2 കൊരിന്ത്യർ 6 : 1 (ERVML)
നിങ്ങള്‍ക്കു ദൈവത്തിന്‍റെ കൃപ ലഭിച്ചതു വ്യര്‍ത്ഥമായിത്തീരരുതു എന്നു ഞങ്ങള്‍ സഹപ്രവൃത്തിക്കാരായി നിങ്ങളെ പ്രബോധിപ്പിക്കുന്നു.
2 കൊരിന്ത്യർ 6 : 2 (ERVML)
“പ്രസാദകാലത്തു ഞാന്‍ നിനക്കു ഉത്തരം അരുളി; രക്ഷാദിവസത്തില്‍ ഞാന്‍ നിന്നെ സഹായിച്ചു” എന്നു അവന്‍ അരുളിച്ചെയ്യുന്നുവല്ലോ. ഇപ്പോള്‍ ആകുന്നു സുപ്രസാദകാലം; ഇപ്പോള്‍ ആകുന്നു രക്ഷാദിവസം .
2 കൊരിന്ത്യർ 6 : 3 (ERVML)
ശുശ്രൂഷെക്കു ആക്ഷേപം വരാതിരിക്കേണ്ടതിന്നു ഞങ്ങള്‍ ഒന്നിലും ഇടര്‍ച്ചെക്കു ഹേതു കൊടുക്കാതെ സകലത്തിലും ഞങ്ങളെത്തന്നേ
2 കൊരിന്ത്യർ 6 : 4 (ERVML)
ദൈവത്തിന്‍റെ ശുശ്രൂഷകന്മാരായി കാണിക്കുന്നു; ബഹുസഹിഷ്ണുത, കഷ്ടം, ബുദ്ധിമുട്ടു, സങ്കടം , തല്ലു,
2 കൊരിന്ത്യർ 6 : 5 (ERVML)
തടവു, കലഹം, അദ്ധ്വാനം, ഉറക്കിളെപ്പു, പട്ടിണി, നിര്‍മ്മലത, പരിജ്ഞാനം,
2 കൊരിന്ത്യർ 6 : 6 (ERVML)
ദീര്‍ഘക്ഷമ, ദയ, പരിശുദ്ധാത്മാവു, നിര്‍വ്യാജസ്നേഹം, സത്യവചനം , ദൈവശക്തി
2 കൊരിന്ത്യർ 6 : 7 (ERVML)
എന്നിവയിലും ഇടത്തും വലത്തും നീതിയുടെ ആയുധങ്ങള്‍ ധരിച്ചുകൊണ്ടു
2 കൊരിന്ത്യർ 6 : 8 (ERVML)
മാനാപമാനങ്ങളും ദുഷ്കീര്‍ത്തിസല്‍ക്കീര്‍ത്തികളും അനുഭവിച്ചും ചതിയന്മാരെന്നിട്ടും സത്യവാന്മാര്‍
2 കൊരിന്ത്യർ 6 : 9 (ERVML)
ആരും അറിയാത്തവരെന്നിട്ടും എല്ലാവരും നല്ലവണ്ണം അറിയുന്നവര്‍ , മരിക്കുന്നവരെന്നിട്ടും ഇതാ, ഞങ്ങള്‍ ജീവിക്കുന്നു; ശിക്ഷിക്കപ്പെടുന്നവരെന്നിട്ടും കൊല്ലപ്പെടാത്തവര്‍ ,
2 കൊരിന്ത്യർ 6 : 10 (ERVML)
ദുഃഖിതരെങ്കിലും എപ്പോഴും സന്തോഷിക്കുന്നവര്‍ ; ദരിദ്രരെങ്കിലും പലരെയും സമ്പന്നര്‍ ആക്കുന്നവര്‍ ; ഒന്നും ഇല്ലാത്തവര്‍ എങ്കിലും എല്ലാം കൈവശമുള്ളവരായിത്തന്നേ.
2 കൊരിന്ത്യർ 6 : 11 (ERVML)
അല്ലയോ കൊരിന്ത്യരേ, ഞങ്ങളുടെ വായി നിങ്ങളോടു തുറന്നിരിക്കുന്നു; ഞങ്ങളുടെ ഹൃദയം വിശാലമായിരിക്കുന്നു.
2 കൊരിന്ത്യർ 6 : 12 (ERVML)
ഞങ്ങളുടെ ഉള്ളില്‍ നിങ്ങള്‍ക്കു ഇടുക്കമില്ല, നിങ്ങളുടെ ഹൃദയങ്ങളില്‍ അത്രേ ഇടുക്കമുള്ളതു.
2 കൊരിന്ത്യർ 6 : 13 (ERVML)
ഇതിന്നു പ്രതിഫലമായി നിങ്ങളും വിശാലതയുള്ളവരായിരിപ്പിന്‍ എന്നു ഞാന്‍ മക്കളോടു എന്നപോലെ നിങ്ങളോടു പറയുന്നു.
2 കൊരിന്ത്യർ 6 : 14 (ERVML)
നിങ്ങള്‍ അവിശ്വാസികളോടു ഇണയല്ലാപ്പിണ കൂടരുതു; നീതിക്കും അധര്‍മ്മത്തിന്നും തമ്മില്‍ എന്തോരു ചേര്‍ച്ച? വെളിച്ചത്തിന്നു ഇരുളോടു എന്തോരു കൂട്ടായ്മ?
2 കൊരിന്ത്യർ 6 : 15 (ERVML)
ക്രിസ്തുവിന്നും ബെലീയാലിന്നും തമ്മില്‍ എന്തു പൊരുത്തം? അല്ല, വിശ്വാസിക്കു അവിശ്വാസിയുമായി എന്തു ഓ‍ഹരി?
2 കൊരിന്ത്യർ 6 : 16 (ERVML)
ദൈവാലയത്തിന്നു വിഗ്രഹങ്ങളോടു എന്തു യോജ്യത? നാം ജീവനുള്ള ദൈവത്തിന്‍റെ ആലയമല്ലോ. “ഞാന്‍ അവരില്‍ വസിക്കയും അവരുടെ ഇടയില്‍ നടക്കയും ചെയ്യും; ഞാന്‍ അവര്‍ക്കും ദൈവവും അവര്‍ എനിക്കു ജനവും ആകും” എന്നു ദൈവം അരുളിച്ചെയ്തിരിക്കുന്നുവല്ലോ.
2 കൊരിന്ത്യർ 6 : 17 (ERVML)
അതുകൊണ്ടു “അവരുടെനടുവില്‍ നിന്നു പുറപ്പെട്ടു വേര്‍പ്പെട്ടിരിപ്പിന്‍ എന്നു കര്‍ത്താവു അരുളിച്ചെയ്യുന്നു; അശുദ്ധമായതു ഒന്നും തൊടരുതു; എന്നാല്‍ ഞാന്‍ നിങ്ങളെ കൈക്കൊണ്ടു
2 കൊരിന്ത്യർ 6 : 18 (ERVML)
നിങ്ങള്‍ക്കു പിതാവും നിങ്ങള്‍ എനിക്കു പുത്രന്മാരും പുത്രിമാരും ആയിരിക്കും” എന്നു സര്‍വ്വശക്തനായ കര്‍ത്താവു അരുളിച്ചെയ്യുന്നു.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18