചുകൊള്ളേണം എന്നു ഞാന്‍ ദൈവത്തെയും ക്രിസ്തുയേശുവിനെയും ശ്രേഷ്ഠ ദൂതന്മാരെയും സാക്ഷിയാക്കി നിന്നോടു കല്പിക്കുന്നു.
1 തിമൊഥെയൊസ് 5 : 22 (ERVML)
യാതൊരുത്തന്‍റെ മേലും വേഗത്തില്‍ കൈവെക്കരുതു; അന്യന്മാരുടെ പാപങ്ങളില്‍ ഓ‍ഹരിക്കാരനാകയുമരുതു. നിന്നെത്തന്നെ നിര്‍മ്മലനായി കാത്തുകൊള്‍ക.
1 തിമൊഥെയൊസ് 5 : 23 (ERVML)
മേലാല്‍ വെള്ളം മാത്രം കുടിക്കാതെ നിന്‍റെ അജീര്‍ണ്ണതയും കൂടെക്കൂടെയുള്ള ക്ഷീണതയും നിമിത്തം അല്പം വീഞ്ഞും സേവിച്ചുകൊള്‍ക.
1 തിമൊഥെയൊസ് 5 : 24 (ERVML)
ചില മനുഷ്യരുടെ പാപങ്ങള്‍ വിസ്താരത്തിന്നു മുമ്പെ തന്നേ വെളിവായിരിക്കുന്നു; ചിലരുടെ പാപങ്ങളോ ക്രമേണയത്രേ.
1 തിമൊഥെയൊസ് 5 : 25 (ERVML)
സല്‍പ്രവൃത്തികളും അങ്ങനെ തന്നേ വെളിവാകുന്നു; വെളിവാകാത്തവയും മറഞ്ഞിരിക്കയില്ല.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25