ലൂക്കോസ് 8 : 1 (ERVML)
അനന്തരം അവന് ദൈവരാജ്യം പ്രസംഗിച്ചും സുവിശേഷിച്ചുംകൊണ്ടു പട്ടണംതോറും സഞ്ചരിച്ചു.
ലൂക്കോസ് 8 : 2 (ERVML)
അവനോടുകൂടെ പന്തിരുവരും അവന് ദുരാത്മാക്കളെയും വ്യാധികളെയും നീക്കി സൌഖ്യം വരുത്തിയ ചില സ്ത്രീകളും ഏഴു ഭൂതങ്ങള്‍ വിട്ടുപോയ മഗ്ദലക്കാരത്തി മറിയയും
ലൂക്കോസ് 8 : 3 (ERVML)
ഹെരോദാവിന്റെ കാര്യവിചാരകനായ കൂസയുടെ ഭാര്യ യോഹന്നയും ശൂശന്നയും തങ്ങളുടെ വസ്തുവകകൊണ്ടു അവര്‍ക്കും ശുശ്രൂഷ ചെയ്തു പോന്ന മറ്റു പല സ്ത്രികളും ഉണ്ടായിരുന്നു.
ലൂക്കോസ് 8 : 4 (ERVML)
പിന്നെ വലിയോരു പുരുഷാരവും ഓരേ പട്ടണത്തില്‍നിന്നു അവന്റെ അടുക്കല്‍ വന്നവരും ഒരുമിച്ചു കൂടിയപ്പോള്‍ അവന് ഉപമയായി പറഞ്ഞതു: വിതെക്കുന്നവന്‍ വിത്തു വിതെപ്പാന്‍ പുറപ്പെട്ടു.
ലൂക്കോസ് 8 : 5 (ERVML)
വിതെക്കുമ്പോള്‍ ചിലതു വഴിയരികെ വീണിട്ടു ചവിട്ടിപ്പോകയും ആകാശത്തിലെ പറവജാതി അതിനെ തിന്നുകളകയും ചെയ്തു.
ലൂക്കോസ് 8 : 6 (ERVML)
മറ്റു ചിലതു പാറമേല്‍ വീണു മുളെച്ചു നനവില്ലായ്കയാല്‍ ഉണങ്ങിപ്പോയി.
ലൂക്കോസ് 8 : 7 (ERVML)
മറ്റു ചിലതു മുള്ളിന്നിടയില്‍ വീണു; മുള്ളുംകൂടെ മുളെച്ചു അതിനെ ഞെരുക്കിക്കളഞ്ഞു.
ലൂക്കോസ് 8 : 8 (ERVML)
മറ്റു ചിലതു നല്ല നിലത്തു വീണു മുളെച്ചു നൂറുമേനി ഫലം കൊടുത്തു. ഇതു പറഞ്ഞിട്ടു: കേള്പ്പാന് ചെവി ഉള്ളവന് കേള്‍ക്കട്ടെ എന്നു വിളിച്ചു പറഞ്ഞു.
ലൂക്കോസ് 8 : 9 (ERVML)
അവന്റെ ശിഷ്യന്മാര് അവനോടു ഈ ഉപമ എന്തു എന്നു ചോദിച്ചതിന്നു അവന് പറഞ്ഞതു:
ലൂക്കോസ് 8 : 10 (ERVML)
ദൈവരാജ്യത്തിന്റെ മര്‍മ്മങ്ങളെ അറിവാന്‍ നിങ്ങള്‍ക്കു വരം ലഭിച്ചിരിക്കുന്നു; ശേഷമുള്ളവര്‍ക്കോ കണ്ടിട്ടും കാണാതിരിപ്പാനും, കേട്ടിട്ടും ഗ്രഹിക്കാതിരിപ്പാനും ഉപമകളിലത്രേ.
ലൂക്കോസ് 8 : 11 (ERVML)
ഉപമയുടെ പൊരുളോ: വിത്തു ദൈവവചനം;
ലൂക്കോസ് 8 : 12 (ERVML)
വഴിയരികെയുള്ളവര്‍ കേള്‍ക്കുന്നവര്‍ എങ്കിലും അവര്‍ വിശ്വസിച്ചു രക്ഷിക്കപ്പെടാതിരിപ്പാന്‍ പിശാചു വന്നു അവരുടെ ഹൃദയത്തില്‍ നിന്നു വചനം എടുത്തുകളയുന്നു.
