2 കൊരിന്ത്യർ 8 : 1 (ERVML)
സഹോദരന്മാരേ, മക്കെദോന്യസഭകള്‍ക്കു ലഭിച്ച ദൈവകൃപ ഞങ്ങള്‍ നിങ്ങളോടു അറിയിക്കുന്നു.
2 കൊരിന്ത്യർ 8 : 2 (ERVML)
കഷ്ടത എന്ന കഠിന ശോധനയില്‍ ആയിരുന്നിട്ടും അവരുടെ സന്തോഷസമൃദ്ധിയും മഹാദാരിദ്ര്യവും ധാരാളം ഔദാര്യം കാണിപ്പാന്‍ കാരണമായിത്തീര്‍ന്നു.
2 കൊരിന്ത്യർ 8 : 3 (ERVML)
വിശുദ്ധന്മാരുടെ സഹായത്തിന്നുള്ള ധര്‍മ്മവും കൂട്ടായ്മയും സംബന്ധിച്ചു അവര്‍ വളരെ താല്പര്‍യ്യത്തോടെ ഞങ്ങളോടു അപേക്ഷിച്ചു
2 കൊരിന്ത്യർ 8 : 4 (ERVML)
പ്രാപ്തി പോലെയും പ്രാപ്തിക്കു മീതെയും സ്വമേധയായി കൊടുത്തു എന്നതിന്നു ഞാന്‍ സാക്ഷി.
2 കൊരിന്ത്യർ 8 : 5 (ERVML)
അതും ഞങ്ങള്‍ വിചാരിച്ചിരുന്നതുപോലെയല്ല; അവര്‍ മുമ്പെ തങ്ങളെത്തന്നേ കര്‍ത്താവിന്നും പിന്നെ ദൈവേഷ്ടത്തിന്നൊത്തവണ്ണം ഞങ്ങള്‍ക്കും ഏല്പിച്ചു.
2 കൊരിന്ത്യർ 8 : 6 (ERVML)
അങ്ങനെ തീതൊസ് ആരംഭിച്ചതുപോലെ നിങ്ങളുടെ ഇടയില്‍ ഈ ധര്‍മ്മശേഖരം നിവര്‍ത്തിക്കേണം എന്നു ഞങ്ങള്‍ അവനോടു അപേക്ഷിച്ചു.
2 കൊരിന്ത്യർ 8 : 7 (ERVML)
എന്നാല്‍ വിശ്വാസം, വചനം, പരിജ്ഞാനം, പൂര്‍ണ്ണജാഗ്രത, ഞങ്ങളോടുള്ള സ്നേഹം ഇങ്ങനെ എല്ലാറ്റിലും നിങ്ങള്‍ മുന്തിയിരിക്കുന്നതുപോലെ ഈ ധര്‍മ്മകാര്യത്തിലും മുന്തിവരുവിന്‍ .
2 കൊരിന്ത്യർ 8 : 8 (ERVML)
ഞാന്‍ കല്പനയായിട്ടല്ല, മറ്റുള്ളവരുടെ ജാഗ്രതകൊണ്ടു നിങ്ങളുടെ സ്നേഹത്തിന്‍റെ പരമാര്‍ത്ഥതയും ശോധന ചെയ്യേണ്ടതിന്നത്രേ പറയുന്നതു.
2 കൊരിന്ത്യർ 8 : 9 (ERVML)
നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു സമ്പന്നന്‍ ആയിരുന്നിട്ടും അവന്‍റെ ദാരിദ്ര്യത്താല്‍ നിങ്ങള്‍ സമ്പന്നര്‍ ആകേണ്ടതിന്നു നിങ്ങള്‍ നിമിത്തം ദരിദ്രനായിത്തീര്‍ന്ന കൃപ നിങ്ങള്‍ അറിയുന്നുവല്ലോ.
2 കൊരിന്ത്യർ 8 : 10 (ERVML)
ഞാന്‍ ഇതില്‍ എന്‍റെ അഭിപ്രായം പറഞ്ഞുതരുന്നു; ചെയ്‍വാന്‍ മാത്രമല്ല, താല്പര്യപ്പെടുവാനുംകൂടെ ഒരു ആണ്ടു മുമ്പെ ആദ്യമായി ആരംഭിച്ച നിങ്ങള്‍ക്കു ഇതു യോഗ്യം.
2 കൊരിന്ത്യർ 8 : 11 (ERVML)
എന്നാല്‍ താല്പര്യപ്പെടുവാന്‍ മനസ്സൊരുക്കം ഉണ്ടായതുപോലെ നിങ്ങളുടെ പ്രാപ്തിക്കു ഒത്തവണ്ണം നിവൃത്തി ഉണ്ടാകേണ്ടതിന്നു ഇപ്പോള്‍ പ്രവൃത്തിയും അനുഷ്ഠിപ്പിന്‍ .
2 കൊരിന്ത്യർ 8 : 12 (ERVML)
ഒരുത്തന്നു മനസ്സൊരുക്കം ഉണ്ടെങ്കില്‍ പ്രാപ്തിയില്ലാത്തതുപോലെയല്ല പ്രാപ്തിയുള്ളതു പോലെ കൊടുത്താല്‍ അവന്നു ദൈവപ്രസാദം ലഭിക്കും.
