പ്രവൃത്തികൾ 11 : 1 (ERVML)
ജാതികളും ദൈവവചനം കൈകൊണ്ടു എന്നു അപ്പൊസ്തലന്മാരും യെഹൂദ്യയിലുള്ള സഹോദരന്മാരും കേട്ടു.
പ്രവൃത്തികൾ 11 : 2 (ERVML)
പത്രൊസ് യെരൂശലേമില്‍ എത്തിയപ്പോള്‍ പരിച്ഛേദനക്കാര്‍ അവനോടു വാദിച്ചു:
പ്രവൃത്തികൾ 11 : 3 (ERVML)
നീ അഗ്രചര്‍മ്മികളുടെ അടുക്കല്‍ ചെന്നു അവരോടുകൂടെ ഭക്ഷിച്ചു എന്നു പറഞ്ഞു.
പ്രവൃത്തികൾ 11 : 4 (ERVML)
പത്രൊസ് കാര്യം ആദിമുതല്‍ ക്രമമായി അവരോടു വിവരിച്ചുപറഞ്ഞതു:
പ്രവൃത്തികൾ 11 : 5 (ERVML)
ഞാന്‍ യോപ്പാപട്ടണത്തില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ വിവശതയില്‍ ഒരുദര്‍ശനം കണ്ടു: ആകാശത്തില്‍നിന്നു നാലു കോണും കെട്ടി ഇറക്കിയ വലിയ തുപ്പട്ടിപോലെ ഒരു പാത്രം എന്‍റെ അടുക്കലോളം വന്നു.
പ്രവൃത്തികൾ 11 : 6 (ERVML)
അതില്‍ ഞാന്‍ സൂക്ഷിച്ചുനോക്കിയപ്പോള്‍ ഭൂമിയിലെ നാല്‍ക്കാലികളെയും കാട്ടുമൃഗങ്ങളെയും ഇഴജാതികളെയും ആകാശത്തിലെ പറവകളെയും കണ്ടു:
പ്രവൃത്തികൾ 11 : 7 (ERVML)
പത്രൊസേ, എഴുന്നേറ്റു അറുത്തു തിന്നുക എന്നു എന്നോടു പറയുന്നോരു ശബ്ദവും കേട്ടു.
പ്രവൃത്തികൾ 11 : 8 (ERVML)
അതിന്നു ഞാന്‍ : ഒരിക്കലും പാടില്ല, കര്‍ത്താവേ; മലിനമോ അശുദ്ധമോ ആയതൊന്നും ഒരിക്കലും എന്‍റെ വായില്‍ ചെന്നിട്ടില്ലല്ലോ എന്നു പറഞ്ഞു.
പ്രവൃത്തികൾ 11 : 9 (ERVML)
ആ ശബ്ദം പിന്നെയും ആകാശത്തില്‍ നിന്നു: ദൈവം ശുദ്ധീകരിച്ചതു നീ മലിനം എന്നു വിചാരിക്കരുതു എന്നു ഉത്തരം പറഞ്ഞു.
പ്രവൃത്തികൾ 11 : 10 (ERVML)
ഇതു മൂന്നു പ്രാവശ്യം ഉണ്ടായി; പിന്നെ എല്ലാം തിരികെ ആകാശത്തിലേക്കു വലിച്ചെടുത്തു.
പ്രവൃത്തികൾ 11 : 11 (ERVML)
അപ്പോള്‍ തന്നേ കൈസര്യയില്‍ നിന്നു എന്‍റെ അടുക്കല്‍ അയച്ചിരുന്ന മൂന്നു പുരുഷന്മാര്‍ ഞങ്ങള്‍ പാര്‍ത്ത വീട്ടിന്‍റെ മുമ്പില്‍ നിന്നിരുന്നു;
പ്രവൃത്തികൾ 11 : 12 (ERVML)
ഒന്നും സംശയിക്കാതെ അവരോടുകൂടെ പോകുവാന്‍ ആത്മാവു എന്നോടു കല്പിച്ചു. ഈ ആറു സഹോദരന്മാരും എന്നോടുകൂടെ പോന്നു; ഞങ്ങള്‍ ആ പുരുഷന്‍റെ വീട്ടില്‍ ചെന്നു.
