മർക്കൊസ് 1 : 1 (ERVML)
ദൈവപുത്രനായ യേശുക്രിസ്തുവിന്‍റെ സുവിശേഷത്തിന്‍റെ ആരംഭം:
മർക്കൊസ് 1 : 2 (ERVML)
“ഞാന്‍ നിനക്കു മുമ്പായി എന്‍റെ ദൂതനെ അയക്കുന്നു; അവന്‍ നിന്‍റെ വഴി ഒരുക്കും.
മർക്കൊസ് 1 : 3 (ERVML)
കര്‍ത്താവിന്‍റെ വഴി ഒരുക്കുവിന്‍ അവന്‍റെ പാത നിരപ്പാക്കുവിന്‍ എന്നു മരുഭൂമിയില്‍ വിളിച്ചുപറയുന്നവന്‍റെ വാക്കു” എന്നിങ്ങനെ യെശയ്യാപ്രവാചകന്‍റെ പുസ്തകത്തില്‍ എഴുതിയിരിക്കുന്നതുപോലെ യോഹന്നാന്‍ വന്നു
മർക്കൊസ് 1 : 4 (ERVML)
മരുഭൂമിയില്‍ സ്നാനം കഴിപ്പിച്ചും പാപമോചനത്തിന്നായുള്ള മാനസാന്തര സ്നാനം പ്രസംഗിച്ചുംകൊണ്ടിരുന്നു .
മർക്കൊസ് 1 : 5 (ERVML)
അവന്‍റെ അടുക്കല്‍ യെഹൂദ്യദേശം ഒക്കെയും യെരൂശലേമ്യര്‍ എല്ലാവരും വന്നു പാപങ്ങളെ ഏറ്റു പറഞ്ഞു യോര്‍ദ്ദാന്‍ നദിയില്‍ അവനാല്‍ സ്നാനം കഴിഞ്ഞു.
മർക്കൊസ് 1 : 6 (ERVML)
യോഹന്നാനോ ഒട്ടക രോമംകൊണ്ടുള്ള ഉടുപ്പും അരയില്‍ തോല്‍ വാറും ധരിച്ചും വെട്ടുക്കിളിയും കാട്ടുതേനും ഉപജീവിച്ചും പോന്നു.
മർക്കൊസ് 1 : 7 (ERVML)
എന്നിലും ബലമേറിയവന്‍ എന്‍റെ പിന്നാലെ വരുന്നു; അവന്‍റെ ചെരിപ്പിന്‍റെ വാറു കുനിഞ്ഞഴിപ്പാന്‍ ഞാന്‍ യോഗ്യനല്ല.
മർക്കൊസ് 1 : 8 (ERVML)
ഞാന്‍ നിങ്ങളെ വെള്ളത്തില്‍ സ്നാനം കഴിപ്പിക്കുന്നു; അവനോ നിങ്ങളെ പരിശുദ്ധാത്മാവില്‍ സ്നാനം കഴിപ്പിക്കും എന്നു അവന്‍ പ്രസംഗിച്ചു പറഞ്ഞു.
മർക്കൊസ് 1 : 9 (ERVML)
ആ കാലത്തു യേശു ഗലീലയിലെ നസറെത്തില്‍ നിന്നു വന്നു യോഹന്നാനാല്‍ യോര്‍ദ്ദാനില്‍ സ്നാനം കഴിഞ്ഞു.
മർക്കൊസ് 1 : 10 (ERVML)
വെള്ളത്തില്‍ നിന്നു കയറിയ ഉടനെ ആകാശം പിളരുന്നതും ആത്മാവു പ്രാവുപോലെ തന്‍റെ മേല്‍ വരുന്നതും കണ്ടു:
മർക്കൊസ് 1 : 11 (ERVML)
നീ എന്‍റെ പ്രിയപുത്രന്‍ ; നിന്നില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു എന്നു സ്വര്‍ഗ്ഗത്തില്‍ നിന്നു ഒരു ശബ്ദവും ഉണ്ടായി.
