മർക്കൊസ് 3 : 1 (ERVML)
അവന്‍ പിന്നെയും പള്ളിയില്‍ ചെന്നു: അവിടെ വരണ്ട കയ്യുള്ള ഒരു മനുഷ്യന്‍ ഉണ്ടായിരുന്നു.
മർക്കൊസ് 3 : 2 (ERVML)
അവര്‍ അവനെ കുറ്റം ചുമത്തേണ്ടതിന്നു ശബ്ബത്തില്‍ അവനെ സൌഖ്യമാക്കുമോ എന്നു നോക്കിക്കൊണ്ടിരുന്നു.
മർക്കൊസ് 3 : 3 (ERVML)
വരണ്ടകയ്യുള്ള മനുഷ്യനോടു അവന്‍ : നടുവില്‍ എഴുന്നേറ്റു നില്‍ക്ക എന്നു പറഞ്ഞു.
മർക്കൊസ് 3 : 4 (ERVML)
പിന്നെ അവരോടു: ശബ്ബത്തില്‍ നന്മ ചെയ്കയോ, തിന്മചെയ്കയോ, ജീവനെ രക്ഷിക്കയോ, കൊല്ലുകയോ, ഏതു വിഹിതം എന്നു ചോദിച്ചു. അവരോ മിണ്ടാതിരുന്നു.
മർക്കൊസ് 3 : 5 (ERVML)
അവരുടെ ഹൃദയകാഠിന്യം നിമിത്തം അവന്‍ ദുഃഖിച്ചുകൊണ്ടു കോപത്തോടെ അവരെ ചുറ്റും നോക്കി, ആ മനുഷ്യനോടു: കൈ നീട്ടുക എന്നു പറഞ്ഞു: അവന്‍ നീട്ടി, അവന്‍റെ കൈ സൌഖ്യമായി.
മർക്കൊസ് 3 : 6 (ERVML)
ഉടനെ പരീശന്മാര്‍ പുറപ്പെട്ടു, അവനെ നശിപ്പിക്കേണ്ടതിന്നു ഹെരോദ്യരുമായി ആലോചന കഴിച്ചു.
മർക്കൊസ് 3 : 7 (ERVML)
യേശു ശിഷ്യന്മാരുമായി കടല്‍ക്കരക്കു വാങ്ങിപ്പോയി; ഗലീലയില്‍നിന്നു വലിയോരു പുരുഷാരം അവനെ അനുഗമിച്ചു;
മർക്കൊസ് 3 : 8 (ERVML)
യെഹൂദ്യയില്‍ നിന്നും യെരൂശലേമില്‍നിന്നും എദോമില്‍ നിന്നും യോര്‍ദാന്നക്കരെ നിന്നും സോരിന്‍റെയും സിദോന്‍റെയും ചുറ്റുപാട്ടില്‍നിന്നും വലിയോരു കൂട്ടം അവന്‍ ചെയ്തതു ഒക്കെയും കേട്ടിട്ടു അവന്‍റെ അടുക്കല്‍ വന്നു.
മർക്കൊസ് 3 : 9 (ERVML)
പുരുഷാരം തന്നെ ഞെരുക്കാതിരിക്കേണ്ടതിന്നു അവരുടെ നിമിത്തം ഒരു ചെറു പടകു തനിക്കു ഒരുക്കി നിറുത്തുവാന്‍ അവന്‍ ശിഷ്യന്മാരോടു പറഞ്ഞു.
മർക്കൊസ് 3 : 10 (ERVML)
അവന്‍ അനേകരെ സൌഖ്യമാക്കുകയാല്‍ ബാധകള്‍ ഉള്ളവര്‍ ഒക്കെയും അവനെ തൊടേണ്ടതിന്നു തിക്കിത്തിരക്കി വന്നു.
മർക്കൊസ് 3 : 11 (ERVML)
അശുദ്ധാത്മാക്കളും അവനെ കാണുമ്പോള്‍ ഒക്കെയും അവന്‍റെ മുമ്പില്‍ വീണു: നീ ദൈവ പുത്രന്‍ എന്നു നിലവിളിച്ചു പറയും.
മർക്കൊസ് 3 : 12 (ERVML)
തന്നെ പ്രസിദ്ധമാക്കാതിരിക്കേണ്ടതിന്നു അവന്‍ അവരെ വളരെ ശാസിച്ചുപോന്നു.
മർക്കൊസ് 3 : 13 (ERVML)
പിന്നെ അവന്‍ മലയില്‍ കയറി തനിക്കു ബോധിച്ചവരെ അടുക്കല്‍ വിളിച്ചു; അവര്‍ അവന്‍റെ അരികെ വന്നു.
മർക്കൊസ് 3 : 14 (ERVML)
അവന്‍ തന്നോടുകൂടെ ഇരിപ്പാനും പ്രസംഗിക്കേണ്ടതിന്നു അയപ്പാനും
മർക്കൊസ് 3 : 15 (ERVML)
ഭൂതങ്ങളെ പുറത്താക്കേണ്ടതിന്നു അധികാരം ഉണ്ടാകുവാനും പന്തിരുവരെ നിയമിച്ചു;
മർക്കൊസ് 3 : 16 (ERVML)
ശിമോന്നു പത്രൊസ് എന്നു പേരിട്ടു;
മർക്കൊസ് 3 : 17 (ERVML)
സെബെദിയുടെ മകനായ യാക്കോബു, യക്കോബിന്‍റെ സഹോദരനായ യോഹന്നാന്‍ : ഇവര്‍ക്കും ഇടിമക്കള്‍ എന്നര്‍ത്ഥമുള്ള ബൊവനേര്‍ഗ്ഗെസ് എന്നു പേരിട്ടു —
മർക്കൊസ് 3 : 18 (ERVML)
അന്ത്രെയാസ്, ഫിലിപ്പൊസ്, ബര്‍ത്തൊലോമായി, മത്തായി, തോമാസ്, അല്ഫായിയുടെ മകനായ യാക്കോബ്, തദ്ദായി, കനാന്യനായ ശിമോന്‍ ,
മർക്കൊസ് 3 : 19 (ERVML)
തന്നെ കാണിച്ചുകൊടുത്ത ഈസ്കായ്യോര്‍ത്ത് യൂദാ എന്നിവരെ തന്നേ.
