എഫെസ്യർ 1 : 1 (ERVML)
ദൈവേഷ്ടത്താല്‍ ക്രിസ്തുയേശുവിന്‍റെ അപ്പൊസ്തലനായ പൌലൊസ് (എഫെസൊസില്‍ ഉള്ള) വിശുദ്ധന്മാരും ക്രിസ്തുയേശുവില്‍ വിശ്വാസികളുമായവര്‍ക്കും എഴുതുന്നതു
എഫെസ്യർ 1 : 2 (ERVML)
നമ്മുടെ പിതാവായ ദൈവത്തിങ്കല്‍ നിന്നും കര്‍ത്താവായ യേശുക്രിസ്തുവിങ്കല്‍ നിന്നും നിങ്ങള്‍ക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.
എഫെസ്യർ 1 : 3 (ERVML)
സ്വര്‍ഗ്ഗത്തിലെ സകല ആത്മികാനുഗ്രഹത്താലും നമ്മെ ക്രിസ്തുവില്‍ അനുഗ്രഹിച്ചിരിക്കുന്ന നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ ദൈവവും പിതാവുമായവന്‍ വാഴ്ത്തപ്പെട്ടവന്‍ .
എഫെസ്യർ 1 : 4 (ERVML)
നാം തന്‍റെ സന്നിധിയില്‍ വിശുദ്ധരും നിഷ്കളങ്കരും ആകേണ്ടതിന്നു അവന്‍ ലോകസ്ഥാപനത്തിന്നു മുമ്പെ നമ്മെ അവനില്‍ തിരഞ്ഞെടുക്കയും
എഫെസ്യർ 1 : 5 (ERVML)
തിരുഹിതത്തിന്‍റെ പ്രസാദപ്രകാരം യേശുക്രിസ്തുമുഖാന്തരം നമ്മെ ദത്തെടുക്കേണ്ടതിന്നു
എഫെസ്യർ 1 : 6 (ERVML)
അവന്‍ പ്രിയനായവനില്‍ നമുക്കു സൌജന്യമായി നല്കിയ തന്‍റെ കൃപാമഹത്വത്തിന്‍റെ പുകഴ്ചെക്കായി സ്നേഹത്തില്‍ നമ്മെ മുന്നിയമിക്കയും ചെയ്തുവല്ലോ.
എഫെസ്യർ 1 : 7 (ERVML)
അവനില്‍ നമുക്കു അവന്‍റെ രക്തത്താല്‍ അതിക്രമങ്ങളുടെ മോചനമെന്ന വീണ്ടെടുപ്പു ഉണ്ടു.
എഫെസ്യർ 1 : 8 (ERVML)
അതു അവന്‍ നമുക്കു താന്‍ ധാരാളമായി കാണിച്ച കൃപാധനപ്രകാരം സകലജ്ഞാനവും വിവേകവുമായി നല്കിയിരിക്കുന്നു.
എഫെസ്യർ 1 : 9 (ERVML)
അവനില്‍ താന്‍ മുന്നിര്‍ണ്ണയിച്ച തന്‍റെ പ്രസാദത്തിന്നു തക്കവണ്ണം തന്‍റെ ഹിതത്തിന്‍റെ മര്‍മ്മം അവന്‍ നമ്മോടു അറിയിച്ചു.
എഫെസ്യർ 1 : 10 (ERVML)
അതു സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ളതു എല്ലാം പിന്നെയും ക്രിസ്തുവില്‍ ഒന്നായിച്ചേര്‍ക്ക എന്നിങ്ങനെ കാലസമ്പൂര്‍ണ്ണതയിലെ വ്യവസ്ഥെക്കായിക്കൊണ്ടു തന്നേ.
എഫെസ്യർ 1 : 11 (ERVML)
അവനില്‍ നാം അവകാശവും പ്രാപിച്ചു, തന്‍റെ ഹിതത്തിന്‍റെ ആലോചനപോലെ സകലവും പ്രവര്‍ത്തിക്കുന്നവന്‍റെ നിര്‍ണ്ണയപ്രകാരം മുന്നിയമിക്കപ്പെട്ടതു
എഫെസ്യർ 1 : 12 (ERVML)
മുമ്പില്‍കൂട്ടി ക്രിസ്തുവില്‍ ആശവെച്ചവരായ ഞങ്ങള്‍ അവന്‍റെ മഹത്വത്തിന്‍റെ പൂകഴ്ചെക്കാകേണ്ടതിന്നു തന്നേ.