ലൂക്കോസ് 8 : 13 (ERVML)
പാറമേലുള്ളവരോ കേള്‍ക്കുമ്പോള്‍ വചനം സന്തോഷത്തോടെ കൈക്കൊള്ളുന്നവര്‍ എങ്കിലും അവര്‍ക്കും വേരില്ല; അവര്‍ തല്ക്കാലം വിശ്വസിക്കയും പരീക്ഷാസമയത്തു പിന് വാങ്ങിപ്പോകയും ചെയ്യുന്നു.
ലൂക്കോസ് 8 : 14 (ERVML)
മുള്ളിന്നിടയില്‍ വീണതോ കേള്‍ക്കുന്നവര്‍ എങ്കിലും പോയി ചിന്തകളാലും ധനത്താലും സംസാരഭോഗങ്ങളാലും ഞെരുങ്ങി പൂര്‍ണ്ണമായി ഫലം കൊടുക്കാത്തവരത്രേ.
ലൂക്കോസ് 8 : 15 (ERVML)
നല്ല മണ്ണിലുള്ളതോ വചനം കേട്ടു ഗുണമുള്ള നല്ല ഹൃദയത്തില്‍ സംഗ്രഹിച്ചു ക്ഷമയോടെ ഫലം കൊടുക്കുന്നവര്‍ തന്നേ.
ലൂക്കോസ് 8 : 16 (ERVML)
വിളക്കു കൊളുത്തീട്ടു ആരും അതിനെ പാത്രംകൊണ്ടു മൂടുകയോ കട്ടില്‍ക്കീഴെ വെക്കയോ ചെയ്യാതെ അകത്തു വരുന്നവര്‍ വെളിച്ചം കാണേണ്ടതിന്നു തണ്ടിന്മേല് അത്രേ വെക്കുന്നതു.
ലൂക്കോസ് 8 : 17 (ERVML)
വെളിപ്പെടാതെ ഗൂഢമായതു ഒന്നുമില്ല; പ്രസിദ്ധമായി വെളിച്ചത്തു വരാതെ മറവായിരിക്കുന്നതും ഒന്നുമില്ല.
ലൂക്കോസ് 8 : 18 (ERVML)
ആകയാല്‍ നിങ്ങള്‍ എങ്ങനെ കേള്‍ക്കുന്നു എന്നു സൂക്ഷിച്ചുകൊള്വിന് . ഉള്ളവന്നു കിട്ടും; ഇല്ലാത്തവനോടോ ഉണ്ടു എന്നു തോന്നുന്നതും കൂടെ എടുത്തുകളയും.
ലൂക്കോസ് 8 : 19 (ERVML)
അവന്റെ അമ്മയും സഹോദരന്മാരും അവന്റെ അടുക്കല്‍ വന്നു,പുരുഷാരം നിമിത്തം അവനോടു അടുപ്പാ൯ കഴിങ്ങില്ല
ലൂക്കോസ് 8 : 20 (ERVML)
നിന്റെ അമ്മയും സഹോദരന്മാരും നിന്നെ കാണ്മാന് ഇച്ഛിച്ചുകൊണ്ടു പുറത്തു നിലക്കുന്നു എന്നു ചിലര്‍ അവനോടു അറിയിച്ചു.
ലൂക്കോസ് 8 : 21 (ERVML)
അവരോടു അവന് : എന്റെ അമ്മയും സഹോദരന്മാരും ദൈവ വചനം കേട്ടു ചെയ്യുന്നവരത്രേ എന്നു ഉത്തരം പറഞ്ഞു.
ലൂക്കോസ് 8 : 22 (ERVML)
ഒരു ദിവസം അവന് ശിഷ്യന്മാരുമായി പടകില്‍ കയറി; നാം തടാകത്തിന്റെ അക്കരെ പോക എന്നു അവരോടു പറഞ്ഞു.