പ്രവൃത്തികൾ 11 : 13 (ERVML)
അവന്‍ തന്‍റെ വീട്ടില്‍ ഒരു ദൂതന്‍ നിലക്കുന്നതു കണ്ടു എന്നും നീ യോപ്പയിലേക്കു ആളയച്ചു പത്രൊസ് എന്നു മറുപേരുള്ള ശിമോനെ വരുത്തുക;
പ്രവൃത്തികൾ 11 : 14 (ERVML)
നീയും നിന്‍റെ ഗൃഹം മുഴുവനും രക്ഷിക്കപ്പെടുവാനുള്ള വാക്കുകളെ അവന്‍ നിന്നോടു സംസാരിക്കും എന്നു ദൂതന്‍ എന്നു പറഞ്ഞു എന്നും ഞങ്ങളോടു അറിയിച്ചു.
പ്രവൃത്തികൾ 11 : 15 (ERVML)
ഞാന്‍ സംസാരിച്ചു തുടങ്ങിയപ്പോഴേക്കു പരിശുദ്ധാത്മാവു ആദിയില്‍ നമ്മുടെമേല്‍ എന്നപോലെ അവരുടെ മേലും വന്നു.
പ്രവൃത്തികൾ 11 : 16 (ERVML)
അപ്പോള്‍ ഞാന്‍ : യോഹന്നാന്‍ വെള്ളംകൊണ്ടു സ്നാനം കഴിപ്പിച്ചു; നിങ്ങള്‍ക്കോ പരിശുദ്ധാത്മാവുകൊണ്ടു സ്നാനം ലഭിക്കും എന്നു കര്‍ത്താവു പറഞ്ഞ വാക്കു ഓര്‍ത്തു.
പ്രവൃത്തികൾ 11 : 17 (ERVML)
ആകയാല്‍ കര്‍ത്താവായ യേശുക്രിസ്തുവില്‍ വിശ്വസിച്ചവരായ നമുക്കു തന്നതുപോലെ അതേ ദാനത്തെ അവര്‍ക്കും ദൈവം കൊടുത്തു എങ്കില്‍ ദൈവത്തെ തടുപ്പാന്‍ തക്കവണ്ണം ഞാന്‍ ആര്‍ ?
പ്രവൃത്തികൾ 11 : 18 (ERVML)
അവര്‍ ഇതു കേട്ടപ്പോള്‍ മിണ്ടാതിരുന്നു: അങ്ങനെ ആയാല്‍ ദൈവം ജാതികള്‍ക്കും ജീവപ്രാപ്തിക്കായി മാനസാന്തരം നല്കിയല്ലോ എന്നു പറഞ്ഞു ദൈവത്തെ മഹത്വപ്പെടുത്തി.
പ്രവൃത്തികൾ 11 : 19 (ERVML)
സ്തെഫാനൊസ് നിമിത്തം ഉണ്ടായ ഉപദ്രവം ഹേതുവാല്‍ ചിതറിപ്പോയവര്‍ യെഹൂദന്മാരോടല്ലാതെ മറ്റാരോടും വചനം സംസാരിക്കാതെ ഫൊയ്നിക്യാ, കുപ്രൊസ്, അന്ത്യൊക്ക്യ എന്നീ പ്രദേശങ്ങളോളം സഞ്ചരിച്ചു.
പ്രവൃത്തികൾ 11 : 20 (ERVML)
അവരില്‍ ചിലര്‍ കുപ്രൊസ്കാരും കുറേനക്കാരും ആയിരുന്നു; അവര്‍ അന്ത്യൊക്ക്യയില്‍എത്തിയശേഷം യവനന്മാരോടും കര്‍ത്താവായ യേശുവിനെക്കുറിച്ചുള്ള സുവിശേഷം അറിയിച്ചു.
പ്രവൃത്തികൾ 11 : 21 (ERVML)
കര്‍ത്താവിന്‍റെ കൈ അവരോടുകൂടെ ഉണ്ടായിരുന്നു; വലിയൊരു കൂട്ടം വിശ്വസിച്ചു കര്‍ത്താവിങ്കലേക്കു തിരിഞ്ഞു.
പ്രവൃത്തികൾ 11 : 22 (ERVML)
അവരെക്കുറിച്ചുള്ള ഈ വര്‍ത്തമാനം യെരൂശലേമിലെ സഭയുടെ ചെവിയില്‍ എത്തിയപ്പോള്‍ അവര്‍ ബര്‍ന്നബാസിനെ അന്ത്യൊക്ക്യയോളം പറഞ്ഞയച്ചു.
പ്രവൃത്തികൾ 11 : 23 (ERVML)
അവന്‍ ചെന്നു ദൈവകൃപ കണ്ടു സന്തോഷിച്ചു. എല്ലാവരും ഹൃദയനിര്‍ണ്ണയത്തോടെ കര്‍ത്താവിനോടു ചേര്‍ന്നുനില്പാന്തക്കവണ്ണം പ്രബോധിപ്പിച്ചു.
പ്രവൃത്തികൾ 11 : 24 (ERVML)
അവന്‍ നല്ല മനുഷ്യനും പരിശുദ്ധാത്മാവിനാലും വിശ്വാസത്താലും നിറഞ്ഞവനും ആയിരുന്നു; വളരെ പുരുഷന്മാരും കര്‍ത്താവിനോടു ചേര്‍ന്നു.
പ്രവൃത്തികൾ 11 : 25 (ERVML)
അവന്‍ ശൌലിനെ തിരവാന്‍ തര്‍സൊസിലേക്കു പോയി, അവനെ കണ്ടെത്തിയാറെ അന്ത്യൊക്ക്യയിലേക്കു കൂട്ടിക്കൊണ്ടുവന്നു.
പ്രവൃത്തികൾ 11 : 26 (ERVML)
അവര്‍ ഒരു സംവത്സരം മുഴുവനും സഭായോഗങ്ങളില്‍ കൂടുകയും ബഹുജനത്തെ ഉപദേശിക്കയും ചെയ്തു; ആദ്യം അന്ത്യൊക്ക്യയില്‍വെച്ചു ശിഷ്യന്മാര്‍ക്കും ക്രിസ്ത്യാനികള്‍ എന്നു പേര്‍ ഉണ്ടായി.
പ്രവൃത്തികൾ 11 : 27 (ERVML)
ആ കാലത്തു യെരൂശലേമില്‍ നിന്നു പ്രവാചകന്മാര്‍ അന്ത്യൊക്ക്യയിലേക്കു വന്നു.
പ്രവൃത്തികൾ 11 : 28 (ERVML)
അവരില്‍ അഗബൊസ് എന്നു പേരുള്ളൊരുവന്‍ എഴുന്നേറ്റു ലോകത്തില്‍ ഒക്കെയും മഹാക്ഷാമം ഉണ്ടാകും എന്നു ആത്മാവിനാല്‍ പ്രവചിച്ചു; അതു ക്ളൌദ്യൊസിന്‍റെ കാലത്തു സംഭവിച്ചു.
പ്രവൃത്തികൾ 11 : 29 (ERVML)
അപ്പോള്‍ യെഹൂദ്യയില്‍ പാര്‍ക്കുന്ന സഹോദരന്മാരുടെ ഉതവിക്കായി ശിഷ്യന്മാരില്‍ ഔരോരുത്തന്‍ പ്രാപ്തിപോലെ കൊടുത്തയപ്പാന്‍ നിശ്ചയിച്ചു.
പ്രവൃത്തികൾ 11 : 30 (ERVML)
അവര്‍ അതു നടത്തി, ബര്‍ന്നബാസിന്‍റെയും ശൌലിന്‍റെയും കയ്യില്‍ മൂപ്പന്മാര്‍ക്കും കൊടുത്തയച്ചു.
❮
❯