എഫെസ്യർ 1 : 13 (ERVML)
അവനില്‍ നിങ്ങള്‍ക്കും നിങ്ങളുടെ രക്ഷയെക്കുറിച്ചുള്ള സുവിശേഷം എന്ന സത്യവചനം നിങ്ങള്‍ കേള്‍ക്കയും അവനില്‍ വിശ്വസിക്കയും ചെയ്തിട്ടു,
എഫെസ്യർ 1 : 14 (ERVML)
തന്‍റെ സ്വന്തജനത്തിന്‍റെ വീണ്ടെടുപ്പിന്നു വേണ്ടി തന്‍റെ മഹത്വത്തിന്‍റെ പുകഴ്ചെക്കായിട്ടു നമ്മുടെ അവകാശത്തിന്‍റെ അച്ചാരമായ വാഗ്ദത്തത്തില്‍ പരിശുദ്ധാത്മാവിനാല്‍ മുദ്രയിട്ടിരിക്കുന്നു.
എഫെസ്യർ 1 : 15 (ERVML)
അതുനിമിത്തം ഞാനും നിങ്ങള്‍ക്കു കര്‍ത്താവായ യേശുവിലുള്ള വിശ്വാസത്തെയും സകല വിശുദ്ധന്മാരോടുമുള്ള സ്നേഹത്തെയും കുറിച്ചു കേട്ടിട്ടു,
എഫെസ്യർ 1 : 16 (ERVML)
നിങ്ങള്‍ക്കു വേണ്ടി ഇടവിടാതെ സ്തോത്രംചെയ്തു എന്‍റെ പ്രാര്‍ത്ഥനയില്‍
എഫെസ്യർ 1 : 17 (ERVML)
നിങ്ങളെ ഓ‍ര്‍ത്തുംകൊണ്ടു നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ ദൈവവും മഹത്വമുള്ള പിതാവുമായവന്‍ നിങ്ങള്‍ക്കു തന്നെക്കുറിച്ചുള്ള പരിജ്ഞാനത്തില്‍ ജ്ഞാനത്തിന്‍റെയും വെളിപ്പാടിന്‍റെയും ആത്മാവിനെ തരേണ്ടതിന്നും നിങ്ങളുടെ ഹൃദയദൃഷ്ടി പ്രകാശിപ്പിച്ചിട്ടു
എഫെസ്യർ 1 : 18 (ERVML)
അവന്‍റെ വിളിയാലുള്ള ആശ ഇന്നതെന്നും വിശുദ്ധന്മാരല്‍ അവന്‍റെ അവകാശത്തിന്‍റെ മഹിമാധനം ഇന്നതെന്നും അവന്‍റെ ബലത്തിന്‍ വല്ലഭത്വത്തിന്‍റെ വ്യാപാരത്താല്‍ വിശ്വസിക്കുന്ന
എഫെസ്യർ 1 : 19 (ERVML)
നമുക്കുവേണ്ടി വ്യാപരിക്കുന്ന അവന്‍റെ ശക്തിയുടെ അളവറ്റ വലിപ്പം ഇന്നതെന്നും നിങ്ങള്‍ അറിയേണ്ടതിന്നും പ്രാര്‍ത്ഥിക്കുന്നു.
എഫെസ്യർ 1 : 20 (ERVML)
അങ്ങനെ അവന്‍ ക്രിസ്തുവിലും വ്യാപരിച്ചു അവനെ മരിച്ചവരുടെ ഇടയില്‍നിന്നു ഉയിര്‍പ്പിക്കയും
എഫെസ്യർ 1 : 21 (ERVML)
സ്വര്‍ഗ്ഗത്തില്‍ തന്‍റെ വലത്തുഭാഗത്തു എല്ലാ വാഴ്ചെക്കും അധികാരത്തിന്നും ശക്തിക്കും കര്‍ത്തൃത്വത്തിന്നും ഈ ലോകത്തില്‍ മാത്രമല്ല വരുവാനുള്ളതിലും വിളിക്കപ്പെടുന്ന സകല നാമത്തിന്നും അത്യന്തം മീതെ ഇരുത്തുകയും
എഫെസ്യർ 1 : 22 (ERVML)
സര്‍വ്വവും അവന്‍റെ കാല്‍ക്കീഴാക്കിവെച്ചു അവനെ സര്‍വ്വത്തിന്നും മീതെ തലയാക്കി
എഫെസ്യർ 1 : 23 (ERVML)
എല്ലാറ്റിലും എല്ലാം നിറെക്കുന്നവന്‍റെ നിറവായിരിക്കുന്ന അവന്‍റെ ശരീരമായ സഭെക്കു കൊടുക്കയും ചെയ്തിരിക്കുന്നു.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23