മർക്കൊസ് 1 : 12 (ERVML)
അനന്തരം ആത്മാവു അവനെ മരുഭൂമിയിലേക്കു പോകുവാന്‍ നിര്‍ബന്ധിച്ചു.
മർക്കൊസ് 1 : 13 (ERVML)
അവിടെ അവന്‍ സാത്താനാല്‍ പരീക്ഷിക്കപ്പെട്ടു നാല്പതു ദിവസം മരുഭൂമിയില്‍ കാട്ടു മൃഗങ്ങളോടുകൂടെ ആയിരുന്നു; ദൂതന്മാര്‍ അവനെ ശുശ്രൂഷിച്ചു പോന്നു.
മർക്കൊസ് 1 : 14 (ERVML)
എന്നാല്‍ യോഹന്നാന്‍ തടവില്‍ ആയശേഷം യേശു ഗലീലയില്‍ ചെന്നു ദൈവ രാജ്യത്തിന്‍റെ സുവിശേഷം പ്രസംഗിച്ചു:
മർക്കൊസ് 1 : 15 (ERVML)
കാലം തികഞ്ഞു ദൈവരാജ്യം സമീപിച്ചിരിക്കുന്നു; മാനസാന്തരപ്പെട്ടു സുവിശേഷത്തില്‍ വിശ്വസിപ്പിന്‍ എന്നു പറഞ്ഞു.
മർക്കൊസ് 1 : 16 (ERVML)
അവന്‍ ഗലീലക്കടല്പുറത്തു നടക്കുമ്പോള്‍ ശീമോനും അവന്‍റെ സഹോദരനായ അന്ത്രെയാസും കടലില്‍ വല വീശുന്നതു കണ്ടു; അവര്‍ മീന്‍ പിടിക്കുന്നവര്‍ ആയിരുന്നു.
മർക്കൊസ് 1 : 17 (ERVML)
യേശു അവരോടു: എന്നെ അനുഗമിപ്പിന്‍ ; ഞാന്‍ നിങ്ങളെ മുനഷ്യരെ പിടിക്കുന്നവരാക്കും എന്നു പറഞ്ഞു.
മർക്കൊസ് 1 : 18 (ERVML)
ഉടനെ അവര്‍ വല വിട്ടു അവനെ അനുഗമിച്ചു.
മർക്കൊസ് 1 : 19 (ERVML)
അവിടെ നിന്നു അല്പം മുന്നോട്ടു ചെന്നപ്പോള്‍ സെബെദിയുടെ മകനായ യാക്കോബും അവന്‍റെ സഹോദരനായ യോഹന്നാനും പടകില്‍ ഇരുന്നു വല നന്നാക്കുന്നതു കണ്ടു.
മർക്കൊസ് 1 : 20 (ERVML)
ഉടനെ അവരെയും വിളിച്ചു; അവര്‍ അപ്പനായ സെബെദിയെ കൂലിക്കാരോടുകൂടെ പടകില്‍ വിട്ടു അവനെ അനുഗമിച്ചു.
മർക്കൊസ് 1 : 21 (ERVML)
അവര്‍ കഫര്‍ന്നഹൂമിലേക്കു പോയി; ശബ്ബത്തില്‍ അവന്‍ പള്ളിയില്‍ ചെന്നു ഉപദേശിച്ചു.
മർക്കൊസ് 1 : 22 (ERVML)
അവന്‍റെ ഉപദേശത്തിങ്കല്‍ അവര്‍ വിസ്മയിച്ചു; അവന്‍ ശാസ്ത്രിമാരെപ്പോലെയല്ല, അധികാരമുള്ളവനായിട്ടത്രേ അവരെ ഉപദേശിച്ചതു.