മർക്കൊസ് 3 : 20 (ERVML)
അവന്‍ വീട്ടില്‍ വന്നു; അവര്‍ക്കും ഭക്ഷണം കഴിപ്പാന്‍ പോലും വഹിയാതവണ്ണം പുരുഷാരം പിന്നെയും തിങ്ങി കൂടി വന്നു.
മർക്കൊസ് 3 : 21 (ERVML)
അവന്‍റെ ചാര്‍ച്ചക്കാര്‍ അതു കേട്ടു, അവന്നു ബുദ്ധിഭ്രമം ഉണ്ടു എന്നു പറഞ്ഞു അവനെ പിടിപ്പാന്‍ വന്നു.
മർക്കൊസ് 3 : 22 (ERVML)
യെരൂശലേമില്‍ നിന്നു വന്ന ശാസ്ത്രിമാരും: അവന്നു ബെയെത്സെബൂല്‍ ഉണ്ടു, ഭൂതങ്ങളുടെ തലവനെ കൊണ്ടു അവന്‍ ഭൂതങ്ങളെ പുറത്താക്കുന്നു എന്നു പറഞ്ഞു.
മർക്കൊസ് 3 : 23 (ERVML)
അവന്‍ അവരെ അടുക്കെ വിളിച്ചു ഉപമകളാല്‍ അവരോടു പറഞ്ഞതു: സാത്താന്നു സാത്താനെ എങ്ങനെ പുറത്താക്കുവാന്‍ കഴിയും?
മർക്കൊസ് 3 : 24 (ERVML)
ഒരു രാജ്യം തന്നില്‍തന്നേ ഛിദ്രിച്ചു എങ്കില്‍ ആ രാജ്യത്തിനു നിലനില്പാന്‍ കഴികയില്ല.
മർക്കൊസ് 3 : 25 (ERVML)
ഒരു വീടു തന്നില്‍ തന്നേ ഛിദ്രിച്ചു എങ്കില്‍ ആ വീട്ടിന്നു നിലനില്പാന്‍ കഴികയില്ല.
മർക്കൊസ് 3 : 26 (ERVML)
സാത്താന്‍ തന്നോടുതന്നേ എതിര്‍ത്തു ഛിദ്രിച്ചു എങ്കില്‍ അവന്നു നിലനില്പാന്‍ കഴിവില്ല; അവന്‍റെ അവസാനം വന്നു.
മർക്കൊസ് 3 : 27 (ERVML)
ബലവാനെ പിടിച്ചുകെട്ടീട്ടല്ലാതെ അവന്‍റെ വീട്ടില്‍ കടന്നു അവന്‍റെ കോപ്പു കവര്‍ന്നുകളവാന്‍ ആര്‍ക്കും കഴികയില്ല; പിടിച്ചു കെട്ടിയാല്‍ പിന്നെ അവന്‍റെ വീടു കവര്‍ച്ച ചെയ്യാം.
മർക്കൊസ് 3 : 28 (ERVML)
മനുഷ്യരോടു സകല പാപങ്ങളും അവര്‍ ദുഷിച്ചു പറയുന്ന സകല ദൂഷണങ്ങളും ക്ഷമിക്കും;
മർക്കൊസ് 3 : 29 (ERVML)
പരിശുദ്ധാത്മാവിന്‍റെ നേരെ ദൂഷണം പയുന്നവനോ ഒരുനാളും ക്ഷമ കിട്ടാതെ നിത്യശിക്ഷെക്കു യോഗ്യനാകും എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
മർക്കൊസ് 3 : 30 (ERVML)
അവന്നു ഒരു അശുദ്ധാത്മാവു ഉണ്ടു എന്നു അവര്‍ പറഞ്ഞിരുന്നു.
മർക്കൊസ് 3 : 31 (ERVML)
അനന്തരം അവന്‍റെ അമ്മയും സഹോദരന്മാരും വന്നു പുറത്തു നിന്നു അവനെ വിളപ്പാന്‍ ആളയച്ചു.
മർക്കൊസ് 3 : 32 (ERVML)
പുരുഷാരം അവന്‍റെ ചുറ്റും ഇരുന്നിരുന്നു; അവര്‍ അവനോടു: നിന്‍റെ അമ്മയും സഹോദരന്മാരും പുറത്തു നിന്നു നിന്നെ അന്വേഷിക്കുന്നു എന്നു പറഞ്ഞു അവന്‍ അവരോടു:
മർക്കൊസ് 3 : 33 (ERVML)
എന്‍റെ അമ്മയും സഹോദരന്മാരും ആര്‍ എന്നു പറഞ്ഞിട്ടു ചുറ്റിലും ഇരിക്കുന്നവരെ നോക്കിക്കൊണ്ടു:
മർക്കൊസ് 3 : 34 (ERVML)
എന്‍റെ അമ്മയും സഹോദരന്മാരും ഇതാ.
മർക്കൊസ് 3 : 35 (ERVML)
ദൈവത്തിന്‍റെ ഇഷ്ടം ചെയ്യുന്നവന്‍ തന്നേ എന്‍റെ സഹോദരനും സഹോദരിയും അമ്മയും ആകുന്നു എന്നു പറഞ്ഞു.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35