പ്രവൃത്തികൾ 2 : 1 (ERVML)
പെന്തെക്കൊസ്തനാള്‍ വന്നപ്പോള്‍ എല്ലാവരും ഒരു സ്ഥലത്തു ഒന്നിച്ചു കൂടിയിരുന്നു.
പ്രവൃത്തികൾ 2 : 2 (ERVML)
പെട്ടെന്നു കൊടിയ കാറ്റടിക്കുന്നതുപോലെ ആകാശത്തനിന്നു ഒരു മുഴക്കം ഉണ്ടായി, അവര്‍ ഇരുന്നിരുന്ന വീടു മുഴുവനും നിറെച്ചു.
പ്രവൃത്തികൾ 2 : 3 (ERVML)
അഗ്നി ജ്വാലപോലെ പിളര്‍ന്നിരിക്കുന്ന നാവുകള്‍ അവര്‍ക്കും പ്രത്യക്ഷമായി അവരില്‍ ഓ‍രോരുത്തന്‍റെ മേല്‍ പതിഞ്ഞു.
പ്രവൃത്തികൾ 2 : 4 (ERVML)
എല്ലാവരുംപരിശുദ്ധാത്മാവു നിറഞ്ഞവരായി ആത്മാവു അവര്‍ക്കും ഉച്ചരിപ്പാന്‍ നല്കിയതുപോലെ അന്യഭാഷകളില്‍ സംസാരിച്ചു തുടങ്ങി.
പ്രവൃത്തികൾ 2 : 5 (ERVML)
അന്നു ആകാശത്തിന്‍ കീഴുള്ള സകല ജാതികളില്‍ നിന്നും യെരൂശലേമില്‍ വന്നു പാര്‍ക്കുന്ന യെഹൂദന്മാരായ ഭക്തിയുള്ള പുരുഷന്മാര്‍ ഉണ്ടായിരുന്നു.
പ്രവൃത്തികൾ 2 : 6 (ERVML)
ഈ മുഴക്കം ഉണ്ടായപ്പോള്‍ പുരുഷാരം വന്നു കൂടി, ഓ‍രോരുത്തന്‍ താന്താന്‍റെ ഭാഷയില്‍ അവര്‍ സംസാരിക്കുന്നതു കേട്ടു അമ്പരന്നു പോയി.
പ്രവൃത്തികൾ 2 : 7 (ERVML)
എല്ലാവരും ഭ്രമിച്ചു ആശ്ചര്യപ്പെട്ടു: ഈ സംസാരിക്കുന്നവര്‍ എല്ലാം ഗലീലക്കാര്‍ അല്ലയോ?
പ്രവൃത്തികൾ 2 : 8 (ERVML)
പിന്നെ നാം ഓ‍രോരുത്തന്‍ ജനിച്ച നമ്മുടെ സ്വന്ത ഭാഷയില്‍ അവര്‍ സംസാരിച്ചു കേള്‍ക്കുന്നതു എങ്ങനെ?
പ്രവൃത്തികൾ 2 : 9 (ERVML)
പര്‍ത്ഥരും മേദ്യരും ഏലാമ്യരും മെസപ്പൊത്താമ്യയിലും യെഹൂദ്യയിലും കപ്പദോക്യയിലും
പ്രവൃത്തികൾ 2 : 10 (ERVML)
പൊന്തൊസിലും ആസ്യയിലും പ്രുഗ്യയിലും പംഫുല്യയിലും മിസ്രയീമിലും കുറേനെക്കു ചേര്‍ന്ന ലിബ്യാപ്രദേശങ്ങളിലും പാര്‍ക്കുന്നവരും റോമയില്‍ നിന്നു വന്നു പാര്‍ക്കുന്നവരും യെഹൂദന്മാരും യെഹൂദ മതാനുസാരികളും ക്രേത്യരും അറബിക്കാരുമായ
പ്രവൃത്തികൾ 2 : 11 (ERVML)
നാം ഈ നമ്മുടെ ഭാഷകളില്‍ അവര്‍ ദൈവത്തിന്‍റെ വന്‍ കാര്യങ്ങളെ പ്രസ്താവിക്കുന്നതു കേള്‍ക്കുന്നുവല്ലോ എന്നു പറഞ്ഞു.
പ്രവൃത്തികൾ 2 : 12 (ERVML)
എല്ലാവരും ഭ്രമിച്ചു ചഞ്ചലിച്ചു; ഇതു എന്തായിരിക്കും എന്നു തമ്മില്‍ തമ്മില്‍ പറഞ്ഞു.
പ്രവൃത്തികൾ 2 : 13 (ERVML)
ഇവര്‍ പുതു വീഞ്ഞു കുടിച്ചിരിക്കുന്നു എന്നു മറ്റു ചിലര്‍ പരിഹസിച്ചു പറഞ്ഞു.