2 കൊരിന്ത്യർ 8 : 13 (ERVML)
മറ്റുള്ളവര്‍ക്കും സുഭിക്ഷവും നിങ്ങള്‍ക്കു ദുര്‍ഭിക്ഷവും വരേണം എന്നല്ല സമത്വം വേണം എന്നത്രേ.
2 കൊരിന്ത്യർ 8 : 14 (ERVML)
സമത്വം ഉണ്ടാവാന്‍ തക്കവണ്ണം അവരുടെ സുഭിക്ഷം നിങ്ങളുടെ ദുര്‍ഭിക്ഷത്തിന്നു ഉതകേണ്ടതിന്നു ഇക്കാലം നിങ്ങള്‍ക്കുള്ള സുഭിക്ഷം അവരുടെ ദുര്‍ഭിക്ഷത്തിന്നു ഉതകട്ടെ.
2 കൊരിന്ത്യർ 8 : 15 (ERVML)
“ഏറെ പെറുക്കിയവന്നു ഏറെയും കുറെ പെറുക്കിയവന്നു കുറവും കണ്ടില്ല” എന്നു എഴുതിയിരിക്കുന്നതുപോലെ തന്നേ.
2 കൊരിന്ത്യർ 8 : 16 (ERVML)
നിങ്ങള്‍ക്കു വേണ്ടി തീതൊസിന്‍റെ ഹൃദയത്തിലും ഈ ജാഗ്രത നല്കിയ ദൈവത്തിന്നു സ്തോത്രം.
2 കൊരിന്ത്യർ 8 : 17 (ERVML)
അവന്‍ അപേക്ഷ കൈക്കൊണ്ടു എന്നു മാത്രമല്ല, അത്യുത്സാഹിയാകയാല്‍ സ്വമേധയായി നിങ്ങളുടെ അടുക്കലേക്കു പുറപ്പെട്ടു.
2 കൊരിന്ത്യർ 8 : 18 (ERVML)
ഞങ്ങള്‍ അവനോടുകൂടെ ഒരു സഹോദരനെയും അയച്ചിരിക്കുന്നു; സുവിശേഷസംബന്ധമായുള്ള അവന്‍റെ പുകഴ്ച സകലസഭകളിലും പരന്നിരിക്കുന്നു.
2 കൊരിന്ത്യർ 8 : 19 (ERVML)
അത്രയുമല്ല, കര്‍ത്താവിന്‍റെ മഹത്വത്തിന്നായും നമ്മുടെ മനസ്സൊരുക്കം കാണിപ്പാനായും ഞങ്ങളുടെ ശുശ്രൂഷയാല്‍ നടക്കുന്ന ഈ ധര്‍മ്മകാര്യത്തില്‍ അവന്‍ ഞങ്ങള്‍ക്കു കൂട്ടുയാത്രക്കാരനായി സഭകളാല്‍ തിരഞ്ഞെടുക്കപ്പെട്ടവനും ആകുന്നു.
2 കൊരിന്ത്യർ 8 : 20 (ERVML)
ഞങ്ങള്‍ നടത്തിവരുന്ന ഈ ധര്‍മ്മശേഖരകാര്‍യ്യത്തില്‍ ആരും ഞങ്ങളെ അപവാദം പറയാതിരിപ്പാന്‍ സൂക്ഷിച്ചുകൊണ്ടു
2 കൊരിന്ത്യർ 8 : 21 (ERVML)
ഞങ്ങള്‍ കര്‍ത്താവിന്‍റെ മുമ്പാകെ മാത്രമല്ല മനുഷ്യരുടെ മുമ്പാകെയും യോഗ്യമായതു മുന്‍ കരുതുന്നു.
2 കൊരിന്ത്യർ 8 : 22 (ERVML)
ഞങ്ങള്‍ പലതിലും പലപ്പോഴും ശോധനചെയ്തു ഉത്സാഹിയായി കണ്ടും ഇപ്പോഴോ തനിക്കു നിങ്ങളെക്കുറിച്ചു ധൈര്യം പെരുകുകയാല്‍ അത്യുത്സാഹിയായുമിരിക്കുന്ന നമ്മുടെ സഹോദരനെയും അവരോടുകൂടെ അയച്ചിരിക്കുന്നു.
2 കൊരിന്ത്യർ 8 : 23 (ERVML)
തീതൊസ് എനിക്കു കൂട്ടാളിയും നിങ്ങള്‍ക്കായിട്ടു കൂട്ടുവേലക്കാരനും ആകുന്നു; നമ്മുടെ സഹോദരന്മാര്‍ സഭകളുടെ ദൂതന്മാരും ക്രിസ്തുവിന്നു മഹത്വവും തന്നേ.
2 കൊരിന്ത്യർ 8 : 24 (ERVML)
ആകയാല്‍ നിങ്ങളുടെ സ്നേഹത്തിന്നും നിങ്ങളെച്ചൊല്ലി ഞങ്ങള്‍ പറയുന്ന പ്രശംസെക്കും ഒത്ത ദൃഷ്ടാന്തം സഭകള്‍ കാണ്‍കെ അവര്‍ക്കും കാണിച്ചുകൊടുപ്പിന്‍ .
❮
❯
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24