ലൂക്കോസ് 8 : 23 (ERVML)
അവര്‍ നീക്കി ഓടുമ്പോള്‍ അവന് ഉറങ്ങിപ്പോയി തടാകത്തില്‍ ഒരു ചുഴലിക്കാറ്റു ഉണ്ടായി
ലൂക്കോസ് 8 : 24 (ERVML)
പടകില്‍ വെള്ളം നിറഞ്ഞിട്ടു അവര്‍ പ്രാണഭയത്തിലായി അടുക്കെ ചെന്നു: നാഥാ, നാഥാ, ഞങ്ങള്‍ നശിച്ചുപോകുന്നു എന്നു പറഞ്ഞു അവനെ ഉണര്‍ത്തി; അവന് എഴുന്നേറ്റു കാറ്റിനെയും വെള്ളത്തിന്റെ കോപത്തെയും ശാസിച്ചു; അവ അമര്‍ന്നു ശാന്തത ഉണ്ടായി. പിന്നെ അവരോടു:
ലൂക്കോസ് 8 : 25 (ERVML)
നിങ്ങളുടെ വിശ്വാസം എവിടെ എന്നു പറഞ്ഞു; അവരോ ഭയപ്പെട്ടു: ഇവന് ആര് ? അവന് കാറ്റിനോടും വെള്ളത്തോടും കല്പിക്കയും അവ അനുസരിക്കയും ചെയ്യുന്നു എന്നു തമ്മില്‍ പറഞ്ഞു ആശ്ചര്യപ്പെട്ടു.
ലൂക്കോസ് 8 : 26 (ERVML)
അവര്‍ ഗലീലക്കു നേരെയുള്ള ഗെരസേന്യ ദേശത്തു അണഞ്ഞു.
ലൂക്കോസ് 8 : 27 (ERVML)
അവന് കരെക്കു ഇറങ്ങിയപ്പോള്‍ ബഹുകാലമായി ഭൂതങ്ങള്‍ ബാധിച്ചോരു മനുഷ്യന് പട്ടണത്തില്‍ നിന്നു വന്നു എതിര്‍പെട്ടു; അവന് ബഹുകാലമായി വസ്ത്രം ധരിക്കാതെയും വീട്ടില്‍ പാര്‍ക്കാതെയും ശവക്കല്ലറകളില്‍ അത്രേ ആയിരുന്നു.
ലൂക്കോസ് 8 : 28 (ERVML)
അവന് യേശുവിനെ കണ്ടിട്ടു നിലവിളിച്ചു അവനെ നമസ്കരിച്ചു: യേശുവേ, മഹോന്നതനായ ദൈവത്തിന്റെ പുത്രാ, എനിക്കും നിനക്കും തമ്മില്‍ എന്തു? എന്നെ ഉപദ്രവിക്കരുതേ എന്നു ഞാന്‍ അപേക്ഷിക്കുന്നു എന്നു ഉറക്കെ പറഞ്ഞു.
ലൂക്കോസ് 8 : 29 (ERVML)
അവന് അശുദ്ധാത്മാവിനോടു ആ മനുഷ്യനെ വിട്ടുപോകുവാന്‍ കല്പിച്ചിരുന്നു. അതു വളരെ കാലമായി അവനെ ബാധിച്ചിരുന്നു; അവനെ ചങ്ങലയും വിലങ്ങും ഇട്ടു ബന്ധിച്ചു സൂക്ഷിച്ചിരുന്നിട്ടും അവന് ബന്ധനങ്ങളെ തകര്‍ക്കയും ഭൂതം അവനെ കാടുകളിലേക്കു ഓടിക്കയും ചെയ്യും.
ലൂക്കോസ് 8 : 30 (ERVML)
യേശു അവനോടു: നിന്റെ പേര് എന്തു എന്നു ചോദിച്ചു. അനേകം ഭൂതങ്ങള്‍ അവനെ ബാധിച്ചിരുന്നതുകൊണ്ടു; ലെഗ്യോന്‍ എന്നു അവന് പറഞ്ഞു.
ലൂക്കോസ് 8 : 31 (ERVML)
പാതാളത്തിലേക്കു പോകുവാന്‍ കല്പിക്കരുതു എന്നു അവ അവനോടു അപേക്ഷിച്ചു.
ലൂക്കോസ് 8 : 32 (ERVML)
അവിടെ മലയില്‍ വലിയൊരു പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു. അവയില്‍ കടപ്പാന് അനുവാദം തരേണം എന്നു അവനോടു അപേക്ഷിച്ചു; അവന് അനുവാദം കൊടുത്തു.
ലൂക്കോസ് 8 : 33 (ERVML)
ഭൂതങ്ങള്‍ ആ മനുഷ്യനെ വിട്ടു പന്നികളില്‍ കടന്നപ്പോള്‍ കൂട്ടം കടുന്തൂക്കത്തൂടെ തടാകത്തിലേക്കു പാഞ്ഞു വീര്‍പ്പുമുട്ടി ചത്തു.
ലൂക്കോസ് 8 : 34 (ERVML)
ഈ സംഭവിച്ചതു മേയക്കുന്നവര്‍ കണ്ടിട്ടു ഓടിപ്പോയി പട്ടണത്തിലും നാട്ടിലും അറിയിച്ചു.
ലൂക്കോസ് 8 : 35 (ERVML)
സംഭവിച്ചതു കാണ്മാന് അവര്‍ പുറപ്പെട്ടു യേശുവിന്റെ അടുക്കല്‍ വന്നു, ഭൂതങ്ങള്‍ വിട്ടുപോയ മനുഷ്യന് വസ്ത്രം ധരിച്ചും സുബോധം പൂണ്ടും യേശുവിന്റെ കാല്ക്കല് ഇരിക്കുന്നതു കണ്ടു ഭയപ്പെട്ടു.
ലൂക്കോസ് 8 : 36 (ERVML)
ഭൂതഗ്രസ്തന്നു സൌഖ്യം വന്നതു എങ്ങനെ എന്നു കണ്ടവര്‍ അവരോടു അറിയിച്ചു.
ലൂക്കോസ് 8 : 37 (ERVML)
ഗെരസേന്യ ദേശത്തിലെ ജനസമൂഹം എല്ലാം ഭയപരവശരായി തങ്ങളെ വിട്ടുപോകേണം എന്നു അവനോടു അപേക്ഷിച്ചു; അങ്ങനെ അവന് പടകുകയറി മടങ്ങിപ്പോന്നു.
ലൂക്കോസ് 8 : 38 (ERVML)
ഭൂതങ്ങള്‍ വിട്ടുപോയ ആള് അവനോടുകൂടെ ഇരിപ്പാന്‍ അനുവാദം ചോദിച്ചു.
ലൂക്കോസ് 8 : 39 (ERVML)
അതിന്നു അവന് : നീ വീട്ടില്‍ മടങ്ങിച്ചെന്നു ദൈവം നിനക്കു ചെയ്തതു ഒക്കെയും അറിയിക്ക എന്നു പറഞ്ഞു അവനെ അയച്ചു. അവന് പോയി യേശു തനിക്കു ചെയ്തതു ഒക്കെയും പട്ടണത്തില്‍ എല്ലാടവും അറിയിച്ചു.
ലൂക്കോസ് 8 : 40 (ERVML)
യേശു മടങ്ങിവന്നപ്പോള്‍ പുരുഷാരം അവനെ സന്തോഷത്തോടെ കൈക്കൊണ്ടു; അവര്‍ എല്ലാവരും അവന്നായിട്ടു കാത്തിരിക്കയായിരുന്നു.
ലൂക്കോസ് 8 : 41 (ERVML)
അപ്പോള്‍ പള്ളിപ്രമാണിയായ യായീറൊസ് എന്നുപേരുള്ളോരു മനുഷ്യന് വന്നു യേശുവിന്റെ കാല്ക്കല് വീണു.
ലൂക്കോസ് 8 : 42 (ERVML)
അവന്നു ഏകദേശം പന്ത്രണ്ടു വയസ്സുള്ള ഏകജാതയായോരു മകള്‍ ഉണ്ടായിരുന്നു; അവള് മരിപ്പാറായതു കൊണ്ടു തന്റെ വീട്ടില്‍ വരേണം എന്നു അവനോടു അപേക്ഷിച്ചു; അവന് പോകുമ്പോള്‍ പുരുഷാരം അവനെ തിക്കിക്കൊണ്ടിരുന്നു.
ലൂക്കോസ് 8 : 43 (ERVML)
അന്നു പന്ത്രണ്ടു സംവത്സരമായി രക്തസ്രവമുള്ളവളും മുതല്‍ എല്ലാം വൈദ്യന്മാര്ക്കും കൊടുത്തിട്ടും ആരാലും സൌഖ്യം വരുത്തുവാന്‍ കഴിയാത്തവളുമായോരു സ്ത്രീ
ലൂക്കോസ് 8 : 44 (ERVML)
പുറകില്‍ അടുത്തു ചെന്നു അവന്റെ വസ്ത്രത്തിന്റെ തൊങ്ങല് തൊട്ടു ഉടനെ അവളുടെ രക്തസ്രവം നിന്നുപോയി.
ലൂക്കോസ് 8 : 45 (ERVML)
എന്നെ തൊട്ടതു ആര് എന്നു യേശു ചോദിച്ചു. എല്ലാവരും ഞാനല്ല, ഞാനല്ല എന്നു പറഞ്ഞപ്പേള്‍ : ഗുരോ, പുരുഷാരം നിന്നെ തിക്കിത്തിരക്കുന്നു എന്നു പത്രൊസും കൂടെയുള്ളവരും പറഞ്ഞു.
ലൂക്കോസ് 8 : 46 (ERVML)
യേശുവോ: ഒരാള്‍ എന്നെ തൊട്ടു; എങ്കല്‍നിന്നു ശക്തി പുറപ്പെട്ടതു ഞാന്‍ അറിഞ്ഞു എന്നു പറഞ്ഞു.
ലൂക്കോസ് 8 : 47 (ERVML)
താന്‍ മറഞ്ഞിരിക്കുന്നില്ല എന്നു സ്ത്രീകണ്ടു വിറെച്ചുംകൊണ്ടു വന്നു അവന്റെ മുമ്പില്‍ വീണു, അവനെ തൊട്ട സംഗതിയും തല്‍ക്ഷണം സൌഖ്യമായതും സകലജനവും കേള്‍ക്കെ അറിയിച്ചു.
ലൂക്കോസ് 8 : 48 (ERVML)
അവന് അവളോടു: മകളേ, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു; സമാധാനത്തോടെ പോക എന്നു പറഞ്ഞു.
ലൂക്കോസ് 8 : 49 (ERVML)
അവന് സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നേ പള്ളിപ്രമാണിയുടെ ഒരാള്‍ വന്നു: നിന്റെ മകള്‍ മരിച്ചുപോയി; ഗുരുവിനെ പ്രയാസപ്പെടുത്തേണ്ടാ എന്നു പറഞ്ഞു.
ലൂക്കോസ് 8 : 50 (ERVML)
യേശു അതുകേട്ടാറെ: ഭയപ്പെടേണ്ടാ, വിശ്വസിക്കമാത്രം ചെയ്ക; എന്നാല്‍ അവള് രക്ഷപ്പെടും എന്നു അവനോടു ഉത്തരം പറഞ്ഞു.
ലൂക്കോസ് 8 : 51 (ERVML)
വീട്ടില്‍ എത്തിയാറെ പത്രൊസ്, യോഹന്നാന് , യാക്കോബ് എന്നവരെയും ബാലയുടെ അപ്പനെയും അമ്മയെയും അല്ലാതെ ആരെയും അവന് തന്നോടുകൂടെ അകത്തു വരുവാന്‍ സമ്മതിച്ചില്ല.
ലൂക്കോസ് 8 : 52 (ERVML)
എല്ലാവരും അവളെച്ചൊല്ലി കരകയും മുറയിടുകയും ചെയ്യുമ്പോള്‍ : കരയേണ്ടാ, അവള് മരിച്ചില്ല, ഉറങ്ങുന്നത്രഎന്നു അവന് പറഞ്ഞു.
ലൂക്കോസ് 8 : 53 (ERVML)
അവരോ അവള് മരിച്ചുപോയി എന്നു അറികകൊണ്ടു അവനെ പരിഹസിച്ചു.
ലൂക്കോസ് 8 : 54 (ERVML)
എന്നാല്‍ അവന് അവളുടെ കൈക്കു പിടിച്ചു; ബാലേ, എഴുന്നേല്ക്ക എന്നു അവളോടു ഉറക്കെ പറഞ്ഞു.
ലൂക്കോസ് 8 : 55 (ERVML)
അവളുടെ ആത്മാവു മടങ്ങിവന്നു, അവള് ഉടനെ എഴുന്നേറ്റു; അവള്‍ക്കു ഭക്ഷണം കൊടുപ്പാന്‍ അവന് കല്പിച്ചു.
ലൂക്കോസ് 8 : 56 (ERVML)
അവളുടെ അമ്മയപ്പന്മാര്‍ വിസ്മയിച്ചു. സംഭവിച്ചതു ആരോടും പറയരുതു എന്നു അവന് അവരോടു കല്പിച്ചു.
❮
❯
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52
53
54
55
56