മർക്കൊസ് 1 : 23 (ERVML)
അവരുടെ പള്ളിയില്‍ അശുദ്ധാത്മാവുള്ള ഒരു മനുഷ്യന്‍ ഉണ്ടായിരുന്നു; അവന്‍ നിലവിളിച്ചു:
മർക്കൊസ് 1 : 24 (ERVML)
നസറായനായ യേശുവേ, ഞങ്ങള്‍ക്കും നിനക്കും തമ്മില്‍ എന്തു? ഞങ്ങളെ നശിപ്പിപ്പാന്‍ വന്നുവോ? നീ ആര്‍ എന്നു ഞാന്‍ അറിയുന്നു; ദൈവത്തിന്‍റെ പിരിശുദ്ധന്‍ തന്നേ എന്നു പറഞ്ഞു.
മർക്കൊസ് 1 : 25 (ERVML)
യേശു അതിനെ ശാസിച്ചു: മിണ്ടരുതു; അവനെ വിട്ടു പോ എന്നു പറഞ്ഞു.
മർക്കൊസ് 1 : 26 (ERVML)
അപ്പോള്‍ അശുദ്ധാത്മാവു അവനെ ഇഴെച്ചു, ഉറക്കെ നിലവിളിച്ചു അവനെ വിട്ടു പോയി.
മർക്കൊസ് 1 : 27 (ERVML)
എല്ലാവരും ആശ്ചര്യപ്പെട്ടു: ഇതെന്തു? ഒരു പുതിയ ഉപദേശം; അവന്‍ അധികാരത്തോടെ അശുദ്ധാത്മാക്കളോടും കല്പിക്കുന്നു; അവ അവനെ അനുസരിക്കയും ചെയ്യുന്നു എന്നു പറങ്ങു തമ്മില്‍ വാദിച്ചുകൊണ്ടിരുന്നു.
മർക്കൊസ് 1 : 28 (ERVML)
അവന്‍റെ ശ്രുതി വേഗത്തില്‍ ഗലീലനാടു എങ്ങും പരന്നു.
മർക്കൊസ് 1 : 29 (ERVML)
അനന്തരം അവര്‍ പള്ളിയില്‍ നിന്നു ഇറങ്ങി യാക്കോബും യോഹന്നാനുമായി ശിമോന്‍റെയും അന്ത്രെയാസിന്‍റെയും വീട്ടില്‍ വന്നു.
മർക്കൊസ് 1 : 30 (ERVML)
അവിടെ ശിമോന്‍റെ അമ്മാവിയമ്മ പനിപിടിച്ചു കിടന്നിരുന്നു; അവര്‍ അവളെക്കുറിച്ചു അവനോടു പറഞ്ഞു.
മർക്കൊസ് 1 : 31 (ERVML)
അവന്‍ അടുത്തു ചെന്നു അവളെ കൈകൂപിടിച്ചു എഴുന്നേല്പിച്ചു; പനി അവളെ വിട്ടുമാറി, അവള്‍ അവരെ ശുശ്രൂഷിച്ചു.
മർക്കൊസ് 1 : 32 (ERVML)
വൈകുന്നേരം സൂര്യന്‍ അസ്തമിച്ചശേഷം അവര്‍ സകലവിധദീനക്കാരെയും ഭൂതഗ്രസ്തരെയും അവന്‍റെ അടുക്കല്‍ കൊണ്ടുവന്നു.
മർക്കൊസ് 1 : 33 (ERVML)
പട്ടണം ഒക്കെയും വാതില്‍ക്കല്‍ വന്നു കൂടിയിരുന്നു.
മർക്കൊസ് 1 : 34 (ERVML)
നാനവ്യാധികളാല്‍ വലഞ്ഞിരുന്ന അനേകരെ അവന്‍ സൌഖ്യമാക്കി, അനേകം ഭൂതങ്ങളെയും പുറത്താക്കി; ഭൂതങ്ങള്‍ അവനെ അറികകൊണ്ടു സംസാരിപ്പാന്‍ അവയെ സമ്മതിച്ചില്ല.