പ്രവൃത്തികൾ 2 : 14 (ERVML)
അപ്പോള്‍ പത്രൊസ് പതിനൊന്നുപേരോടുകൂടെ നിന്നുകൊണ്ടു ഉറക്കെ അവരോടു പറഞ്ഞതു: യെഹൂദാപുരുഷന്മാരും യെരൂശലേമില്‍ പാര്‍ക്കുന്ന എല്ലാവരുമായുള്ളോരേ, ഇതു നിങ്ങള്‍ അറിഞ്ഞിരിക്കട്ടെ; എന്‍റെ വാക്കു ശ്രദ്ധിച്ചുകൊള്‍വിന്‍ .
പ്രവൃത്തികൾ 2 : 15 (ERVML)
നിങ്ങള്‍ ഊഹിക്കുന്നതുപോലെ ഇവര്‍ ലഹരി പിടിച്ചവരല്ല; പകല്‍ മൂന്നാംമണിനേരമേ ആയിട്ടുള്ളുവല്ലോ.
പ്രവൃത്തികൾ 2 : 16 (ERVML)
ഇതു യോവേല്‍ പ്രവാചകന്‍ മുഖാന്തരം അരുളിച്ചെയ്തതത്രേ; അതെന്തെന്നാല്‍‍ ;
പ്രവൃത്തികൾ 2 : 17 (ERVML)
“അന്ത്യകാലത്തു ഞാന്‍ സകല ജഡത്തിന്മേലും എന്‍റെ ആത്മാവിനെ പകരും; നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ യൌവ്വനക്കാര്‍ ദര്‍ശനങ്ങള്‍ ദര്‍ശിക്കും; നിങ്ങളുടെ വൃദ്ധന്മാര്‍ സ്വപ്നങ്ങള്‍ കാണും.”
പ്രവൃത്തികൾ 2 : 18 (ERVML)
എന്‍റെ ദാസന്മാരുടെമേലും ദാസിമാരുടെമേലും കൂടെ ഞാന്‍ ആ നാളുകളില്‍ എന്‍റെ ആത്മാവിനെ പകരും; അവരും പ്രവചിക്കും.
പ്രവൃത്തികൾ 2 : 19 (ERVML)
ഞാന്‍ മീതെ ആകാശത്തില്‍ അത്ഭുതങ്ങളും താഴെ ഭൂമിയില്‍ അടയാളങ്ങളും കാണിക്കും; രക്തവും തീയും പുകയാവിയും തന്നേ.
പ്രവൃത്തികൾ 2 : 20 (ERVML)
കര്‍ത്താവിന്‍റെ വലുതും പ്രസിദ്ധവുമായ നാള്‍ വരുംമുമ്പേ സൂര്യന്‍ ഇരുളായും ചന്ദ്രന്‍ രക്തമായും മാറിപ്പോകും.
പ്രവൃത്തികൾ 2 : 21 (ERVML)
എന്നാല്‍ കര്‍ത്താവിന്‍റെ നാമം വിളിച്ചപേക്ഷിക്കുന്നവന്‍ ഏവനും രക്ഷിക്കപ്പെടും എന്നു ദൈവം അരുളിച്ചെയ്യുന്നു.”
പ്രവൃത്തികൾ 2 : 22 (ERVML)
യിസ്രായേല്‍ പുരുഷന്മാരേ, ഈ വചനം കേട്ടു കൊള്‍വിന്‍ . നിങ്ങള്‍ തന്നേ അറിയുംപോലെ ദൈവം അവനെക്കൊണ്ടു നിങ്ങളുടെ നടുവില്‍ ചെയ്യിച്ച ശക്തികളും അത്ഭുതങ്ങളും അടയാളങ്ങളും കൊണ്ടു ദൈവം നിങ്ങള്‍ക്കു കാണിച്ചു തന്ന
പ്രവൃത്തികൾ 2 : 23 (ERVML)
പുരുഷനായി നസറായനായ യേശുവിനെ ദൈവം തന്‍റെ സ്ഥിര നിര്‍ണ്ണയത്താലും മുന്നറിവിനാലും ഏല്പിച്ചിട്ടു, നിങ്ങള്‍ അവനെ അധര്‍മ്മികളുടെ കയ്യാല്‍ തറെപ്പിച്ചു കൊന്നു;
പ്രവൃത്തികൾ 2 : 24 (ERVML)
ദൈവമോ മരണപാശങ്ങളെ അഴിച്ചിട്ടു അവനെ ഉയിര്‍ത്തെഴുന്നേല്പിച്ചു. മരണം അവനെ പിടിച്ചു വെക്കുന്നതു അസാദ്ധ്യമായിരുന്നു.
പ്രവൃത്തികൾ 2 : 25 (ERVML)
“ഞാന്‍ കര്‍ത്താവിനെ എപ്പോഴും എന്‍റെ മുമ്പില്‍ കണ്ടിരിക്കുന്നു; അവന്‍ എന്‍റെ വലഭാഗത്തു ഇരിക്കയാല്‍ ഞാന്‍ കുലുങ്ങിപോകയില്ല
പ്രവൃത്തികൾ 2 : 26 (ERVML)
.അതു കൊണ്ട് എന്‍റെ ഹൃദയം സന്തോഷിച്ചു, എന്‍റെ നാവു ആനന്ദിച്ചു, എന്‍റെ ജഡവും പ്രത്യാശയോടെ വസിക്കും.
പ്രവൃത്തികൾ 2 : 27 (ERVML)
നീ എന്‍റെ പ്രാണനെ പാതാളത്തില്‍ വിടുകയില്ല; നിന്‍റെ പരിശുദ്ധനെ ദ്രവത്വം കാണ്മാന്‍ സമ്മതിക്കയുമില്ല.
പ്രവൃത്തികൾ 2 : 28 (ERVML)
നീ ജീവമാര്‍ഗ്ഗങ്ങളെ എന്നോടു അറിയിച്ചു; നിന്‍റെ സന്നിധിയില്‍ എന്നെ സന്തോഷ പൂര്‍ണ്ണനാക്കും” എന്നു ദാവീദ് അവനെക്കുറിച്ചു പറയുന്നുവല്ലോ.
പ്രവൃത്തികൾ 2 : 29 (ERVML)
സഹോദരന്മാരായ പുരുഷന്മാരേ, ഗോത്രപിതാവായ ദാവീദിനെക്കുറിച്ച് അവന്‍ മരിച്ചു അടക്കപ്പെട്ടു എന്നു എനിക്കു നിങ്ങളോടു ധൈര്യമായി പറയാം; അവന്‍റെ കല്ലറ ഇന്നുവരെ നമ്മുടെ ഇടയില്‍ ഉണ്ടല്ലോ.
പ്രവൃത്തികൾ 2 : 30 (ERVML)
എന്നാല്‍ അവന്‍ പ്രവാചകന്‍ ആകയാല്‍ ദൈവം അവന്‍റെ കടിപ്രദേശത്തിന്‍റെ ഫലത്തില്‍ നിന്നു ഒരുത്തനെ അവന്‍റെ സിംഹാസനത്തില്‍ ഇരുത്തും എന്നു തന്നോടു സത്യം ചെയ്തു ഉറപ്പിച്ചു എന്നു അറഞ്ഞിട്ടു:
പ്രവൃത്തികൾ 2 : 31 (ERVML)
അവനെ പാതാളത്തില്‍ വിട്ടുകളഞ്ഞില്ല: അവന്‍റെ ജഡം ദ്രവത്വം കണ്ടതുമില്ല എന്നു ക്രിസ്തുവിന്‍റെ പുനരുത്ഥാനം മുമ്പുകൂട്ടി കണ്ടു പ്രസ്താവിച്ചു. .
പ്രവൃത്തികൾ 2 : 32 (ERVML)
ഈ യേശുവിനെ ദൈവം ഉയിര്‍ത്തെഴുന്നേല്പിച്ചു: അതിന്നു അതിന്നു ഞങ്ങള്‍ സാക്ഷികള്‍ ആകുന്നു.
പ്രവൃത്തികൾ 2 : 33 (ERVML)
അവന്‍ ദൈവത്തിന്‍റെ വല ഭാഗത്തേക്കു ആരോഹണം ചെയ്തു പരിശുദ്ധാത്മാവു എന്ന വാഗ്ദത്തം പിതാവിനോടു വാങ്ങി, നിങ്ങള്‍ ഈ കാണുകയും കേള്‍ക്കുകയും ചെയ്യുന്നതു പകര്‍ന്നുതന്നു,
പ്രവൃത്തികൾ 2 : 34 (ERVML)
ദാവീദ് സ്വര്‍ഗ്ഗാരോഹണം ചെയ്തില്ലല്ലോ. എന്നാല്‍ അവന്‍ : “ഞാന്‍ നിന്‍റെ ശത്രുക്കളെ നിന്‍റെ
പ്രവൃത്തികൾ 2 : 35 (ERVML)
പാദപീഠം ആക്കുവോളം നീ എന്‍റെ വലത്തുഭാഗത്തു ഇരിക്ക എന്നു കര്‍ത്താവു എന്‍റെ കാര്‍ത്താവിനോടു അരുളിച്ചെയ്തു” എന്നു പറയുന്നു.
പ്രവൃത്തികൾ 2 : 36 (ERVML)
ആകയാല്‍ നിങ്ങള്‍ ക്രൂശിച്ച ഈ യേശുവിനെ തന്നേ ദൈവം കര്‍ത്താവും ക്രിസ്തുവുമാക്കിവെച്ചു എന്നു യിസ്രായേല്‍ ഗൃഹം ഒക്കെയും നിശ്ചയമായി അറിഞ്ഞുകൊള്ളട്ടെ.
പ്രവൃത്തികൾ 2 : 37 (ERVML)
ഇതു കേട്ടിട്ടു അവര്‍ ഹൃദയത്തില്‍ കുത്തുകൊണ്ടു പത്രൊസിനോടും ശേഷം അപ്പൊസ്തലന്മാരോടും: സഹോദരന്മാരായ പുരുഷന്മാരേ, ഞങ്ങള്‍ എന്തു ചെയ്യേണ്ടു എന്നു ചോദിച്ചു.
പ്രവൃത്തികൾ 2 : 38 (ERVML)
പത്രൊസ് അവരോടു: നിങ്ങള്‍ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓ‍രോരുത്തന്‍ യേശുക്രിസ്തുവിന്‍റെ നാമത്തില്‍ സ്നാനം ഏല്പിന്‍ ; എന്നാല്‍ പരിശുദ്ധാത്മാവു എന്ന ദാനം ലഭിക്കും.
പ്രവൃത്തികൾ 2 : 39 (ERVML)
വാഗ്ദത്തം നിങ്ങള്‍ക്കും നിങ്ങളുടെ മക്കള്‍ക്കും നമ്മുടെ ദൈവമായ കര്‍ത്താവു വിളിച്ചു വരുത്തുന്ന ദൂരസ്ഥന്മാരായ ഏവര്‍ക്കും ഉള്ളതല്ലോ എന്നു പറഞ്ഞു.
പ്രവൃത്തികൾ 2 : 40 (ERVML)
മറ്റു പല വാക്കുകളാലും അവന്‍ സാക്‍ഷ്യം പറഞ്ഞു അവരെ പ്രബോധിപ്പിച്ചു; ഈ വക്രതയുള്ള തലമുറയില്‍നിന്നു രക്ഷിക്കപ്പെടുവിന്‍ എന്നു പറഞ്ഞു.
പ്രവൃത്തികൾ 2 : 41 (ERVML)
അവന്‍റെ വാക്കു കൈക്കൊണ്ടവര്‍ സ്നാനം ഏറ്റു; അന്നു മുവായിരത്തോളം പേര്‍ അവരോടു ചേര്‍ന്നു.
പ്രവൃത്തികൾ 2 : 42 (ERVML)
അവര്‍ അപ്പൊസ്തലന്മാരുടെ ഉപദേശം കേട്ടും കൂട്ടായ്മ ആചരിച്ചും അപ്പം നുറക്കിയും പ്രാര്‍ത്ഥന കഴിച്ചും പോന്നു.
പ്രവൃത്തികൾ 2 : 43 (ERVML)
എല്ലാവര്‍ക്കും ഭയമായി; അപ്പൊസ്തലന്മാരാല്‍ ഏറിയ അത്ഭുതങ്ങളും അടയാളങ്ങളും നടന്നു.
പ്രവൃത്തികൾ 2 : 44 (ERVML)
വിശ്വസിച്ചവര്‍ എല്ലാവരും ഒരുമിച്ചിരുന്നു
പ്രവൃത്തികൾ 2 : 45 (ERVML)
സകലവും പൊതുവക എന്നു എണ്ണുകയും ജന്മഭൂമികളും വസ്തുക്കളും വിറ്റു അവനവന്നു ആവശ്യം ഉള്ളതുപോലെ എല്ലാവര്‍ക്കും പങ്കിടുകയും,
പ്രവൃത്തികൾ 2 : 46 (ERVML)
ഒരുമനപ്പെട്ടു ദിനംപ്രതി ദൈവാലയത്തില്‍ കൂടിവരികയും വീട്ടില്‍ അപ്പം നുറുക്കിക്കൊണ്ടു ഉല്ലാസവും ഹൃദയപരമാര്‍ത്ഥതയും പൂണ്ടു ഭക്ഷണം കഴിക്കയും
പ്രവൃത്തികൾ 2 : 47 (ERVML)
ദൈവത്തെ സ്തുതിക്കയും സകല ജനത്തിന്‍റെയും കൃപ അനുഭവിക്കയും ചെയ്തു. കര്‍ത്താവു രക്ഷിക്കപ്പെടുന്നവരെ ദിനംപ്രതി സഭയോടു ചേര്‍ത്തുകൊണ്ടിരുന്നു.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47

BG:

Opacity:

Color:


Size:


Font: