യാക്കോബ് 1 : 1 (ERVML)
ദൈവത്തിന്‍റെയും കര്‍ത്താവായ യേശു ക്രിസ്തുവിന്‍റെയും ദാസനായ യാക്കോബ് എഴുതുന്നതു: ചിതറിപ്പാര്‍ക്കുംന്ന പന്ത്രണ്ടു ഗോത്രങ്ങള്‍ക്കും വന്ദനം.
യാക്കോബ് 1 : 2 (ERVML)
എന്‍റെ സഹോദരന്മാരേ, നിങ്ങള്‍ വിവിധപരീക്ഷകളില്‍ അകപ്പെടുമ്പോള്‍
യാക്കോബ് 1 : 3 (ERVML)
നിങ്ങളുടെ വിശ്വാസത്തിന്‍റെ പരിശോധന സ്ഥിരത ഉളവാക്കുന്നു എന്നു അറിഞ്ഞു അതു അശേഷം സന്തോഷം എന്നു എണ്ണുവിന്‍ .
യാക്കോബ് 1 : 4 (ERVML)
എന്നാല്‍ നിങ്ങള്‍ ഒന്നിലും കുറവില്ലാതെ തികഞ്ഞവരും സമ്പൂര്‍ണ്ണരും ആകേണ്ടതിന്നു സ്ഥിരതെക്കു തികഞ്ഞ പ്രവൃത്തി ഉണ്ടാകട്ടെ.
യാക്കോബ് 1 : 5 (ERVML)
നിങ്ങളില്‍ ഒരുത്തന്നു ജ്ഞാനം കുറവാകുന്നു എങ്കില്‍ ഭര്‍ത്സിക്കാതെ എല്ലാവര്‍ക്കും ഔദാര്യമായി കൊടുക്കുന്നവനായ ദൈവത്തോടു യാചിക്കട്ടെ; അപ്പോള്‍ അവന്നു ലഭിക്കും.
യാക്കോബ് 1 : 6 (ERVML)
എന്നാല്‍ അവന്‍ ഒന്നും സംശയിക്കാതെ വിശ്വാസത്തോടെ യാചിക്കേണം: സംശയിക്കുന്നവന്‍ കാറ്റടിച്ചു അലയുന്ന കടല്‍ത്തിരെക്കു സമന്‍ .
യാക്കോബ് 1 : 7 (ERVML)
ഇങ്ങനെയുള്ള മനുഷ്യന്‍ കര്‍ത്താവിങ്കല്‍നിന്നു വല്ലതും ലഭിക്കും എന്നു നിരൂപിക്കരുതു.
യാക്കോബ് 1 : 8 (ERVML)
ഇരുമനസ്സുള്ള മനുഷ്യന്‍ തന്‍റെ വഴികളില്‍ ഒക്കെയും അസ്ഥിരന്‍ ആകുന്നു.
യാക്കോബ് 1 : 9 (ERVML)
എന്നാല്‍ എളിയ സഹോദരന്‍ തന്‍റെ ഉയര്‍ച്ചയിലും
യാക്കോബ് 1 : 10 (ERVML)
ധനവനോ പുല്ലിന്‍റെ പൂപോലെ ഒഴിഞ്ഞുപോകുന്നവനാകയാല്‍ തന്‍റെ എളിമയിലും പ്രശംസിക്കട്ടെ.
യാക്കോബ് 1 : 11 (ERVML)
സൂര്യന്‍ ഉഷ്ണക്കാറ്റോടെ ഉദിച്ചിട്ടു പുല്ലു ഉണങ്ങി പൂവു തീര്‍ന്നു അതിന്‍റെ രൂപഭംഗി കെട്ടുപോകുന്നു. അതുപോലെ ധനവാനും തന്‍റെ പ്രയത്നങ്ങളില്‍ വാടിപോകും.
യാക്കോബ് 1 : 12 (ERVML)
പരീക്ഷ സഹിക്കുന്ന മനുഷ്യന്‍ ഭാഗ്യവാന്‍ ; അവന്‍ കൊള്ളാകുന്നവനായി തെളിഞ്ഞ ശേഷം കര്‍ത്താവു തന്നെ സ്നേഹിക്കുന്നവര്‍ക്കും വാഗ്ദത്തം ചെയ്ത ജീവകിരീടം പ്രാപിക്കും.
യാക്കോബ് 1 : 13 (ERVML)
പരീക്ഷിക്കപ്പെടുമ്പോള്‍ ഞാന്‍ ദൈവത്താല്‍ പരീക്ഷിക്കപ്പെടുന്നു എന്നു ആരും പറയരുതു. ദൈവം ദോഷങ്ങളാല്‍ പരീക്ഷിക്കപ്പെടാത്തവന്‍ ആകുന്നു; താന്‍ ആരെയും പരീക്ഷിക്കുന്നതുമില്ല.
യാക്കോബ് 1 : 14 (ERVML)
ഓ‍രോരുത്തന്‍ പരീക്ഷിക്കപ്പെടുന്നതു സ്വന്തമോഹത്താല്‍ ആകര്‍ഷിച്ചു വശീകരിക്കപ്പെടുകയാല്‍ ആകുന്നു.
യാക്കോബ് 1 : 15 (ERVML)
മോഹം ഗര്‍ഭം ധരിച്ചു പാപത്തെ പ്രസവിക്കുന്നു; പാപം മുഴുത്തിട്ടു മരണത്തെ പെറുന്നു.
യാക്കോബ് 1 : 16 (ERVML)
എന്‍റെ പ്രിയസഹോദരന്മാരേ, വഞ്ചിക്കപ്പെടരുതു.
യാക്കോബ് 1 : 17 (ERVML)
എല്ലാ നല്ല ദാനവും തികഞ്ഞ വരം ഒക്കെയും ഉയരത്തില്‍നിന്നു വെളിച്ചങ്ങളുടെ പിതാവിങ്കല്‍ നിന്നു ഇറങ്ങിവരുന്നു. അവന്നു വികാരമോ ഗതിഭേദത്താലുള്ള ആഛാദനമോ ഇല്ല.
യാക്കോബ് 1 : 18 (ERVML)
നാം അവന്‍റെ സൃഷ്ടികളില്‍ ഒരുവിധം ആദ്യഫലമാകേണ്ടതിന്നു അവന്‍ തന്‍റെ ഇഷ്ടം ഹേതുവായി സത്യത്തിന്‍റെ വചനത്താല്‍ നമ്മെ ജനിപ്പിച്ചിരിക്കുന്നു.
യാക്കോബ് 1 : 19 (ERVML)
പ്രിയസഹോദരന്മാരേ, നിങ്ങള്‍ അതു അറിയുന്നുവല്ലോ. എന്നാല്‍ ഏതു മനുഷ്യനും കേള്‍പ്പാന്‍ വേഗതയും പറവാന്‍ താമസവും കോപത്തിന്നു താമസവുമുള്ളവന്‍ ആയിരിക്കട്ടെ.
യാക്കോബ് 1 : 20 (ERVML)
മനുഷ്യന്‍റെ കോപം ദൈവത്തിന്‍റെ നീതിയെ പ്രവര്‍ത്തിക്കുന്നില്ല.
യാക്കോബ് 1 : 21 (ERVML)
ആകയാല്‍ എല്ലാ അഴുക്കും ദുഷ്ടതയുടെ ആധിക്യവും വിട്ടു നിങ്ങളുടെ ആത്മാക്കളെ രക്ഷിപ്പാന്‍ ശക്തിയുള്ളതും ഉള്‍നട്ടതുമായ വചനം സൌമ്യതയോടെ കൈക്കൊള്‍വിന്‍ .
യാക്കോബ് 1 : 22 (ERVML)
എങ്കിലും വചനം കേള്‍ക്ക മാത്രം ചെയ്തുകൊണ്ടു തങ്ങളെ തന്നേ ചതിക്കാതെ അതിനെ ചെയ്യുന്നവരായും ഇരിപ്പിന്‍ .
യാക്കോബ് 1 : 23 (ERVML)
ഒരുത്തന്‍ വചനം കേള്‍ക്കുന്നവന്‍ എങ്കിലും ചെയ്യാത്തവനായിരുന്നാല്‍ അവന്‍ തന്‍റെ സ്വാഭാവിക മുഖം കണ്ണാടിയില്‍ നോക്കുന്ന ആളോടു ഒക്കുന്നു.
യാക്കോബ് 1 : 24 (ERVML)
അവന്‍ തന്നെത്താന്‍ കണ്ടു പുറപ്പെട്ടു താന്‍ ഇന്ന രൂപം ആയിരുന്നു എന്നു ഉടനെ മറന്നുപോകുന്നു.
യാക്കോബ് 1 : 25 (ERVML)
സ്വാതന്ത്ര്യത്തിന്‍റെ തികഞ്ഞ ന്യായപ്രമാണം ഉറ്റുനോക്കി അതില്‍ നിലനിലക്കുന്നവനോ കേട്ടു മറക്കുന്നവനല്ല, പ്രവൃത്തി ചെയ്യുന്നവനായി താന്‍ ചെയ്യുന്നതില്‍ ഭാഗ്യവാന്‍ ആകും.
യാക്കോബ് 1 : 26 (ERVML)
നിങ്ങളില്‍ ഒരുവന്‍ തന്‍റെ നാവിന്നു കടിഞ്ഞാണിടാതെ തന്‍റെ ഹൃദയത്തെ വഞ്ചിച്ചുകൊണ്ടു താന്‍ ഭക്തന്‍ എന്നു നിരൂപിച്ചാല്‍ അവന്‍റെ ഭക്തി വ്യര്‍ത്ഥം അത്രേ.
യാക്കോബ് 1 : 27 (ERVML)
പിതാവായ ദൈവത്തിന്‍റെ മുമ്പാകെ ശുദ്ധവും നിര്‍മ്മലവുമായുള്ള ഭക്തിയോ: അനാഥരെയും വിധവമാരെയും അവരുടെ സങ്കടത്തില്‍ ചെന്നു കാണുന്നതും ലോകത്താലുള്ള കളങ്കം പറ്റാതവണ്ണം തന്നെത്താന്‍ കാത്തുകൊള്ളുന്നതും ആകുന്നു.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27