മർക്കൊസ് 1 : 35 (ERVML)
അതികാലത്തു ഇരുട്ടോടെ അവന്‍ എഴുന്നേറ്റു പുറപ്പെട്ടു ഒരു നിര്‍ജ്ജനസ്ഥലത്തു ചെന്നു പ്രാര്‍ത്ഥിച്ചു.
മർക്കൊസ് 1 : 36 (ERVML)
ശിമോനും കൂടെയുള്ളവരും അവന്‍റെ പിന്നാലെ ചെന്നു,
മർക്കൊസ് 1 : 37 (ERVML)
അവനെ കണ്ടപ്പോള്‍ എല്ലാവരും നിന്നെ അന്വേഷിക്കുന്നു എന്നു പറഞ്ഞു.
മർക്കൊസ് 1 : 38 (ERVML)
അവന്‍ അവരോടു: ഞാന്‍ അടുത്ത ഊരുകളിലും പ്രസംഗിക്കേണ്ടതിന്നു നാം അവിടേക്കു പോക; ഇതിന്നായിട്ടല്ലോ ഞാന്‍ പുറപ്പെട്ടു വന്നിരിക്കുന്നതു എന്നു പറഞ്ഞു.
മർക്കൊസ് 1 : 39 (ERVML)
അങ്ങനെ അവന്‍ ഗലീലയില്‍ ഒക്കെയും അവരുടെ പള്ളികളില്‍ ചെന്നു പ്രസംഗിക്കയും ഭൂതങ്ങളെ പുറത്താക്കുകയും ചെയ്തു.
മർക്കൊസ് 1 : 40 (ERVML)
ഒരു കുഷ്ഠരോഗി അവന്‍റെ അടുക്കല്‍ വന്നു മുട്ടുകുത്തി: നിനക്കു മനസ്സുണ്ടെങ്കില്‍ എന്നെ ശുദ്ധമാക്കുവാന്‍ കഴിയും എന്നു അപേക്ഷിച്ചു.
മർക്കൊസ് 1 : 41 (ERVML)
യേശു മനസ്സലിഞ്ഞു കൈ നീട്ടി അവനെ തൊട്ടു:
മർക്കൊസ് 1 : 42 (ERVML)
മനസ്സുണ്ടു, ശുദ്ധമാക എന്നു പറഞ്ഞ ഉടനെ കുഷ്ഠം വിട്ടുമാറി അവന്നു ശുദ്ധിവന്നു.
മർക്കൊസ് 1 : 43 (ERVML)
യേശു അവനെ അമര്‍ച്ചയായി ശാസിച്ചു:
മർക്കൊസ് 1 : 44 (ERVML)
നോകൂ, ആരോടും ഒന്നും പറയരുതു; എന്നാല്‍ ചെന്നു പുരോഹിതന്നു നിന്നെത്തന്നേ കാണിച്ചു, നിന്‍റെ ശുദ്ധീകരണത്തിന്നു വേണ്ടി മോശെ കല്പിച്ചതു അവര്‍ക്കും സാക്ഷ്യത്തിന്നായി അര്‍പ്പിക്ക എന്നു പറഞ്ഞു അവനെ വിട്ടയച്ചു.
മർക്കൊസ് 1 : 45 (ERVML)
അവനോ പുറപ്പെട്ടു വളരെ ഘോഷിപ്പാനും വസ്തുത പ്രസംഗിപ്പാനും തുടങ്ങി; അതിനാല്‍ യേശുവിന്നു പരസ്യമായി പട്ടണത്തില്‍ കടപ്പാന്‍ കഴിയായ്കകൊണ്ടു അവന്‍ പുറത്തു നിര്‍ജ്ജനസ്ഥലങ്ങളില്‍ പാര്‍ത്തു; എല്ലാടത്തു നിന്നും ആളുകള്‍ അവന്‍റെ അടുക്കല്‍ വന്നു കൂടി.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45

BG:

Opacity:

Color:


Size:


Font: